കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിന് പരിക്കേറ്റതില്‍ യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുന്നു. വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടേയുള്ള നേതാക്കള്‍ പങ്കെടുത്തു.
പൊലീസ് നടപടിയില്‍ പരിക്കേറ്റ ഷാഫി പറമ്പിലിന്റെ മൂക്കിന് ശസ്ത്രക്രിയ നടത്തി. മൂക്കിലെ എല്ലിന് രണ്ട് പൊട്ടലുണ്ട്. ഡോക്ടര്‍മാര്‍ അഞ്ചു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. പൊലീസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്ത് എത്തുന്ന അദ്ദേഹം സ്ട്രോങ് റൂമില്‍ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികളുടെ പരിശോധന നാളെയായിരിക്കും നടക്കുക. പിന്നാലെ തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ്ങ് റൂം പരിശോധിക്കും.
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ ജലേശ്വറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. അക്രമികള്‍ മകളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും 5,000 രൂപ കൈക്കലാക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനിയുടെ പിതാവ്ം പറഞ്ഞു. വിദ്യാര്‍ത്ഥിനിയെ ദുര്‍ഗാപൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Oct 11, 2025, 10:36 pm IST
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം. കൊല്ലം സ്വദേശിയായ സ്ത്രീ രോഗം ബാധിച്ച് മരിച്ചു. ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ മരണമാണിത്
Oct 11, 2025, 10:18 pm IST
മിസിസിപ്പിയിലെ ലെലാന്‍ഡിലും ഹൈഡല്‍ബര്‍ഗിലും നടന്ന രണ്ട് വെടിവയ്പ്പുകളില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെലാന്‍ഡിലെ ചെറിയ പട്ടണത്തില്‍ ഒരു ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ഹോംകമിംഗ് മത്സരത്തിന് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് മിസിസിപ്പി സംസ്ഥാന സെനറ്റര്‍ ഡെറിക് സിമ്മണ്‍സ് പറഞ്ഞു.
Oct 11, 2025, 10:17 pm IST
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആലപ്പുഴ കെഎസ്യുവില്‍ പൊട്ടിത്തെറി. പരാജയത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ജില്ലാ പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ടാണെന്നാണ് ആക്ഷേപം.
Oct 11, 2025, 9:29 pm IST
കോഴിക്കോട് കൈതപ്പൊയിലില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി നരിക്കുനി സ്വദേശി അസീസ് പൊലീസ് പിടിയില്‍
Oct 11, 2025, 8:59 pm IST
ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംഘര്‍ഷങ്ങള്‍ക്ക് പോകുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കണമെന്നും അത് നേരിടാനുള്ള തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായി സംഭവിക്കുന്ന പ്രശ്‌നം പോലെയാണ് അവതരിപ്പിക്കുന്നത് എന്നും ഗോവിന്ദന്‍ പറഞ്ഞു.
Oct 11, 2025, 8:08 pm IST
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023 ല്‍ ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്‌ന പറഞ്ഞു. അത് അച്ഛന് നല്ലപോലെ അറിയാവുന്നതുകൊണ്ടാണ് രണ്ട് പേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു.
Oct 11, 2025, 7:57 pm IST
കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകള്‍ ഒഴിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് പഠന വകുപ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ പറഞ്ഞു.
Oct 11, 2025, 7:36 pm IST
കോഴിക്കോട് ബീച്ചിന് സമീപം അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. കയ്യും കഴുത്തും മുറിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.
Oct 11, 2025, 7:32 pm IST
മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ എന്നിവ ഇന്ത്യയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025. ഇത് പ്രദേശങ്ങളുടെ ശക്തമായ സാമ്പത്തിക ആവാസവ്യവസ്ഥയെയും വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
Oct 11, 2025, 7:06 pm IST
ശബരിമലയിലെ സ്വര്‍ണപ്പാളി കൊള്ളയില്‍ കേസ്. ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം 10 പേരെയാണ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കവര്‍ച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
Oct 11, 2025, 6:15 pm IST
താമരശേരിയില്‍ വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
Oct 11, 2025, 6:06 pm IST
പേരാമ്പ്രയില്‍ പൊലീസിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മക്കിടെ പൊലീസിനെ വളഞ്ഞ് പ്രവര്‍ത്തകര്‍. പൊലീസുദ്യോഗസ്ഥരുടെ പേര് പറഞ്ഞ് കെസി വേണുഗോപാലിന്റെ ഭീഷണി. ഷാഫി പറമ്പിലിനെ പൊലീസ് വേട്ടയാടുകയാണ് എന്നും കെസി വേണുഗോപാല്‍
പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം പുകയുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷം. ആക്രമണം മനപൂര്‍വമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യുഡിഎഫ് പ്രതിഷേധ സംഗമം ഉടന്‍ നടക്കും.
Oct 11, 2025, 3:23 pm IST
കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്‌റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.
Oct 11, 2025, 3:11 pm IST
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യം പിടികൂടി. ഹോസ്‌പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയിരിക്കുന്നത്. ജയിലില്‍ പുറത്തുനിന്ന് ഇത്തരം നിരവധി വസ്‌തുക്കളെത്തുന്നുവെന്നും തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ജയിലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരിക്കുന്നത്
Oct 11, 2025, 2:53 pm IST
ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന ന്യായീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ഈ പ്രതികരണം.
Oct 11, 2025, 2:27 pm IST
ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Oct 11, 2025, 2:16 pm IST
ഗാസ സമാധാനകരാറിനെതിരേ പാകിസ്ഥാനില്‍ നടന്ന പ്രതിഷേധം കലാപമായി മാറി. പാകിസ്താന്‍(ടിഎല്‍പി) പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തിനിടെ പഞ്ചാബ് പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ടിഎല്‍പി നേതാവ് സാദ് റിസ്‌വി വ്യക്തമാക്കി.
Oct 11, 2025, 1:43 pm IST
കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി ലെനിൻ ശ്യാം ആണ് മരിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
Oct 11, 2025, 1:27 pm IST
2020ല്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായ രണ്ട് കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷമായിട്ടും അര്‍ഹതപ്പെട്ട നഷ്ടപരിഹാര തുക നല്‍കാത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയില്‍ വിമർശിച്ച് മന്ത്രി പി പ്രസാദ്. നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയത്. നഷ്ടപരിഹാര തുക വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പി പ്രസാദ് വനം മന്ത്രി എകെ ശശീന്ദ്രനോട് ആവശ്യപ്പെടുകയും ചെയ്തു.
Oct 11, 2025, 12:56 pm IST
38 കോടി രൂപ ചിലവിൽ പണി പൂർത്തിയാക്കിയ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് വാട്ടർ മെട്രോ ടെര്‍മിനലുകള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
Oct 11, 2025, 12:50 pm IST
പശ്ചിമബംഗാളില്‍ 23-കാരിയായ എം ബി ബി എസ് വിദ്യാർത്ഥിനിയെ പീഢനത്തിനിരയാക്കി. രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ യുവതിയാണ് പീഡനത്തിനിരയായത്. ദുർഗാപൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Oct 11, 2025, 12:31 pm IST
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. എട്ട് ദശലക്ഷം ഫോളേവേഴ്‌സുള്ള ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ട് വീണത് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ്. ഇത്തരം നടപടികള്‍ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും കേന്ദ്രത്തിനെതിരായി സംസാരിക്കുന്നവരുടെ വായടപ്പിക്കാന്‍ ബി ജെ പിയുടെ ഒത്താശയോടെ നടക്കുന്ന നീക്കമാണ് ഇതെന്നും എസ്പി നേതൃത്വം പ്രതികരിച്ചു.
Oct 11, 2025, 12:27 pm IST
എറണാകുളം മട്ടാഞ്ചേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
Oct 11, 2025, 12:09 pm IST
ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഒന്നും മറക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ആരേയും ബോര്‍ഡ് സംരക്ഷിക്കില്ല. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ല. കൂടുതല്‍ നടപടികള്‍ അടുത്ത യോഗത്തില്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Oct 11, 2025, 11:11 am IST
രാജ്യത്തെ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ വർധിക്കാൻ പ്രധാന കാരണം നുഴഞ്ഞുകയറ്റമാണ്. എന്നാല്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oct 11, 2025, 10:34 am IST
പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ടെന്ന് കെസി വേണുഗോപാല്‍
READ MORE
7:10 AM, 11 Oct
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരമുണ്ടായേക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. മാസം ഇരുപതിനുള്ളില്‍ ആദ്യഘട്ട സ്ക്രീനിങ് പൂര്‍ത്തിയാക്കും
7:18 AM, 11 Oct
ശബരിമലയിലെ സ്വർണ്ണ മോഷണ കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തേക്കും. ദേവസ്വം ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കാനാണ് സാധ്യത. കോടതി ഉത്തരവില്‍ ഉള്‍പ്പെട്ടവരെല്ലാം കേസില്‍ പ്രതികളായേക്കും
7:42 AM, 11 Oct
പേരാമ്പ്രയിലെ പൊലീസ് ലാത്തിച്ചാർജില്‍ പരിക്കേറ്റ് ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. സർജറിക്ക് ശേഷം ഷാഫി പറമ്പിലിനെ ഐസിയുവിലേക്ക് മാറ്റിയതായി കെഎം അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
8:29 AM, 11 Oct
യുഎസില്‍ സ്ഫോടനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ സ്ഫോടകവസ്തുനിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ അനേകം പേർക്ക് പരിക്കേല്‍ക്കുകയും 19 പേരെ കാണാതാകുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
9:07 AM, 11 Oct
ശബരിമലയിലെ സ്വർണ്ണക്കൊള്ളയില്‍ വിശദമായ അന്വേഷണം. മോഷണം പോയ സ്വർണത്തിന്റെ കാര്യത്തില്‍ സംശയം. കൂടുതല്‍ സ്വർണം ഉണ്ടോയെന്ന് കണ്ടെത്താന്‍ എസ്ഐടി വിശദമായ പരിശോധന നടത്തും
9:56 AM, 11 Oct
പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിയടക്കമുള്ളവര്ക്കെതിരെ കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആര്. കോണ്‍ഗ്രസ്, എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും പ്രതിപ്പട്ടികയിലുണ്ട്. അന്യായമായി സംഘം ചേര്‍ന്നു, വഴി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
10:34 AM, 11 Oct
പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ടെന്ന് കെസി വേണുഗോപാല്‍
11:11 AM, 11 Oct
രാജ്യത്തെ മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ വർധിക്കാൻ പ്രധാന കാരണം നുഴഞ്ഞുകയറ്റമാണ്. എന്നാല്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12:09 PM, 11 Oct
ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഒന്നും മറക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ആരേയും ബോര്‍ഡ് സംരക്ഷിക്കില്ല. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ല. കൂടുതല്‍ നടപടികള്‍ അടുത്ത യോഗത്തില്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
12:27 PM, 11 Oct
എറണാകുളം മട്ടാഞ്ചേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
12:31 PM, 11 Oct
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. എട്ട് ദശലക്ഷം ഫോളേവേഴ്‌സുള്ള ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ട് വീണത് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ്. ഇത്തരം നടപടികള്‍ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും കേന്ദ്രത്തിനെതിരായി സംസാരിക്കുന്നവരുടെ വായടപ്പിക്കാന്‍ ബി ജെ പിയുടെ ഒത്താശയോടെ നടക്കുന്ന നീക്കമാണ് ഇതെന്നും എസ്പി നേതൃത്വം പ്രതികരിച്ചു.
12:50 PM, 11 Oct
പശ്ചിമബംഗാളില്‍ 23-കാരിയായ എം ബി ബി എസ് വിദ്യാർത്ഥിനിയെ പീഢനത്തിനിരയാക്കി. രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ യുവതിയാണ് പീഡനത്തിനിരയായത്. ദുർഗാപൂരില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
12:56 PM, 11 Oct
38 കോടി രൂപ ചിലവിൽ പണി പൂർത്തിയാക്കിയ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് വാട്ടർ മെട്രോ ടെര്‍മിനലുകള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
1:27 PM, 11 Oct
2020ല്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായ രണ്ട് കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷമായിട്ടും അര്‍ഹതപ്പെട്ട നഷ്ടപരിഹാര തുക നല്‍കാത്തതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയില്‍ വിമർശിച്ച് മന്ത്രി പി പ്രസാദ്. നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയത്. നഷ്ടപരിഹാര തുക വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പി പ്രസാദ് വനം മന്ത്രി എകെ ശശീന്ദ്രനോട് ആവശ്യപ്പെടുകയും ചെയ്തു.
1:43 PM, 11 Oct
കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി ലെനിൻ ശ്യാം ആണ് മരിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
2:16 PM, 11 Oct
ഗാസ സമാധാനകരാറിനെതിരേ പാകിസ്ഥാനില്‍ നടന്ന പ്രതിഷേധം കലാപമായി മാറി. പാകിസ്താന്‍(ടിഎല്‍പി) പാര്‍ട്ടി നടത്തിയ പ്രക്ഷോഭത്തിനിടെ പഞ്ചാബ് പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ടിഎല്‍പി നേതാവ് സാദ് റിസ്‌വി വ്യക്തമാക്കി.
2:27 PM, 11 Oct
ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
2:53 PM, 11 Oct
ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന ന്യായീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ഈ പ്രതികരണം.
3:11 PM, 11 Oct
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യം പിടികൂടി. ഹോസ്‌പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയിരിക്കുന്നത്. ജയിലില്‍ പുറത്തുനിന്ന് ഇത്തരം നിരവധി വസ്‌തുക്കളെത്തുന്നുവെന്നും തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ജയിലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരിക്കുന്നത്
3:23 PM, 11 Oct
കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്‌റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.
4:19 PM, 11 Oct
പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം പുകയുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സംഘര്‍ഷം. ആക്രമണം മനപൂര്‍വമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യുഡിഎഫ് പ്രതിഷേധ സംഗമം ഉടന്‍ നടക്കും.
പേരാമ്പ്രയില്‍ പൊലീസിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മക്കിടെ പൊലീസിനെ വളഞ്ഞ് പ്രവര്‍ത്തകര്‍. പൊലീസുദ്യോഗസ്ഥരുടെ പേര് പറഞ്ഞ് കെസി വേണുഗോപാലിന്റെ ഭീഷണി. ഷാഫി പറമ്പിലിനെ പൊലീസ് വേട്ടയാടുകയാണ് എന്നും കെസി വേണുഗോപാല്‍
6:15 PM, 11 Oct
താമരശേരിയില്‍ വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
7:06 PM, 11 Oct
ശബരിമലയിലെ സ്വര്‍ണപ്പാളി കൊള്ളയില്‍ കേസ്. ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം 10 പേരെയാണ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കവര്‍ച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
7:32 PM, 11 Oct
മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ എന്നിവ ഇന്ത്യയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025. ഇത് പ്രദേശങ്ങളുടെ ശക്തമായ സാമ്പത്തിക ആവാസവ്യവസ്ഥയെയും വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
7:36 PM, 11 Oct
കോഴിക്കോട് ബീച്ചിന് സമീപം അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. കയ്യും കഴുത്തും മുറിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.
7:57 PM, 11 Oct
കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകള്‍ ഒഴിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് പഠന വകുപ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ പറഞ്ഞു.
8:08 PM, 11 Oct
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023 ല്‍ ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്‌ന പറഞ്ഞു. അത് അച്ഛന് നല്ലപോലെ അറിയാവുന്നതുകൊണ്ടാണ് രണ്ട് പേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു.
8:59 PM, 11 Oct