തിരുവനന്തപുരം: റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും വീണ്ടും തുറന്ന പോരിലേക്ക്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അവകാശ വാദം തള്ളി ഇന്ത്യ രംഗത്ത് വന്നു. തങ്ങള്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ച് മാത്രമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ധന ലഭ്യതയും വില പിടിച്ചു നിറുത്തുന്നതും ആണ് ഇന്ത്യയുടെ ഇറക്കുമതി നയം നിർണ്ണയിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
സംസ്ഥാനത്ത് മഴ ശക്തമാകും. കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 17 ന് എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ടും നിലനില്‍ക്കുന്നു.
Oct 17, 2025, 12:43 am IST
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ .ഇരുവരും തമ്മിൽ, അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
“ഊർജ്ജ വിഷയത്തിൽ അമേരിക്കയുടെ അഭിപ്രായം സംബന്ധിച്ച്, ഞങ്ങൾ ഇതിനകം ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അത് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പ്രധാനമന്ത്രിയും പ്രസിഡന്റ് ട്രംപും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും,വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Oct 16, 2025, 10:26 pm IST
കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക.
Oct 16, 2025, 8:47 pm IST
താമരശ്ശേരിയിൽ ഒൻപതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് കുട്ടിയെ ചികിത്സിച്ച വിപിൻ എന്ന ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കേസിൽ ജയിലിലാണ് ഇയാൾ. ഇതിനിടയിലാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നത്.
Oct 16, 2025, 6:51 pm IST
സർക്കാർ സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. വിദ്യാഭ്യാസ സമ്പ്രദായത്തിൽ എല്ലാവരെയും ഉൾക്കൊള്ളാനും അക്കാദമിക് സ്വാതന്ത്ര്യം നിലനിർത്താനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിന്റെ പൊതുവായ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും സർക്കാർ വിലയിരുത്തി.
Oct 16, 2025, 4:53 pm IST
ശബരിമല ശിൽപ്പപാളി കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ.പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
Oct 16, 2025, 4:51 pm IST
ഗുജറാത്തിൽ മുഖ്യമന്ത്രിയൊഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി
Oct 16, 2025, 3:54 pm IST
മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ നേതാക്കൾ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്‌തു.
Oct 16, 2025, 3:42 pm IST
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു.
Oct 16, 2025, 2:51 pm IST
പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
Oct 16, 2025, 2:45 pm IST
ശബരിമലയിലെ സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു. പ്രത്യേകസംഘം വീട്ടിലെത്തി നേരത്തെ പോറ്റിയെ കസ്റ്റഡിയിലെടുത്തിരുന്നു.
Oct 16, 2025, 2:01 pm IST
ചോദ്യം ചെയ്യും
സ്വർണം പതിപ്പിച്ച കട്ടിള ചെമ്പെന്ന് രേഖപ്പെടുത്തി കൈമാറിയത് ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ; ശബരിമല സ്വർണപ്പാളി കവർച്ചയിൽ ദേവസ്വം മുൻ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും.
Oct 16, 2025, 1:42 pm IST
പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞത് പൊലീസിന്‍റെ ഭാഗത്ത് നിന്നെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും സിപിഎം പ്രവർത്തകരും നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Oct 16, 2025, 12:32 pm IST
പാലക്കാട് പല്ലന്‍ചാത്തൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ കുടുംബം. പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ (14) ആണ് മരിച്ചത്. അധ്യാപിക ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മനംനൊന്താണ് അര്‍ജുന്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Oct 16, 2025, 11:49 am IST
ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്ത വ്യേമസേന ഇനി ഇന്ത്യയുടേത്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) പുറത്തുവിട്ട ഗ്ലോബൽ എയർ പവർ റാങ്കിങ് 2025 പ്രകാരം ഇന്ത്യ ചൈനയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യക്ക് മുന്നിലുള്ളത് അമേരിക്കയും റഷ്യയും മാത്രം
Oct 16, 2025, 11:05 am IST
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആർജെഡിയുമായുള്ള സീറ്റ് വിതരണ ചർച്ചകള്‍ ഇപ്പോഴും തുടരുന്നതിന് ഇടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം
Oct 16, 2025, 10:41 am IST
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇന്നും പ്രശ്നപരിഹാരം ആയില്ല. സ്കൂള്‍ തുറന്നങ്കിലും വിദ്യാർത്ഥി ഇന്ന് എത്തിയില്ല, ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണമെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടെങ്കിലും സമ്മതപത്രത്തിൽ തീരുമാനമെടുത്തില്ലെന്ന് രക്ഷിതാവ് വ്യക്താക്കി.
Oct 16, 2025, 10:04 am IST
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
Oct 16, 2025, 9:51 am IST
ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിലേക്ക് മാറ്റാനുള്ള ശുപാർശ പിൻവലിച്ച് കൊളീജിയം. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ പുതിയ ശുപാർശ നല്‍കിയതായി കൊളീജിയം അറിയിച്ചു.
Oct 16, 2025, 9:25 am IST
കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ ഒരു കുട്ടി കൂടി മരിച്ചു. നാലുവയസ്സുകാരിയാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 24 ആയി.
Oct 16, 2025, 9:03 am IST
കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ കൂടെ മരിച്ചു. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ ആകെ എണ്ണം നാലായി. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.
Oct 16, 2025, 8:29 am IST
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് തുടക്കം. പുലർച്ചെ ബഹറൈനിലെത്തിയ മുഖ്യമന്ത്രി നാളെ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.
Oct 16, 2025, 7:28 am IST
മിന്നലോട് കൂടിയ മഴ
7:28 AM, 16 Oct
മിന്നലോട് കൂടിയ മഴ
8:29 AM, 16 Oct
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് തുടക്കം. പുലർച്ചെ ബഹറൈനിലെത്തിയ മുഖ്യമന്ത്രി നാളെ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.
9:03 AM, 16 Oct
കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ കൂടെ മരിച്ചു. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ ആകെ എണ്ണം നാലായി. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.
9:25 AM, 16 Oct
കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ ഒരു കുട്ടി കൂടി മരിച്ചു. നാലുവയസ്സുകാരിയാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 24 ആയി.
9:51 AM, 16 Oct
ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിലേക്ക് മാറ്റാനുള്ള ശുപാർശ പിൻവലിച്ച് കൊളീജിയം. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ പുതിയ ശുപാർശ നല്‍കിയതായി കൊളീജിയം അറിയിച്ചു.
10:04 AM, 16 Oct
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
10:41 AM, 16 Oct
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇന്നും പ്രശ്നപരിഹാരം ആയില്ല. സ്കൂള്‍ തുറന്നങ്കിലും വിദ്യാർത്ഥി ഇന്ന് എത്തിയില്ല, ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണമെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടെങ്കിലും സമ്മതപത്രത്തിൽ തീരുമാനമെടുത്തില്ലെന്ന് രക്ഷിതാവ് വ്യക്താക്കി.
11:05 AM, 16 Oct
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആർജെഡിയുമായുള്ള സീറ്റ് വിതരണ ചർച്ചകള്‍ ഇപ്പോഴും തുടരുന്നതിന് ഇടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം
11:49 AM, 16 Oct
ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്ത വ്യേമസേന ഇനി ഇന്ത്യയുടേത്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) പുറത്തുവിട്ട ഗ്ലോബൽ എയർ പവർ റാങ്കിങ് 2025 പ്രകാരം ഇന്ത്യ ചൈനയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യക്ക് മുന്നിലുള്ളത് അമേരിക്കയും റഷ്യയും മാത്രം
12:32 PM, 16 Oct
പാലക്കാട് പല്ലന്‍ചാത്തൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ കുടുംബം. പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ (14) ആണ് മരിച്ചത്. അധ്യാപിക ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മനംനൊന്താണ് അര്‍ജുന്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
1:42 PM, 16 Oct
പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞത് പൊലീസിന്‍റെ ഭാഗത്ത് നിന്നെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും സിപിഎം പ്രവർത്തകരും നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
2:01 PM, 16 Oct
ചോദ്യം ചെയ്യും
സ്വർണം പതിപ്പിച്ച കട്ടിള ചെമ്പെന്ന് രേഖപ്പെടുത്തി കൈമാറിയത് ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ; ശബരിമല സ്വർണപ്പാളി കവർച്ചയിൽ ദേവസ്വം മുൻ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും.
2:45 PM, 16 Oct
ശബരിമലയിലെ സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു. പ്രത്യേകസംഘം വീട്ടിലെത്തി നേരത്തെ പോറ്റിയെ കസ്റ്റഡിയിലെടുത്തിരുന്നു.
2:51 PM, 16 Oct
പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
3:42 PM, 16 Oct
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു.
3:54 PM, 16 Oct
മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ നേതാക്കൾ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
4:51 PM, 16 Oct
ഗുജറാത്തിൽ മുഖ്യമന്ത്രിയൊഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി
4:53 PM, 16 Oct
ശബരിമല ശിൽപ്പപാളി കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ.പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
6:51 PM, 16 Oct
സർക്കാർ സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. വിദ്യാഭ്യാസ സമ്പ്രദായത്തിൽ എല്ലാവരെയും ഉൾക്കൊള്ളാനും അക്കാദമിക് സ്വാതന്ത്ര്യം നിലനിർത്താനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിന്റെ പൊതുവായ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും സർക്കാർ വിലയിരുത്തി.
8:47 PM, 16 Oct
താമരശ്ശേരിയിൽ ഒൻപതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് കുട്ടിയെ ചികിത്സിച്ച വിപിൻ എന്ന ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കേസിൽ ജയിലിലാണ് ഇയാൾ. ഇതിനിടയിലാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നത്.
10:26 PM, 16 Oct
കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക.
12:43 AM, 17 Oct