സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുള ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നെന്മാറ സജിത കേസില്‍ വിധി
പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരന്‍. പ്രതിക്കുള്ള ശിക്ഷ ഈ മാസം 16 ന് വിധിക്കും. 2019 ഓഗസ്റ്റ് 31 നാണ് അയല്‍വാസിയായ സജിതയെ പ്രതി ചെന്താമര വെട്ടിക്കൊല്ലുന്നത്. ഈ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് പോത്തുണ്ടിയിലെ ബോയെൻ കോളനിയിലെ വീട്ടിൽ തുടർന്ന ഇയാൾ 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷമിയെയും വെട്ടി കൊലപ്പെടുത്തിയിരുന്നു. ശിക്ഷാവിധിയെ തെല്ലും ഭയമില്ലെന്ന് വാദം പൂർത്തിയായി മടങ്ങവെ ചെന്താമര പ്രതികരിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ്
സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പടലപ്പിണക്കം ശക്തമാകുന്നു. നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വർക്കിയെ മറികടന്ന് ഒ.ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ കടുത്ത എതിർപ്പാണ് ഐ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്. അബിന്‍ വർക്കി തന്നെ തന്റെ എതിർപ്പ് ശക്തമാക്കി രംഗത്ത് വന്നു.
Oct 14, 2025, 11:25 pm IST
ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ നാവികസേനയും ആക്രമണത്തിന് തയ്യാറായിരുന്നുവെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്. നാവികസേന അറബിക്കടലിലേക്ക് കപ്പല്‍ കയറി, ഡിജിഎംഒ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ വളരെ സജ്ജമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സൈനിക സംഭാവനാ രാജ്യങ്ങളുടെ (യുഎന്‍ടിസിസി) ചീഫ്സ് കോണ്‍ക്ലേവില്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് സംസാരിച്ച രാജീവ് ഘായ് പറഞ്ഞു.
Oct 14, 2025, 11:19 pm IST
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് നിലവില്‍ സുനില്‍ കുമാര്‍. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.
Oct 14, 2025, 10:36 pm IST
വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയില്‍ നൂറോളം അനധികൃത എയര്‍ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങള്‍ക്കാണ് പിടിവീണു. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരും
Oct 14, 2025, 10:32 pm IST
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലെ കോളേജ് കാമ്പസിനടുത്തുള്ള വനപ്രദേശത്ത് വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്തു.
Oct 14, 2025, 10:07 pm IST
രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 19 പേര്‍ മരിച്ചു. 57 യാത്രക്കാരുമായി ജയ്സാല്‍മീറില്‍ നിന്ന് പുറപ്പെട്ട ബസ് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയില്‍ സഞ്ചരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ ഡ്രൈവര്‍ റോഡരികില്‍ ബസ് നിര്‍ത്തി. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍, തീജ്വാലകള്‍ വാഹനത്തെ വിഴുങ്ങി. നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ ജയ്‌സാല്‍മീറിലെ ജവഹര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജയ്സാല്‍മീര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
Oct 14, 2025, 9:38 pm IST
ആലപ്പുഴ, കാസര്‍കോഡ് ജില്ലകളില്‍ രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അടുത്ത 3 മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
Oct 14, 2025, 9:11 pm IST
ഇടുക്കി അടിമാലിയില്‍ കനത്ത മഴ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ചൂരക്കട്ടന്‍ സ്വദേശി അരുണിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അരുണിനെ പുറത്തെടുത്തു. ഇദ്ദേഹത്തെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Oct 14, 2025, 8:40 pm IST
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു
Oct 14, 2025, 8:06 pm IST
ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കണം എന്ന് ഇസ്രായേല്‍. അവശേഷിക്കാന്‍ അനുവദിക്കരുതെന്ന് ഇസ്രായേല്‍. ഗാസയില്‍ തങ്ങളെ എതിര്‍ത്തവരെ കൊലപ്പെടുത്തി എന്ന് ഇസ്രായേലിന്റെ ആരോപണം.
Oct 14, 2025, 8:03 pm IST
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുകയാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളില്‍ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോര്‍ട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ക്കാര്‍. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ദേശീയ സര്‍വ്വകലാശാലകളുടെ സ്‌പോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ പാര്‍ക്ക്, വെല്‍നസ് ഹബ്ബ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂര്‍ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെല്‍നസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങള്‍ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകും. 2000 തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും അതിലധികം തൊഴിലുകള്‍ പരോക്ഷമായും ഇതിലൂടെ സൃഷ്ടിക്കപ്പെടും എന്ന് രാജീവ് പറഞ്ഞു
Oct 14, 2025, 7:32 pm IST
ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാട്നയില്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നത്.
Oct 14, 2025, 7:01 pm IST
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശത്തിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചു. 12 മണിയോടെ മുര്‍മു സന്നിധാനത്തെത്തും. ദേവസ്വം ബോര്‍ഡിന്റെ ഖുര്‍ഖാ ജീപ്പിലാകും യാത്ര. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം ജീപ്പിലുണ്ടാകും. അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കും. ഒരു മണിക്കുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കും.
Oct 14, 2025, 6:28 pm IST
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണെതിരായ ഇഡി സമന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത് എന്നും കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത് എന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു
Oct 14, 2025, 5:29 pm IST
മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയില്‍ ആണ് സംഭവം. ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും രണ്ട് പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റു. കിഴിശ്ശേരി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.
Oct 14, 2025, 5:07 pm IST
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ്. ഭഗവാന്റെ സ്വര്‍ണം തിരിച്ചുപിടിക്കണം എന്നും അന്വേഷണ സംഘത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആറാഴ്ച എല്ലാവരും കാത്തിരിക്കണം. ദേവസ്വം ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം
Oct 14, 2025, 4:24 pm IST
പാലക്കാട് കല്ലടിക്കോട് രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. ബിനുവും നിതിനും അയല്‍വാസികളാണ്
Oct 14, 2025, 3:47 pm IST
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ജാഗ്രത നിർദേശം
Oct 14, 2025, 2:31 pm IST
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
Oct 14, 2025, 1:50 pm IST
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യത്തെ എഐ ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ എഐ ഹബ്ബായിരിക്കും വിശാഖപട്ടണത്തേത്. ഒരു ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസുമാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Great to speak with India PM @narendramodi@OfficialINDIAai to share our plans for the first-ever Google AI hub in Visakhapatnam, a landmark development.
This hub combines gigawatt-scale compute capacity, a new international subsea gateway, and large-scale energy infrastructure.…
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. 60 സീറ്റുകളിലാണ് പാർട്ടി ഇത്തവണ മത്സരിക്കുക. കഴിഞ്ഞ തവണ 70 സീറ്റുകള്‍ മുന്നണിയില്‍ പാർട്ടിക്ക് ലഭിച്ചിരുന്നു.
Oct 14, 2025, 11:52 am IST
പോന്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019 ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 16 ന് വിധിക്കും
Oct 14, 2025, 11:36 am IST
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് വിലക്ക് തുടരുന്നത്. കളക്ടർ ഇന്ന് തന്നെ സ്ഥലം സന്ദർശിക്കും. വെള്ളിയാഴ്ച ഉത്തവ് ഇറക്കുമെന്നും കോടതി.
Oct 14, 2025, 11:13 am IST
ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന
അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം
നവംബർ 17ന് നടക്കും. അർജന്റീന ഫുട്ബോൾ
അസോസിയേഷനിൽ നിന്ന് തിയതി
സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതാണ് സ്പോണ്‍സർ അറിയിച്ചു. സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച്
ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നവംബർ 17ന്
മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു.
Oct 14, 2025, 11:01 am IST
കേരളത്തില്‍ തുടരാനുള്ള അവസരം നല്‍കണമെന്ന് അബിന്‍ വർക്കി. പാർട്ടി തീരുമാനത്തെ തള്ളിപ്പറയില്ല. സ്ഥാനമാനങ്ങള്‍ അല്ല പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 14, 2025, 10:26 am IST
ഞെട്ടിച്ച കുതിപ്പുമായി സ്വർണ വില. സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് പവന് ഉണ്ടായിരിക്കുന്നത് 2400 രൂപയുടെ വർധന്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 94360 രൂപയിലേക്ക് എത്തി.
Oct 14, 2025, 9:57 am IST
ഇഡി കേന്ദ്രത്തിൻ്റെ ചട്ടുകമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിൽ മുഖ്യമന്ത്രിയെ ഇഡി സ്വാധീനിക്കുന്നു, ആ സ്വാധീനത്തിൽ മുഖ്യമന്ത്രി വീണു. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന ഒരേയൊരു നേതാവ് പിണറായി വിജയൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Oct 14, 2025, 9:34 am IST
ഡല്‍ഹിയില്‍ വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Oct 14, 2025, 9:06 am IST
മുഖ്യമന്ത്രി ഇന്ന് ഗള്‍ഫിലേക്ക് യാത്ര തിരിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. മന്ത്രി സജി ചെറിയാനും സഘത്തിലുണ്ട്. അതേസമയം സൗദി അറേബ്യ സന്ദർശിക്കാനും അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നല്‍കിയില്ല.
Oct 14, 2025, 7:58 am IST
പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന വാദവുമായി പൊലീസു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് പൊലീസ് രേഖപ്പെടുത്തിയ എഫ് ഐ ആറില്‍ പറയുന്നത്
Oct 14, 2025, 7:23 am IST
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ ഝാർഖണ്ഡ് സ്വദേശിയാ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. സഹൻ ടുടി എന്ന മാവോയിസ്റ്റിനെ എൻഐഎ സംഘം മൂന്നാറിൽ നിന്നും പിടികൂടുകയായിരുന്നു. മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
READ MORE
7:23 AM, 14 Oct

7:58 AM, 14 Oct
പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന വാദവുമായി പൊലീസു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് പൊലീസ് രേഖപ്പെടുത്തിയ എഫ് ഐ ആറില്‍ പറയുന്നത്
9:06 AM, 14 Oct
മുഖ്യമന്ത്രി ഇന്ന് ഗള്‍ഫിലേക്ക് യാത്ര തിരിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. മന്ത്രി സജി ചെറിയാനും സഘത്തിലുണ്ട്. അതേസമയം സൗദി അറേബ്യ സന്ദർശിക്കാനും അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നല്‍കിയില്ല.
9:34 AM, 14 Oct
ഡല്‍ഹിയില്‍ വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
9:57 AM, 14 Oct
ഇഡി കേന്ദ്രത്തിൻ്റെ ചട്ടുകമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിൽ മുഖ്യമന്ത്രിയെ ഇഡി സ്വാധീനിക്കുന്നു, ആ സ്വാധീനത്തിൽ മുഖ്യമന്ത്രി വീണു. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന ഒരേയൊരു നേതാവ് പിണറായി വിജയൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
10:26 AM, 14 Oct
ഞെട്ടിച്ച കുതിപ്പുമായി സ്വർണ വില. സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് പവന് ഉണ്ടായിരിക്കുന്നത് 2400 രൂപയുടെ വർധന്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 94360 രൂപയിലേക്ക് എത്തി.
11:01 AM, 14 Oct
കേരളത്തില്‍ തുടരാനുള്ള അവസരം നല്‍കണമെന്ന് അബിന്‍ വർക്കി. പാർട്ടി തീരുമാനത്തെ തള്ളിപ്പറയില്ല. സ്ഥാനമാനങ്ങള്‍ അല്ല പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
11:13 AM, 14 Oct
ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന
അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം
നവംബർ 17ന് നടക്കും. അർജന്റീന ഫുട്ബോൾ
അസോസിയേഷനിൽ നിന്ന് തിയതി
സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതാണ് സ്പോണ്‍സർ അറിയിച്ചു. സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച്
ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നവംബർ 17ന്
മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു.
11:36 AM, 14 Oct
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് വിലക്ക് തുടരുന്നത്. കളക്ടർ ഇന്ന് തന്നെ സ്ഥലം സന്ദർശിക്കും. വെള്ളിയാഴ്ച ഉത്തവ് ഇറക്കുമെന്നും കോടതി.
11:52 AM, 14 Oct
പോന്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019 ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 16 ന് വിധിക്കും
1:19 PM, 14 Oct
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. 60 സീറ്റുകളിലാണ് പാർട്ടി ഇത്തവണ മത്സരിക്കുക. കഴിഞ്ഞ തവണ 70 സീറ്റുകള്‍ മുന്നണിയില്‍ പാർട്ടിക്ക് ലഭിച്ചിരുന്നു.
1:50 PM, 14 Oct
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യത്തെ എഐ ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ എഐ ഹബ്ബായിരിക്കും വിശാഖപട്ടണത്തേത്. ഒരു ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസുമാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Great to speak with India PM @narendramodi@OfficialINDIAai to share our plans for the first-ever Google AI hub in Visakhapatnam, a landmark development.
This hub combines gigawatt-scale compute capacity, a new international subsea gateway, and large-scale energy infrastructure.…
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
3:47 PM, 14 Oct
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ജാഗ്രത നിർദേശം
4:24 PM, 14 Oct
പാലക്കാട് കല്ലടിക്കോട് രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. ബിനുവും നിതിനും അയല്‍വാസികളാണ്
5:07 PM, 14 Oct
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ്. ഭഗവാന്റെ സ്വര്‍ണം തിരിച്ചുപിടിക്കണം എന്നും അന്വേഷണ സംഘത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആറാഴ്ച എല്ലാവരും കാത്തിരിക്കണം. ദേവസ്വം ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം
5:29 PM, 14 Oct
മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയില്‍ ആണ് സംഭവം. ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും രണ്ട് പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റു. കിഴിശ്ശേരി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.
6:28 PM, 14 Oct
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണെതിരായ ഇഡി സമന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത് എന്നും കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത് എന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു
7:01 PM, 14 Oct
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശത്തിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചു. 12 മണിയോടെ മുര്‍മു സന്നിധാനത്തെത്തും. ദേവസ്വം ബോര്‍ഡിന്റെ ഖുര്‍ഖാ ജീപ്പിലാകും യാത്ര. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം ജീപ്പിലുണ്ടാകും. അകമ്പടി വാഹനങ്ങള്‍ ഒഴിവാക്കും. ഒരു മണിക്കുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കും.
7:32 PM, 14 Oct
ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാട്നയില്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നത്.
8:03 PM, 14 Oct
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുകയാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളില്‍ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോര്‍ട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ക്കാര്‍. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ദേശീയ സര്‍വ്വകലാശാലകളുടെ സ്‌പോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ പാര്‍ക്ക്, വെല്‍നസ് ഹബ്ബ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂര്‍ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെല്‍നസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങള്‍ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകും. 2000 തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും അതിലധികം തൊഴിലുകള്‍ പരോക്ഷമായും ഇതിലൂടെ സൃഷ്ടിക്കപ്പെടും എന്ന് രാജീവ് പറഞ്ഞു
8:06 PM, 14 Oct
ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കണം എന്ന് ഇസ്രായേല്‍. അവശേഷിക്കാന്‍ അനുവദിക്കരുതെന്ന് ഇസ്രായേല്‍. ഗാസയില്‍ തങ്ങളെ എതിര്‍ത്തവരെ കൊലപ്പെടുത്തി എന്ന് ഇസ്രായേലിന്റെ ആരോപണം.
8:40 PM, 14 Oct
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു
9:11 PM, 14 Oct
ഇടുക്കി അടിമാലിയില്‍ കനത്ത മഴ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ചൂരക്കട്ടന്‍ സ്വദേശി അരുണിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അരുണിനെ പുറത്തെടുത്തു. ഇദ്ദേഹത്തെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
9:38 PM, 14 Oct
ആലപ്പുഴ, കാസര്‍കോഡ് ജില്ലകളില്‍ രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അടുത്ത 3 മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
10:07 PM, 14 Oct
രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 19 പേര്‍ മരിച്ചു. 57 യാത്രക്കാരുമായി ജയ്സാല്‍മീറില്‍ നിന്ന് പുറപ്പെട്ട ബസ് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയില്‍ സഞ്ചരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ ഡ്രൈവര്‍ റോഡരികില്‍ ബസ് നിര്‍ത്തി. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍, തീജ്വാലകള്‍ വാഹനത്തെ വിഴുങ്ങി. നാട്ടുകാരും വഴിയാത്രക്കാരും സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ ജയ്‌സാല്‍മീറിലെ ജവഹര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജയ്സാല്‍മീര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
10:32 PM, 14 Oct
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലെ കോളേജ് കാമ്പസിനടുത്തുള്ള വനപ്രദേശത്ത് വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്തു.
10:36 PM, 14 Oct
വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയില്‍ നൂറോളം അനധികൃത എയര്‍ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങള്‍ക്കാണ് പിടിവീണു. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരും
11:19 PM, 14 Oct
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് നിലവില്‍ സുനില്‍ കുമാര്‍. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.
11:25 PM, 14 Oct