Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു

ശബരിമല സ്വർണപ്പാളി കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ട് റാന്നികോടതി. ഈ മാസം 30 വരെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാഗത്ത് നിന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കുന്ന മൊഴികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തട്ടിയെടുത്ത സ്വർണ്ണം പലർക്കായി വീതിച്ചു നൽകിയെന്നാണ് സൂചന.

തുലാവർഷം സജീവമാകുന്നു

സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലൊ മുന്നറിയിപ്പുണ്ട്.

news-updates-

Oct 18, 2025, 12:57 am IST

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി 5 ഇന്ത്യക്കാർ മരിച്ചു. മലയാളി ഉൾപ്പെടെ 5 പേരെ കാണാതായി.പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത് (22) ഉൾപ്പെടെയുള്ളവരെയാണ് കാണാതായത്.21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി.
Oct 17, 2025, 9:13 pm IST

കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്.
Oct 17, 2025, 9:10 pm IST

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു. ഇന്നു പുലർച്ചെയോടെയാണ് സംഭവം. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന 25കാരിയായ യുവതി. പ്രതി വാതിൽ തള്ളി തുറന്ന് അകത്ത് കയറിയാണ് അതിക്രമം നടത്തിയത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Oct 17, 2025, 7:15 pm IST

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കൊച്ചി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തിൽ നിന്ന് അകറ്റി നിർത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നിൽക്കലാണ്. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും. സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മർദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ ഉത്തരവാദിത്തമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങൾ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വേണം പ്രവർത്തിക്കാൻ. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങളിൽ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങൾ ഉണ്ടാക്കാനോ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Oct 17, 2025, 7:03 pm IST

ലഡാക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബിഎസ് ചൗഹാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. സമരക്കാരുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.
Oct 17, 2025, 6:33 pm IST

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യത. അടുത്ത ഏഴു ദിവസം സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
Oct 17, 2025, 5:56 pm IST

ശബരിമല സ്വര്‍ണപാളി വിവാദത്തെതുടര്‍ന്ന് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്ന് പ്രതികരിച്ചു. കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ കോടതിയില്‍ നിന്ന് ഇറക്കികൊണ്ടു വരുമ്പോഴായിരുന്നു പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബെംഗളൂരുവിലടക്കം തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Oct 17, 2025, 4:55 pm IST

ആലുവ കാണാതായ പതിനാലുകാരനെ കണ്ടെത്തി

ആലുവയില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി. എറണാകുളം തിരുവനന്തപുരം ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ അച്ഛനോടൊപ്പം വിട്ടയച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇന്നലെ രാത്രിയാണ് ആലുവ ചൊവ്വര ഗാന്ധിപുരത്ത് നിന്ന് കാണാതായത്.
Oct 17, 2025, 4:38 pm IST

ശിരോവസ്ത്ര വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി. ഡിഡിഇയുടെ ഉത്തരവിന് സ്‌റ്റേയില്ല. അടിയന്തരമായി ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണം എന്നായിരുന്നു സ്‌കൂളിന്റെ ആവശ്യം. വിദ്യാര്‍ഥിയെ ക്ലാസിന് പുറത്താക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും ശിരോവസ്ത്രം ധരിക്കാന്‍ കുട്ടിക്ക് അനുമതി നല്‍കണമെന്നും ഡിഡിഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Oct 17, 2025, 3:55 pm IST

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. 15 പേര്‍ക്ക് പരിക്ക് പറ്റി. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗോള്‍ഫ് ക്ലബ്ബിന് സമീപം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Oct 17, 2025, 3:31 pm IST

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തെന്നു സ്ഥിരീകരിച്ചുവെന്ന് ശബരിമല സ്വർണ്ണക്കവർച്ചയിലെ റിമാൻഡ് റിപ്പോർട്ട്. സ്വർണ്ണപ്പാളിയിൽ നിന്നും തട്ടിയെടുത്തത് രണ്ടു കിലോയിലധികം സ്വർണമാണ്. സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികൾ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.
Oct 17, 2025, 3:10 pm IST

വ്യാഴാഴ്ച രാത്രി ആലുവ ചൊവ്വര ഗാന്ധി പുരത്ത് നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശ്രീവേദിനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി പതിനൊന്നരയോടെ കൂടിയാണ് വീട്ടിൽ നിന്ന് ഇറങ്ങി പോയിരിക്കുന്നത് റെയിൽപാളത്തിലൂടെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നതായി സിസിടിവിയിൽ കണ്ടെത്തി. 12:30 യോടെയുള്ള നിലമ്പൂർ കൊച്ചുവേളി ട്രെയിനിൽ കയറിയതായി വ്യക്തമായിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. 9388881002, 9809000199.
Oct 17, 2025, 2:15 pm IST

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലപാട് വ്യക്തമാക്കി മന്ത്രി വി എന്‍ വാസവന്‍. 'സര്‍ക്കാരിന് തുറന്ന മനസാണ്, കുറ്റം ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരണം, അത് ദേവസ്വം മന്ത്രിയായാലും പ്രസിഡന്റായാലും ആരായിരുന്നാലും, അന്വേഷണം നടക്കട്ടെ' എന്ന് അദ്ദേഹം വ്യക്തമാക്കി.
Oct 17, 2025, 1:06 pm IST

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം തേജസ് എംകെ 1 എ വെള്ളിയാഴ്ച വ്യോമസേനയ്ക്കു കൈമാറി. മഹാരാഷ്‌ട്രയിലെ നാസിക്കിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ചടങ്ങിലാണു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനം കൈമാറിയത്. തുടർന്നു സേനയുടെ പരീക്ഷണപ്പറക്കലും നടത്തി.
Oct 17, 2025, 12:48 pm IST

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. രണ്ട് മാസമായി കാണാതായ വള്ളിയമ്മയെ തേടിയുള്ള അന്വേഷണമാണ് കൊലപാതക സൂചനയിലേക്ക് എത്തിയത്. മൃതദേഹം കണ്ടെടുക്കാനായി ഒപ്പം താമസിക്കുന്ന പളനി എന്നയാളുമായി പൊലീസ് കാട്ടിലേക്ക് പുറപ്പെട്ടു.
Oct 17, 2025, 12:19 pm IST

ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ പ്രതിയായ ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നല്‍കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റിവളര്‍ത്തിയവരെയും കണ്ടെത്തണം. ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ആരെല്ലാം? എഫ് ഐ ആറില്‍നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്.
Oct 17, 2025, 11:57 am IST

ശബരിമല സ്വർണപ്പാളിക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകളുടെ ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്ന് പുലർച്ചയോടെ പോറ്റിയെ അറസ്റ്റ് ചെയ്തിരുന്നു.
Oct 17, 2025, 11:14 am IST

പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാൻ അനുമതി. പുതുക്കിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതി നിർദേശത്തെതുടർന്ന് ഏറെ നാളായി ടോള്‍ പിരിവ് നിർത്തിവെച്ചിരിക്കുകയായിരുന്നു.
Oct 17, 2025, 10:47 am IST

ബിഹാർ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 61 സീറ്റ് നല്‍കാന്‍ ധാരണ. എന്നാല്‍ 59 സീറ്റുകളിൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയുള്ളൂ. സഖ്യത്തിനൊപ്പം ചേർന്ന ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിക്കായി രണ്ട് സീറ്റുകൾ നീക്കിവെയ്ക്കണം. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ച് 12ലും വിജയിച്ച സിപിഐ എംഎലിന് ഇത്തവണ 20 സീറ്റ് നല്‍കും. സിപിഐക്ക് ആറ് സീറ്റും സിപിഐഎമ്മിനു നാലും സീറ്റ് നൽകും.
Oct 17, 2025, 9:25 am IST

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്‌ലിം ലീഗ്. പേരിലും പ്രവർത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും എസ്എൻഡിപി മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ ലേഖനത്തില്‍ വെള്ളാപ്പള്ളി ആരോപിക്കുന്നു.
Oct 17, 2025, 8:29 am IST

ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടു നൽകും. ലാൻഡ് റോവർ ഡിഫൻഡറാണ് താരത്തിന് തിരിച്ച് നല്‍കുക. ബാങ്ക് ഗ്യാരന്റിയില്‍ നിബന്ധനയോടെയാണ് വാഹനം കൈമാറുന്നത്.
Oct 17, 2025, 8:24 am IST

പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന നിലപാടുമായി പെൺകുട്ടിയുടെ പിതാവ്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. ആദ്യം ഇത് അംഗീകരിച്ചെങ്കിലും പിന്നീട് ഇനി ആ സ്കൂളിലേക്ക് ഇല്ലെന്ന നിലപാടിലേക്ക് പിതാവ് എത്തുകയായിരുന്നു.
Oct 17, 2025, 7:46 am IST

പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അറസ്റ്റിലേക്ക്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനോദന്‍ കല്ലൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണി പൈതോത്ത് എന്നിവരെ കൂടി പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളില്‍ പരിശോധന നടത്തിയാണ് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തുകയായിരുന്നു.
Oct 17, 2025, 7:17 am IST

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+