ലോക രാജ്യങ്ങളെയും സമാധാന പ്രേമികളെയും ആശങ്കയിലാഴ്ത്തി മധ്യപൂര്‍വ ദേശത്തെ അശാന്തി രൂക്ഷമാകുന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. ഇറാന്‍-ഇസ്രയേല്‍ പോര് ഇരുപക്ഷത്തും വിട്ടുവീഴ്ച്ചയില്ലാതെ തുടരുകയാണ്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണ് പാര്‍സ് റിഫൈനറി.
പിന്നാലെ ഇസ്രയേലിന്റെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലാക്രമണം നടത്തി. ഹൈഫ, ടെല്‍ അവീവ് തുടങ്ങിയ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം. ഇരുന്നൂറോളം മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. ആക്രമണങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇറാനിലെ സിവിലിയന്‍, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. നിലവില്‍ മധ്യസ്ഥ ശ്രമങ്ങളെയെല്ലാം വൃഥാവിലാക്കിയാണ് ഇരു രാജ്യങ്ങളും പോരാട്ടം തുടരുന്നത്. അമേരിക്കയില്‍ മിനസോഡ സംസ്ഥാനത്ത് ഡെമോക്രാറ്റ് വനിതാ നേതാവിനെയും ഭര്‍ത്താവിനെയും വീട്ടില്‍ക്കയറി വെടിവച്ചു കൊന്നതാണ് മറ്റൊരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വാര്‍ത്ത.
കേരളത്തിലേക്കു വന്നാല്‍ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്. കനത്ത മഴയാണ് സംസ്ഥാനത്തുടനീളം പെയ്യുന്നത്. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. വെള്ളപ്പൊക്കവും ശക്തമായിട്ടുണ്ട്. ജനജീവിതം ദുസഹമായി. അടുത്ത അഞ്ച് ദിവസം തീവ്ര, അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയെ നടുക്കിയ അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട 19 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
Jun 15, 2025, 11:24 pm IST
ഇസ്രായേലില്‍ ആക്രമണം
ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്
Jun 15, 2025, 11:16 pm IST
തിങ്കളാഴ്ച സ്‌കൂള്‍ അവധി ഈ ജില്ലകളില്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ 11 ജില്ലകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും അവധിയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി.
Jun 15, 2025, 9:47 pm IST
മോദി സൈപ്രസില്‍
അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച മോദി സൈപ്രസിലെത്തി. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്
Jun 15, 2025, 8:55 pm IST
ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറകെ മരം വീണു. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
Jun 15, 2025, 8:22 pm IST
കൂടുതല്‍ ജില്ലകളില്‍ അവധി
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Jun 15, 2025, 7:19 pm IST
കൊല്ലം തീരത്ത് ബാരല്‍ അടിഞ്ഞു
കൊല്ലം തീരത്ത് ബാരല്‍ അടിഞ്ഞു. നടുക്കടലില്‍ തീപിടിച്ച വാന്‍ഹായ് കപ്പലില്‍ നിന്ന് വീണതാണ് എന്ന് നിഗമനം. ബാരല്‍ ഭാഗികമായി കത്തിയ നിലയില്‍. സ്രായിക്കാട് ആവണി ജംഗ്ഷന് സമീപത്താണ് ബാരല്‍ അടിഞ്ഞത്. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും
Jun 15, 2025, 6:37 pm IST
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
അതിതീവ്ര മഴ തുടരുന്നതിനാലും ജൂണ്‍ 16 ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 16 ന്) അവധി ആയിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
Jun 15, 2025, 5:56 pm IST
അഹമ്മാദാബാദ് വിമാനാപകടം
അഹമ്മാദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ 274 ന് അടുത്തെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍. ഡിഎന്‍എ പരിശോധനയില്‍ 45 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
Jun 15, 2025, 5:08 pm IST
പൂനെയില്‍ പാലം തകര്‍ന്ന് വീണ് അപകടം
പൂനെയില്‍ പാലം തകര്‍ന്ന് വീണ് അപകടം. ആറ് പേര്‍ മരിച്ചു. എട്ട് പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.
Jun 15, 2025, 4:53 pm IST
ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു
എറണാകുളം ചെല്ലാനത്ത് ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ചെല്ലാം മാലാഖപടിയില്‍ സുമോദ് എന്ന 16 കാരനാണ് മരിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Jun 15, 2025, 4:30 pm IST
സംസ്ഥാനത്ത് മഴ കനക്കുന്നു
സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Jun 15, 2025, 3:07 pm IST
ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നിന്ന് സൈപ്രസിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് ദില്ലിയില്‍ നിന്ന് യാത്രയായത്. പാകിസ്ഥാനെതിരേയുള്ള ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്. കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.
Jun 15, 2025, 1:16 pm IST
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നിര്‍ത്തണം: മാര്‍പാപ്പ
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ആരും ഒരിക്കലും മറ്റൊരാളുടെ നിലനില്‍പ്പിന് ഭീഷണിയാകരുത്. ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണം. സമാധാനത്തിനായി പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും മാര്‍പാപ്പ വത്തിക്കാനില്‍ ഞായറാഴ്ച്ച സന്ദേശത്തില്‍ പറഞ്ഞു.
Jun 15, 2025, 12:44 pm IST
വിമാന ദുരന്തം; 31 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട 31 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 12 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Jun 15, 2025, 12:27 pm IST
വിമാന ദുരന്തം: സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചന്‍
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍. സുതാര്യമായ അന്വേഷണം വേണമെന്ന് നടന്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് അഗാധമായി വേദനിക്കുന്നുവെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ടംബ്ലറില്‍ എഴുതിയ പോസ്റ്റിലാണ് അമിതാഭ് ബച്ചന്റെ പ്രതികരണം.
Jun 15, 2025, 11:21 am IST
കെനിയ അപകടം; മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കെനിയയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗ്‌സ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇന്ന് രാവിലെ 8.45ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടു പോയി.
Jun 15, 2025, 10:18 am IST
മഴ കനക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ചുവന്ന മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
Jun 15, 2025, 10:00 am IST
യുഎസില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റു മരിച്ചു
യുഎസില്‍ മിനസോഡ സംസ്ഥാനത്ത് ഡെമോക്രാറ്റ് വനിതാ നേതാവും ഭര്‍ത്താവും അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റു മരിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇരുവരെയും വെടിവച്ചു കൊന്നത്. സംസ്ഥാന ജനപ്രതിനിധി സഭാംഗവും മുന്‍ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോര്‍ട്മനും ഭര്‍ത്താവ് മാര്‍ക് ഹോര്‍ട്മനുമാണ് വെടിയേറ്റു മരിച്ചത്. പൊലീസ് വേഷത്തിലെത്തിലാണ് അക്രമി എത്തിയത്. സംസ്ഥാന സെനറ്റംഗമായ ഡെമോക്രാറ്റ് നേതാവ് ജോണ്‍ ഹോഫ്മന്റെ വീട്ടിലും അക്രമിയെത്തി. വെടിയേറ്റ ഹോഫ്മനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
Jun 15, 2025, 9:15 am IST
ഷീല സണ്ണി കേസ്; ലിവിയയുടെ ചോദ്യം ചെയ്യല്‍ ഇന്ന്
തൃശൂര്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധുവും മുഖ്യപ്രതിയുമായ ലിവിയ ജോസിനെ കൊടുങ്ങല്ലൂരില്‍ എത്തിച്ചു. ലിവിയയെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയ ലിവിയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലിവിയയുടെ നേതൃത്വത്തിലാണ് രാസലഹരി സ്റ്റാമ്പുകള്‍ ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Jun 15, 2025, 7:30 am IST
കപ്പല്‍ കേരള തീരത്ത് നിന്ന് കൂടുതല്‍ അകലേക്ക്
കോഴിക്കോട്ടുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ തീപിടിച്ച 'വാന്‍ഹായ്-503' എന്ന സിംഗപ്പൂര്‍ ചരക്ക് കപ്പല്‍ കേരള തീരത്തുനിന്ന് അകലേക്ക്. പുറംകടലിലേക്ക് കെട്ടിവലിച്ച് നീക്കുന്ന ദൗത്യം വിജയമായി തുടരുകയാണ്. കൊച്ചി തീരത്തേക്ക് ഒഴുകുകയായിരുന്ന കപ്പലിനെയാണ് പുറംകടലിലേക്ക് നീക്കുന്നത്. മണിക്കൂറില്‍ 1.5 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് വലിച്ചുനീക്കുന്നത്.
7:30 AM, 15 Jun

9:15 AM, 15 Jun
ഷീല സണ്ണി കേസ്; ലിവിയയുടെ ചോദ്യം ചെയ്യല്‍ ഇന്ന്
തൃശൂര്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധുവും മുഖ്യപ്രതിയുമായ ലിവിയ ജോസിനെ കൊടുങ്ങല്ലൂരില്‍ എത്തിച്ചു. ലിവിയയെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയ ലിവിയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലിവിയയുടെ നേതൃത്വത്തിലാണ് രാസലഹരി സ്റ്റാമ്പുകള്‍ ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
10:00 AM, 15 Jun
യുഎസില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റു മരിച്ചു
യുഎസില്‍ മിനസോഡ സംസ്ഥാനത്ത് ഡെമോക്രാറ്റ് വനിതാ നേതാവും ഭര്‍ത്താവും അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റു മരിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇരുവരെയും വെടിവച്ചു കൊന്നത്. സംസ്ഥാന ജനപ്രതിനിധി സഭാംഗവും മുന്‍ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോര്‍ട്മനും ഭര്‍ത്താവ് മാര്‍ക് ഹോര്‍ട്മനുമാണ് വെടിയേറ്റു മരിച്ചത്. പൊലീസ് വേഷത്തിലെത്തിലാണ് അക്രമി എത്തിയത്. സംസ്ഥാന സെനറ്റംഗമായ ഡെമോക്രാറ്റ് നേതാവ് ജോണ്‍ ഹോഫ്മന്റെ വീട്ടിലും അക്രമിയെത്തി. വെടിയേറ്റ ഹോഫ്മനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
10:18 AM, 15 Jun
മഴ കനക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ചുവന്ന മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
11:21 AM, 15 Jun
കെനിയ അപകടം; മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കെനിയയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗ്‌സ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇന്ന് രാവിലെ 8.45ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടു പോയി.
12:27 PM, 15 Jun
വിമാന ദുരന്തം: സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചന്‍
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍. സുതാര്യമായ അന്വേഷണം വേണമെന്ന് നടന്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് അഗാധമായി വേദനിക്കുന്നുവെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ടംബ്ലറില്‍ എഴുതിയ പോസ്റ്റിലാണ് അമിതാഭ് ബച്ചന്റെ പ്രതികരണം.
12:44 PM, 15 Jun
വിമാന ദുരന്തം; 31 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട 31 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 12 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
1:16 PM, 15 Jun
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നിര്‍ത്തണം: മാര്‍പാപ്പ
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ആരും ഒരിക്കലും മറ്റൊരാളുടെ നിലനില്‍പ്പിന് ഭീഷണിയാകരുത്. ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണം. സമാധാനത്തിനായി പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും മാര്‍പാപ്പ വത്തിക്കാനില്‍ ഞായറാഴ്ച്ച സന്ദേശത്തില്‍ പറഞ്ഞു.
3:07 PM, 15 Jun
ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കും
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ നിന്ന് സൈപ്രസിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് ദില്ലിയില്‍ നിന്ന് യാത്രയായത്. പാകിസ്ഥാനെതിരേയുള്ള ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്. കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.
4:30 PM, 15 Jun
സംസ്ഥാനത്ത് മഴ കനക്കുന്നു
സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
4:53 PM, 15 Jun
ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു
എറണാകുളം ചെല്ലാനത്ത് ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ചെല്ലാം മാലാഖപടിയില്‍ സുമോദ് എന്ന 16 കാരനാണ് മരിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
5:08 PM, 15 Jun
പൂനെയില്‍ പാലം തകര്‍ന്ന് വീണ് അപകടം
പൂനെയില്‍ പാലം തകര്‍ന്ന് വീണ് അപകടം. ആറ് പേര്‍ മരിച്ചു. എട്ട് പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.
5:56 PM, 15 Jun
അഹമ്മാദാബാദ് വിമാനാപകടം
അഹമ്മാദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ 274 ന് അടുത്തെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍. ഡിഎന്‍എ പരിശോധനയില്‍ 45 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
6:37 PM, 15 Jun
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
അതിതീവ്ര മഴ തുടരുന്നതിനാലും ജൂണ്‍ 16 ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 16 ന്) അവധി ആയിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
7:19 PM, 15 Jun
കൊല്ലം തീരത്ത് ബാരല്‍ അടിഞ്ഞു
കൊല്ലം തീരത്ത് ബാരല്‍ അടിഞ്ഞു. നടുക്കടലില്‍ തീപിടിച്ച വാന്‍ഹായ് കപ്പലില്‍ നിന്ന് വീണതാണ് എന്ന് നിഗമനം. ബാരല്‍ ഭാഗികമായി കത്തിയ നിലയില്‍. സ്രായിക്കാട് ആവണി ജംഗ്ഷന് സമീപത്താണ് ബാരല്‍ അടിഞ്ഞത്. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും
8:22 PM, 15 Jun
കൂടുതല്‍ ജില്ലകളില്‍ അവധി
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
8:55 PM, 15 Jun
ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറകെ മരം വീണു. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
9:47 PM, 15 Jun
മോദി സൈപ്രസില്‍
അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച മോദി സൈപ്രസിലെത്തി. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്
11:16 PM, 15 Jun
തിങ്കളാഴ്ച സ്‌കൂള്‍ അവധി ഈ ജില്ലകളില്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ 11 ജില്ലകളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും അവധിയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി.
11:24 PM, 15 Jun