Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ; സ്വര്‍ണപ്പാളിയില്‍ അന്വേഷണം ഊര്‍ജിതം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ. 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 29 സീറ്റുകളിലും രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നിവ ആറ് സീറ്റുകളില്‍ വീതവും മത്സരിക്കും. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌

അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം പോയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷ സംഘം. അന്വേഷണം പൂർത്തിയാക്കാന്‍ ആറാഴ്ചയാണ് എസ് ഐ ടിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന സമയം. എന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഗൂഡാലോചനയുടെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ തന്നെ വിശദമായി ചോദ്യം ചെയ്യും. അതീവ രഹസ്യമായിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ പ്രതികളാണ്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് കേസിലെ മറ്റ് 9 പ്രതികള്‍.

news-updates

അതേസമയം, ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റിലേക്ക് എത്തും. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഇസ്രയേൽ പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. സഹായവുമായി എത്തുന്ന നൂറുകണക്കിന് ട്രക്കുകളും ഇന്ന് ഗാസയിലേക്ക് പ്രവേശിക്കും.

Oct 12, 2025, 11:36 pm IST

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23 കാരിയുടെ പിതാവ്, തന്റെ മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചികിത്സ ഒഡീഷയിലേക്ക് മാറ്റണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെ, അവര്‍ തന്റെ മകളെ കൊല്ലുമെന്നും അവളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവളുടെ ജീവന് ഇപ്പോഴും അപകടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ കുടുംബം സുരക്ഷിതരല്ലെന്ന് തോന്നുന്നുവെന്നുംഅവളെ സ്വന്തം സംസ്ഥാനത്തേക്ക് മാറ്റണമെന്ന് പിതാവ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചിയോട് അഭ്യര്‍ത്ഥിച്ചു.
Oct 12, 2025, 11:14 pm IST

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം മായനാടാണ് സംഭവം. താന്നി സ്വദേശികളായ വിനു രാജ്, അലന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.
Oct 12, 2025, 10:16 pm IST

പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് 23 പാകിസ്ഥാന്‍ സൈനികരും ഇരുന്നൂറിലധികം താലിബാന്‍ സൈനികരും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സൈന്യം. അതിര്‍ത്തി പ്രദേശങ്ങളില്‍ അഫ്ഗാന്‍ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍ക്ക് മറുപടിയായി 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക് സൈന്യം അറിയിച്ചു.
Oct 12, 2025, 9:55 pm IST

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത് എന്നും നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് ഇഡിയെന്നും അദ്ദേഹം ആരോപിച്ചു
Oct 12, 2025, 9:42 pm IST

പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പുതിയ ആരോപണവുമായി സിപിഎം. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് പറഞ്ഞു. ആദ്യം പൊട്ടിയത് കണ്ണീര്‍ വാതകമല്ലെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ എറിഞ്ഞ സ്‌ഫോടക വസ്തുവാണെന്നും സജീഷ് ആരോപിച്ചു.
Oct 12, 2025, 8:38 pm IST

എറണാകുളം വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെ ആയിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Oct 12, 2025, 8:34 pm IST

സൗത്ത് കരോലിനയിലെ ഒരു തിരക്കേറിയ ബാറില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്.
Oct 12, 2025, 8:26 pm IST

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും ആതിഥേയത്വം വഹിക്കുന്ന ഷാം എല്‍-ഷെയ്ക്ക് ഗാസ സമാധാന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പങ്കെടുക്കും.
Oct 12, 2025, 8:23 pm IST

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടാതെ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാല്‍ മാത്രം പോരെന്നും വിശ്വാസ്യതയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധരും വിദ്യാഭ്യാസ പ്രമുഖരും എല്ലാം ചേര്‍ന്ന് പദ്ധതി ഉണ്ടാക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കും. പാര്‍ട്ടിയാണ് വലുത്. സ്ഥാനങ്ങള്‍ക്ക് കടിപിടി കൂടാതെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും സതീശന്‍
Oct 12, 2025, 8:17 pm IST

ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്നും ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി അവതാരങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. വിരമിച്ചവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി. പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
Oct 12, 2025, 7:21 pm IST

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ആണ്‌
Oct 12, 2025, 6:44 pm IST

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോര്‍മുല പ്രഖ്യാപിച്ച് എന്‍ഡിഎ. 243 അംഗ നിയമസഭയില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 29 സീറ്റുകളില്‍ മത്സരിക്കുമെന്നും രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നിവ ആറ് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നതെന്നും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി
Oct 12, 2025, 6:15 pm IST

ഷാഫി പറമ്പിലിനെതിരായ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതികരണവുമായി റൂറല്‍ എസ്പി. പൊലീസില്‍ ചിലര്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കി എന്നും അത് ആരാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നും റൂറല്‍ എസ്പി പറഞ്ഞു
Oct 12, 2025, 5:18 pm IST

ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്
Oct 12, 2025, 4:35 pm IST

ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി കോഴിക്കോട് റൂറല്‍ എസ്പി രംഗത്ത്. ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചെന്ന് എസ്പി കെ.ഇ ബൈജു. പൊലീസില്‍ ചിലര്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. പേരാമ്പ്രയില്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Oct 12, 2025, 3:58 pm IST

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദത്തില്‍. മുഖ്യമന്ത്രിയുടെ പ്രതികരണം സ്ത്രീ വിരുദ്ധമെന്നാണ് ആരോപണം ഉയരുന്നത്. പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അവരുടെ സുരക്ഷ അവര്‍ തന്നെ നോക്കണം എന്നുമായിരുന്നു വനിതാ മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.
Oct 12, 2025, 3:11 pm IST

പരസ്യ കമ്പനികള്‍ക്കെതിരേ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. പരസ്യ കമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ 6-7 വര്‍ഷത്തിനിടെ കോടികളുടെ നഷ്ടമുണ്ടായി. ടെന്‍ഡര്‍ പ്രകാരമുള്ള നടപടികള്‍ കമ്പനികള്‍ പാലിച്ചില്ലെന്നാണ് മന്ത്രിയുടെ ആരോപണം.
Oct 12, 2025, 2:45 pm IST

ഇടുക്കി അടമാലിയില്‍ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ശബരിമല പ്രശ്‌നത്തിലും ഭൂമി പ്രശ്‌നത്തിലുമാണ് പ്രതിഷേധം.
Oct 12, 2025, 1:52 pm IST

ശബരിമല സ്വര്‍ണ കൊള്ള കേസിൽ ഇഡിയും അന്വേഷണം നടത്തും.അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി
Oct 12, 2025, 12:17 pm IST

ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ എഫ്ഐആറിലൂടെയും അന്വേഷണത്തിലൂടെയും നടക്കുന്നതെന്ന് കെസി വേണുഗോപാല്‍. ഗവൺമെന്റ്, പാർട്ടി, ദേവസ്വം ബോർഡ് എന്നിവയുടെ അറിവില്ലാതെ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Oct 12, 2025, 12:15 pm IST

ശബരിമല സ്വര്‍ണ്ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്ന് ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നത് ഗൗരവമായി അന്വേഷിക്കണം വിജിലന്‍സ് ആവശ്യപ്പെടുന്നു.
Oct 12, 2025, 11:16 am IST

ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെറിയാന്‍. മികച്ച കുണ്ടും കുഴിയും കാണണമെങ്കിൽ ഉമ്മൻചാണ്ടിയുടെ കാലത്ത് ശബരിമലയിലേക്ക് പോയാൽ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Oct 12, 2025, 10:55 am IST

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ തെറ്റുകാരാണെന്ന് കോടതി പറഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്ന് പത്മകുമാര്‍. സ്വര്‍ണക്കൊള്ളയിലെ രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ ഉത്തരവാദിത്തം ബോര്‍ഡിനുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവാദിത്തം അവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Oct 12, 2025, 10:23 am IST

ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് അപേക്ഷ നല്‍കി നടൻ ദുൽഖർ സൽമാൻ. അഭിഭാഷകൻ വഴി നേരിട്ട് പ്രൊവിഷണൽ റിലീസിന് വേണ്ട അപേക്ഷയാണ് നൽകിയത്.
Oct 12, 2025, 9:38 am IST

ഹമാസ്-ഇസ്രായേൽ വെടിനിർത്തൽ കരാർ ചർച്ചകൾക്കായി ഈജിപ്തിലേക്ക് പോകവെ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു വാഹനാപകടത്തില്‍ മരിച്ചു. ചർച്ചകള്‍ നടക്കുന്ന ഷാം എൽ-ഷെയ്ക്കിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
Oct 12, 2025, 9:17 am IST

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ കുടുങ്ങി 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും.അന്വേഷണത്തിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമുണ്ട്.എ പദ്മകുമാർ, കെ രാഘവൻ, ശങ്കർദാസ് എന്നിവർ അടങ്ങിയ അന്നത്തെ ബോർഡ് അംഗങ്ങളും പ്രതിപ്പട്ടികയില്‍
Oct 12, 2025, 8:29 am IST

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് 5 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കും.
Oct 12, 2025, 7:58 am IST

ബിഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിർണ്ണായക ചർച്ചകള്‍. എന്‍ ഡി എയിലെ സീറ്റ് വിതരണം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കാം. സഖ്യത്തില്‍ ബി ജെ പി 102 സീറ്റിലും ജെ ഡി യു 103 സീറ്റിലും മത്സരിക്കാനാണ് സാധ്യത
Oct 12, 2025, 7:33 am IST

ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഇന്ന് തന്നെ കസ്റ്റംസിന് അപേക്ഷ നൽകിയേക്കും. ഹൈക്കോടതി അനുമതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. മറുവശത്ത് കസ്റ്റംസ് ആകട്ടെ കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് .
Oct 12, 2025, 7:28 am IST

ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് നേതാക്കള്‍ പങ്കെടുത്തേക്കില്ല. ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ വ്യക്തമാക്കി.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+