Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിമിന്നലിനു സാധ്യത; ബസ് അപകടത്തില്‍ മരണം 20

സംസ്ഥാനത്തുടനീളം ഇന്നും കനത്ത മഴയ്ക്കു സാധ്യത. ഇടിമിന്നലോടു കൂടിയുള്ള മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ മിന്നലുള്ള സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കുന്നതാണ് നല്ലത്.

live small

ദേശീയ വാര്‍ത്തകളിലേക്കു നോക്കിയാല്‍ ഒരു വലിയ ബസ് ദുരന്തത്തിന്റെ വാര്‍ത്തയുടെ ദാരുണമായ വിശദാംശങ്ങളാണ് പുറത്തേക്കു വരുന്നത്. ജയ്സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു. 16 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസില്‍ 57 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷമാണ് ബസ് ജയ്സാല്‍മീറില്‍ നിന്ന് യാത്ര തിരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാജ്യാന്തര വാര്‍ത്തകളില്‍ ഗാസയില്‍ സമാധാനം പുലരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ കൊല്ലപ്പെട്ട കൂടുതല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രായേലിന് തിരികെ നല്‍കി. മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിക്കുന്നതിന്റെ പേരില്‍ ഗാസയിലേക്കുള്ള സഹായ വിതരണം പകുതിയായി കുറയ്ക്കുമെന്ന് ഇസ്രായേലി സൈനിക ഏജന്‍സി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി.

Oct 15, 2025, 11:20 pm IST

ആര്‍എസ്എസ് ക്യാമ്പില്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെനന് ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു അജി. 'നിധീഷ് മുരളി' എന്ന കണ്ണന്‍ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്നാണ് അനന്തുവിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. തന്റെ മരണമൊഴിയായി ഈ വീഡിയോ എടുക്കണമെന്നാണ് അനന്തു ആവശ്യപ്പെട്ടത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അനന്തു ഷെഡ്യൂൾ ചെയ്ത് വെച്ചതാണ്.
Oct 15, 2025, 8:51 pm IST

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായി. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Oct 15, 2025, 7:28 pm IST

ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പോലീസ് വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Oct 15, 2025, 6:15 pm IST

ബിഹാറിലെ പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂർ ബി.ജെ.പി ടിക്കറ്റിൽ അലിനഗറിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ബി.ജെ.പി ഇന്ന് പുറത്തിറക്കിയ 12 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ മൈഥിലി താക്കൂറിൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട 12 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിലും ബി.ജെ.പി പുതിയ സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്.മിഥിലാഞ്ചൽ മേഖലയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രപരമായ നീക്കമാണ് മൈഥിലി താക്കൂറിൻ്റെ സ്ഥാനാർത്ഥിത്വം. യുവാക്കൾക്കിടയിലുള്ള അവരുടെ ജനപ്രീതി മുതലെടുക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
Oct 15, 2025, 5:41 pm IST

അഫ്ഗാന്‍-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 താലിബാനികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്റെ അവകാശവാദം. അഫ്ഗാന്‍ പ്രകോപനം ഉണ്ടാക്കിയെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. അതേസമയം, 12 സാധാരണക്കാര്‍ പാക് ആക്രമണത്തില്‍ മരിച്ചെന്നും ശക്തമായി തിരിച്ചടിച്ചെന്നും താലിബാന്‍ അവകാശപ്പെടുന്നു. പാകിസ്താന്റെ ആറ് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Oct 15, 2025, 4:34 pm IST

നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അേലര്‍ട്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
Oct 15, 2025, 3:26 pm IST

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗത്തില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ശാരീരികാസ്വാസ്ഥ്യം. ക്ലാസില്‍ കൊണ്ടു വന്ന പേപ്പര്‍ സ്‌പ്രേ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നേരെ ഉപയോഗിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഏഴ് വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ആറു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Oct 15, 2025, 2:45 pm IST

നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു.
Oct 15, 2025, 2:45 pm IST

കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും

ഫോം മാറ്റിങ്ങ്‌സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടറെ ചുമതലപ്പെടുത്തി.
Oct 15, 2025, 2:43 pm IST

ഇന്‍ഫോപാര്‍ക്കില്‍ ഐ.ടി കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയില്‍ ഒരു നോണ്‍ സെസ് ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കി. ഇന്‍ഫോപാര്‍ക്കിന്റെ തനത് ഫണ്ടും ബാങ്കില്‍ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവില്‍ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.
Oct 15, 2025, 2:42 pm IST

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
Oct 15, 2025, 2:22 pm IST

നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

നിരവധി സിനിമകളും ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള പങ്കജിന്റെ ഏറ്റവും ജനപ്രിയ വേഷം മഹാഭാരതം പരമ്പരയിലെ കര്‍ണന്റേതായിരുന്നു. മുംബൈയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 68 വയസായിരുന്നു. മകന്‍ നികിതിന്‍ ധീറും നടനാണ്. ചെന്നൈ എക്‌സ്പ്രസിലെയും ജോധ അക്ബറിലെയും വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനാണ്.
Oct 15, 2025, 1:29 pm IST

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്നും പ്രശ്‌നം അങ്ങനെ തീരുമെങ്കില്‍ അവിടെ വച്ച് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം ചോദിക്കും. പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. രക്ഷിതാവിന് ഇപ്പോള്‍ പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Oct 15, 2025, 12:30 pm IST

പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലുണ്ടായ ഹിജാബ് വിവാദത്തില്‍ ഡിഡിഇ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന് എതിരേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന. ഡിഡിഇ നല്‍കിയത് സത്യവിരുദ്ധമായ റിപ്പോര്‍ട്ടാണെന്നും യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ടെന്നും എല്ലാ കുട്ടികളും ഞങ്ങള്‍ക്ക് ഒരുപോലെയാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
Oct 15, 2025, 12:03 pm IST

കെനിയയുടെ മുന്‍ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു

കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹവും കുടുംബവും. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍. മകളുടെ കണ്ണിന്റെ ചികിത്സക്ക് വേണ്ടിയാണ് കൂത്താട്ടുകുളത്ത് എത്തിയത്.
Oct 15, 2025, 11:05 am IST

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചുവെന്നും, പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Oct 15, 2025, 10:38 am IST

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ്. പുതിയ സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്നാണ് ലഭ്യമായ വിവരം. വരാനിരിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെഎം അഭിജിത്തിനെ അധ്യക്ഷനാക്കാത്തതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്‌തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
Oct 15, 2025, 10:01 am IST

ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് അവധിയിലാണ്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് വ്യക്തമാക്കി. സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Oct 15, 2025, 9:07 am IST

പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കുകയും പിന്നാലെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ നാളെ മുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം
Oct 15, 2025, 8:54 am IST

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന് നഷ്ടപ്പെട്ടത് 100-ലേറെ സൈനികരെ

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ പാകിസ്ഥാന് സംഭവിച്ച നഷ്ടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘയ്. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന ആക്രമണത്തില്‍ പാകിസ്ഥാന് നഷ്ടപ്പെട്ടത് 100-ലേറെ സൈനികരെയാണ്. മരണാനന്തര ബഹുമതികളുടെ എണ്ണത്തില്‍ നിന്ന് പാകിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ സേനാ മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Oct 15, 2025, 8:19 am IST

ഹൈക്കോടതി വിധിക്കെതിരെ തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സംസ്ഥാന ഹൈക്കോടതി വിധിക്കെതിരെ തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും സീറ്റുകളിലെ ഒബിസി ക്വാട്ട 42 ശതമാനമായി വര്‍ധിപ്പിച്ച രണ്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ 42 ശതമാനം ഒബിസി ക്വാട്ട വര്‍ദ്ധന ജനഹിതം ആണെന്നാണ് സുപ്രീം കോടതിയില്‍ തെലങ്കാന സര്‍ക്കാരിന്റെ വാദം. തെലങ്കാന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പോളിങ് ഒക്ടോബര്‍ 23 നും 27 നും നടക്കാനിരിക്കെയാണ് കോടതിയില്‍ തര്‍ക്കമെത്തിയത്.
Oct 15, 2025, 8:12 am IST

പാലക്കാട് കല്ലടിക്കോട്ട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ബിനു (42), അയല്‍വാസി നിധിന്‍ (26) എന്നിവരാണ് മരിച്ചത്. നിധിനെ വെടിവച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്തതാകാമെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ലൈസന്‍സില്ലാത്ത തോക്കാണ് ബിനു ഉപയോഗിച്ചത്.
Oct 15, 2025, 7:21 am IST

എറണാകുളം നീണ്ടൂരില്‍ മൂന്നര വയസുകാരിയെ കടിച്ച തെരുവു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിക്ക് ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കി ആശുപത്രി അധികൃതര്‍. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി കാണിച്ചുതുടങ്ങുന്നതിനിടെയാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ മാതാപിതാക്കള്‍ ആശങ്കയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+