Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാന കരാര്‍ ഒപ്പുവെച്ചു.. യുദ്ധം അവസാനിച്ചു, ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു പിന്‍മാറി?

രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചു. ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചു. അതേസമയം ഉച്ചകോടിയില്‍ നിന്ന് അവസാന നിമിഷം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതിനിടെ ഗാസ സമാധാന കരാറിന്റെ ഭാഗമായി ബന്ദികളെ മോചിപ്പിച്ചു.

20 ഇസ്രായേല്‍ ബന്ദികളെ മൂന്ന് ഗ്രൂപ്പുകളായി ഇന്റര്‍നാഷണല്‍ റെഡ് ക്രോസിലൂടെയാണ് മോചിപ്പിച്ചത്. പിന്നാലെ ഇസ്രായേല്‍ 250 പാലസ്തീനിയന്‍ തടവുകാരേയും 1700 ഗാസക്കാരെയും മോചിപ്പിച്ചു. അതോടൊപ്പം തന്നെ ഗാസ സമാധാന ഉച്ചക്കോടിക്കായി ട്രംപ് മിഡില്‍ ഈസ്റ്റില്‍ എത്തിയിട്ടുണ്ട്. ഈജിപ്തിലാണ് ഉച്ചകോടി നടക്കുന്നത്.

കരൂർ ആള്‍ക്കൂട്ട ദുരന്തത്തിലെ അന്വേഷണം സി ബി ഐക്ക് കൈമാറി സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) അന്വേഷണത്തിന് പകരം സിബിഐയ്ക്ക് കൈമാറ്റം ആവശ്യപ്പെട്ട് ടി വി കെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. "ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണ്" എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. സെപ്തബർ 27 ന് നടന്ന ദുരന്തത്തില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 41 പേരായിരുന്നു മരിച്ചത്.

news-updates

നാടിനെ നടുക്കിയ ദുരന്തരം

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊട്ടാരക്കര ഫയർ സ്റ്റേഷൻ അംഗം സോണി എസ് കുമാർ (36), നെടുവത്തൂർ സ്വദേശി അർച്ചന (33), തൃശൂർ സ്വദേശി ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ശിവകൃഷ്ണനുമായുള്ള തർക്കത്തെ തുടർന്ന് അർച്ച കിണറ്റില്‍ ചാടുകയായിരുന്നു.

Oct 14, 2025, 12:07 am IST

ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി സൂചന. ആര്‍ജെഡി 135 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലും മത്സരിച്ചേക്കും. സിപിഐഎംഎല്‍, സിപിഐ, സിപിഎം എന്നീ ഇടതുപാര്‍ട്ടികള്‍ക്ക് 31 സീറ്റും മുകേഷ് സാഹ്നിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് 16 സീറ്റുകളും ലഭിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും
Oct 13, 2025, 11:16 pm IST

പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, ഐഎസ്‌ഐ മേധാവി അസിം മാലിക്, മറ്റ് രണ്ട് പാകിസ്ഥാന്‍ ജനറല്‍മാര്‍ എന്നിവരുടെ വിസകള്‍ നിരസിച്ച് അഫ്ഗാനിസ്ഥാന്‍. കാബൂളിലേക്കുള്ള ഇസ്ലാമാബാദിന്റെ സമാധാന ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി അവരുടെ വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ടോളോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Oct 13, 2025, 10:16 pm IST

ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചു. ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചു. ഉച്ചകോടിയില്‍ നിന്ന് അവസാന നിമിഷം നെതന്യാഹു പിന്‍മാറിയതായി റിപ്പോര്‍ട്ട്.
Oct 13, 2025, 9:30 pm IST

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടന തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചു എന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ഏറ്റവും പിന്നിലുള്ള ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്. നാളെ കോഴിക്കോട് അബിന്‍ വര്‍ക്കി മാധ്യമങ്ങളെ കാണും എന്നാണ് വിവരം.
Oct 13, 2025, 9:21 pm IST

ഇസ്രായേലും ഹമാസും തമ്മിലുള്ള ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഈജിപ്ത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയെക്കുറിച്ചുള്ള രണ്ടാം ഘട്ട ചര്‍ച്ചകളും ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Oct 13, 2025, 9:17 pm IST

പേരാമ്പ്ര സംഘര്‍ഷത്തില്‍ പുതിയ നടപടിയുമായി പൊലീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു എന്ന് പറഞ്ഞാണ് നടപടി
Oct 13, 2025, 9:03 pm IST

ഗാസയില്‍ നിന്ന് 20 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങളെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തെയും അദ്ദേഹം പ്രശംസിച്ചു.
Oct 13, 2025, 8:17 pm IST

പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എംപി ആശുപത്രി വിട്ടു. മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി മൂന്ന് ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
Oct 13, 2025, 7:19 pm IST

മകന്‍ വിവേകിന് ഇഡിയുടെ സമന്‍സ് ലഭിച്ചെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ദുഷ്പേരുണ്ടാക്കുന്ന രീതിയില്‍ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും മകനോ തനിക്കോ ആര്‍ക്കും ഇഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മക്കളില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും മകന്‍ ജോലി പിന്നെ വീട് എന്ന രീതിയില്‍ പോകുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു
Oct 13, 2025, 6:45 pm IST

മലപ്പുറം ജില്ലയിലെ എടപ്പാള്‍ കണ്ടനക്കത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കടയിലുണ്ടായിരുന്ന വിജയന്‍ എന്നയാളാണ് മരിച്ചത്. വിദ്യാര്‍ത്ഥികളടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.
Oct 13, 2025, 6:14 pm IST

നവകേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷന്‍ 2031 ന്റെ ഭാഗമായ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും.
Oct 13, 2025, 5:27 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. പാലക്കാട് മണ്ഡലത്തിലെ പരിപാടിക്കെത്തിയ രാഹുലിന്റെ വാഹനം ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. രാഹുല്‍ ഗോ ബാക്ക് വിളിയുമായാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം. പാലക്കാട് പിരായിരിയില്‍ ആണ് സംഭവം
Oct 13, 2025, 5:02 pm IST

യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം. ഒ.ജെ ജനീഷ് സംസ്ഥാന അധ്യക്ഷന്‍. ബിനു ചുള്ളിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ്. അബിന്‍ വര്‍ക്കി ദേശീയ സെക്രട്ടറി
Oct 13, 2025, 4:43 pm IST

2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവര്‍ക്ക് പുരസ്‌കാരം.
Oct 13, 2025, 4:41 pm IST

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍. നിലവിലെ അന്വേഷണം തൃപ്തികരമല്ല എന്നും കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു. ദേവസ്വത്തിന്റെ 30 വര്‍ഷത്തെ റിപ്പോര്‍ട്ട് പരിശോധിക്കണം എന്നും ആവശ്യം.
Oct 13, 2025, 3:43 pm IST

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അനുമതി ഇല്ല. അതേസമയം സൗദി ഒഴികെയുള്ള ബാക്കി രാജ്യങ്ങൾ സന്ദർശിക്കാം
Oct 13, 2025, 3:37 pm IST

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ. . അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് അപ്പീൽ
Oct 13, 2025, 3:03 pm IST

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ യാത്രക്കാർക്ക് യൂറോപ്പിലേക്ക് പ്രവേശിക്കാൻ ഇനി പുതിയ ഡിജിറ്റൽ അതിർത്തി പരിശോധനകൾ നിർബന്ധം. യൂറോപ്യൻ യൂണിയന്റെ എൻട്രി എക്സിറ്റ് സിസ്റ്റം (EES) ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ സംവിധാനം അനുസരിച്ച്, യൂറോപ്യൻ യൂണിയന് പുറത്തുള്ള എല്ലാ പൗരന്മാരും അതിർത്തിയിലെത്തുമ്പോൾ രജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് സ്കാൻ ചെയ്യുക, വിരലടയാളം നൽകുക, ഫോട്ടോ എടുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഷെങ്കൻ രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ഈ നിയമം ബാധകമാണ്. മുൻപ് ഷെങ്കൻ വിസയുള്ളവർക്ക് ഈ രാജ്യങ്ങളിൽ സ്കാനിംഗ് കൂടാതെ യാത്ര ചെയ്യാമായിരുന്നു. എന്നാൽ ഇപ്പോൾ ഓരോ രാജ്യത്തേക്കും കടക്കുമ്പോൾ വിനോദസഞ്ചാരികളും മറ്റ് സന്ദർശകരും പരിശോധനയ്ക്ക് വിധേയരാകണം. അയർലണ്ടും സൈപ്രസും ഈ സംവിധാനത്തിന്റെ ഭാഗമല്ല. രജിസ്ട്രേഷൻ സൗജന്യമാണ്. യാത്ര ചെയ്യുന്നതിന് മുൻപ് പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. എന്നാൽ ഈ പരിശോധനകൾ അതിർത്തി കടക്കുന്നതിനുള്ള സമയം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
Oct 13, 2025, 2:29 pm IST

അരുന്ധതി റോയ് എഴുതിയ മദർ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ വിൽപന കവർ പേജിലെ പുകവലി ചിത്രത്തിന്റെ പേരിൽ തടയില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് പുസ്തകവിൽപന തടയണം എന്നാവശ്യപ്പെട്ടുള്ള ഹ‌ർജി തള്ളിയത് . അഡ്വ. രാജസിംഹൻ നൽകിയ ഹർജി പബ്ലിസിറ്റിയും വ്യക്തിപരമായ അധിക്ഷേപവും ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി വിലയിരുത്തി. എഴുത്തുകാരി പുക വലിക്കുന്ന ചിത്രമുള്ള കവർപേജിൽ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്നു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
Oct 13, 2025, 1:37 pm IST

ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോൾ ടീമിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും ചർച്ച ചെയ്യാൻ കൊച്ചിയിൽ ഉന്നതയോഗം നടന്നു. വിവിധ വകുപ്പുകളുടെ അവലോകനയോഗമാണ് നടന്നത്. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും വിദഗദ്ധസമിതിയുടെ നിർദേശപ്രകാരമാകും കാണികളുടെ എണ്ണത്തിൽ അന്തിമതീരുമാനം എടുക്കുകയെന്നും കമ്മീഷണർ വിശദീകരിച്ചു. കൂടുതൽ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കുമെന്നും ഫാൻപാർക്കുകൾ ക്രമീകരിക്കുമെന്നും കർശനമായ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
Oct 13, 2025, 1:18 pm IST

മുന്‍ ഐഎഎസ് ഓഫീസർ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേർന്നു
Oct 13, 2025, 12:36 pm IST

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിൽ എത്തി. ചുവപ്പ് പരവതാനി വിരിച്ച് വൻ സ്വീകരണമൊരുക്കിയാണ് ഇസ്രായേൽ ട്രംപിനെ സ്വീകരിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ഇസ്രായേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യുന്നുണ്ട്. എന്നിട്ടാകും ട്രംപ് ഈജിപ്തിലേക്ക് പോവുക.
Oct 13, 2025, 12:35 pm IST

സികെ ജാനു യുഡിഎഫിലേക്ക്. മുന്നണി സഹകരണം ആവശ്യപ്പെട്ട് കത്ത് നല്‍കി. കത്ത് കഴിഞ്ഞ യു ഡി എഫ് യോഗം ചർച്ച ചെയ്തു. ചെന്നിത്തലും കെ മുരളീധരനും എതിർപ്പ് അറിയിച്ചെങ്കിലും മുന്നണി സഹകരണം തുടരാമെന്ന ധാരണയിലേക്ക് യു ഡി എഫ് എത്തി.
Oct 13, 2025, 11:25 am IST

ഹമാസ് മോചിപ്പിച്ച ബന്ദികൾക്കായി തയ്യാറാക്കിയ കിറ്റുകളിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേയും ഭാര്യ സാറ നെതന്യാഹുവിന്റേയും വ്യക്തിപരമായ സന്ദേശവും. "ഇസ്രായേലിലെ മുഴുവൻ ജനതയ്ക്കും വേണ്ടി, തിരികെ സ്വാഗതം! ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ നിങ്ങളെ ആലിംഗനം ചെയ്യുന്നു. സാറയും ബെഞ്ചമിൻ നെതന്യാഹുവും," ഹീബ്രുവിൽ എഴുതിയ കുറിപ്പിൽ പറയുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് പോലുള്ളവയും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Oct 13, 2025, 11:09 am IST

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഹോട്ടൽ അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെതിരെ അഴിമതി നിരോധന നിയമപ്രകാരം ഡൽഹി കോടതി കുറ്റം ചുമത്തി. റാബ്റി ദേവി, തേജസ്വി യാദവ് എന്നിവരും കേസില്‍ പ്രതികളാണ്.
Oct 13, 2025, 10:56 am IST

കരൂർ ആള്‍ക്കൂട്ട ദുരന്തത്തിന്റെ അന്വേഷണം സി ബി ഐക്ക് വിട്ട് സുപ്രീംകോടതി. ടിവികെയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും സി ബി ഐ അന്വേഷണം.
Oct 13, 2025, 10:35 am IST

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ ഉടന്‍ മോചിപ്പിക്കും. നെറ്റ സരീം, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ വെച്ചാണ് മോചന നടപടികള്‍ പുരോഗമിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം മോചിപ്പിക്കുന്നത് 20 ബന്ദികളെയാണ്.
Oct 13, 2025, 10:07 am IST

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് തുറന്നെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
Oct 13, 2025, 9:43 am IST

കരൂർ ആൾക്കൂട്ട ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയിൽ ഇന്ന് മദ്രാസ് ഹൈക്കോടതി വിധി പറയും. എസ് ഐ ടി രൂപീകരിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് വിജയിയുടെ പാർട്ടിയുടെ ആവശ്യം.
Oct 13, 2025, 9:18 am IST

വാല്‍പ്പാറയിലെ തമിഴ്നാട് മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യം. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. അസ്‌ല (52), ഹേമശ്രീ (രണ്ടര) എന്നിവരാണ് മരിച്ചത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+