Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശമണ്ണിൽ വീണ്ടും ആരോപണം തുടർന്ന് രാഹുൽ ഗാന്ധി; തിരിച്ചടിച്ച് ബിജെപി, നൊബേലിനായി ട്രംപ്

കൊളംബിയ സർവകലാശാലയിൽ വച്ച് വീണ്ടും കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്ക് എതിരെയും കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം വലിയ രീതിയിൽ അപകടഭീഷണി നേരിടുന്നു എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

ഇന്ന് വിജയദശമി നാളിൽ സംസ്ഥാനത്ത് ഉടനീളം വിപുലമായ രീതിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വിവിധ ആരാധനാലയങ്ങള്‍ക്ക് പുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.

news-updates-2

അതിനിടെ, തനിക്ക് നോബേല്‍ നല്‍കാതിരുന്നാല്‍ അത് അമേരിക്കയ്ക്ക് അപമാനമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കത്തെ വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെ അവഗണിച്ച്, 'ഒന്നും ചെയ്യാത്ത ആര്‍ക്കെങ്കിലും' നൊബേല്‍ കമ്മിറ്റി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു.

Oct 03, 2025, 12:18 am IST

മലപ്പുറത്ത് പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചവരെ 35 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. പിന്നാലെ മൂന്നുപേർ പിടിയിലായി. തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവരാണ് പിടിയിലായത്.
Oct 02, 2025, 11:46 pm IST

തിരുവനന്തപുരം നരുവമൂട് പാലമൂട് യുവാവിന് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. മാരയമുട്ടം സ്വദേശിയായ സുനിലാണ് ശ്രീജിത്തിനെ പിന്തുടർന്ന് എത്തി ആക്രമിച്ചത് എന്നാണ് വിവരം. ആക്രമണത്തിൽ ശ്രീജിത്തിന്റെ മുഖത്തും കൈയ്ക്കും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.
Oct 02, 2025, 11:28 pm IST

ആഗോള അയ്യപ്പ സംഗമത്തിന് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നല്ലതിനെ അംഗീകരിക്കുമെന്ന് അദ്ദേഹം പറയുന്നു. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങൾ വിഷയം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശിച്ചു. രാഷ്ട്രീയ സമദൂരം തുടരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വിശദീകരിച്ചു
Oct 02, 2025, 10:39 pm IST

മധ്യപ്രദേശിൽ ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ പുറപ്പെട്ടവരുടെ സംഘം സഞ്ചരിച്ച ട്രാക്റ്റർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ പന്ഥാനയിലാണ് സംഭവം നടന്നത്. വിവിധ ഗ്രാമങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ ട്രാക്റ്ററില്‍ പുറപ്പെട്ടതായിരുന്നു സംഘം.
Oct 02, 2025, 9:59 pm IST

മലപ്പുറം കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 132 ഗ്രാം മെത്തംഫിറ്റാമിനുമായി മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് സഹലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും മയക്കുമരുന്ന് വിറ്റ 27,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Oct 02, 2025, 9:29 pm IST

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. പാർട്ടി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സിപിഎം നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നാണ് ഭീഷണി. ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ആക്രമണത്തിനെതിരായി നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രസംഗം.
Oct 02, 2025, 9:02 pm IST

ഛത്തീസ്ഗഡിൽ മാവോയിസ്‌റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി. ബിജാപൂരിൽ 103 മാവോയിസ്‌റ്റുൾ ആണ് കീഴടങ്ങിയത്. തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച 49 മാവോയിസ്‌റ്റുകളും കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. കീഴടങ്ങിയവരിൽ 22 പേർ സ്ത്രീകളാണ്. മാവോയിസ്‌റ്റ് സംഘടനയിലെ ഉന്നത നേതാക്കള്‍, കമാന്‍ഡര്‍മാര്‍, പ്രാദേശിക ഭരണ വിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങി പല നിലയിലുള്ളവരാണ് കീഴടങ്ങിയവർ.
Oct 02, 2025, 8:27 pm IST

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് ഒരാൾക്ക് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന്റെ കൈയ്യിലാണ് പരിക്കേറ്റത്. ബന്ധുവിനെ പിഎംആർ ഒപിയിൽ ഡോക്‌ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
Oct 02, 2025, 7:55 pm IST

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ നേതാവ് പിവി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ ആരോപിച്ചു.
Oct 02, 2025, 7:24 pm IST

ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ മാഞ്ചസ്‌റ്ററിലെ ജൂതദേവാലയത്തിൽ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. സിനഗോഗിന് പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി ചിലരെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റാണ് രണ്ടു പേര്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.
Oct 02, 2025, 7:02 pm IST

എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അർജുനായി തിരച്ചിൽ തുടരുകയാണ്. പിറവത്തുനിന്നുള്ള ഫയർഫോഴ്‌സ് സംഘവും സ്‌കൂബ ടീമുമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. ഒഴുക്കിൽ പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ നീന്തിരക്ഷപ്പെടുകയായിരുന്നു.
Oct 02, 2025, 6:26 pm IST

ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക തപാല്‍ സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. നാണയം ഇറക്കിയതുകൊണ്ടോ പ്രശംസിച്ചതുകൊണ്ടോ ആര്‍എസ്എസ് മഹത്തായ സംഘടനയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം വിമര്‍ശിച്ചു.
Oct 02, 2025, 5:50 pm IST

ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്. 72 വയസായിരുന്നു. കായംകുളം കാക്കനാട് - കാങ്കാലിൽ റോഡിലായിരുന്നു അപകടം നടന്നത്. ഇന്നലെ ബന്ധുവിനൊപ്പം ബൈക്കിൽ പോകവേ റോഡിലെ കുഴിയിൽ തുളസി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു.
Oct 02, 2025, 5:03 pm IST

സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കൊണ്ട് വരേണ്ടതുണ്ട്.
Oct 02, 2025, 4:38 pm IST

മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിൽ വച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ യുവാക്കളാണ് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിന് ശേഷം കത്തിനശിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Oct 02, 2025, 4:06 pm IST

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തന്നെ ക്രൂശിക്കാന്‍ ശ്രമമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മറ്റൊന്നും പ്രതികരിക്കാനില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ശനിയാഴ്ച ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തേക്കും.
Oct 02, 2025, 3:48 pm IST

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും പാളികൾ ഉണ്ണി കൃഷ്‌ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടു. 1,2 പിണറായി സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അക്കാലയളവിലെ ദേവസ്വം പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ ഉത്തരവാദികളാണ്. കൊടുത്തയച്ചവർക്ക് കമ്മീഷൻ കിട്ടിക്കാണുംമെന്നും സതീശൻ ആരോപിച്ചു.
Oct 02, 2025, 3:14 pm IST

അഹമ്മദാബാദിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും കരസ്ഥമാക്കി.
Oct 02, 2025, 2:24 pm IST

ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് ഭരണകൂടം നിർദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് വ്യക്തമാക്കി.
Oct 02, 2025, 1:47 pm IST

ബിഹാറിൽ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ 6000 പേർ ഇന്ത്യക്കാരല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവർക്ക് പൌരത്വം തെളിയിക്കാന്‍ കഴിയാതിരുന്നതോടെയാണ് വോട്ടർ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
Oct 02, 2025, 1:12 pm IST

ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് സി പി എം നേതാവ് ബൃന്ദ കാരാട്ട് പറയുന്നു, "... നിങ്ങൾ എത്ര കഴുകിയാലും ഒരു പുള്ളിപ്പുലിക്ക് അതിന്റെ പാടുകൾ മാറ്റാൻ കഴിയില്ല. സ്വാതന്ത്ര്യ സമരവുമായി ആർ‌എസ്‌എസിന് യാതൊരു ബന്ധവുമില്ലെന്ന്. പ്രധാനമന്ത്രി വെറുതെ ആർ എസ് എസിനെ വെള്ളപൂശാൻ ശ്രമിക്കുകയാണ്..."
Oct 02, 2025, 12:40 pm IST

കരൂർ ആള്‍ക്കൂട്ട ദുരന്തത്തിൽ നടനും ടിവികെ നേതാവുമായ വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് ഹർജി നൽകിയത്. രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്‍യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി നാളെ ജസ്റ്റിസ് എൻ സെന്തിൽകുമാർ പരിഗണിക്കും
Oct 02, 2025, 12:33 pm IST

കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുള്ള മലിനജല പ്രശ്നത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്. കെ.പി. മോഹനൻ അംഗനവാടി ഉദ്ഘാടനത്തിനെത്തിയപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്യുകയായിരുന്നു.
Oct 02, 2025, 11:55 am IST

യുഡിഎഫില്‍ അവഗണനയെന്ന് മുസ്ലിം ലീഗ്. മലബാറിന് പുറത്ത് കോണ്‍ഗ്രസിന്റെ കടുത്ത അവഗണന. മുന്നണിയോഗത്തിലേക്കും കണ്‍വന്‍ഷനുകളിലേക്കും വിളിക്കുന്നില്ലെന്ന് വിമർശനം. വിമർശനം ഉയർന്നത് ലീഗ് ഭാഹവാഹി യോഗത്തില്‍
Oct 02, 2025, 11:23 am IST

മുണ്ടക്കൈ പുനരധിവാസത്തിൽ കേന്ദ്രസർക്കാർ അവഗണന തുടരുന്നുവെന്ന് സംസ്ഥാനം. 2000 കോടി ചോദിച്ചിട്ട് തന്നത് 260 കോടി രൂപ മാത്രമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. വിഷയത്തില്‍ കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലും ആവശ്യപ്പെട്ടു.
Oct 02, 2025, 10:29 am IST

സർക്കാർ ആശുപത്രി നല്‍കിയ കഫ് സിറപ്പ് കുടിച്ച് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. മധ്യപ്രദേശിലും ആറും രാജസ്ഥാനില്‍ രണ്ടും കുട്ടികളുമാണ് കഴിഞ്ഞ 15 ദിവസത്തിനിടെ മരിച്ചത്. നിരവധി കുഞ്ഞുങ്ങള്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്.
Oct 02, 2025, 8:55 am IST

പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാർച്ചന നടത്തുന്നു
Oct 02, 2025, 8:54 am IST

മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Oct 02, 2025, 7:49 am IST

ചാവക്കാട് പ്രതിയെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്ക് കുത്തേറ്റു. സബ് ഇന്‍സ്പെക്ടർ ശരത്തിനും സി പി ഒ അരുണിനുമാണ് പരിക്കേറ്റത്
Oct 02, 2025, 7:21 am IST

ഗാസയിലേക്ക് സഹായവുമായി എത്തിയ ബോട്ടുകളുടെ വ്യൂഹത്തെ തടഞ്ഞ് ഇസ്രായേലി നാവികസേന. സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെയുള്ളവരെ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ (ജിഎസ്എഫ്) ഭാഗമായ നിരവധി ബോട്ടുകൾ 'സുരക്ഷിതമായി തടഞ്ഞുനിര്‍ത്തി'യെന്നും, അതിലുണ്ടായിരുന്നവരെ ഇസ്രായേലി തുറമുഖത്തേക്ക് മാറ്റുകയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+