Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം കൊല്‍ക്കത്ത ലോ കോളേജിനകത്ത് നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ നേതാവാണ്. മറ്റ് പ്രധാന വാര്‍ത്തകള്‍ അറിയാം.

LIVE

Jun 29, 2025, 3:10 am IST

മുല്ലപ്പെരിയാർ; ആശങ്ക വേണ്ടെന്ന് അധികൃതർ

മുല്ലപ്പെരിയാർ ജലനിരപ്പ് 136 ലെത്തിയതോടെ ഡാം തുറക്കാൻ തീരുമാനം. ഞായറാഴ്ച രാവിലെ 10 നാണ് തുറക്കുക. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകുടം അറിയിച്ചു
Jun 29, 2025, 12:24 am IST

കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കത്രക്കടവ് ബാറിലാണ് സംഭവം.തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യക്കുപ്പി കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് വിവരം.
Jun 28, 2025, 11:03 pm IST

മുല്ലപ്പെരിയാർ ഞായറാഴ്ച തുറക്കും

ജലനിരപ്പ് 136 അടി എത്തിയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഞായറാഴ്ച രാവിലെ 10 ന് തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘന അടി വെളളമായിരിക്കും തുറന്നുവിടുക.
Jun 28, 2025, 9:11 pm IST

ഗവർണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

മന്ത്രി ശിവൻകുട്ടി അനാദരവ് കാണിച്ചുവെന്ന ഗവർണറുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി അനാദരവ് കാട്ടിയിട്ടില്ലെന്നും ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
Jun 28, 2025, 8:49 pm IST

കൊൽക്കത്ത ബലാത്സംഗക്കേസ്; പ്രതിയുടെ ഫോണിൽ നിന്നും വീഡിയോ ലഭിച്ചു

കൊൽക്കത്ത ബലാത്സംഗക്കേസിൽ പ്രതിയുടെ ഫോണിൽ നിന്നും വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ കണ്ടെത്തി. ലൈംഗികാതിക്രമം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തെളിവ് ലഭിച്ചത്.
Jun 28, 2025, 6:46 pm IST

വയനാട് കാണാതായ ആളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

വയനാട് - തമിഴ്‌നാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഒന്നര വര്‍ഷം മുമ്പ് കാണാതായ പുരുഷന്റെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സംശയം. വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റേതെന്നു സംശയിക്കുന്ന മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഹേമചന്ദ്രനെ 2024 മാര്‍ച്ച് 20നാണ് കാണാതാകുന്നത്. അന്വേഷണം ആരംഭിച്ചു.
Jun 28, 2025, 5:38 pm IST

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുകയാണ്. വിവിധ ജിവന്‍ രക്ഷാ യന്ത്രങ്ങളുടെ സഹായത്തോടെയാണ് ശ്വസനവും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്നത്.
Jun 28, 2025, 4:23 pm IST

ഡോ. ഹാരിസിന്റെ പോസ്റ്റ് സംവിധാനത്തെ നാണംകെടുത്താന്‍: ഡിഎംഇ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധിയെന്നും ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളി സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിനെതിരേ നടപടി ഉണ്ടാകുമെന്നും ഡിഎംഇ ഡോ വിശ്വനാഥന്‍ അറിയിച്ചു. മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു.
Jun 28, 2025, 3:26 pm IST

നിലമ്പൂരില്‍ പ്രതിഫലിപ്പിച്ചത് ഭരണവിരുദ്ധ വികാരം: പന്ന്യന്‍ രവീന്ദ്രന്‍

നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐയിലെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കാലഘട്ടത്തിന് അനുസരിച്ച് ജനം വോട്ട് ചെയ്തു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തിന് വിരുദ്ധമാണ് പന്ന്യന്‍ രവീന്ദ്രന്റെ വിലയിരുത്തല്‍.
Jun 28, 2025, 2:50 pm IST

സൂംബയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനത്തെ സ്‌കൂളില്‍ സൂംബ പരിശീലിപ്പിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ചെറുപ്പക്കാര്‍ക്ക് വലിയതോതില്‍ ജീവഹാനിയുണ്ടാകുന്ന കാലമാണിത് എന്നും ജീവിത ശൈലി രോഗങ്ങള്‍ വ്യാപിക്കുന്ന കാലഘട്ടത്തില്‍ സ്‌കൂള്‍ തലംമുതല്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള പരിശീലനം ശീലമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്‌കൂളില്‍ സൂംബ പരിശീലിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു എന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി
Jun 28, 2025, 2:32 pm IST

ഭീകരക്യാമ്പുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴില്‍ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പാകിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലും (പിഒകെ) സമീപ പ്രദേശങ്ങളിലും, പ്രധാനമായും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളുടെ ഈ നിര്‍ണായക കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി പാകിസ്ഥാന്‍ സൈന്യത്തിന്റെയും ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ), സര്‍ക്കാരിന്റെയും പിന്തുണയോടെ ഏകോപിത ശ്രമം നടക്കുന്നതായാണ് വിവരം
Jun 28, 2025, 2:18 pm IST

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കല്‍ പരസ്യമായി തുറന്നടിച്ചു.
Jun 28, 2025, 1:39 pm IST

പേവിഷബാധ: കണ്ണൂരില്‍ അഞ്ച് വയസുകാരന്‍ മരിച്ചു

കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്‌സിന് സമീപത്തുനിന്ന് കുട്ടിക്ക് നായയുടെ കടിയേറ്റിരുന്നു. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തി വാക്‌സീനേഷന്‍ എടുത്തു. എന്നാല്‍ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ വീണ്ടും ചികിത്സ തേടുകയായിരുന്നു.
Jun 28, 2025, 1:09 pm IST

റോയ്ക്ക് പുതിയ നേതൃത്വം

1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിനിനെ രണ്ട് വര്‍ഷത്തേക്ക് റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) അടുത്ത സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ജൂണ്‍ 30 ന് രവി സിന്‍ഹ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായത്.
Jun 28, 2025, 12:29 pm IST

വിവാദചുരുളില്‍ ചുരുളി

ചുരുളി സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നടന്‍ ജോജു ജോര്‍ജിന് ചുരുളിയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം നല്‍കിയത് സംബന്ധിച്ച പോസ്റ്റാണ് ലിജോ ജോസ് പെല്ലിശ്ശേരി പിന്‍വലിച്ചത്.
Jun 28, 2025, 12:04 pm IST

മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു?

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത് എന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Jun 28, 2025, 11:33 am IST

യുപിഎസ്‌സിയെ മറികടന്ന് നിയമനം

പുതിയ പൊലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. യുപിഎസ്സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമോപദേശം തേടിയത് എന്നാണ് വിവരം.
Jun 28, 2025, 10:55 am IST

അവസാനത്തെ മൃതദേഹവും തിരിച്ചറിഞ്ഞു

അഹമ്മദാബാദില്‍ ജൂണ്‍ 12 നുണ്ടായ എയര്‍ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. അവസാന മൃതദേഹം വെള്ളിയാഴ്ച രാത്രി തിരിച്ചറിഞ്ഞതോടെ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 260 ആയി. അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ എല്ലാ മൃതദേഹാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗ് അല്ലെങ്കില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
Jun 28, 2025, 10:02 am IST

പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി

തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ ചിറ്റേരി റെയില്‍വേ സ്റ്റേഷനില്‍, ആരക്കോണം-കാട്പാടി മെമു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അസാധാരണമായ ഒരു ശബ്ദം കേട്ടയുടനെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതാണ് അപകടം ഒഴിവാക്കിയത്.
Jun 28, 2025, 9:53 am IST

സൂംബയില്‍ നിന്ന് പിന്നോട്ടില്ല

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പാഠ്യപദ്ധതിയാക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തെറ്റിദ്ധാരണകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി. സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പാഠ്യപദ്ധതിയാക്കിയത് ഈ വര്‍ഷമാണ്. ഈ തീരുമാനത്തിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു
Jun 28, 2025, 9:19 am IST

ഗാസയില്‍ വെടിനിര്‍ത്തലുണ്ടാകും

ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ഇസ്രായേലും ഹമാസും തമ്മില്‍ ഒരു കരാറിലെത്താന്‍ കഴിയുമെന്നും ഡൊണാള്‍ഡ് ട്രംപ്. കോംഗോ-റുവാണ്ട ഉടമ്പടി ആഘോഷിക്കുന്ന ഒരു പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Jun 28, 2025, 9:06 am IST

ട്രംപ് സ്വരം മാറ്റണം

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ അപലപിച്ച് ഇറാന്‍. ആയത്തുള്ള അലി ഖമേനി വിജയപ്രസംഗം നടത്തിയതിന് പിന്നാലെ ഖമേനിയെ മോശം മരണത്തില്‍ നിന്ന് രക്ഷിച്ചത് താനാണ് എന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനൊണ് ഇറാന്‍ അപലപിച്ചത്. പരമോന്നത നേതാവുമായി ഒരു ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരത്തിലുള്ള സ്വരം മാറ്റിവെക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ട്രംപിന് മുന്നറിയിപ്പ് നല്‍കി.
Jun 28, 2025, 8:45 am IST

സുംബ ഡാന്‍സില്‍ ആശങ്ക

സ്‌കൂളുകളിലെ സുംബ ഡാന്‍സിനെതിരെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ. കൂടിയാലോചനകള്‍ ഇല്ലാതെ എടുത്ത തീരുമാനം. മതസംഘടനകളുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം എന്നും തഹ്ലിയ.
Jun 28, 2025, 8:06 am IST

വീണ്ടും പുലി

പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ വീണ്ടും പുലി. നാട്ടുകാര്‍ സ്ഥാപിച്ച സിസിടിവിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസമേഖലയില്‍ എത്തുന്നുണ്ട്. അധികൃതര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന് പ്രദേശവാസികള്‍
Jun 28, 2025, 7:40 am IST

പൊലീസിന് നേരെ ആക്രമണം

തൃശൂരില്‍ പൊലീസിന് നേരെ ആക്രമണം. ലഹരിപാര്‍ട്ടിക്കിടെ ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. വടിവാളും കമ്പിവടികളുമായിട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു
Jun 28, 2025, 7:11 am IST

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നു. 136 അടിയിലേക്ക് ജലനിരപ്പ് ഉയരുകയാണ്. സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
Jun 28, 2025, 6:47 am IST

ശക്തമായ മഴ തുടരും

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Jun 28, 2025, 6:25 am IST

ട്രംപിന് സുപ്രീംകോടതിയില്‍ വിജയം

യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍ വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിച്ച് സുപ്രീം കോടതി. പ്രസിഡന്റിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതി വിധി. ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+