ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബു അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പിന്നാലെയാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ല്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു
ഇന്നലെ രാത്രി 10-നാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.
ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യം ചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്‌ഐടിയുടെ വിശ്വാസം. കേസില്‍ കൂടുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയും ഉണ്ട്. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് അന്ന് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് ഇയാള്‍.
സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പരിശോധിച്ചാല്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴ കുറയും.
Oct 24, 2025, 12:10 am IST
വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം
Oct 23, 2025, 11:17 pm IST
പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും നാളെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി
Oct 23, 2025, 10:50 pm IST
പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
Oct 23, 2025, 10:20 pm IST
പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞതെന്ന് എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.
Oct 23, 2025, 9:03 pm IST
സിപിഐയുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളം. വിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്ന 34-ാമത്തെ സർക്കാറായി കേരളവും മാറി. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നതോടെ തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Oct 23, 2025, 7:35 pm IST
മുരാരി ബാബു ജയിലിലേക്ക്. ശബരിമല സ്വർണക്കവർച്ചാ കേസിൽ മുരാരി ബാബു റിമാൻഡിൽ. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതോടെ പ്രതിയെ ജയിലിലേക്ക് മാറ്റും. സ്വർണം ചെമ്പെന്ന് എഴുതിയത് മനഃപൂർവമെന്നു റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നുണ്ട്.
Oct 23, 2025, 6:31 pm IST
മഴ മുന്നറിയിപ്പ്
Oct 23, 2025, 5:38 pm IST
രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പാക്കാനുള്ള തയാറെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കും. എസ്‌ഐആര്‍ എന്നു തുടങ്ങും എന്നതു സംബന്ധിച്ച ഷെഡ്യൂള്‍ പിന്നീട് തീരുമാനിക്കും.
Oct 23, 2025, 5:21 pm IST
പോക്‌സോ കേസില്‍ ശിക്ഷാവിധി. 16 കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി. അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
Oct 23, 2025, 4:24 pm IST
ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ പൂര്‍ത്തിയായി. മുരാരി ബാബുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
Oct 23, 2025, 3:43 pm IST
കേരളത്തില്‍ മഴ കനക്കും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
Oct 23, 2025, 1:42 pm IST
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിനെതിരേ വാട്‌സാപ്പില്‍ വിവാദ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടായേക്കും. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്.
Oct 23, 2025, 12:38 pm IST
അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ നയിക്കുന്നത് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് മുകേഷ് സാഹ്നിയെ. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിലും ആഴ്ചകളോളം നടത്തിയ തര്‍ക്കത്തിന് ശേഷമാണ് പ്രഖ്യാപനം.
Oct 23, 2025, 12:25 pm IST
കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ച പോലീസുകാരനെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എംപി. തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡാണെന്നും ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണ്. ഇല്ല. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സര്‍വീസില്‍ തിരികെ കയറ്റിയതാണെന്നും ഷാഫി പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് പൊലീസ് അന്നു നടത്തിയതെന്നും ഷാഫി ആരോപിച്ചു.
Oct 23, 2025, 10:59 am IST
കാലാവസ്ഥ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ജീവനും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കണമെന്നും ലോക കാലാവസ്ഥാ സംഘടനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പ്രകൃതി ദുരന്തങ്ങില്‍ രണ്ട് ദശലക്ഷത്തിലധികം ജീവനുകളാണ് നഷ്ടപ്പെട്ടത്. അതില്‍ 90% മരണങ്ങളും വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Oct 23, 2025, 9:40 am IST
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം പ്രഖ്യാപിച്ചത്. യുക്രൈനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധം.
Oct 23, 2025, 8:50 am IST
മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം മോദി വെര്‍ച്വലായി പങ്കെടുക്കുമെന്നും സൂചനയുണ്ട്. ട്രംപ് പങ്കെടുക്കുന്ന ഈ ഉച്ചകോടിയില്‍ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച ഒഴിവാക്കുന്നതിനാണ് മോദി വിട്ടുനില്‍ക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബിഹാറിലെ തിരഞ്ഞെടുപ്പ് കാരണമാണ് മോദി പങ്കെടുക്കാത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Oct 23, 2025, 8:13 am IST
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം, ഇന്നത്തെ പരിപാടികള്‍: രാവിലെ 10 മണിക്ക് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ രണ്ടു വര്‍ഷം നീളുന്ന ഉദ്ഘാടന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് രാഷ്ട്രപതി വര്‍ക്കല ഹെലിപ്പാഡില്‍ ഇറങ്ങും. 12.50ന് സമ്മേളനത്തില്‍ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാലാ സെന്റ് തോമസ് കോളജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിനു ശേഷം വൈകിട്ട് 4.50ന് കോട്ടയത്തേക്ക് മടങ്ങും.
Oct 23, 2025, 7:48 am IST
ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് വിവാദ സ്റ്റാറ്റസിട്ടത്. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് സന്ദര്‍ശനമെന്നും ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമായിരുന്നു മനോജിന്റെ സ്റ്റാറ്റസ്.
7:48 AM, 23 Oct

8:13 AM, 23 Oct
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം, ഇന്നത്തെ പരിപാടികള്‍: രാവിലെ 10 മണിക്ക് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ രണ്ടു വര്‍ഷം നീളുന്ന ഉദ്ഘാടന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് രാഷ്ട്രപതി വര്‍ക്കല ഹെലിപ്പാഡില്‍ ഇറങ്ങും. 12.50ന് സമ്മേളനത്തില്‍ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാലാ സെന്റ് തോമസ് കോളജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിനു ശേഷം വൈകിട്ട് 4.50ന് കോട്ടയത്തേക്ക് മടങ്ങും.
8:50 AM, 23 Oct
മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം മോദി വെര്‍ച്വലായി പങ്കെടുക്കുമെന്നും സൂചനയുണ്ട്. ട്രംപ് പങ്കെടുക്കുന്ന ഈ ഉച്ചകോടിയില്‍ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച ഒഴിവാക്കുന്നതിനാണ് മോദി വിട്ടുനില്‍ക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബിഹാറിലെ തിരഞ്ഞെടുപ്പ് കാരണമാണ് മോദി പങ്കെടുക്കാത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
9:40 AM, 23 Oct
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം പ്രഖ്യാപിച്ചത്. യുക്രൈനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് റഷ്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധം.
10:59 AM, 23 Oct
കാലാവസ്ഥ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ജീവനും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കണമെന്നും ലോക കാലാവസ്ഥാ സംഘടനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പ്രകൃതി ദുരന്തങ്ങില്‍ രണ്ട് ദശലക്ഷത്തിലധികം ജീവനുകളാണ് നഷ്ടപ്പെട്ടത്. അതില്‍ 90% മരണങ്ങളും വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
12:25 PM, 23 Oct
കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ച പോലീസുകാരനെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എംപി. തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡാണെന്നും ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണ്. ഇല്ല. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സര്‍വീസില്‍ തിരികെ കയറ്റിയതാണെന്നും ഷാഫി പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് പൊലീസ് അന്നു നടത്തിയതെന്നും ഷാഫി ആരോപിച്ചു.
12:38 PM, 23 Oct
അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ നയിക്കുന്നത് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് മുകേഷ് സാഹ്നിയെ. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിലും ആഴ്ചകളോളം നടത്തിയ തര്‍ക്കത്തിന് ശേഷമാണ് പ്രഖ്യാപനം.
1:42 PM, 23 Oct
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിനെതിരേ വാട്‌സാപ്പില്‍ വിവാദ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടായേക്കും. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്.
3:43 PM, 23 Oct
കേരളത്തില്‍ മഴ കനക്കും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
4:24 PM, 23 Oct
ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ പൂര്‍ത്തിയായി. മുരാരി ബാബുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
5:21 PM, 23 Oct
പോക്‌സോ കേസില്‍ ശിക്ഷാവിധി. 16 കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി. അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
5:38 PM, 23 Oct
രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പാക്കാനുള്ള തയാറെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കും. എസ്‌ഐആര്‍ എന്നു തുടങ്ങും എന്നതു സംബന്ധിച്ച ഷെഡ്യൂള്‍ പിന്നീട് തീരുമാനിക്കും.
6:31 PM, 23 Oct
മഴ മുന്നറിയിപ്പ്
7:35 PM, 23 Oct
മുരാരി ബാബു ജയിലിലേക്ക്. ശബരിമല സ്വർണക്കവർച്ചാ കേസിൽ മുരാരി ബാബു റിമാൻഡിൽ. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതോടെ പ്രതിയെ ജയിലിലേക്ക് മാറ്റും. സ്വർണം ചെമ്പെന്ന് എഴുതിയത് മനഃപൂർവമെന്നു റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നുണ്ട്.
9:03 PM, 23 Oct
സിപിഐയുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളം. വിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്ന 34-ാമത്തെ സർക്കാറായി കേരളവും മാറി. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുന്നതോടെ തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
10:20 PM, 23 Oct
പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞതെന്ന് എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.
10:50 PM, 23 Oct
പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
11:17 PM, 23 Oct
പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും നാളെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി
12:10 AM, 24 Oct