ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിനിടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇന്നുണ്ടായത്. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി വിമാനം ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വേണ്ടി ഇറാന്‍ താല്‍ക്കാലികമായി തുറന്നുകൊടുത്തിരുന്നു.
290 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറാനിലെ മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനമാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ ഡല്‍ഹിയിലെത്തിയത്. ഇവരിലേറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് ആരുമില്ല. അടുത്ത രണ്ടു വിമാനങ്ങള്‍ വൈകാതെ ഡല്‍ഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരവും ഇന്ത്യയിലെത്തും.
അതേസമയം, വാല്‍പ്പാറയില്‍ പുലി പിടിച്ചു കൊണ്ടുപോയ നാലര വയസുകാരിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. വാല്‍പ്പാറ നഗരത്തോടു ചേര്‍ന്നുള്ള പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇസ്രയേല്‍-ഇറാന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 639 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇറാന്റെ ആക്രമണങ്ങളില്‍ 24 പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ കണക്കുകള്‍.
ഇന്ത്യയില്‍ അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി.
Jun 21, 2025, 11:33 pm IST
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതി കെ മണികണ്ഠന്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കേസിലെ 14-ാം പ്രതിയാണ് മണികണ്ഠന്‍. ഇയാളെ അയോഗ്യനാക്കണം എന്ന് കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു.
Jun 21, 2025, 10:29 pm IST
അമേരിക്ക ഇടപെട്ടാല്‍ ഹൂതിയും ഇടപെടും
ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്ക ഇസ്രായേലിനൊപ്പം ചേര്‍ന്നാല്‍ ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികള്‍. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിട്ടും അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെയിരിക്കെയാണ് ഹൂതിയുടെ മുന്നറിയിപ്പ്.
Jun 21, 2025, 10:08 pm IST
ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍
ഇറാന്റെ ഇസ്ഫഹാന്‍ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഇറാന്‍ രാത്രിയില്‍ മധ്യ ഇസ്രായേലിലേക്ക് അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ജൂണ്‍ 13 ന് ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
Jun 21, 2025, 8:34 pm IST
ഇറാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം
ഇറാനെ ആക്രമിച്ച് വീണ്ടും ഇസ്രായേല്‍. ഇറാന്റെ സൈബര്‍ യൂണിറ്റ് കെട്ടിടം തകര്‍ത്തതായി ഇസ്രായേല്‍.
Jun 21, 2025, 8:14 pm IST
യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു
യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. തിരുവനന്തപുരം മണ്ണന്തലയില്‍ ആണ് സംഭവം. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദും ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളും കസ്റ്റഡിയില്‍
Jun 21, 2025, 7:26 pm IST
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ട സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അറസ്റ്റിലായത് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ സുരേഷ് ബാബു. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Jun 21, 2025, 6:20 pm IST
പാകിസ്ഥാന്‍ വെള്ളമില്ലാതെ പട്ടിണി കിടക്കും
സിന്ധു നദീജല ഉടമ്പടി പുനസ്ഥാപിക്കില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാന്‍ വെള്ളമില്ലാതെ പട്ടിണി കിടക്കും എന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ, പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്.
Jun 21, 2025, 5:23 pm IST
മഴ വരുന്നു... കുടയെടുത്തോ
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂന മര്‍ദ്ദവും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴിയും മൂലമാണ് മഴ ശക്തിപ്പെടുന്നത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Jun 21, 2025, 4:00 pm IST
ഒക്‌ടോബര്‍ ഏഴ് ആക്രമണം: സൂത്രധാരന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍
ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് ധനസഹായം നല്‍കിയ മുതിര്‍ന്ന കമാന്‍ഡര്‍ സയീദ് ഇസാദി ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) പലസ്തീന്‍ വിഭാഗം മേധാവിയാണ് സയീദ് ഇസാദി. ഐആര്‍ജിസി ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ബെഹ്നാം ഷഹരിയാരിയും കൊലപ്പെട്ടതായി ഇസ്രയേല്‍ എക്സിലൂടെ അറിയിച്ചു.
Jun 21, 2025, 2:53 pm IST
എയര്‍ ഇന്ത്യ ഉദ്യോസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി
മൂന്ന് മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ഉത്തരവിട്ട് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ കായലോട്ട് സദാചാര അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍
പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പിണറായി പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി.
Jun 21, 2025, 12:57 pm IST
ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി: കെസി വേണുഗോപാല്‍
ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്ന് കെസി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വീണ്ടും വിദേശ യാത്ര നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Jun 21, 2025, 12:47 pm IST
പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വാല്‍പാറയില്‍ പുലി ഇന്നലെ പിടിച്ചു കൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തില്‍നിന്നാണ് മൃതദേഹം കിട്ടിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ്. കുഞ്ഞിന്റെ ശരീരത്തിന്റെ പകുതി ഭാഗം പുലി ഭക്ഷിച്ച നിലയിലാണ്.
Jun 21, 2025, 11:34 am IST
കോഴിക്കോട് യുവമോര്‍ച്ച-എസ്എഫ്‌ഐ സംഘര്‍ഷം
ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിയെ തടയാന്‍ ശ്രമിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം. എസ്എഫ്‌ഐയും യുവമോര്‍ച്ച പ്രവര്‍ത്തകരും ഏറ്റുമുട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധം
Jun 21, 2025, 11:19 am IST
പുലി പിടികൂടിയ നാല് വയസുകാരിയെ കണ്ടെത്താനായില്ല
തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ ഇന്നലെ പുലി പിടികൂടിയ നാല് വയസുകാരിക്കായി തിരച്ചില്‍ ഊര്‍ജിതം. പൊലീസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ നായയെ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകളെയാണ് കാണാതായത്.
Jun 21, 2025, 11:13 am IST
ഇറാന്റെ ഉന്നത ഡ്രോണ്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ഇറാന്റെ ഉന്നത ഡ്രോണ്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് ഇസ്രായേല്‍. ഇറാനിയന്‍ ഡ്രോണ്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ അമിന്‍പൂര്‍ ജൗദാകിയാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.
Jun 21, 2025, 11:01 am IST
ഇറാനില്‍നിന്ന് നേപ്പാള്‍, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാനും ഇന്ത്യ
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ നേപ്പാളുകാരെയും ശ്രീലങ്കക്കാരെയും ഇന്ത്യ ഒഴിപ്പിക്കുമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി. നേപ്പാള്‍, ശ്രീലങ്കന്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്. ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ നേപ്പാളി, ശ്രീലങ്കന്‍ പൗരന്മാരെയും ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ അറിയിച്ചു.
Jun 21, 2025, 10:31 am IST
യോഗ സമാധാനം കൊണ്ടുവരും: നരേന്ദ്ര മോദി
സംഘര്‍ഷ ഭരിതമായ ലോകത്ത് യോഗ സമാധാനം കൊണ്ടുവരുമെന്നും ലോകത്തെ ഒന്നിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണ്. യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് പ്രധാനമന്ത്രി നിര്‍വഹിച്ചു.
Jun 21, 2025, 8:50 am IST
വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡോക്ടര്‍ക്കെതിരേ കേസ്
ബെംഗളൂരു: എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ വനിതാ ഡോക്ടര്‍ക്കെതിരേ കേസ്. യെലഹങ്ക സ്വദേശി ഡോ. വ്യാസ് ഹീരല്‍ മോഹന്‍ഭായി (36)ക്കെതിരെയാണ് വിമാനത്താവള പൊലീസ് കേസെടുത്തത്. ഇയാളെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി കേസെടുത്തു. ബെംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞ ദിവസം കയറിയ ഉടന്‍ ബാഗ് മുന്‍നിരയിലെ സീറ്റുകളിലൊന്നില്‍ ഇട്ട ശേഷം ഇതെടുക്കാന്‍ എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.
Jun 21, 2025, 7:52 am IST
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്; ഇസ്രയേലിന് മുന്നറിയിപ്പ്
വാഷിങ്ടന്‍: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രായേലിന് മുന്നറിയിപ്പു നല്‍കി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലായിരുന്നു അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയുടെ മുന്നറിയിപ്പ്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അണുവികിരണമായിരിക്കും ആക്രമണത്തിന്റെ ഫലം. നിലവില്‍ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ല. സംഘര്‍ഷ മേഖലയിലുള്ള എല്ലാ രാജ്യങ്ങളും ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Jun 21, 2025, 7:34 am IST
ഇന്ന് യോഗം ദിനം; പ്രധാനമന്ത്രി വിശാഖപട്ടണത്ത്
യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.
വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗ സംഗമ പരിപാടി ആരംഭിച്ചു. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യോഗാ സംഗമത്തില്‍ പങ്കെടുക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ദംപൂരിലെ മിലിറ്ററി സ്റ്റേഷനില്‍ നടന്ന യോഗാ ദിന പരിപാടിയിലാണ് പങ്കെടുത്തത്. സൈനികര്‍ക്കൊപ്പമാണ് യോഗ ദിനം ആചരിക്കുന്നത്. ഡല്‍ഹിയില്‍ റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, കര്‍ത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളില്‍ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികള്‍ നടക്കുന്നുണ്ട്.
7:34 AM, 21 Jun

7:52 AM, 21 Jun
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്; ഇസ്രയേലിന് മുന്നറിയിപ്പ്
വാഷിങ്ടന്‍: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രായേലിന് മുന്നറിയിപ്പു നല്‍കി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലായിരുന്നു അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയുടെ മുന്നറിയിപ്പ്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അണുവികിരണമായിരിക്കും ആക്രമണത്തിന്റെ ഫലം. നിലവില്‍ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ല. സംഘര്‍ഷ മേഖലയിലുള്ള എല്ലാ രാജ്യങ്ങളും ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
8:50 AM, 21 Jun
വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ഡോക്ടര്‍ക്കെതിരേ കേസ്
ബെംഗളൂരു: എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ വനിതാ ഡോക്ടര്‍ക്കെതിരേ കേസ്. യെലഹങ്ക സ്വദേശി ഡോ. വ്യാസ് ഹീരല്‍ മോഹന്‍ഭായി (36)ക്കെതിരെയാണ് വിമാനത്താവള പൊലീസ് കേസെടുത്തത്. ഇയാളെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി കേസെടുത്തു. ബെംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞ ദിവസം കയറിയ ഉടന്‍ ബാഗ് മുന്‍നിരയിലെ സീറ്റുകളിലൊന്നില്‍ ഇട്ട ശേഷം ഇതെടുക്കാന്‍ എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.
10:31 AM, 21 Jun
യോഗ സമാധാനം കൊണ്ടുവരും: നരേന്ദ്ര മോദി
സംഘര്‍ഷ ഭരിതമായ ലോകത്ത് യോഗ സമാധാനം കൊണ്ടുവരുമെന്നും ലോകത്തെ ഒന്നിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണ്. യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് പ്രധാനമന്ത്രി നിര്‍വഹിച്ചു.
11:01 AM, 21 Jun
ഇറാനില്‍നിന്ന് നേപ്പാള്‍, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാനും ഇന്ത്യ
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ നേപ്പാളുകാരെയും ശ്രീലങ്കക്കാരെയും ഇന്ത്യ ഒഴിപ്പിക്കുമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി. നേപ്പാള്‍, ശ്രീലങ്കന്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്. ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ നേപ്പാളി, ശ്രീലങ്കന്‍ പൗരന്മാരെയും ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ അറിയിച്ചു.
11:13 AM, 21 Jun
ഇറാന്റെ ഉന്നത ഡ്രോണ്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ഇറാന്റെ ഉന്നത ഡ്രോണ്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് ഇസ്രായേല്‍. ഇറാനിയന്‍ ഡ്രോണ്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ അമിന്‍പൂര്‍ ജൗദാകിയാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.
11:19 AM, 21 Jun
പുലി പിടികൂടിയ നാല് വയസുകാരിയെ കണ്ടെത്താനായില്ല
തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ ഇന്നലെ പുലി പിടികൂടിയ നാല് വയസുകാരിക്കായി തിരച്ചില്‍ ഊര്‍ജിതം. പൊലീസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ നായയെ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകളെയാണ് കാണാതായത്.
11:34 AM, 21 Jun
കോഴിക്കോട് യുവമോര്‍ച്ച-എസ്എഫ്‌ഐ സംഘര്‍ഷം
ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിയെ തടയാന്‍ ശ്രമിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം. എസ്എഫ്‌ഐയും യുവമോര്‍ച്ച പ്രവര്‍ത്തകരും ഏറ്റുമുട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധം
12:47 PM, 21 Jun
പുലി പിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വാല്‍പാറയില്‍ പുലി ഇന്നലെ പിടിച്ചു കൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തില്‍നിന്നാണ് മൃതദേഹം കിട്ടിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ്. കുഞ്ഞിന്റെ ശരീരത്തിന്റെ പകുതി ഭാഗം പുലി ഭക്ഷിച്ച നിലയിലാണ്.
12:57 PM, 21 Jun
ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി: കെസി വേണുഗോപാല്‍
ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്ന് കെസി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വീണ്ടും വിദേശ യാത്ര നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കായലോട്ട് സദാചാര അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍
പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പിണറായി പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി.
2:53 PM, 21 Jun
എയര്‍ ഇന്ത്യ ഉദ്യോസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി
മൂന്ന് മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ഉത്തരവിട്ട് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
4:00 PM, 21 Jun
ഒക്‌ടോബര്‍ ഏഴ് ആക്രമണം: സൂത്രധാരന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍
ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് ധനസഹായം നല്‍കിയ മുതിര്‍ന്ന കമാന്‍ഡര്‍ സയീദ് ഇസാദി ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) പലസ്തീന്‍ വിഭാഗം മേധാവിയാണ് സയീദ് ഇസാദി. ഐആര്‍ജിസി ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ബെഹ്നാം ഷഹരിയാരിയും കൊലപ്പെട്ടതായി ഇസ്രയേല്‍ എക്സിലൂടെ അറിയിച്ചു.
5:23 PM, 21 Jun
മഴ വരുന്നു... കുടയെടുത്തോ
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂന മര്‍ദ്ദവും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴിയും മൂലമാണ് മഴ ശക്തിപ്പെടുന്നത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
6:20 PM, 21 Jun
പാകിസ്ഥാന്‍ വെള്ളമില്ലാതെ പട്ടിണി കിടക്കും
സിന്ധു നദീജല ഉടമ്പടി പുനസ്ഥാപിക്കില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാന്‍ വെള്ളമില്ലാതെ പട്ടിണി കിടക്കും എന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ, പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്.
7:26 PM, 21 Jun
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ട സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അറസ്റ്റിലായത് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ സുരേഷ് ബാബു. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
8:14 PM, 21 Jun
യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു
യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. തിരുവനന്തപുരം മണ്ണന്തലയില്‍ ആണ് സംഭവം. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദും ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളും കസ്റ്റഡിയില്‍
8:34 PM, 21 Jun
ഇറാനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം
ഇറാനെ ആക്രമിച്ച് വീണ്ടും ഇസ്രായേല്‍. ഇറാന്റെ സൈബര്‍ യൂണിറ്റ് കെട്ടിടം തകര്‍ത്തതായി ഇസ്രായേല്‍.
10:08 PM, 21 Jun
ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍
ഇറാന്റെ ഇസ്ഫഹാന്‍ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഇറാന്‍ രാത്രിയില്‍ മധ്യ ഇസ്രായേലിലേക്ക് അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ജൂണ്‍ 13 ന് ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
10:29 PM, 21 Jun
അമേരിക്ക ഇടപെട്ടാല്‍ ഹൂതിയും ഇടപെടും
ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്ക ഇസ്രായേലിനൊപ്പം ചേര്‍ന്നാല്‍ ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികള്‍. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിട്ടും അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെയിരിക്കെയാണ് ഹൂതിയുടെ മുന്നറിയിപ്പ്.
11:33 PM, 21 Jun