ഡല്‍ഹി: സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്കിന്. നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ യോർഗൻ വാറ്റ്ൻ ഫ്രൈഡ്നെസ് ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയാണ് മരിയ.
ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. 475 ഗ്രാം സ്വർണത്തിന്റെ കുറവുണ്ടെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആറാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിർദേശം നൽകി. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയേയും ഹൈക്കോടതി കക്ഷിയാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തത്തില്‍ കേരളത്തിന് കൂടുതല്‍ സഹായം അനുവദിക്കുന്നതും എയിംസ് അനുമതി സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയാകും. ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ എന്നിവരുമുണ്ട്.
വ്യാഴാഴ്ച രാവിലെ 10.30 ന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലും വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായം ആവശ്യമാണെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര മന്ത്രിക്ക് പുറമെ ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രിയോട എയിംസ് അനുവദിക്കണമെന്ന ആവശ്യത്തോടൊപ്പം തന്നെ വാർദ്ധ്യക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഗാസയിലെ വെടിനിർത്തലും ബന്ദി മോചന പദ്ധതിയും ഇസ്രായേല്‍ അംഗീകരിച്ചു. ഇരുപക്ഷവും തയ്യാറായതോടെ വരാനിരിക്കുന്ന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ സൈന്യമായിരിക്കും ഗാസയിലെ വെടിനിർത്തല്‍ കരാർ നിരീക്ഷിക്കുക. അമേരിക്ക നേതൃത്വം നല്‍കുന്ന 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയില്‍ ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടാകും.
Oct 11, 2025, 12:01 am IST
പേരാമ്പ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന് പൊട്ടലുണ്ടായി എന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണം. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട് എന്നും അഞ്ച് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
Oct 10, 2025, 10:42 pm IST
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Oct 10, 2025, 10:27 pm IST
കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷാവസ്ഥ. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. റോഡ് തടഞ്ഞും സിപിഎം പോസ്റ്ററുകള്‍ കീറിയും പ്രവര്‍ത്തകരുടെ പ്രതിഷേധം
Oct 10, 2025, 9:39 pm IST
എയര്‍ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിര്‍ത്തലാക്കണം എന്ന് എയര്‍ലൈന്‍ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് സംഘടന ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇലക്ട്രോണിക്‌സ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആണ് ആവശ്യം
Oct 10, 2025, 8:49 pm IST
ഷാഫി പറമ്പില്‍ എംപിക്കെതിരായ മര്‍ദ്ദനത്തില്‍ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. കോഴിക്കോട് നഗരത്തില്‍ ഉടന്‍ പ്രതിഷേധ പ്രകടനം നടത്തും. ബ്ലോക്ക് തല പ്രതിഷേധങ്ങള്‍ നാളെ. പരിക്കേറ്റ ഷാഫിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
Oct 10, 2025, 8:20 pm IST
പേരാമ്പ്രയില്‍ യുഡിഎഫ്-സിപിഎം സംഘര്‍ഷം. ഇരുപക്ഷത്ത് നിന്നുമുള്ള പ്രകടനങ്ങള്‍ മുഖാമുഖം എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷിത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്
Oct 10, 2025, 7:14 pm IST
സുരേഷ് ഗോപിയെ തള്ളി നടന്‍ ദേവന്‍. സിനിമാ താരങ്ങളുടെ വീട്ടിലെ റെയ്ഡ് ശബരിമല വിവാദം വഴിതിരിച്ചുവിടാനല്ലെന്ന് ദേവന്‍. അങ്ങനെ ഒരു ശ്രമം നടുക്കുന്നില്ല എന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നും ദേവന്‍ പറഞ്ഞു. അങ്ങനെ ചിന്തിക്കുന്നത് നോണ്‍സെന്‍സ്. ശബരിമലയിലേത് വിവാദമല്ല, പകല്‍ക്കൊള്ളയാണ് എന്നും ദേവന്‍
Oct 10, 2025, 6:40 pm IST
ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ വളരെക്കാലമായി അഫ്ഗാന്‍ മണ്ണില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ താലിബാന്‍ എല്ലാ ഭീകരരെയും തുടച്ചുനീക്കിയതായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി. പാകിസ്ഥാനും സമാധാനത്തിന്റെ അതേ പാത പിന്തുടരണമെന്നും അദ്ദേഹം ഉപദേശിച്ചു. 'അവരില്‍ ഒരാള്‍ പോലും അഫ്ഗാനിസ്ഥാനിലില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ഇഞ്ച് ഭൂമി പോലും അവരുടെ നിയന്ത്രണത്തിലല്ല. 2021 ല്‍ ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയ അഫ്ഗാനിസ്ഥാന്‍ രൂപാന്തരപ്പെട്ടിരിക്കുന്നു,' വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുത്തഖി പറഞ്ഞു.
Oct 10, 2025, 5:39 pm IST
സ്വര്‍ണപാളി വിവാദത്തിലെ ഹൈക്കോടതി ഉത്തരവ് പുറത്ത്. സ്വര്‍ണം വേര്‍തിരിച്ചെടുത്തത് അനധികൃതമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചു. രാസലായനിയില്‍ മുക്കി സ്വര്‍ണവും വെള്ളിയും വേര്‍തിരിച്ചു. ശില്‍പങ്ങളില്‍ മാത്രമല്ല വാതില്‍പ്പാളിയില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്.
Oct 10, 2025, 5:08 pm IST
സമാധാനത്തിനുള്ള 2025 ലെ നൊബെല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കാത്തതില്‍ വിമര്‍ശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തേക്കാളുപരി രാഷ്ട്രീയം മാനദണ്ഡമാക്കിയാണ് പുരസ്‌കാരം നല്‍കുന്നത് എന്ന് നൊബേല്‍ കമ്മിറ്റി ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
Oct 10, 2025, 4:52 pm IST
എഡിജിപി എം ആർ അജിത്കുമാറിനെ ബെവറേജസ് കോർപറേഷൻ ചെയർമാൻ പദവിയിൽ നിയമിച്ചു. എക്സൈസ് കമ്മീഷണർ പദവിക്ക് പുറമെയാണിത്. ബെവ്കോ എംഡിയായി ഹർഷിത അട്ടല്ലൂരി തുടരും.
Oct 10, 2025, 4:32 pm IST
ശബരിമലയില്‍ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ദേവസ്വം ബോര്‍ഡ്. ദേവസ്വം കമ്മീഷണര്‍ ആണ് പരാതി കൈമാറിയത്.
Oct 10, 2025, 3:45 pm IST
ഇന്ത്യ-ഓസ്‌ട്രേലിയ പ്രഥമ പ്രതിരോധ വ്യവസായ വ്യാപാര വട്ടമേശ സമ്മേളനത്തെ സിഡ്‌നിയിൽ അഭിസംബോധന ചെയ്ത് മന്ത്രി രാജ്നാഥ് സിംഗ്. തന്ത്രപരവും വ്യാവസായികവും സാങ്കേതികവുമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ വളരുന്ന സഹകരണത്തെക്കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. 2020-ൽ രൂപീകരിച്ച ഇന്ത്യ - ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലെ കേവലം പങ്കാളിത്ത രാജ്യങ്ങള്‍ എന്നതിലുപരി സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയുടെ സഹ-നിര്‍മാതാക്കളായി ഇരുരാജ്യങ്ങളുടെയും പ്രതിരോധ ബന്ധത്തെ ഉയർത്താനാവുന്ന നിർണായക ഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.
Oct 10, 2025, 2:44 pm IST
സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറീന മചാഡോക്കിന്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിരാശ.
സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറീന മചാഡോക്ക്. വെനസ്വേലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയാണ് മരിയ.
Oct 10, 2025, 2:24 pm IST
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു പ്രതിനിധികള്‍ എസ് എഫ് ഐക്ക് വോട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി
Oct 10, 2025, 2:02 pm IST
കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി.
Oct 10, 2025, 1:46 pm IST
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. സ്ഥലം ഫാറൂഖ് കോളേജിന് ദാനമായി ലഭിച്ചത്. ഭൂമി വഖഫാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ മുനമ്പത്തെ ഭൂമി പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ
Oct 10, 2025, 1:18 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്‍റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Oct 10, 2025, 12:25 pm IST
NHAIക്ക് തിരിച്ചടി.പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിയ നടപടി നീട്ടി ഹൈക്കോടതി
Oct 10, 2025, 11:59 am IST
ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കണമെന്ന് ഹൈക്കോടതി. 475 ഗ്രാം സ്വർണത്തിന്റെ കുറവുണ്ടെന്ന് വ്യക്തമാക്കിയ കോടതി രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. അന്തിമ റിപ്പോർട്ട് ആറാഴ്ചക്കകം സമർപ്പിക്കണം.
Oct 10, 2025, 11:51 am IST
ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് വ്യക്തമാക്കി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോർട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനാണെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമർപ്പിച്ചു
Oct 10, 2025, 11:42 am IST
സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി. കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ നടപടി. കമ്മീഷൻ ശുപാർശകളുമായി മുന്നോട്ട് പോകാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
Oct 10, 2025, 11:22 am IST
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ അന്വേഷണം നിക്ഷ്പക്ഷമാകണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം മറുപടി പറയേണ്ടത് കോടതിയോട്. ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി.
Oct 10, 2025, 11:21 am IST
ശബരിമലയിൽ നടന്ന സ്വർണപ്പാളിയും യോഗദണ്ഡും രുദ്രാക്ഷമാലയും ഉൾപ്പെടെയുള്ള ദേവസ്വം സ്വത്തുക്കളുടെ കൊള്ളയടി ഭീകരമായിട്ടുള്ള തീവെട്ടിക്കൊള്ളയാണെന്ന് കെസി വേണുഗോപാല്‍
Oct 10, 2025, 10:59 am IST
സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ വൈകി ഓടുന്നു.
മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിന് സമീപം എൻജിൻ തകരാറുണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നത്. പുലർച്ചെ ആറുമണിയോടെ മുള്ളൂർക്കരയിൽ വച്ചായിരുന്നു മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് തകരാറുണ്ടായത്. തുടർന്ന് ഷൊർണൂരിൽ നിന്ന് മറ്റൊരു എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയ ശേഷം മാത്രമാണ് മറ്റ് ട്രെയിനുകൾക്ക് ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞത്.
Oct 10, 2025, 10:40 am IST
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയിരുന്നത്.
Oct 10, 2025, 9:21 am IST
ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ഉള്ളിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി ജാഗ്രത സംവിധാനം മുന്നറിയിപ്പ് നല്‍കി.
Oct 10, 2025, 9:16 am IST
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ് എഫ് ഐക്ക് വോട്ട് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന കെ എസ് യു സംസ്ഥാന നേതൃത്വം. കോളജിൽ മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എം എസ് എഫ് ആരോപിച്ചിരുന്നു. അവസാന നിമിഷം കെ എസ് യു എസ് എഫ് ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചുവെന്നും എം എസ് എഫ് നേതാക്കള്‍ ആരോപിക്കുന്നു.
READ MORE
7:15 AM, 10 Oct
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ ദേവസ്വം വിജിലൻസ് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് അന്വേഷ സംഘം എത്തിയെന്നാണ് സൂചന. തിരിമറിക്ക് പിന്നില്‍ ഉണ്ണികൃഷ്ണൻപോറ്റിയാണെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയേക്കും.
8:06 AM, 10 Oct
ശബരിമല സ്വർണമോഷണത്തിൽ പൊലീസ് കേസെടുക്കും. ഇത് സംബന്ധിച്ച ഉന്നതതല നിർദേശം ലോക്കൽ പൊലീസില്‍ നിന്നും ലഭിച്ചു. ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരിക്കും പമ്പാസ്റ്റേഷനിലെ പൊലീസ് കേസെടുക്കുക.
8:37 AM, 10 Oct
സംസ്ഥാനത്ത് ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്കജ്വരം പടരുന്നു. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 98 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 22 പേർ മരണം അടഞ്ഞു.
9:16 AM, 10 Oct
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ് എഫ് ഐക്ക് വോട്ട് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന കെ എസ് യു സംസ്ഥാന നേതൃത്വം. കോളജിൽ മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എം എസ് എഫ് ആരോപിച്ചിരുന്നു. അവസാന നിമിഷം കെ എസ് യു എസ് എഫ് ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചുവെന്നും എം എസ് എഫ് നേതാക്കള്‍ ആരോപിക്കുന്നു.
9:21 AM, 10 Oct
ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ഉള്ളിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി ജാഗ്രത സംവിധാനം മുന്നറിയിപ്പ് നല്‍കി.
10:40 AM, 10 Oct
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയിരുന്നത്.
10:59 AM, 10 Oct
സംസ്ഥാനത്ത് നിരവധി ട്രെയിനുകള്‍ വൈകി ഓടുന്നു.
മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിന് സമീപം എൻജിൻ തകരാറുണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നത്. പുലർച്ചെ ആറുമണിയോടെ മുള്ളൂർക്കരയിൽ വച്ചായിരുന്നു മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് തകരാറുണ്ടായത്. തുടർന്ന് ഷൊർണൂരിൽ നിന്ന് മറ്റൊരു എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയ ശേഷം മാത്രമാണ് മറ്റ് ട്രെയിനുകൾക്ക് ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞത്.
11:21 AM, 10 Oct
ശബരിമലയിൽ നടന്ന സ്വർണപ്പാളിയും യോഗദണ്ഡും രുദ്രാക്ഷമാലയും ഉൾപ്പെടെയുള്ള ദേവസ്വം സ്വത്തുക്കളുടെ കൊള്ളയടി ഭീകരമായിട്ടുള്ള തീവെട്ടിക്കൊള്ളയാണെന്ന് കെസി വേണുഗോപാല്‍
11:22 AM, 10 Oct
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ അന്വേഷണം നിക്ഷ്പക്ഷമാകണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം മറുപടി പറയേണ്ടത് കോടതിയോട്. ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി.
11:42 AM, 10 Oct
സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി. കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ നടപടി. കമ്മീഷൻ ശുപാർശകളുമായി മുന്നോട്ട് പോകാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
11:51 AM, 10 Oct
ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് വ്യക്തമാക്കി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോർട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനാണെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമർപ്പിച്ചു
11:59 AM, 10 Oct
ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കണമെന്ന് ഹൈക്കോടതി. 475 ഗ്രാം സ്വർണത്തിന്റെ കുറവുണ്ടെന്ന് വ്യക്തമാക്കിയ കോടതി രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. അന്തിമ റിപ്പോർട്ട് ആറാഴ്ചക്കകം സമർപ്പിക്കണം.
12:25 PM, 10 Oct
NHAIക്ക് തിരിച്ചടി.പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിയ നടപടി നീട്ടി ഹൈക്കോടതി
1:18 PM, 10 Oct
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്‍റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
1:46 PM, 10 Oct
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. സ്ഥലം ഫാറൂഖ് കോളേജിന് ദാനമായി ലഭിച്ചത്. ഭൂമി വഖഫാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ മുനമ്പത്തെ ഭൂമി പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ
2:02 PM, 10 Oct
കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി.
2:24 PM, 10 Oct
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു പ്രതിനിധികള്‍ എസ് എഫ് ഐക്ക് വോട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി
2:44 PM, 10 Oct
സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറീന മചാഡോക്കിന്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിരാശ.
സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറീന മചാഡോക്ക്. വെനസ്വേലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയാണ് മരിയ.
3:45 PM, 10 Oct
ഇന്ത്യ-ഓസ്‌ട്രേലിയ പ്രഥമ പ്രതിരോധ വ്യവസായ വ്യാപാര വട്ടമേശ സമ്മേളനത്തെ സിഡ്‌നിയിൽ അഭിസംബോധന ചെയ്ത് മന്ത്രി രാജ്നാഥ് സിംഗ്. തന്ത്രപരവും വ്യാവസായികവും സാങ്കേതികവുമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ വളരുന്ന സഹകരണത്തെക്കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. 2020-ൽ രൂപീകരിച്ച ഇന്ത്യ - ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലെ കേവലം പങ്കാളിത്ത രാജ്യങ്ങള്‍ എന്നതിലുപരി സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയുടെ സഹ-നിര്‍മാതാക്കളായി ഇരുരാജ്യങ്ങളുടെയും പ്രതിരോധ ബന്ധത്തെ ഉയർത്താനാവുന്ന നിർണായക ഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.
4:32 PM, 10 Oct
ശബരിമലയില്‍ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ദേവസ്വം ബോര്‍ഡ്. ദേവസ്വം കമ്മീഷണര്‍ ആണ് പരാതി കൈമാറിയത്.
4:52 PM, 10 Oct
എഡിജിപി എം ആർ അജിത്കുമാറിനെ ബെവറേജസ് കോർപറേഷൻ ചെയർമാൻ പദവിയിൽ നിയമിച്ചു. എക്സൈസ് കമ്മീഷണർ പദവിക്ക് പുറമെയാണിത്. ബെവ്കോ എംഡിയായി ഹർഷിത അട്ടല്ലൂരി തുടരും.
5:08 PM, 10 Oct
സമാധാനത്തിനുള്ള 2025 ലെ നൊബെല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കാത്തതില്‍ വിമര്‍ശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തേക്കാളുപരി രാഷ്ട്രീയം മാനദണ്ഡമാക്കിയാണ് പുരസ്‌കാരം നല്‍കുന്നത് എന്ന് നൊബേല്‍ കമ്മിറ്റി ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
5:39 PM, 10 Oct
സ്വര്‍ണപാളി വിവാദത്തിലെ ഹൈക്കോടതി ഉത്തരവ് പുറത്ത്. സ്വര്‍ണം വേര്‍തിരിച്ചെടുത്തത് അനധികൃതമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചു. രാസലായനിയില്‍ മുക്കി സ്വര്‍ണവും വെള്ളിയും വേര്‍തിരിച്ചു. ശില്‍പങ്ങളില്‍ മാത്രമല്ല വാതില്‍പ്പാളിയില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്.
6:40 PM, 10 Oct
ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ വളരെക്കാലമായി അഫ്ഗാന്‍ മണ്ണില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ താലിബാന്‍ എല്ലാ ഭീകരരെയും തുടച്ചുനീക്കിയതായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി. പാകിസ്ഥാനും സമാധാനത്തിന്റെ അതേ പാത പിന്തുടരണമെന്നും അദ്ദേഹം ഉപദേശിച്ചു. 'അവരില്‍ ഒരാള്‍ പോലും അഫ്ഗാനിസ്ഥാനിലില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ഇഞ്ച് ഭൂമി പോലും അവരുടെ നിയന്ത്രണത്തിലല്ല. 2021 ല്‍ ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയ അഫ്ഗാനിസ്ഥാന്‍ രൂപാന്തരപ്പെട്ടിരിക്കുന്നു,' വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുത്തഖി പറഞ്ഞു.
7:14 PM, 10 Oct
സുരേഷ് ഗോപിയെ തള്ളി നടന്‍ ദേവന്‍. സിനിമാ താരങ്ങളുടെ വീട്ടിലെ റെയ്ഡ് ശബരിമല വിവാദം വഴിതിരിച്ചുവിടാനല്ലെന്ന് ദേവന്‍. അങ്ങനെ ഒരു ശ്രമം നടുക്കുന്നില്ല എന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നും ദേവന്‍ പറഞ്ഞു. അങ്ങനെ ചിന്തിക്കുന്നത് നോണ്‍സെന്‍സ്. ശബരിമലയിലേത് വിവാദമല്ല, പകല്‍ക്കൊള്ളയാണ് എന്നും ദേവന്‍
8:20 PM, 10 Oct
പേരാമ്പ്രയില്‍ യുഡിഎഫ്-സിപിഎം സംഘര്‍ഷം. ഇരുപക്ഷത്ത് നിന്നുമുള്ള പ്രകടനങ്ങള്‍ മുഖാമുഖം എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷിത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്
8:49 PM, 10 Oct
ഷാഫി പറമ്പില്‍ എംപിക്കെതിരായ മര്‍ദ്ദനത്തില്‍ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. കോഴിക്കോട് നഗരത്തില്‍ ഉടന്‍ പ്രതിഷേധ പ്രകടനം നടത്തും. ബ്ലോക്ക് തല പ്രതിഷേധങ്ങള്‍ നാളെ. പരിക്കേറ്റ ഷാഫിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
9:39 PM, 10 Oct
എയര്‍ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിര്‍ത്തലാക്കണം എന്ന് എയര്‍ലൈന്‍ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് സംഘടന ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇലക്ട്രോണിക്‌സ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആണ് ആവശ്യം
10:27 PM, 10 Oct
കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷാവസ്ഥ. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. റോഡ് തടഞ്ഞും സിപിഎം പോസ്റ്ററുകള്‍ കീറിയും പ്രവര്‍ത്തകരുടെ പ്രതിഷേധം
10:42 PM, 10 Oct