Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യം വിട്ട് ജെഎംഎം.. ആറ് സീറ്റിലും തനിച്ച് മത്സരിക്കും

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ജാർഖണ്ഡ് മുക്തിമോർച്ച. ആറ് സീറ്റിൽ പാർട്ടി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ അറിയിച്ചു,സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാൻ ജെഎംഎം തീരുമാനിച്ചത്.

സജിത വധക്കേസ്

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. 4.25 ലക്ഷം പിഴയായി നല്‍കണം. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പരാമർശിച്ചു.

2019 ഓഗസ്റ്റ് 31 നാണ് അയല്‍വാസിയായ സജിതയെ പ്രതി ചെന്താമര വെട്ടിക്കൊല്ലുന്നത്. ഈ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് പോത്തുണ്ടിയിലെ ബോയെൻ കോളനിയിലെ വീട്ടിൽ തുടർന്ന ഇയാൾ 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷമിയെയും വെട്ടി കൊലപ്പെടുത്തിയിരുന്നു.

news-updates

ശബരിമല

ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ മുരാരി ബാബു അടക്കമുള്ള കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്. ബെംഗളൂരുവിന് പുറമെ ശബരിമലയിലും ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇടുക്കിയില്‍ മഴ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി ജില്ലയുടെ പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കുമളി മേഖലയില്‍ ശക്തമായ മഴ തുടുരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി. സംസ്ഥാനത്തെ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Oct 18, 2025, 11:16 pm IST

പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Oct 18, 2025, 9:55 pm IST

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
Oct 18, 2025, 7:57 pm IST

ഗാസ വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ .ഇതുവരെ 47 ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയതെന്ന് ഗാസ ആരോപിച്ചു.
Oct 18, 2025, 7:01 pm IST

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം. കാർഗോ വിഭാഗത്തിലെ തീ നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അഗ്നിബാധ കാരണം വിമാനസർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.
Oct 18, 2025, 5:55 pm IST

വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ കേസിൽ പ്രതിയായ നഗരസഭ കൗൺസിലറെ പുറത്താക്കി സിപിഎം. കണ്ണൂർ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി.പി.രാജേഷിനെയാണ് പുറത്താക്കിയത്. കണിയാർകുന്നിൽ പി ജാനകിയുടെ ഒന്നേ കാൽ പവൻ വരുന്ന മാലയാണ് ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ ആൾ കവർന്നത്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് രാജേഷാണെന്ന് തിരിച്ചറിഞ്ഞത്.
Oct 18, 2025, 4:05 pm IST

പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. അതിനപ്പുറം ഒന്നും സംഭവിക്കില്ലെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Oct 18, 2025, 2:55 pm IST

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം
Oct 18, 2025, 2:54 pm IST

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യത.
Oct 18, 2025, 2:18 pm IST

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം
Oct 18, 2025, 1:02 pm IST

പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ്. ട്രംപിന് മുന്നിൽ മോദി മൗനി ബാബയായെന്ന് ജയറാം രമേശ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് നരേന്ദ്ര മോദി തന്നെ അറിയിച്ചെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
Oct 18, 2025, 12:24 pm IST

9 മുതിർന്ന സൈനിക മേധാവിമാരെ പുറത്താക്കി ചൈന. കമ്യുണിസ്റ്റ് പാർട്ടിയുടെ പിബി അംഗം ഉള്‍പ്പെടേയുള്ളവർക്കെതിരേയാണ് നടപടി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ഈ ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
Oct 18, 2025, 11:35 am IST

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. നാലേകാല്‍ ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി തീരുമാനം. പാലക്കാട് അഡീഷ്ണൽ ഡിസ്ട്രിക് ആൻ്റ് സെഷൻസ് കോടതി ജഡ്ജി കൊന്നത്ത് ജോർജാണ് വിധി പറഞ്ഞത്. കേസ് അപൂർവങ്ങളില്‍ അപൂർവ്വം അല്ലെന്നും കോടതി പറഞ്ഞു.
Oct 18, 2025, 10:50 am IST

2026-ലെ ഫിഫ വേൾഡ് കപ്പിനായുള്ള ഒരു മില്യൺ-ൽ അധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്ന് ഫിഫ. ഈ മാസം ആരംഭിച്ച ഔദ്യോഗിക വിൽപ്പനയ്ക്ക് ശേഷമുള്ള ആദ്യ അപ്ഡേറ്റിൽ, യുഎസ്, കാനഡ, മെക്സിക്കോയിൽ നിന്നുള്ളവരാണ് ഏറ്റവും അധികം ടിക്കറ്റ് വാങ്ങിയതെങ്കിലും 212 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ 4.5 മില്യൺ ലോട്ടറി അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതായി ഫിഫി അറിയിച്ചു.യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ 16 സ്റ്റേഡിയങ്ങളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുന്നത്.
Oct 18, 2025, 10:46 am IST

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാന്‍. അതിർത്തിയില്‍ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നവംബറിൽ ലാഹോറിലും റാവൽപിണ്ടിയിലും നടത്താൻ നിശ്ചയിച്ചിരുന്ന ത്രിരാഷ്ട്ര പരമ്പര റദ്ദാക്കിയതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി). അഫ്ഗാനിസ്ഥാന് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളായിരുന്നു ടൂർണമെന്റിന് ഉണ്ടായിരുന്നത്.
Oct 18, 2025, 10:44 am IST

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാന്‍. അതിർത്തിയില്‍ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നവംബറിൽ ലാഹോറിലും റാവൽപിണ്ടിയിലും നടത്താൻ നിശ്ചയിച്ചിരുന്ന ത്രിരാഷ്ട്ര പരമ്പര റദ്ദാക്കിയതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി). അഫ്ഗാനിസ്ഥാന് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളായിരുന്നു ടൂർണമെന്റിന് ഉണ്ടായിരുന്നത്.
Oct 18, 2025, 9:55 am IST

ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കന്‍ഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
Oct 18, 2025, 9:32 am IST

സ്വർണ്ണക്കൊള്ള വിവാദങ്ങൾ ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. ഭ​ഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കിൽ തിരികെ വരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Oct 18, 2025, 8:35 am IST

എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇദ്ദേഹം
Oct 18, 2025, 8:16 am IST

ഇഡി പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി. ചാലക്കുടി മറ്റത്തൂർകുന്ന് ഏറന്നൂർ മന കുടുംബാഗമാണ് ഇഡി പ്രസാദ് നമ്പൂതിരി
Oct 18, 2025, 8:09 am IST

പഞ്ചാബ് നാഷണൽ ബാങ്കില്‍ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. ആന്റ്‌വെർപ്പിലെ കോടതിയാണ് മെഹുൽ ചോ‌ക്‌സിയുടെ അറസ്റ്റ് ശരിവച്ചുകൊണ്ട് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ ഉത്തവിട്ടത്. എന്നാല്‍ ഇനിയും അപ്പീലിന് അവസരമുള്ളതിനാൽ മെഹുൽ ചോക്‌സിയെ ഉടൻ ഇന്ത്യയിലെത്തിച്ചേക്കില്ല.
Oct 18, 2025, 7:54 am IST

ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ ഷട്ടർ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു.13 ഷട്ടറുകൾ രാവിലെ 8 മണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. സെക്കന്റിൽ 5000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാണിത്. അതിനിടെ, ഇടുക്കി കല്ലാർ ഡാം തുറന്നിട്ടുണ്ട്.
Oct 18, 2025, 7:34 am IST

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+