Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും മഴ തുടരും: 2 ജില്ലകളില്‍ ഒഴികെ മുന്നറിയിപ്പ്; ഗാസയില്‍ സമാധാനം അകലെ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്തേക്കും. മധ്യകേരളത്തിലെ ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

news-updates

സമാധാനം അകലെ

വെടിനിർത്തല്‍ കരാർ നിലവില്‍ വന്നിട്ടും ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഇസ്രായേല്‍ ആക്രമണത്തിന് ഹമാസിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുമാണ്ടായി. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയെന്നും ഇതിന് മറുപടിയായി റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് തിരിച്ചടെന്നും ഇസ്രായേല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, വെടിനിർത്തൽ കരാറിലെ തുടർ ചർച്ചകൾക്കായി ഹമാസ് സംഘം ഈജിപ്തില്‍ എത്തിയിട്ടുണ്ട്.

Oct 20, 2025, 10:12 pm IST

മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി (84) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു.
Oct 20, 2025, 8:04 pm IST

വരും മണിക്കൂറുകളില്‍ എറണാകുളത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Oct 20, 2025, 7:07 pm IST

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയില്‍ എത്തിച്ചതെന്ന വിവാദ പ്രസ്താവന ആവര്‍ത്തിച്ച് പറഞ്ഞ് എന്‍കെ പ്രേമചന്ദ്രന്‍ എംപി. കോട്ടയം പൊലീസ് ക്ലബ്ബില്‍ വെച്ച് ഇവര്‍ക്ക് ഇത് വാങ്ങി നല്‍കിയെന്ന് ആദ്യം പറഞ്ഞത് ഷിബു ബേബി ജോണ്‍ ആണ്. ഇക്കാര്യം പറഞ്ഞതിനുശേഷം താന്‍ സിപിഎമ്മിന്റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Oct 20, 2025, 6:35 pm IST

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമ പെന്‍ഷന്‍ 200 വര്‍ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷന്‍ 200 രൂപ കൂട്ടാനുള്ള തീരുമാനം ധനവകുപ്പിന്റെ പരിഗണനയിലാണ്. തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ പ്രതിമാസം ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ തുക 1800 രൂപയായി വര്‍ധിക്കും. കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
Oct 20, 2025, 5:45 pm IST

തിരുവനന്തപുരം മലയോര മേഖലകളില്‍ ഒരു മണിക്കൂറിലേറെയായി ശക്തമായ മഴ പെയ്യുന്നു. തിരുവനന്തപുരം-തെങ്കാശി റോഡില്‍ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസപ്പെട്ടു.
Oct 20, 2025, 4:37 pm IST

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കണ്ടെത്തിയ ഒരു മൃതദേഹം കൊല്ലം സ്വദേശിയുടേത്. കൊല്ലം തേവലക്കര സ്വദേശിയായ ശ്രീരാഗിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഷിപ്പിങ് ഡയറക്ടര്‍ ജനറലാണ് സ്ഥിരീകരിച്ചത്.
Oct 20, 2025, 3:25 pm IST

ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് എസ്ഐടി. 2019 ദ്വാരപാലക പാളികൾ സന്നിധാനത്തുനിന്ന് ആദ്യം ബംഗളൂരിലേക്കും പിന്നീട് ഹൈദരാബാദിൽ വെച്ച് പാളികൾ നാഗേഷിന് കൈമാറിയത് അനന്തസുബ്രഹ്മണ്യമാണെന്നാണ് കണ്ടെത്തല്‍
Oct 20, 2025, 3:23 pm IST

പുതുക്കിയ മഴ മുന്നറിയിപ്പ്
Oct 20, 2025, 2:20 pm IST

തണ്ടപ്പേര് ലഭിക്കാത്തതില്‍ മനംനൊന്ത് കർഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Oct 20, 2025, 1:31 pm IST

കൊല്ലത്ത് 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തും സി പി ഐക്ക് തിരിച്ചടി. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ സിപിഐ വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജിയുണ്ടായത്.
Oct 20, 2025, 1:11 pm IST

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചതെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍. മുഖ്യമന്ത്രി സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണം ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് അകമ്പടിയോടുകൂടിയാണ് രഹന ഫാത്തിമ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Oct 20, 2025, 12:06 pm IST

"ഏതാനും മാസങ്ങൾക്ക് മുമ്പ്, വിക്രാന്ത് എന്ന പേര് തന്നെ പാകിസ്ഥാനിലുടനീളം ഭയത്തിന്റെ തിരമാലകൾ സൃഷ്ടിച്ചത് എങ്ങനെയെന്ന് നമ്മൾ കണ്ടു. അതിന്റെ ശക്തി അത്രയ്ക്കുണ്ട് - യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ശത്രുവിന്റെ ധൈര്യത്തെ തകർക്കുന്ന ഒരു പേര്. ഇതാണ് ഐഎൻഎസ് വിക്രാന്തിന്റെ ശക്തി... ഈ അവസരത്തിൽ, നമ്മുടെ സായുധ സേനയെ പ്രത്യേകം അഭിവാദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു..." സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
Oct 20, 2025, 11:46 am IST

ജി സുധാകരനെ തകർത്തിട്ട് പാർട്ടിക്ക് ഒന്നും സാധിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഞങ്ങൾ അത്ര നന്ദികെട്ടവരല്ല, വിമർശിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്, ജി സുധാകരനെ ചേർത്ത് പിടിച്ച് തന്നെ പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oct 20, 2025, 11:26 am IST

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഉയര്‍ന്ന തീരുവ തുടരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു.
Oct 20, 2025, 10:08 am IST

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ആയിരത്തി അറുനൂറിലധികം പത്രികളാണ് ആദ്യഘട്ടത്തില്‍ സമർപ്പിച്ചത്.
Oct 20, 2025, 10:04 am IST

കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 58കാരൻ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിൽ. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം
Oct 20, 2025, 9:47 am IST

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു
Oct 20, 2025, 9:31 am IST

ഹോങ്കോങ്ങിൽ ചരക്ക് വിമാനം കടലിൽ വീണു. അപകടത്തില്‍പ്പെട്ടത് എമിറേറ്റസിന്റെ വിമാനം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടെങ്കിലും റണ്‍വേക്ക് സമീത്തിലുണ്ടായിരുന്ന വാഹനത്തില്‍ ചെന്നിടിച്ചതിനെ തുടർന്ന് 2 സുരക്ഷ ഉദ്യോഗസ്ഥർ മരിച്ചു.
Oct 20, 2025, 8:31 am IST

ലഡാക്കിലെ സംഘടനകളുമായി കേന്ദ്ര സർക്കാർ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് പിന്നാലെയാണ് ചർച്ച നടക്കുന്നത്. ലേയിൽ സമാധനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും സോനം വാങ് ചുകിന്റെ മോചനം സംഘടനകൾ ആവശ്യപ്പെടാനാണ് സാധ്യത.
Oct 20, 2025, 8:07 am IST

പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. സുനിൽ കുമാറിനെ ക്രൈംബ്രാഞ്ചിലേക്കും ഹരിപ്രസാദിനെ മെഡിക്കൽ കോളേജ് എസിപിയായുമാണ് മാറ്റിയത്.
Oct 20, 2025, 8:04 am IST

ശബരിമലയിലെ കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ നല്‍കാന്‍ തയ്യാറായി തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര്. ഇക്കാര്യം വ്യക്തമാക്കി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചാരണമുണ്ടായിരുന്നു
Oct 20, 2025, 7:21 am IST

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+