News Updates: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയസഭയില്‍ എത്തി: ബിഹാറില്‍ സീറ്റ് വിതരണ ചർച്ചകള്‍ സജീവം
നിയമസഭ സമ്മേളനത്തിന് തുടക്കമായി. അടുത്ത മാസം പത്ത് വരെ സമ്മേളനം നീണ്ടു നില്‍ക്കും. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. കടുത്ത ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. വിഡി സതീശന്‍ അടക്കമുള്ള നേതാക്കളുടെ കടുത്ത എതിർപ്പ് അറിയിച്ചാണ് രാഹുല്‍ സഭയില്‍ എത്തിയിരിക്കുന്നത്.
അതേസമയം ദേശീയ തലത്തിലേക്ക് നോക്കുകയാണെങ്കില്‍ ബിഹാർ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇരുപക്ഷവും സജീവമാക്കുകയാണ്. ഇന്‍ഡ്യ മുന്നണിയിലെ പാര്‍ട്ടികളായ കോണ്‍ഗ്രസും വികാസ് ഇന്‍സാഫ് പാര്‍ട്ടിയും ഇടതുകക്ഷികളും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആർജെഡിയോട് ചോദിക്കാനിരിക്കുകയാണ്. എന്‍ ഡി എ ചേരിയിലും സീറ്റ് വിതരണ ചർച്ചകള്‍ക്ക് ഇതിനോടകം തന്നെ തുടക്കമായി കഴിഞ്ഞു.













Click it and Unblock the Notifications