ഡൽഹിയിലെ ബോംബാക്രമണ ഭീകരർ പദ്ധതിയിട്ടത് ഡ്രോൺ ആക്രമണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് സമാനമായ പദ്ധതിയാണ് ഇവർ ആലോചിച്ചത്. .ചാവേർ ബോംബാക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച ജമ്മു കശ്മീർ സ്വദേശിയായ ജാസിർ ബിലാൽ വാണി എന്ന ഡാനിഷിനെ ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ അന്വഷണ സംഘത്തിന് ലഭിച്ചത്.
അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം നൽകി യുഎൻ രക്ഷാസമിതി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ വാഷിംഗ്ടണിന്റെ 20 ഇന സമീപനരേഖ സുരക്ഷ സമിതി മുന്നോട്ട് വെച്ചു. ഗാസയിലെ വെടിനിർത്തൽ നടപ്പാക്കൽ, പുനർനിർമ്മാണം, ഭരണനിർവഹണം എന്നിവയ്ക്കുള്ള ആദ്യത്തെ സമഗ്രമായ അന്താരാഷ്ട്ര മാർഗ്ഗരേഖയാണിത്. അന്താരാഷ്ട്ര സൈനിക വിന്യാസവും ഈ പദ്ധതിയുടെ ഭാഗമാണ്. ബ്രിട്ടൻ, ഫ്രാൻസ്, സൊമാലിയ എന്നിവയുൾപ്പെടെ 13 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ആരും എതിർത്ത് വോട്ട് ചെയ്തില്ല. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അതേസമയം രക്ഷാസമിതിയുടെ തീരുമാനത്തെ ഹമാസ് തള്ളി. പ്രമേയം പലസ്തീനികളുടെ അവകാശങ്ങളോടും ആവശ്യങ്ങളോടും നീതി പുലർത്തുന്നില്ലെന്നും ഗാസയിൽ ഒരു അന്താരാഷ്ട്ര ട്രസ്റ്റീഷിപ്പ് അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും അവർ വിമർശിച്ചു.
മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Nov 18, 2025, 10:25 pm IST
ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയായ അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്ക നാടുകടത്തി. ഇയാളെ ബുധനാഴ്ച ഇന്ത്യയില്‍ എത്തിച്ചേക്കും. ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളിയും അധോലോക നേതാവുമായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്ണോയി.
Nov 18, 2025, 8:16 pm IST
മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്. 22-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Nov 18, 2025, 6:37 pm IST
എറണാകുളം ജില്ലയില്‍ കനത്ത മഴ. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Nov 18, 2025, 6:24 pm IST
തെക്കന്‍ കേരളത്തില്‍ കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Nov 18, 2025, 6:16 pm IST
ശബരിമലയില്‍ തീര്‍ഥാടക കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി സതിയാണ് കുഴഞ്ഞു വീണ് മരിച്ചത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം മല കയറുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശബരിമലയില്‍ ഇന്ന് പകല്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്.
Nov 18, 2025, 5:22 pm IST
നടി ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് ഊര്‍മിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചത്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാനാണെന്ന് ഊര്‍മിള ഉണ്ണി പ്രതികരിച്ചു.
Nov 18, 2025, 4:09 pm IST
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അര്‍ത്ഥമാക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Nov 18, 2025, 3:48 pm IST
സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തില്‍ തന്നെ ഒരു ലക്ഷത്തില്‍ അധികം തീര്‍ഥാടകര്‍ വന്നു. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വര്‍ഷം 29,000 പേരാണ് തീര്‍ഥാടനത്തിന് വന്നതെങ്കില്‍ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Nov 18, 2025, 3:14 pm IST
കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തതായും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎല്‍ ഒമാര്‍ക്ക് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു
Nov 18, 2025, 3:07 pm IST
ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന
Nov 18, 2025, 2:35 pm IST
ശബരിമലയിൽ അപകടകരമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ക്യൂ നിൽക്കാതെയാണ് പലരും ദർശനത്തിനായി എത്തുന്നത്.ഭക്തരെ മെല്ലെ മെല്ലെ പടി കയറ്റാൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Nov 18, 2025, 2:28 pm IST
ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണാതീതം. നീണ്ട ക്യൂവിൽ പല ഭക്തരും കുഴഞ്ഞുവീണു. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി.
Nov 18, 2025, 1:44 pm IST
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ നിന്നും കാൽ പാദം കണ്ടെത്തി. മെമു ട്രെയിൻ കടന്ന് പോയതിന് പിന്നാലെയാണ് സംഭവം. വയവഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Nov 18, 2025, 12:58 pm IST
കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ വിഎം വിനുവിന്റെ പേര് 2020-ലെ വോട്ടർ പട്ടികയിലും ഇല്ലെന്ന് കണ്ടെത്തൽ. എന്നാൽ താൻ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനു. കോൺഗ്രസ് കൗൺസിലറും സമാനമായ വാദമാണ് ഉയർത്തുന്നത്. അതേസമയം പേരില്ലാത്ത വിനു കള്ളവോട്ട് ചെയ്തോ എന്ന എന്ന കാര്യം പരിശോധിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
Nov 18, 2025, 12:03 pm IST
മാവോയിസ്റ്റ് നേതാവ് മാഡ്‌വി ഹിഡ്മയെ ഏറ്റുമുട്ടലിൽ വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതരാമരാജു ജില്ലയിലെ അതിർത്തി പ്രദേശമായ മാരേടുമില്ലി വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ കുറഞ്ഞത് 26 സായുധാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കുപ്രസിദ്ധനാണ് ഹിഡ്മയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ 6-നും 7-നും ഇടയിലാണ് ഏറ്റുമുണ്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചതായും ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും തിരച്ചിൽ തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Nov 18, 2025, 11:22 am IST
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഒരു വർഷം മുമ്പ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഹസീന ഇന്ത്യയിലാണ് താമസിച്ച് വരുന്നത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ അവരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. "ഒളിച്ചോടിയ പ്രതി" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ സർക്കാരിന് രേഖാമൂലം കത്ത് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറൽ കരാർ പ്രകാരം ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ഹസീനയെ തിരിച്ചയക്കേണ്ടത് ഇന്ത്യയുടെ "നിർബന്ധിത ഉത്തരവാദിത്തം" ആണെന്നും കത്തിൽ പറയുന്നു. "മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഈ വ്യക്തികൾക്ക് ഏതെങ്കിലും രാജ്യം അഭയം നൽകുന്നത് തികച്ചും സൗഹൃദപരമല്ലാത്ത നടപടിയും നീതിയോടുള്ള അവഗണനയുമാണ്" എന്നും കത്തിൽ കൂട്ടിച്ചേർത്തു.
Nov 18, 2025, 11:10 am IST
ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. ചെങ്കോട്ട പ്രദേശത്തെ ഭീകരാക്രമണ കേസിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇ.ഡിയുടെ സംഘങ്ങൾ ഡൽഹി-എൻ.സി.ആറിലെ വിവിധ സ്ഥലങ്ങളിൽ അതിരാവിലെ മുതൽ തിരച്ചിൽ നടത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യും ഡൽഹി പോലീസും രജിസ്റ്റർ ചെയ്ത ആദ്യ വിവര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ ഈ നടപടി.
Nov 18, 2025, 10:37 am IST
എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപച്ച് കേരളം സുപ്രീംകോടതിയിൽ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്.
Nov 18, 2025, 9:50 am IST
ഡൽഹി സ്ഫോടനത്തിന് തൊട്ടുമുമ്പ് ഭീകരൻ ഉമർ റെക്കോർഡ് ചെയ്ത ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.ചാവേര്‍ ആക്രമണത്തെ ഇയാൾ വീഡിയോയിൽ ന്യായീകരിക്കുകയാണ്. ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
Nov 18, 2025, 9:24 am IST
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇന്നു നടക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഹിയറിങ്ങ്.
Nov 18, 2025, 8:15 am IST
ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും സംഘം സാമ്പിളുകൾ ശേഖരിച്ചു. ഏകദേശം 10 മണിക്കൂറോളമാണ് പരിശോധന നടന്നത്. ഇന്ന് വൈകീട്ടോടെ സന്നിധാനത്ത് നിന്ന് എസ്ഐടി സംഘം മടങ്ങും
8:15 AM, 18 Nov

9:24 AM, 18 Nov
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇന്നു നടക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഹിയറിങ്ങ്.
9:50 AM, 18 Nov
ഡൽഹി സ്ഫോടനത്തിന് തൊട്ടുമുമ്പ് ഭീകരൻ ഉമർ റെക്കോർഡ് ചെയ്ത ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.ചാവേര്‍ ആക്രമണത്തെ ഇയാൾ വീഡിയോയിൽ ന്യായീകരിക്കുകയാണ്. ബോംബാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. എന്നാല്‍ ചാവേര്‍ ബോംബിങ്ങ് എന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
10:37 AM, 18 Nov
എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപച്ച് കേരളം സുപ്രീംകോടതിയിൽ. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്.
11:10 AM, 18 Nov
ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. ചെങ്കോട്ട പ്രദേശത്തെ ഭീകരാക്രമണ കേസിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇ.ഡിയുടെ സംഘങ്ങൾ ഡൽഹി-എൻ.സി.ആറിലെ വിവിധ സ്ഥലങ്ങളിൽ അതിരാവിലെ മുതൽ തിരച്ചിൽ നടത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യും ഡൽഹി പോലീസും രജിസ്റ്റർ ചെയ്ത ആദ്യ വിവര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ ഈ നടപടി.
11:22 AM, 18 Nov
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഒരു വർഷം മുമ്പ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഹസീന ഇന്ത്യയിലാണ് താമസിച്ച് വരുന്നത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ അവരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. "ഒളിച്ചോടിയ പ്രതി" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ സർക്കാരിന് രേഖാമൂലം കത്ത് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറൽ കരാർ പ്രകാരം ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ഹസീനയെ തിരിച്ചയക്കേണ്ടത് ഇന്ത്യയുടെ "നിർബന്ധിത ഉത്തരവാദിത്തം" ആണെന്നും കത്തിൽ പറയുന്നു. "മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഈ വ്യക്തികൾക്ക് ഏതെങ്കിലും രാജ്യം അഭയം നൽകുന്നത് തികച്ചും സൗഹൃദപരമല്ലാത്ത നടപടിയും നീതിയോടുള്ള അവഗണനയുമാണ്" എന്നും കത്തിൽ കൂട്ടിച്ചേർത്തു.
12:03 PM, 18 Nov
മാവോയിസ്റ്റ് നേതാവ് മാഡ്‌വി ഹിഡ്മയെ ഏറ്റുമുട്ടലിൽ വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതരാമരാജു ജില്ലയിലെ അതിർത്തി പ്രദേശമായ മാരേടുമില്ലി വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ കുറഞ്ഞത് 26 സായുധാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കുപ്രസിദ്ധനാണ് ഹിഡ്മയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ 6-നും 7-നും ഇടയിലാണ് ഏറ്റുമുണ്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചതായും ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും തിരച്ചിൽ തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
12:58 PM, 18 Nov
കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ വിഎം വിനുവിന്റെ പേര് 2020-ലെ വോട്ടർ പട്ടികയിലും ഇല്ലെന്ന് കണ്ടെത്തൽ. എന്നാൽ താൻ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനു. കോൺഗ്രസ് കൗൺസിലറും സമാനമായ വാദമാണ് ഉയർത്തുന്നത്. അതേസമയം പേരില്ലാത്ത വിനു കള്ളവോട്ട് ചെയ്തോ എന്ന എന്ന കാര്യം പരിശോധിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
1:44 PM, 18 Nov
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ നിന്നും കാൽ പാദം കണ്ടെത്തി. മെമു ട്രെയിൻ കടന്ന് പോയതിന് പിന്നാലെയാണ് സംഭവം. വയവഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
2:28 PM, 18 Nov
ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണാതീതം. നീണ്ട ക്യൂവിൽ പല ഭക്തരും കുഴഞ്ഞുവീണു. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി.
2:35 PM, 18 Nov
ശബരിമലയിൽ അപകടകരമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ക്യൂ നിൽക്കാതെയാണ് പലരും ദർശനത്തിനായി എത്തുന്നത്.ഭക്തരെ മെല്ലെ മെല്ലെ പടി കയറ്റാൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
3:07 PM, 18 Nov
ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന
3:14 PM, 18 Nov
കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തതായും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎല്‍ ഒമാര്‍ക്ക് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു
3:48 PM, 18 Nov
സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തില്‍ തന്നെ ഒരു ലക്ഷത്തില്‍ അധികം തീര്‍ഥാടകര്‍ വന്നു. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വര്‍ഷം 29,000 പേരാണ് തീര്‍ഥാടനത്തിന് വന്നതെങ്കില്‍ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
4:09 PM, 18 Nov
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അര്‍ത്ഥമാക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
5:22 PM, 18 Nov
നടി ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് ഊര്‍മിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചത്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാനാണെന്ന് ഊര്‍മിള ഉണ്ണി പ്രതികരിച്ചു.
6:16 PM, 18 Nov
ശബരിമലയില്‍ തീര്‍ഥാടക കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി സതിയാണ് കുഴഞ്ഞു വീണ് മരിച്ചത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം മല കയറുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശബരിമലയില്‍ ഇന്ന് പകല്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്.
6:24 PM, 18 Nov
തെക്കന്‍ കേരളത്തില്‍ കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
6:37 PM, 18 Nov
എറണാകുളം ജില്ലയില്‍ കനത്ത മഴ. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
8:16 PM, 18 Nov
മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്. 22-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
10:25 PM, 18 Nov