ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുള്ള ചാരവും പൊടിപടങ്ങളും ഇന്ത്യയുടെ ആകാശത്തേക്കും പടര്‍ന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളായ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ആകാശത്ത് അഗ്‌നിപര്‍വ്വത ചാരം ദൃശ്യമായതിനെതുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഏഷ്യയിലുടനീളം വ്യോമഗതാഗതം തടസപ്പെട്ടു.
12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടത്തെറിച്ചത്. ചാരം കലര്‍ന്ന പുകമഞ്ഞ് വേഗത്തില്‍ ഇന്ത്യന്‍ കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യയില്‍ വ്യോമഗതാഗതം ആകെ താളം തെറ്റി. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസുകള്‍ നടത്തിയത്. ചിലത് റദ്ദാക്കുകയും ചെയ്തു.
ഇന്നലെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കു പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഭൂമിയില്‍ നിന്ന് ഏകദേശം 25,000 മുതല്‍ 45,000 അടി ഉയരത്തിലാണ് ചാരം കലര്‍ന്ന മേഘങ്ങളുള്ളത്. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്ററാണ് ഇവ സഞ്ചരിക്കുന്നത്. ജാഗ്രത പാലിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലും വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഒമാനില്‍ വിമാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
കേരളത്തില്‍ തദ്ദേശ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ കനത്ത മഴയ്ക്കും സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
Nov 26, 2025, 1:19 am IST
സുപ്രീം കോടതിയില്‍ ഷൂ എറിയാന്‍ നടന്ന ശ്രമം തന്നെ ബാധിച്ചിട്ടില്ലെന്ന് വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബി ആര്‍ ഗവായ്. താന്‍ ഹിന്ദു വിരുദ്ധനാണെന്ന ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന്റെ ചീഫ് ജസ്‌റ്റിസായിരുന്ന കാലത്ത് നിയമത്തിന്റെയും മതേതരത്വത്തിന്റെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Nov 26, 2025, 12:16 am IST
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആകെ 75,632 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറത്താണുള്ളത്. കാസര്‍ഗോഡാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. 36,027 പുരുഷ സ്ഥാനാർത്ഥികളും 39,604 സ്ത്രീ സ്ഥാനാർത്ഥികളുമാണ് സംസ്ഥാനത്തുള്ളത്.
Nov 25, 2025, 11:49 pm IST
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്ന് നിരോധിത വസ്‌തുക്കൾ പിടിച്ചെടുത്തു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവു എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം നിലനിൽക്കെയാണ് പരിശോധന നടന്നത്.
Nov 25, 2025, 11:18 pm IST
എസ്ഐആർ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജി. അയൽ സംസ്ഥാനത്ത് ബിജെപിയുടെ കളി ആർക്കും കാണാൻ കഴിയില്ലെന്നും ബംഗാളിൽ അത് നടക്കില്ലെന്നും ബിഹാറിലെ എസ്ഐആർ പരിഷ്‌കരണം ചൂണ്ടിക്കാണിച്ച് മമത പറഞ്ഞു.
Nov 25, 2025, 10:33 pm IST
രാംനാഥ് ഗോയങ്ക അനുസ്‌മരണ ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തെ പുകഴ്ത്തി പോസ്റ്റിട്ടതിന് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം എക്‌സില്‍ പങ്കുവെച്ചാണ് തരൂര്‍ വിവാദങ്ങളോട് പ്രതികരിച്ചത്. പ്രത്യയശാസ്ത്ര വിശുദ്ധി ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കില്ലെന്നും വ്യത്യസ്‌ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലാണെങ്കില്‍ പോലും കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Nov 25, 2025, 10:00 pm IST
തൃശൂർ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരനായ സുനിലിനെ വെട്ടിയ രണ്ടു ഗുണ്ടകൾ പിടിയിൽ. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണ്. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു. കൂടാതെ ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്നു പേരും പിടിയിലായിരുന്നു.
Nov 25, 2025, 9:23 pm IST
അടൂരിൽ ലൈവ് ലൊക്കേഷനും കോൾ റെക്കോർഡും ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പ്രവീൺകുമാറാണ് അറസ്‌റ്റിലായത്. കേസിലെ നേരത്തെ രണ്ട് പ്രതികൾ പിടിയിലായിരുന്നു. പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പ്രതി പ്രവീൺകുമാർ.
Nov 25, 2025, 8:43 pm IST
ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരണപ്പെട്ടു. അധ്യാപകനായ വിപിന്‍ യാദവാണ് മരിച്ചത്. യുപി ഗോണ്ടയിലാണ് സംഭവം ഉണ്ടായത്. എസ്‌ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് വിഷം കഴിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.
Nov 25, 2025, 8:17 pm IST
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്‌ടപ്പെട്ടു കൂടാ എന്നതാണ് നിലപാട്. സ്വർണക്കൊള്ളയിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും ആവശ്യപ്പെട്ടിരുന്നത്. എസ്ഐടി അന്വേഷിക്കട്ടെ. ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
Nov 25, 2025, 7:34 pm IST
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്‌തതായി ചീഫ് ഇലക്ട്രൽ ഓഫീസർ. 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്‌തത്. വിതരണം ചെയ്‌ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തൻ ഖേൽക്കര്‍ പറഞ്ഞു.
Nov 25, 2025, 6:50 pm IST
വെൽഫയർ പാർട്ടിയുമായി മുസ്‍ലിം ലീഗിന് സഖ്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറയുന്നു.
Nov 25, 2025, 6:26 pm IST
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്‌തതാണെന്ന് കെസി വേണുഗോപാൽ എംപി. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും ഏറ്റവും ശക്തമായ നടപടിയാണ് രാഹുലിനെതിരെ പാർട്ടി എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും കെസി പറഞ്ഞു.
Nov 25, 2025, 6:11 pm IST
എത്യോപ്യയിൽ അഗ്നി പർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ചാരവും പൊടി പടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസ് നാളെ (26) നടത്തും.
സംഭവത്തെ തുടർന്ന് കൊച്ചിയിൽനിന്ന് ആകാശ എയറിന്റെ തിങ്കളാഴ്‌ച സർവീസ് നടത്തേണ്ട ജിദ്ദ വിമാനം ഉണ്ടായില്ല. വിമാനം ജിദ്ദയിൽ നിന്ന് എത്താതിരുന്നതിനെ തുടർന്നാണ് ഇവിടെ നിന്നുള്ള സർവീസും തടസ്സപ്പെട്ടത്.ഈ വിമാനത്തിൽ പോകേണ്ട ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ നാളെ (26) രാവിലെ 11 ന് പ്രത്യേക വിമാനം സജ്ജമാക്കി അയയ്ക്കും. ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകിട്ട് 3.55 ന് കൊച്ചിയിലെത്തും. ആകാശ എയറിന്റെ ഇന്നത്തെ (25) ജിദ്ദ വിമാനം സാധാരണ പോലെ സർവീസ് നടത്തി.
Nov 25, 2025, 5:46 pm IST
കേരളത്തില്‍ പ്രൈമറി സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂൾ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.
Nov 25, 2025, 5:21 pm IST
രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാമെന്ന് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്‌തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ കാരണം.
Nov 25, 2025, 4:54 pm IST
മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മണ്ണള നഗറിലെ ബാലനാണ് പരുക്ക് പറ്റിയത്. രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലന്റെ കൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
Nov 25, 2025, 4:28 pm IST
ആശുപത്രിയിൽ കഴിയുന്ന ജി സുധാകരനെ സന്ദർശിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. ജി സുധാകരൻ സഖാവ് നാളെ ആശുപത്രി വിടും. പക്ഷേ, ഒന്നരമാസം വലതുകാല് ചവിട്ടി നടക്കുവാനാകില്ല. കുളിമുറിയിൽ വീണ് പാദം ഫ്രാക്ചറായിരിക്കുകയാണ്. വീടിനുള്ളിൽ വാക്കറിൽ നടക്കാൻ കഴിയും. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ രാവിലെ അദ്ദേഹത്തെ സന്ദർശിച്ചു. റൂമിൽ ഭാര്യ ജൂബിലി മാത്രം. പക്ഷേ, പുറത്ത് ഒരു സംഘം സഖാക്കൾ ഉണ്ടായിരുന്നു. കുറച്ചുനേരം സംസാരിച്ചിരുന്നു.
എസ്.എഫ്.ഐയിൽ ചേർന്ന കാലം മുതലുള്ള ബന്ധമാണ്. സഖാവായിരുന്നു അന്ന് സംസ്ഥാന സെക്രട്ടറി. പോരും മുൻപ് പുന്നപ്ര-വയലാർ സമരസേനാനികളുടെ ഡയറക്ടറി സമ്മാനിച്ചു. പുസ്തകത്തെക്കുറിച്ചു കേട്ടിരുന്നു. പക്ഷേ, കണ്ടിരുന്നില്ല. ഏറെ കൗതുകത്തോടെ ഡയറക്ടറിയിലെ താളുകൾ മറിച്ചുനോക്കി. അതിലെ പ്രധാനപ്പെട്ട എല്ലാവരെയും സുധാകരൻ സഖാവിന് നേരിട്ട് അറിയാവുന്നവരായിരിക്കും. വായിച്ചുനോക്കി തിരുത്തലുകൾ നിർദ്ദേശിക്കാം എന്നാണ് പറഞ്ഞത്. വെബ്‌സൈറ്റിൽ ഉടൻ മാറ്റങ്ങൾ വരുത്തും. പിന്നെ ഇംഗ്ളീഷ് പതിപ്പ് അടുത്തവർഷം ഇറക്കുമ്പോൾ പരിഷ്കരിച്ച പതിപ്പായിരിക്കും അച്ചടിക്കുക; തോമസ് ഐസക് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Nov 25, 2025, 4:09 pm IST
അധ്യയനത്തെ ബാധിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വിലയിരുത്തി. 10 ദിവസത്തിലധികം വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണെന്നും വിദ്യാര്‍ത്ഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Nov 25, 2025, 3:41 pm IST
ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. സെപ്തംബര്‍ 19നാണ് സിംഗപ്പൂരില്‍ പരിപാടിക്ക് പോയ സുബിന്‍ നീന്തുന്നതിനിടെ മരിച്ചത്. മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ എങ്ങനെ അത് സംഭവിച്ചു എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഗായകന്റെ മാനേജര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Nov 25, 2025, 3:40 pm IST
ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയും മാറ്റി. ഡെല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2018-ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
Nov 25, 2025, 3:36 pm IST
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ കമ്മിഷണറും ആയിരുന്ന എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഡിസംബര്‍ 3ന്. അപേക്ഷയിന്‍മേലുള്ള വാദം പൂര്‍ത്തിയായി. പാളി കൈമാറിയത് വാസു വിരമിച്ചതിന് ശേഷമെന്ന വാദമാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ 29നാണ് വിധി പറയുക.
Nov 25, 2025, 2:35 pm IST
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പത്മകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചര്‍ നീതി പുലര്‍ത്തിയില്ല. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിക്കണം. കുറ്റം ചെയ്തവര്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി ഉണ്ടാകും.
Nov 25, 2025, 12:32 pm IST
നടിയെ ആക്രമിച്ച കേസില്‍ കേരളം കാത്തിരിക്കുന്ന വിധി ഡിസംബര്‍ എട്ടിന് വിചാരണക്കോടതി പറയും. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തില്‍ ഏറെ ചര്‍ച്ചയായ കേസിലാണ് ഡിസംബര്‍ എട്ടിന് വിധി വരുന്നത്. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി വരുന്നത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Nov 25, 2025, 11:58 am IST
കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവുശിക്ഷ. കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. സിപിഎം പ്രവര്‍ത്തകരായ വികെ നിഷാദ്, ടിസിവി നന്ദകുമാര്‍ എന്നിവര്‍ക്കാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. വികെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്.
Nov 25, 2025, 11:06 am IST
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ രണ്ടു ദിവസത്തെ സമയം സര്‍ക്കാര്‍ തേടി. പ്രതികളുടെ പ്രോസിക്യൂഷന്‍ സാങ്ഷന്‍ സംബന്ധിച്ച മറുപടി സത്യവാങ്മൂലം നല്‍കാനാണ് സമയം നീട്ടിച്ചോദിച്ചത്. ഹര്‍ജി വെള്ളിയാഴ്ച്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ എംഡി കെഎ രതീഷും മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ എ. ചന്ദ്രശേഖരനുമാണ് പ്രതികള്‍.
Nov 25, 2025, 10:11 am IST
എത്യോപ്യയിലെ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഉത്തരേന്ത്യയുടെ ആകാശത്തുടനീളം ചാരമേഘങ്ങള്‍ വര്‍ധിച്ചതിനാല്‍ എയര്‍ ഇന്ത്യ ഗള്‍ഫിലേക്കും ന്യൂയോര്‍ക്കിലേക്കും ഉള്‍പ്പെടെ 11 വിമാനങ്ങള്‍ റദ്ദാക്കി. ഏഴ് അന്താരാഷ്ട്ര വിമാനങ്ങളും നാല് ആഭ്യന്തര വിമാനങ്ങളുമാണ് റദ്ദാക്കിയത്. ആകാശ എയറും ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
Nov 25, 2025, 8:40 am IST
അയോധ്യ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായതിനോട് അനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തും. ഇന്ന് രാവിലെ പത്തു മണിക്കാണ് ചടങ്ങ് നടക്കുന്നത്. ആര്‍എസ്എസ് മേധാവി, യുപി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പങ്കെടുക്കുന്നുണ്ട്. മോദിയുടെ റോഡ് ഷോയും നടക്കും.
Nov 25, 2025, 8:05 am IST
തമിഴ്നാട്ടില്‍ കനത്ത മഴയെതുടര്‍ന്ന് നാലു മരണം. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. കോയമ്പത്തൂര്‍, തെങ്കാശി ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
Nov 25, 2025, 7:55 am IST
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇന്ന് സ്‌പോട്ട് ബുക്കിങ് അയ്യായിരമായി കുറച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് 70000 ആയി കുറച്ചു. വീണ്ടും തീര്‍ഥാടകരുടെ തിരക്ക് കൂടിയതിനാലാണ് നിയന്ത്രണം. അഞ്ച് മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് പതിനെട്ടാംപടിയില്‍ എത്തുന്നത്.
Nov 25, 2025, 7:44 am IST
വരുന്ന മൂന്നു മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
READ MORE
7:25 AM, 25 Nov
എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അവതാളത്തിലായി. സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. രാത്രി ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സര്‍വീസ് ഇന്നത്തേക്ക് നീട്ടി.
7:44 AM, 25 Nov
വരുന്ന മൂന്നു മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
7:55 AM, 25 Nov
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇന്ന് സ്‌പോട്ട് ബുക്കിങ് അയ്യായിരമായി കുറച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് 70000 ആയി കുറച്ചു. വീണ്ടും തീര്‍ഥാടകരുടെ തിരക്ക് കൂടിയതിനാലാണ് നിയന്ത്രണം. അഞ്ച് മണിക്കൂറോളം കാത്തു നിന്ന ശേഷമാണ് പതിനെട്ടാംപടിയില്‍ എത്തുന്നത്.
8:05 AM, 25 Nov
തമിഴ്നാട്ടില്‍ കനത്ത മഴയെതുടര്‍ന്ന് നാലു മരണം. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. കോയമ്പത്തൂര്‍, തെങ്കാശി ഉള്‍പ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
8:40 AM, 25 Nov
അയോധ്യ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായതിനോട് അനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തും. ഇന്ന് രാവിലെ പത്തു മണിക്കാണ് ചടങ്ങ് നടക്കുന്നത്. ആര്‍എസ്എസ് മേധാവി, യുപി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പങ്കെടുക്കുന്നുണ്ട്. മോദിയുടെ റോഡ് ഷോയും നടക്കും.
10:11 AM, 25 Nov
എത്യോപ്യയിലെ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഉത്തരേന്ത്യയുടെ ആകാശത്തുടനീളം ചാരമേഘങ്ങള്‍ വര്‍ധിച്ചതിനാല്‍ എയര്‍ ഇന്ത്യ ഗള്‍ഫിലേക്കും ന്യൂയോര്‍ക്കിലേക്കും ഉള്‍പ്പെടെ 11 വിമാനങ്ങള്‍ റദ്ദാക്കി. ഏഴ് അന്താരാഷ്ട്ര വിമാനങ്ങളും നാല് ആഭ്യന്തര വിമാനങ്ങളുമാണ് റദ്ദാക്കിയത്. ആകാശ എയറും ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
11:06 AM, 25 Nov
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ രണ്ടു ദിവസത്തെ സമയം സര്‍ക്കാര്‍ തേടി. പ്രതികളുടെ പ്രോസിക്യൂഷന്‍ സാങ്ഷന്‍ സംബന്ധിച്ച മറുപടി സത്യവാങ്മൂലം നല്‍കാനാണ് സമയം നീട്ടിച്ചോദിച്ചത്. ഹര്‍ജി വെള്ളിയാഴ്ച്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ എംഡി കെഎ രതീഷും മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ എ. ചന്ദ്രശേഖരനുമാണ് പ്രതികള്‍.
11:58 AM, 25 Nov
കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവുശിക്ഷ. കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. സിപിഎം പ്രവര്‍ത്തകരായ വികെ നിഷാദ്, ടിസിവി നന്ദകുമാര്‍ എന്നിവര്‍ക്കാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. വികെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്.
12:32 PM, 25 Nov
നടിയെ ആക്രമിച്ച കേസില്‍ കേരളം കാത്തിരിക്കുന്ന വിധി ഡിസംബര്‍ എട്ടിന് വിചാരണക്കോടതി പറയും. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തില്‍ ഏറെ ചര്‍ച്ചയായ കേസിലാണ് ഡിസംബര്‍ എട്ടിന് വിധി വരുന്നത്. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി വരുന്നത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2:35 PM, 25 Nov
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പത്മകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചര്‍ നീതി പുലര്‍ത്തിയില്ല. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിക്കണം. കുറ്റം ചെയ്തവര്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി ഉണ്ടാകും.
3:36 PM, 25 Nov
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ കമ്മിഷണറും ആയിരുന്ന എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഡിസംബര്‍ 3ന്. അപേക്ഷയിന്‍മേലുള്ള വാദം പൂര്‍ത്തിയായി. പാളി കൈമാറിയത് വാസു വിരമിച്ചതിന് ശേഷമെന്ന വാദമാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ 29നാണ് വിധി പറയുക.
3:40 PM, 25 Nov
ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയും മാറ്റി. ഡെല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2018-ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
3:41 PM, 25 Nov
ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. സെപ്തംബര്‍ 19നാണ് സിംഗപ്പൂരില്‍ പരിപാടിക്ക് പോയ സുബിന്‍ നീന്തുന്നതിനിടെ മരിച്ചത്. മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ എങ്ങനെ അത് സംഭവിച്ചു എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഗായകന്റെ മാനേജര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
4:09 PM, 25 Nov
അധ്യയനത്തെ ബാധിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് മന്ത്രി വിലയിരുത്തി. 10 ദിവസത്തിലധികം വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണെന്നും വിദ്യാര്‍ത്ഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
4:28 PM, 25 Nov
ആശുപത്രിയിൽ കഴിയുന്ന ജി സുധാകരനെ സന്ദർശിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. ജി സുധാകരൻ സഖാവ് നാളെ ആശുപത്രി വിടും. പക്ഷേ, ഒന്നരമാസം വലതുകാല് ചവിട്ടി നടക്കുവാനാകില്ല. കുളിമുറിയിൽ വീണ് പാദം ഫ്രാക്ചറായിരിക്കുകയാണ്. വീടിനുള്ളിൽ വാക്കറിൽ നടക്കാൻ കഴിയും. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ രാവിലെ അദ്ദേഹത്തെ സന്ദർശിച്ചു. റൂമിൽ ഭാര്യ ജൂബിലി മാത്രം. പക്ഷേ, പുറത്ത് ഒരു സംഘം സഖാക്കൾ ഉണ്ടായിരുന്നു. കുറച്ചുനേരം സംസാരിച്ചിരുന്നു.
എസ്.എഫ്.ഐയിൽ ചേർന്ന കാലം മുതലുള്ള ബന്ധമാണ്. സഖാവായിരുന്നു അന്ന് സംസ്ഥാന സെക്രട്ടറി. പോരും മുൻപ് പുന്നപ്ര-വയലാർ സമരസേനാനികളുടെ ഡയറക്ടറി സമ്മാനിച്ചു. പുസ്തകത്തെക്കുറിച്ചു കേട്ടിരുന്നു. പക്ഷേ, കണ്ടിരുന്നില്ല. ഏറെ കൗതുകത്തോടെ ഡയറക്ടറിയിലെ താളുകൾ മറിച്ചുനോക്കി. അതിലെ പ്രധാനപ്പെട്ട എല്ലാവരെയും സുധാകരൻ സഖാവിന് നേരിട്ട് അറിയാവുന്നവരായിരിക്കും. വായിച്ചുനോക്കി തിരുത്തലുകൾ നിർദ്ദേശിക്കാം എന്നാണ് പറഞ്ഞത്. വെബ്‌സൈറ്റിൽ ഉടൻ മാറ്റങ്ങൾ വരുത്തും. പിന്നെ ഇംഗ്ളീഷ് പതിപ്പ് അടുത്തവർഷം ഇറക്കുമ്പോൾ പരിഷ്കരിച്ച പതിപ്പായിരിക്കും അച്ചടിക്കുക; തോമസ് ഐസക് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
4:54 PM, 25 Nov
മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മണ്ണള നഗറിലെ ബാലനാണ് പരുക്ക് പറ്റിയത്. രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലന്റെ കൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
5:21 PM, 25 Nov
രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാമെന്ന് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്‌തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ കാരണം.
5:46 PM, 25 Nov
കേരളത്തില്‍ പ്രൈമറി സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂൾ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.
6:11 PM, 25 Nov
എത്യോപ്യയിൽ അഗ്നി പർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ചാരവും പൊടി പടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസ് നാളെ (26) നടത്തും.
സംഭവത്തെ തുടർന്ന് കൊച്ചിയിൽനിന്ന് ആകാശ എയറിന്റെ തിങ്കളാഴ്‌ച സർവീസ് നടത്തേണ്ട ജിദ്ദ വിമാനം ഉണ്ടായില്ല. വിമാനം ജിദ്ദയിൽ നിന്ന് എത്താതിരുന്നതിനെ തുടർന്നാണ് ഇവിടെ നിന്നുള്ള സർവീസും തടസ്സപ്പെട്ടത്.ഈ വിമാനത്തിൽ പോകേണ്ട ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ നാളെ (26) രാവിലെ 11 ന് പ്രത്യേക വിമാനം സജ്ജമാക്കി അയയ്ക്കും. ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകിട്ട് 3.55 ന് കൊച്ചിയിലെത്തും. ആകാശ എയറിന്റെ ഇന്നത്തെ (25) ജിദ്ദ വിമാനം സാധാരണ പോലെ സർവീസ് നടത്തി.
6:26 PM, 25 Nov
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്‌തതാണെന്ന് കെസി വേണുഗോപാൽ എംപി. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും ഏറ്റവും ശക്തമായ നടപടിയാണ് രാഹുലിനെതിരെ പാർട്ടി എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും കെസി പറഞ്ഞു.
6:50 PM, 25 Nov
വെൽഫയർ പാർട്ടിയുമായി മുസ്‍ലിം ലീഗിന് സഖ്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറയുന്നു.
7:34 PM, 25 Nov
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്‌തതായി ചീഫ് ഇലക്ട്രൽ ഓഫീസർ. 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്‌തത്. വിതരണം ചെയ്‌ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തൻ ഖേൽക്കര്‍ പറഞ്ഞു.
8:17 PM, 25 Nov
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്‌ടപ്പെട്ടു കൂടാ എന്നതാണ് നിലപാട്. സ്വർണക്കൊള്ളയിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും ആവശ്യപ്പെട്ടിരുന്നത്. എസ്ഐടി അന്വേഷിക്കട്ടെ. ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
8:43 PM, 25 Nov
ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരണപ്പെട്ടു. അധ്യാപകനായ വിപിന്‍ യാദവാണ് മരിച്ചത്. യുപി ഗോണ്ടയിലാണ് സംഭവം ഉണ്ടായത്. എസ്‌ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് വിഷം കഴിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.
9:23 PM, 25 Nov
അടൂരിൽ ലൈവ് ലൊക്കേഷനും കോൾ റെക്കോർഡും ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പ്രവീൺകുമാറാണ് അറസ്‌റ്റിലായത്. കേസിലെ നേരത്തെ രണ്ട് പ്രതികൾ പിടിയിലായിരുന്നു. പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പ്രതി പ്രവീൺകുമാർ.
10:00 PM, 25 Nov
തൃശൂർ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരനായ സുനിലിനെ വെട്ടിയ രണ്ടു ഗുണ്ടകൾ പിടിയിൽ. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണ്. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു. കൂടാതെ ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്നു പേരും പിടിയിലായിരുന്നു.
10:33 PM, 25 Nov
രാംനാഥ് ഗോയങ്ക അനുസ്‌മരണ ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തെ പുകഴ്ത്തി പോസ്റ്റിട്ടതിന് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ എംപി. അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം എക്‌സില്‍ പങ്കുവെച്ചാണ് തരൂര്‍ വിവാദങ്ങളോട് പ്രതികരിച്ചത്. പ്രത്യയശാസ്ത്ര വിശുദ്ധി ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കില്ലെന്നും വ്യത്യസ്‌ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലാണെങ്കില്‍ പോലും കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
11:18 PM, 25 Nov
എസ്ഐആർ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജി. അയൽ സംസ്ഥാനത്ത് ബിജെപിയുടെ കളി ആർക്കും കാണാൻ കഴിയില്ലെന്നും ബംഗാളിൽ അത് നടക്കില്ലെന്നും ബിഹാറിലെ എസ്ഐആർ പരിഷ്‌കരണം ചൂണ്ടിക്കാണിച്ച് മമത പറഞ്ഞു.
11:49 PM, 25 Nov
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്ന് നിരോധിത വസ്‌തുക്കൾ പിടിച്ചെടുത്തു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവു എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം നിലനിൽക്കെയാണ് പരിശോധന നടന്നത്.
12:16 AM, 26 Nov