ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണസംഘം ഇടക്കാലറിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിർദേശം. അടച്ചിട്ട കോടതിമുറിയിലായിരുന്നു നടപടികൾ. ഇനി നവംബർ 15നാണ് കേസ് പരിഗണിക്കുക. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം രണ്ടാഴ്ച കൂടി സമയം നീട്ടി ചോദിച്ചിട്ടുണ്ട്. സർക്കാരിനെയും ദേവസ്വം ബോർഡിനെയും ദേവസ്വം വിജിലൻസിനെയും കക്ഷി ചേർത്ത് മറ്റൊരു കേസ് കൂടി കോടതി സ്വമേധയാ എടുത്തിട്ടുണ്ട്.
മഴമുന്നറിയിപ്പില്‍ മാറ്റം
ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാളെ ഇടുക്കി,മലപ്പുറം, പാലക്കാട് ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നൽകിയിട്ടുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട രണ്ട് ന്യൂനമർദം കാരണമാണ് സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുക. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ടും
Oct 21, 2025, 11:35 pm IST
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല.
Oct 21, 2025, 9:33 pm IST
താലിബാനുമായുള്ള ബന്ധം വീണ്ടെടുത്തതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യം എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യ. താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ഖാന്‍ മുത്താഖി ഇന്ത്യ സന്ദര്‍ശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2021 ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും എംബസി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
Oct 21, 2025, 7:43 pm IST
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രത്തില്‍ ഇടംനേടി സനേ തകായിച്ചി. ജപ്പാന്റെ ഉരുക്കു വനിത എന്നാണ് 64 കാരിയായ സനേ തകായിച്ചി അറിയപ്പെടുന്നത്. 465 അംഗ പാര്‍ലമെന്റില്‍ 237 വോട്ടുകള്‍ നേടിയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. യാഥാസ്ഥിതിക നേതാവായ സനേ ജപ്പാന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.
Oct 21, 2025, 7:19 pm IST
കോഴിക്കോട് താമരശേരിയിലെ ഫ്രഷ്‌കട്ട് എന്ന അറവു മാലിന്യ സംസ്‌കരണത്തിനെതിരേ നാട്ടുകാരുടെ വന്‍ പ്രതിഷേധം. ജനങ്ങള്‍ ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിനിടെ നിരവധി പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി.
Oct 21, 2025, 6:27 pm IST
അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. റെസിഡന്‍സ് സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ല.
Oct 21, 2025, 5:59 pm IST
ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നു. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ക്രിമിനല്‍ ഗുഢാലോചന അന്വേഷിക്കണം. ദേവസ്വം ബോര്‍ഡിന്റെ മിനിട്‌സ് പിടിച്ചെടുക്കണം. അടച്ചിട്ട കോടതി മുറിയിലാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്.
Oct 21, 2025, 4:54 pm IST
സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച കുട്ടികള്‍ ആശുപത്രിയില്‍. കൊല്ലം ശാസ്താംകോട്ട മിലാദേ ഷെരീഫ് സ്‌കൂളില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്തത്. ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
Oct 21, 2025, 3:49 pm IST
നാളെ അവധി
ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
Oct 21, 2025, 2:34 pm IST
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയായ 78 കാരിയാണ് മരിച്ചത്.
Oct 21, 2025, 1:07 pm IST
ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്തിമവാദം നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിലും പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഇതും കൂടി പൂർത്തിയാക്കിയ ശേഷം വൈകാതെ തന്നെ വിചാരണ കോടതി വിധി പറഞ്ഞേക്കും. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
Oct 21, 2025, 12:55 pm IST
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
Oct 21, 2025, 12:45 pm IST
'നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അംഗീകരിച്ച് പിന്തുണ നൽകുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യത്തിനെയും എതിർക്കാനാണോ പ്രതിപക്ഷം, കണ്മുന്നിലുള്ള നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം വിമർശിച്ചു.കോഴിക്കോട് പുതിയ പാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Oct 21, 2025, 11:41 am IST
ഡല്‍ഹിയില്‍ വായു മലിനീകരണം അതീവ ഗുരുതരം. ദീപാവലിക്ക് ശേഷമാണ് ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായത്. രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തി. ഡൽഹിയിലെ പലകേന്ദ്രങ്ങളിലും, AQI 400 ന് മുകളിൽ രേഖപ്പെടുത്തി.
Oct 21, 2025, 11:12 am IST
നവി മുബൈയിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക എന്നിവരാണ് മരിച്ച മലയാളികള്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Oct 21, 2025, 10:24 am IST
കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. പുതിയ പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷ. പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം അല്‍പസമയത്തിന് ശേഷം മുഖ്യമന്ത്രി നിർവ്വഹിക്കും.
Oct 21, 2025, 9:30 am IST
ബിഹാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജെഎംഎം. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. കോൺഗ്രസ് ആർജെഡി ഗൂഢാലോചനയിൽ പുറത്താകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേൈഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെ എംഎം മുന്നറിയിപ്പ് നല്‍കി.
Oct 21, 2025, 8:16 am IST
അമേരിക്കയില്‍ ഷട്ട് ഡൗൺ തുടരുന്നു. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. ഇതോടെ അടച്ചുപൂട്ടല്‍ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകളില്‍ റിപ്പബ്ലിക്കന്‍ പാർട്ടിക്കും ഡെമോക്രാറ്റ് പാർട്ടിക്കും സമവായത്തില്‍ എത്താന്‍ കഴിയാതെ പോകുന്നതാണ് ഷട്ട് ഡൗൺ നീളാന്‍ കാരണം.
Oct 21, 2025, 8:01 am IST
രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം. വൈകീട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ താമസിക്കും. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് എത്തും. അവിടെ നിന്ന് റോഡ് മാർഗം പമ്പയിലെത്തി കെട്ട് നിറച്ച് പ്രത്യേക ഗൂർഖാ ജീപ്പില്‍ മലകയറും
Oct 21, 2025, 7:42 am IST
ഓല സിഇഒ ഭവേഷ് അഗർവാളിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസ്. സ്ഥാനപത്തിലെ ജീവനക്കാരനായിരുന്ന അരവിന്ദന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ഓല കമ്പനിയേയും പ്രതി ചേർത്തിട്ടുണ്ട്.
Oct 21, 2025, 7:20 am IST
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാസർകോടും കണ്ണൂരും ഒഴികെ ബാക്കി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
7:20 AM, 21 Oct

7:42 AM, 21 Oct
ഓല സിഇഒ ഭവേഷ് അഗർവാളിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസ്. സ്ഥാനപത്തിലെ ജീവനക്കാരനായിരുന്ന അരവിന്ദന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ഓല കമ്പനിയേയും പ്രതി ചേർത്തിട്ടുണ്ട്.
8:01 AM, 21 Oct
രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം. വൈകീട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ താമസിക്കും. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് എത്തും. അവിടെ നിന്ന് റോഡ് മാർഗം പമ്പയിലെത്തി കെട്ട് നിറച്ച് പ്രത്യേക ഗൂർഖാ ജീപ്പില്‍ മലകയറും
8:16 AM, 21 Oct
അമേരിക്കയില്‍ ഷട്ട് ഡൗൺ തുടരുന്നു. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. ഇതോടെ അടച്ചുപൂട്ടല്‍ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യ ഇൻഷുറൻസ് നികുതി ഇളവുകളില്‍ റിപ്പബ്ലിക്കന്‍ പാർട്ടിക്കും ഡെമോക്രാറ്റ് പാർട്ടിക്കും സമവായത്തില്‍ എത്താന്‍ കഴിയാതെ പോകുന്നതാണ് ഷട്ട് ഡൗൺ നീളാന്‍ കാരണം.
9:30 AM, 21 Oct
ബിഹാർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജെഎംഎം. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. കോൺഗ്രസ് ആർജെഡി ഗൂഢാലോചനയിൽ പുറത്താകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേൈഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെ എംഎം മുന്നറിയിപ്പ് നല്‍കി.
10:24 AM, 21 Oct
കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. പുതിയ പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷ. പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം അല്‍പസമയത്തിന് ശേഷം മുഖ്യമന്ത്രി നിർവ്വഹിക്കും.
11:12 AM, 21 Oct
നവി മുബൈയിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക എന്നിവരാണ് മരിച്ച മലയാളികള്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
11:41 AM, 21 Oct
ഡല്‍ഹിയില്‍ വായു മലിനീകരണം അതീവ ഗുരുതരം. ദീപാവലിക്ക് ശേഷമാണ് ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായത്. രാവിലെ 7 മണിക്ക് വായു ഗുണനിലവാര സൂചിക (AQI) 347 രേഖപ്പെടുത്തി. ഡൽഹിയിലെ പലകേന്ദ്രങ്ങളിലും, AQI 400 ന് മുകളിൽ രേഖപ്പെടുത്തി.
12:45 PM, 21 Oct
'നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അംഗീകരിച്ച് പിന്തുണ നൽകുകയല്ലേ വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യത്തിനെയും എതിർക്കാനാണോ പ്രതിപക്ഷം, കണ്മുന്നിലുള്ള നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം വിമർശിച്ചു.കോഴിക്കോട് പുതിയ പാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12:55 PM, 21 Oct
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
1:07 PM, 21 Oct
ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്തിമവാദം നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിലും പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഇതും കൂടി പൂർത്തിയാക്കിയ ശേഷം വൈകാതെ തന്നെ വിചാരണ കോടതി വിധി പറഞ്ഞേക്കും. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
2:34 PM, 21 Oct
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയായ 78 കാരിയാണ് മരിച്ചത്.
3:49 PM, 21 Oct
നാളെ അവധി
ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
4:54 PM, 21 Oct
സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച കുട്ടികള്‍ ആശുപത്രിയില്‍. കൊല്ലം ശാസ്താംകോട്ട മിലാദേ ഷെരീഫ് സ്‌കൂളില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്തത്. ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
5:59 PM, 21 Oct
ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നു. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ക്രിമിനല്‍ ഗുഢാലോചന അന്വേഷിക്കണം. ദേവസ്വം ബോര്‍ഡിന്റെ മിനിട്‌സ് പിടിച്ചെടുക്കണം. അടച്ചിട്ട കോടതി മുറിയിലാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്.
6:27 PM, 21 Oct
അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. റെസിഡന്‍സ് സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ല.
7:19 PM, 21 Oct
കോഴിക്കോട് താമരശേരിയിലെ ഫ്രഷ്‌കട്ട് എന്ന അറവു മാലിന്യ സംസ്‌കരണത്തിനെതിരേ നാട്ടുകാരുടെ വന്‍ പ്രതിഷേധം. ജനങ്ങള്‍ ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിനിടെ നിരവധി പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി.
7:43 PM, 21 Oct
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രത്തില്‍ ഇടംനേടി സനേ തകായിച്ചി. ജപ്പാന്റെ ഉരുക്കു വനിത എന്നാണ് 64 കാരിയായ സനേ തകായിച്ചി അറിയപ്പെടുന്നത്. 465 അംഗ പാര്‍ലമെന്റില്‍ 237 വോട്ടുകള്‍ നേടിയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. യാഥാസ്ഥിതിക നേതാവായ സനേ ജപ്പാന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.
9:33 PM, 21 Oct
താലിബാനുമായുള്ള ബന്ധം വീണ്ടെടുത്തതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ നയതന്ത്ര സാന്നിധ്യം എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യ. താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ഖാന്‍ മുത്താഖി ഇന്ത്യ സന്ദര്‍ശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2021 ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും എംബസി അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
11:35 PM, 21 Oct