Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പോറ്റിയുടെ വീട്ടിലെ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. വിവിധ ഇടങ്ങളില്‍ നിന്നുള്ള മഴക്കെടുതി വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇടുക്കി വെള്ളാരംകുന്നിൽ കനത്ത മഴയിൽ റോഡിലേക്ക് വീണ മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു. പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്.

ശബരിമല

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ അടക്കമാണ് പിടിച്ചെടുത്തിരിക്കുന്നത്. അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ ഏതാണ്ട് പത്ത് മണിക്കൂറോളം പരിശോധന നടത്തി.

news-updates

Oct 19, 2025, 8:43 pm IST

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Oct 19, 2025, 8:38 pm IST

ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് GRAP-2 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഈ സീസണിൽ ആദ്യമായി GRAP-1 നിയന്ത്രണങ്ങൾ ഈ ആഴ്ച ആദ്യം നടപ്പിലാക്കിയിരുന്നു. കേന്ദ്രത്തിന്റെ മലിനീകരണ വിരുദ്ധ സമിതിയായ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (CAQM) ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഈ പ്രഖ്യാപനം. വായു ഗുണനിലവാര സൂചിക (AQI) കുത്തനെ ഇടിഞ്ഞെന്നും, ഇത് കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നൽകി.
Oct 19, 2025, 7:38 pm IST

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍ അമ്മൂമ്മയും നാലര മാസം പ്രായമുള്ള കൊച്ചുമകളും മരിച്ചു. ആമിന ബീവി (58), കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ വൈകിട്ടാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Oct 19, 2025, 6:09 pm IST

കോട്ടയം അയര്‍ക്കുന്നത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടി. പശ്ചിമ ബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 14നാണ് കൊലപാതകം നടന്നതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. അല്‍പ്പാനയെ കാണാനില്ലെന്ന് സോണി കഴിഞ്ഞ ദിവസം അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Oct 19, 2025, 4:43 pm IST

ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ നിന്ന് അമൂല്യ വസ്തുക്കള്‍ കവര്‍ന്നു. ഇന്ന് രാവിലെയാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. ജനാലകള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ വിലയേറിയ ആഭരണങ്ങള്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ കവര്‍ന്നു.
Oct 19, 2025, 3:44 pm IST

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. പാലക്കാട് മാത്തൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
Oct 19, 2025, 3:02 pm IST

കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. മതംനോക്കി മാറ്റിനിർത്തിയെന്ന് ആരോപിച്ച് കെപിസിസി മുൻ സെക്രട്ടറി അഡ്വ. ഐ മൂസ രംഗത്ത് വന്നു. കോൺഗ്രസിൽ കഴിവിനേക്കാൾ മതമാണ് മാനദണ്ഡമെന്ന് ഐ മൂസ ഫേസ്ബുക്കിൽ കുറിച്ചു
Oct 19, 2025, 2:10 pm IST

ശബരിമല സ്വർണ്ണക്കൊള്ളയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപിയും. പ്രതിഷേധങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റ് രാപ്പകല്‍ വളയും. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം.
Oct 19, 2025, 1:08 pm IST

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും‌ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. സി പി ഐ നിലപാട് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oct 19, 2025, 12:36 pm IST

താമരശ്ശേരിയിൽ 9 വയസുകാരിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് അന്വേഷണം. അസ്വഭാവിക മരണത്തിന് കുട്ടിയുടെ അമ്മ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിരുന്നു. അനയയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി നല്‍കാന്‍ തീരുമാനിച്ചത്.
Oct 19, 2025, 11:41 am IST

കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പ്രകടമാക്കിയ ഓർത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി സണ്ണി ജോസഫ്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭയല്ല.കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്, നൂറ് ശതമാനം തൃപ്തി ഉണ്ടെന്ന് കരുതുന്നില്ല, അധികമായ അതൃപ്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Oct 19, 2025, 10:21 am IST

'കോൺഗ്രസിന് കേരള രാഷ്ട്രീയത്തിൽ ഇനി ഭാവിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇങ്ങനെ തമ്മിൽ തല്ലുന്ന പാർട്ടിയ്ക്ക് എങ്ങനെ ഒരു സർക്കാരിനെ നയിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
Oct 19, 2025, 9:29 am IST

മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Oct 19, 2025, 8:24 am IST

കോഴിക്കോട് കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയ പിടികൂടി. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറ ഇല്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു പുലി കുടുങ്ങിയത്.
Oct 19, 2025, 7:37 am IST

ഗാസയില്‍ വീണ്ടും സമാധാന കരാർ ലംഘനം. പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടർന്നെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+