യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷങ്ങളിൽ കടുത്ത ആശങ്ക ഉണ്ടെന്നും എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
'ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങളിൽ വിശദമായ ചർച്ച നടത്തി. സമീപകാലത്തെ സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക അറിയിച്ചു. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകളും നയതന്ത്ര നടപടികളും കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു', മോദി ട്വീറ്റ് ചെയ്തു.
അതേസമയം യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Jun 23, 2025, 1:45 am IST
സമാധാന ചർച്ചകൾ തുടങ്ങണം; യുഎൻ
ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾ ആരംഭിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.
Jun 23, 2025, 12:15 am IST
ഇറാനെ പിന്തിരിപ്പിക്കണം; ചൈനയോട് യുഎസ്
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ ഇടപെടണമെന്ന് ചൈനയോട് അഭ്യർത്ഥിച്ച് യുഎസ്. ഇറാനുമായി ഇത് സംബന്ധിച്ച് ഉടൻ ചർച്ച ചെയ്യണമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൈനയോട് ആവശ്യപ്പെട്ടത്.
Jun 22, 2025, 11:37 pm IST
സിറിയയിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു
സിറിയയിൽ ക്രിസ്ത്യൻ പള്ളിക്കുള്ളിൽ നടന്ന ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. പ്രാർത്ഥിച്ച് നിൽക്കുന്നവർക്ക് നേരെ ആദ്യം വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ചാവേറുകൾ പൊട്ടിത്തെറിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
Jun 22, 2025, 11:01 pm IST
ആദിവാസികളെ അപമാനിച്ചു; നടൻ വിജയ് ദേവർകൊണ്ടയ്ക്കെതിരെ കേസ്
ആദിവാസികളെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിജയ് ദേവർകൊണ്ടയ്ക്കെതിരെ കേസ്. എസ് സി/ എസ് ടി നിയമപ്രകാരമാണ് കേസ് എടുത്ത്. സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ വിവാദ പരാമര്‍ശം. പഹൽഗാം ആക്രമണവുമായി ബന്ഘപ്പെട്ടായിരുന്നു പ്രതികരണം. അവൿ 500 വർഷം മുൻപത്തെ ആദിവാസികളെ പോലെ സാമാന്യ ബുദ്ധി ഉപയോഗിക്കാതെ പോരാടുകയാണ് എന്നായിരുന്നു നടന്റെ വാക്കുകൾ.
Jun 22, 2025, 10:40 pm IST
എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം
സിപിഎം ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നും തിരഞ്ഞെടുപ്പിൽ ജയമോ തോൽവിയോ പ്രശ്നമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Jun 22, 2025, 9:46 pm IST
യുഡിഎഫ് ക്രോസ് വോട്ട് ചെയ്തു; പിവി അൻവർ
യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പിവി അൻവർ. ആര്യാടൻ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് 10000ത്തോളം വോട്ടുകൾ യു ഡി എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ
ഇതിനെയും മറികടന്ന് തനിക്ക് വിജയിക്കാൻ സാധിക്കുമെന്നും അൻവർ.
Jun 22, 2025, 9:00 pm IST
പാലക്കാട് സദാചാര ആക്രമണം; 2 പേർ പിടിയിൽ
ചാലിശേരിയിൽ യുവാവിനുനേരെ സദാചാര ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് അറസ്റ്റിലായത്. വട്ടക്കുന്നിൽ പെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവിനെയാണ് ഇരുവരും ചേർന്ന് തല്ലി ചതച്ചത്.
Jun 22, 2025, 8:23 pm IST
യുദ്ധം ഒന്നിനും പരിഹാരമല്ല; മാർപാപ്പ
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന യുദ്ധങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹം പിൻമാറണമെന്ന അഭ്യർത്ഥനയുമായി പോപ്.സംഘർഷത്തിനു പകരം നയതന്ത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Jun 22, 2025, 8:15 pm IST
ഇന്ത്യയിലേക്ക് പോകുമ്പോൾ ജാഗ്രത വേണം; പൗരൻമാർക്ക് മുന്നറിയിപ്പുമായി യുഎസ്
ഇന്ത്യയിലേക്കുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൗരൻമാർക്ക് നിർദേശവുമായി യുഎസ്. ഇന്ത്യയിലെ ചിലയിടങ്ങളിലും ബലാതസംഗം അടക്കമുള്ള കുറ്റകുതൃങ്ങൾ കൂടുതലായി നടക്കുന്നുണ്ടെന്നും അതിനാൽ പൗരൻമാർ ജാഗ്രത പാലിക്കണമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
Jun 22, 2025, 6:51 pm IST
ബിജെപി വോട്ട് ഷൗക്കത്തിന് പോയി; അഡ്വ മോഹൻ ജോർജ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരിൽ ചിലർ ആര്യാടൻ ഷൗക്കത്തിന് വോട്ട് ചെയ്തുവെന്ന് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്. ബിജെപിക്ക് വിജയസാധ്യത ഇല്ലെന്ന് കണ്ടതോടെ എൽഡിഎഫ് പരാജയം ഉറപ്പാക്കാൻ ലക്ഷ്യം വെച്ചാണ് ചിലർ കോൺഗ്രസിന് വോട്ട് ചെയ്തതെന്ന് മോഹൻ ജോർജ് പറഞ്ഞു.
Jun 22, 2025, 6:13 pm IST
അമ്മയിൽ തിരഞ്ഞെടുപ്പ്
ചലചിത്ര സംഘടനയിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ധാരണ. മോഹൻലാലിന്റെ നിർദേശ പ്രകാരമാണ് നടപടി. അതുവരെ നിലവിലെ ഭരണം തുടരാനും തീരുമാനമായി
Jun 22, 2025, 6:09 pm IST
ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തു; യുഎസ് പ്രതിരോധ സെക്രട്ടറി
യുഎസ് ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 'ഞങ്ങലുടെ കമാന്ററിൽ (ട്രംപ്) നിന്നും ലഭിച്ച ഉത്തരവ് കൃത്യവും വ്യക്തവുമായിരുന്നു. ഞങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ തകർത്തു', പെന്റഗണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹെഗ്സെത്ത് പറഞ്ഞു.
Jun 22, 2025, 5:48 pm IST
ഈജിപ്റ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഈജിപ്റ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രി ബദര്‍ അബ്ദലട്ടി ഇന്ത്യാ സന്ദര്‍ശനം മാറ്റി വെക്കുന്നത്.
Jun 22, 2025, 5:44 pm IST
പുടിനുമായി കൂടിക്കാഴ്ചക്ക് ഇറാൻ വിദേശകാര്യമന്ത്രി
റഷ്യൻ പ്രസിഡന്റ് വ്ളാഡിമ് പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിദേശകാര്യമന്ത്രി. തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണ് റഷ്യയെന്നും വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും കൂടിയാലോന നടത്താറുണ്ടെന്നും മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
Jun 22, 2025, 4:25 pm IST
ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി
യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിഷ്യേയില്‍ സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര സംഭാഷണത്തിനും മോദി ആഹ്വാനം ചെയ്തു. സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്കയും ഇറാന്‍ പ്രസിഡന്റിനെ മോദി അറിയിച്ചു. ഇറാന്‍ പ്രസിഡന്റിനെ വിളിച്ച കാര്യം എക്‌സിലൂടെയാണ് മോദി അറിയിച്ചത്.
Jun 22, 2025, 3:56 pm IST
13 വര്‍ഷത്തിനു ശേഷം അമ്മ യോഗത്തില്‍ ജഗതി
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് ജഗതി ശ്രീകുമാര്‍. 13 വര്‍ഷത്തിനു ശേഷമാണ് ജഗതി ശ്രീകുമാര്‍ അമ്മ യോഗത്തിന് എത്തിയത്. മകനൊപ്പം വീല്‍ചെയറിലായിരുന്നു ജഗതി എത്തിയത്. മറ്റു താരങ്ങളോട് ജഗതി ചിരിയോടെ പ്രതികരിക്കുകയും തലയാട്ടുകയും ചെയ്തു. അമ്മയുടെ 31-ാമത് വാര്‍ഷിക പൊതുയോഗമാണ് കൊച്ചിയില്‍ നടക്കുന്നത്.
Jun 22, 2025, 3:49 pm IST
വിമാന ദുരന്തം; ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ നിര്‍ദേശം
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച എട്ട് പേരെക്കൂടി തിരിച്ചറിയാന്‍ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ നിര്‍ദേശം. പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് രഞ്ജിതയുടെ കുടുംബവും ഇതില്‍ ഉള്‍പ്പെടും. രഞ്ജിതയുടെ സഹോദരന്‍ രതീഷും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലാണ്.
Jun 22, 2025, 2:15 pm IST
യുഎസ് ആക്രമണം; നിലവില്‍ റേഡിയേഷന്‍ ചോര്‍ച്ചയില്ല
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ ആണവവികരണ തോതില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു.
Jun 22, 2025, 2:05 pm IST
തൃശൂരിലെ എന്‍എസ്എസ് പരിപാടിയില്‍ ഭാരതാംബ വിവാദം
തൃശൂര്‍ മാളയിലും ഭാരതാംബ വിവാദം. എന്‍എസ്എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയാണ് വിവാദമായത്. മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയുള്ള ഭാരതാംമ്പയെ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. മാള കുഴൂരില്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്‌നം ഉണ്ടായത്. തുടര്‍ന്ന് പരിപാടി നടത്തുന്നത് കരയോഗം അംഗങ്ങള്‍ തടഞ്ഞു. മാള പൊലീസ് എത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു.
Jun 22, 2025, 1:44 pm IST
സുരേഷ് ഗോപി സിനിമയ്ക്ക് പ്രദര്‍ശനാനുമതിയില്ല; പ്രതിഷേധം
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെ - ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കഥാപാത്രമായ ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ചിത്രത്തിന്റെ റിലീസും തടഞ്ഞു. പ്രവീണ്‍ നാരായണനാണ് സംവിധാനം. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാണ്.
Jun 22, 2025, 1:09 pm IST
പഹല്‍ഗാമില്‍ ഭീകരാക്രമണം; ഭീകരര്‍ക്ക് അഭയം നല്‍കിയര്‍ അറസ്റ്റില്‍
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയവും ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും നല്‍കിയ രണ്ടു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പര്‍വേസ് അഹമ്മദ് ജോഥാര്‍, ബാഷിര്‍ അഹമ്മദ് ജോഥാര്‍ എന്നിവരാണ് അറസ്റ്റിലായത്. പഹല്‍ഗാമില്‍ നിന്നാണ് ഇരുവരേയും എന്‍ഐഎ പിടികൂടിയത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബെയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണ് ഇവര്‍.
Jun 22, 2025, 12:13 pm IST
ഇറാന്റെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്
ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
Jun 22, 2025, 12:07 pm IST
ഇറാഖ് എംബസിയില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ഒഴിയുന്നു
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സുരക്ഷ മുന്‍നിര്‍ത്തി ഇറാഖിലെ യുഎസ് എംബസിയില്‍ നിന്ന് കൂടുതല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നാട്ടിലേക്കു മടങ്ങി.
Jun 22, 2025, 11:53 am IST
ആശാ പ്രവര്‍ത്തകര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം
ആശാ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂറായി മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ചു. 26125 ആശമാര്‍ക്കാണ് ഓണറേറിയം നല്‍കുന്നത്. ഇതിനായി 54,86,25,000 രൂപ അനുവദിച്ചു.
അമേരിക്കയുടെ ആക്രമണം യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനം: ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്ക യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമാണ് അമേരിക്ക. യുഎന്നിലെ ഓരോ അംഗവും അമേരിക്കയുടെ ഈ നിയമവിരുദ്ധവും കുറ്റകരവുമായ നടപടികളെക്കുറിച്ച് ചിന്തിക്കണം.
The United States, a permanent member of the United Nations Security Council, has committed a grave violation of the UN Charter, international law and the NPT by attacking Iran's peaceful nuclear installations.
The events this morning are outrageous and will have everlasting…
ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ പ്രധാന യുഎസ് നഗരങ്ങള്‍ അതീവ ജാഗ്രതയില്‍. ഇറാന്റെ തിരിച്ചടി കണക്കിലെടുത്ത് വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ പ്രധാന യുഎസ് നഗരങ്ങള്‍ ജാഗ്രതയിലാണ്
Jun 22, 2025, 10:04 am IST
ഇറാനില്‍ മരിച്ചത് 430 പൗരന്മാര്‍
ഇസ്രായേലി ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 430 ആയി ഉയര്‍ന്നതായി ഇറാനിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. സംഘര്‍ഷം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 3,056 പരുക്കേറ്റതായി ഇറാന്റെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അലി ജാഫരിയന്‍.
Jun 22, 2025, 9:55 am IST
യുഎസ് കപ്പലുകള്‍ക്കെതിരേ ആക്രമണം പുനരാരംഭിക്കും
ഇറാനെതിരായ യുഎസിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് യെമന്‍ ആസ്ഥാനമായുള്ള ഹൂത്തികള്‍ അറിയിച്ചു.
Jun 22, 2025, 9:45 am IST
വ്യോമാതിര്‍ത്തി അടച്ച് ഇസ്രായേല്‍
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇസ്രായേലിന്റെ വ്യോമാതിര്‍ത്തി അടച്ചതായി ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നിരിക്കും.
READ MORE
9:18 AM, 22 Jun
ആക്രമിച്ച അമേരിക്കയെ വിമര്‍ശിച്ച് യു.എന്‍ ജനറല്‍ സെക്രട്ടറി
ഇറാനെ ആക്രമിച്ച അമേരിക്കയെ വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യുഎസിന്റേത് അപകടകരമായ നടപടിയാണെന്നും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം നിയന്ത്രണാതീതമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് ഇരുപക്ഷവും വിട്ടുനില്‍ക്കണം.
9:30 AM, 22 Jun
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ മടങ്ങിയെത്തി
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ മടങ്ങിയെത്തി. ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായിട്ടായിരുന്നു ഒഴിപ്പിക്കല്‍ നടപടി. ഇറാനില്‍ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടി ഇന്ത്യ വേഗത്തില്‍ ആക്കിയത്. ഇറാനിലെ മഷ്ഹാദില്‍നിന്ന് 280 പേരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡല്‍ഹിയില്‍ എത്തിയിരുന്നു.
9:45 AM, 22 Jun
വ്യോമാതിര്‍ത്തി അടച്ച് ഇസ്രായേല്‍
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇസ്രായേലിന്റെ വ്യോമാതിര്‍ത്തി അടച്ചതായി ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി. ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നിരിക്കും.
9:55 AM, 22 Jun
യുഎസ് കപ്പലുകള്‍ക്കെതിരേ ആക്രമണം പുനരാരംഭിക്കും
ഇറാനെതിരായ യുഎസിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് യെമന്‍ ആസ്ഥാനമായുള്ള ഹൂത്തികള്‍ അറിയിച്ചു.
10:04 AM, 22 Jun
ഇറാനില്‍ മരിച്ചത് 430 പൗരന്മാര്‍
ഇസ്രായേലി ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 430 ആയി ഉയര്‍ന്നതായി ഇറാനിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. സംഘര്‍ഷം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 3,056 പരുക്കേറ്റതായി ഇറാന്റെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അലി ജാഫരിയന്‍.
10:55 AM, 22 Jun
അമേരിക്കന്‍ നഗരങ്ങള്‍ അതീവ ജാഗ്രതയില്‍
ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ പ്രധാന യുഎസ് നഗരങ്ങള്‍ അതീവ ജാഗ്രതയില്‍. ഇറാന്റെ തിരിച്ചടി കണക്കിലെടുത്ത് വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ പ്രധാന യുഎസ് നഗരങ്ങള്‍ ജാഗ്രതയിലാണ്
10:56 AM, 22 Jun
അമേരിക്കയുടെ ആക്രമണം യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനം: ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്ക യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമാണ് അമേരിക്ക. യുഎന്നിലെ ഓരോ അംഗവും അമേരിക്കയുടെ ഈ നിയമവിരുദ്ധവും കുറ്റകരവുമായ നടപടികളെക്കുറിച്ച് ചിന്തിക്കണം.
The United States, a permanent member of the United Nations Security Council, has committed a grave violation of the UN Charter, international law and the NPT by attacking Iran's peaceful nuclear installations.
The events this morning are outrageous and will have everlasting…
ആശാ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂറായി മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ചു. 26125 ആശമാര്‍ക്കാണ് ഓണറേറിയം നല്‍കുന്നത്. ഇതിനായി 54,86,25,000 രൂപ അനുവദിച്ചു.
12:07 PM, 22 Jun
ഇറാഖ് എംബസിയില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ഒഴിയുന്നു
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സുരക്ഷ മുന്‍നിര്‍ത്തി ഇറാഖിലെ യുഎസ് എംബസിയില്‍ നിന്ന് കൂടുതല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നാട്ടിലേക്കു മടങ്ങി.
12:13 PM, 22 Jun
ഇറാന്റെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്
ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
1:09 PM, 22 Jun
പഹല്‍ഗാമില്‍ ഭീകരാക്രമണം; ഭീകരര്‍ക്ക് അഭയം നല്‍കിയര്‍ അറസ്റ്റില്‍
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയവും ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും നല്‍കിയ രണ്ടു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പര്‍വേസ് അഹമ്മദ് ജോഥാര്‍, ബാഷിര്‍ അഹമ്മദ് ജോഥാര്‍ എന്നിവരാണ് അറസ്റ്റിലായത്. പഹല്‍ഗാമില്‍ നിന്നാണ് ഇരുവരേയും എന്‍ഐഎ പിടികൂടിയത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബെയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണ് ഇവര്‍.
1:44 PM, 22 Jun
സുരേഷ് ഗോപി സിനിമയ്ക്ക് പ്രദര്‍ശനാനുമതിയില്ല; പ്രതിഷേധം
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെ - ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കഥാപാത്രമായ ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ചിത്രത്തിന്റെ റിലീസും തടഞ്ഞു. പ്രവീണ്‍ നാരായണനാണ് സംവിധാനം. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാണ്.
2:05 PM, 22 Jun
തൃശൂരിലെ എന്‍എസ്എസ് പരിപാടിയില്‍ ഭാരതാംബ വിവാദം
തൃശൂര്‍ മാളയിലും ഭാരതാംബ വിവാദം. എന്‍എസ്എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയാണ് വിവാദമായത്. മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയുള്ള ഭാരതാംമ്പയെ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. മാള കുഴൂരില്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്‌നം ഉണ്ടായത്. തുടര്‍ന്ന് പരിപാടി നടത്തുന്നത് കരയോഗം അംഗങ്ങള്‍ തടഞ്ഞു. മാള പൊലീസ് എത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു.
2:15 PM, 22 Jun
യുഎസ് ആക്രമണം; നിലവില്‍ റേഡിയേഷന്‍ ചോര്‍ച്ചയില്ല
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ ആണവവികരണ തോതില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു.
3:49 PM, 22 Jun
വിമാന ദുരന്തം; ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ നിര്‍ദേശം
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച എട്ട് പേരെക്കൂടി തിരിച്ചറിയാന്‍ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ നിര്‍ദേശം. പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് രഞ്ജിതയുടെ കുടുംബവും ഇതില്‍ ഉള്‍പ്പെടും. രഞ്ജിതയുടെ സഹോദരന്‍ രതീഷും അമ്മാവന്‍ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലാണ്.
3:56 PM, 22 Jun
13 വര്‍ഷത്തിനു ശേഷം അമ്മ യോഗത്തില്‍ ജഗതി
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് ജഗതി ശ്രീകുമാര്‍. 13 വര്‍ഷത്തിനു ശേഷമാണ് ജഗതി ശ്രീകുമാര്‍ അമ്മ യോഗത്തിന് എത്തിയത്. മകനൊപ്പം വീല്‍ചെയറിലായിരുന്നു ജഗതി എത്തിയത്. മറ്റു താരങ്ങളോട് ജഗതി ചിരിയോടെ പ്രതികരിക്കുകയും തലയാട്ടുകയും ചെയ്തു. അമ്മയുടെ 31-ാമത് വാര്‍ഷിക പൊതുയോഗമാണ് കൊച്ചിയില്‍ നടക്കുന്നത്.
4:25 PM, 22 Jun
ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി
യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിഷ്യേയില്‍ സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര സംഭാഷണത്തിനും മോദി ആഹ്വാനം ചെയ്തു. സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്കയും ഇറാന്‍ പ്രസിഡന്റിനെ മോദി അറിയിച്ചു. ഇറാന്‍ പ്രസിഡന്റിനെ വിളിച്ച കാര്യം എക്‌സിലൂടെയാണ് മോദി അറിയിച്ചത്.
5:44 PM, 22 Jun
പുടിനുമായി കൂടിക്കാഴ്ചക്ക് ഇറാൻ വിദേശകാര്യമന്ത്രി
റഷ്യൻ പ്രസിഡന്റ് വ്ളാഡിമ് പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിദേശകാര്യമന്ത്രി. തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണ് റഷ്യയെന്നും വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും കൂടിയാലോന നടത്താറുണ്ടെന്നും മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
5:48 PM, 22 Jun
ഈജിപ്റ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഈജിപ്റ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രി ബദര്‍ അബ്ദലട്ടി ഇന്ത്യാ സന്ദര്‍ശനം മാറ്റി വെക്കുന്നത്.
6:09 PM, 22 Jun
ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തു; യുഎസ് പ്രതിരോധ സെക്രട്ടറി
യുഎസ് ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 'ഞങ്ങലുടെ കമാന്ററിൽ (ട്രംപ്) നിന്നും ലഭിച്ച ഉത്തരവ് കൃത്യവും വ്യക്തവുമായിരുന്നു. ഞങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ തകർത്തു', പെന്റഗണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹെഗ്സെത്ത് പറഞ്ഞു.
6:13 PM, 22 Jun
അമ്മയിൽ തിരഞ്ഞെടുപ്പ്
ചലചിത്ര സംഘടനയിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ധാരണ. മോഹൻലാലിന്റെ നിർദേശ പ്രകാരമാണ് നടപടി. അതുവരെ നിലവിലെ ഭരണം തുടരാനും തീരുമാനമായി
6:51 PM, 22 Jun
ബിജെപി വോട്ട് ഷൗക്കത്തിന് പോയി; അഡ്വ മോഹൻ ജോർജ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരിൽ ചിലർ ആര്യാടൻ ഷൗക്കത്തിന് വോട്ട് ചെയ്തുവെന്ന് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ്. ബിജെപിക്ക് വിജയസാധ്യത ഇല്ലെന്ന് കണ്ടതോടെ എൽഡിഎഫ് പരാജയം ഉറപ്പാക്കാൻ ലക്ഷ്യം വെച്ചാണ് ചിലർ കോൺഗ്രസിന് വോട്ട് ചെയ്തതെന്ന് മോഹൻ ജോർജ് പറഞ്ഞു.
8:15 PM, 22 Jun
ഇന്ത്യയിലേക്ക് പോകുമ്പോൾ ജാഗ്രത വേണം; പൗരൻമാർക്ക് മുന്നറിയിപ്പുമായി യുഎസ്
ഇന്ത്യയിലേക്കുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൗരൻമാർക്ക് നിർദേശവുമായി യുഎസ്. ഇന്ത്യയിലെ ചിലയിടങ്ങളിലും ബലാതസംഗം അടക്കമുള്ള കുറ്റകുതൃങ്ങൾ കൂടുതലായി നടക്കുന്നുണ്ടെന്നും അതിനാൽ പൗരൻമാർ ജാഗ്രത പാലിക്കണമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
8:23 PM, 22 Jun
യുദ്ധം ഒന്നിനും പരിഹാരമല്ല; മാർപാപ്പ
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന യുദ്ധങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹം പിൻമാറണമെന്ന അഭ്യർത്ഥനയുമായി പോപ്.സംഘർഷത്തിനു പകരം നയതന്ത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
9:00 PM, 22 Jun
പാലക്കാട് സദാചാര ആക്രമണം; 2 പേർ പിടിയിൽ
ചാലിശേരിയിൽ യുവാവിനുനേരെ സദാചാര ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് അറസ്റ്റിലായത്. വട്ടക്കുന്നിൽ പെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവിനെയാണ് ഇരുവരും ചേർന്ന് തല്ലി ചതച്ചത്.
9:46 PM, 22 Jun
യുഡിഎഫ് ക്രോസ് വോട്ട് ചെയ്തു; പിവി അൻവർ
യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പിവി അൻവർ. ആര്യാടൻ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് 10000ത്തോളം വോട്ടുകൾ യു ഡി എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ
ഇതിനെയും മറികടന്ന് തനിക്ക് വിജയിക്കാൻ സാധിക്കുമെന്നും അൻവർ.
10:40 PM, 22 Jun
എംവി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം
സിപിഎം ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നും തിരഞ്ഞെടുപ്പിൽ ജയമോ തോൽവിയോ പ്രശ്നമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
11:01 PM, 22 Jun
ആദിവാസികളെ അപമാനിച്ചു; നടൻ വിജയ് ദേവർകൊണ്ടയ്ക്കെതിരെ കേസ്
ആദിവാസികളെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിജയ് ദേവർകൊണ്ടയ്ക്കെതിരെ കേസ്. എസ് സി/ എസ് ടി നിയമപ്രകാരമാണ് കേസ് എടുത്ത്. സൂര്യയുടെ റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ വിവാദ പരാമര്‍ശം. പഹൽഗാം ആക്രമണവുമായി ബന്ഘപ്പെട്ടായിരുന്നു പ്രതികരണം. അവൿ 500 വർഷം മുൻപത്തെ ആദിവാസികളെ പോലെ സാമാന്യ ബുദ്ധി ഉപയോഗിക്കാതെ പോരാടുകയാണ് എന്നായിരുന്നു നടന്റെ വാക്കുകൾ.
11:37 PM, 22 Jun