പിഎം ശ്രീയിൽ പുകഞ്ഞ് ഇടതുമുന്നണി. ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുള്ള കേന്ദ്രനീക്കത്തെ മറികടക്കാനുള്ള തന്ത്രമാണെന്നും എൻഇപിയെ ലോകാവസാനം വരെ എതിർക്കാനാവില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ആയിരക്കണക്കിന് രൂപയുടെ ഫണ്ട് വേണ്ടെന്ന് വെക്കാനാവില്ലെന്ന് വിശദീകരിച്ച മന്ത്രി പാഠപുസ്തകങ്ങൾ മാറ്റില്ലെന്നും ആർഎസ്എസ് നയങ്ങൾക്ക് എതിരായ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർക്കുന്നു.
പക്ഷേ ഇത്ര വലിയൊരു വിഷയത്തിൽ ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിയത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ആവർത്തിച്ചു. ആരോടും ചർച്ച ചെയ്യാതെ തീരുമാനങ്ങളെടുക്കുന്നത് ഇടതുമുന്നണി ശൈലിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഞ്ഞടിച്ചു. ചർച്ചകളില്ലാതെ ധാരണ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഈ രീതി തിരുത്തിയേ തീരൂ എന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കൺവീനർക്ക് കത്ത് നൽകിയെന്നും അദ്ദേഹം അറിയിച്ചു.
ബീഹാർ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ പ്രചരണത്തിന് ഇന്ന് സമസ്തിപൂരില്‍ തുടക്കമായി പട്‌നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂരിലെ ദൂധ്പൂര ഹെലിപാഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തെ പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാറും റാലിയെ അഭിസംബോധന ചെയ്തു. ബിഹാറിന്‍റെ നേതാവ് നിതീഷ് കുമാറാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
Oct 25, 2025, 12:00 am IST
പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ. കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Oct 24, 2025, 10:48 pm IST
കേരളത്തില്‍ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം അടുത്ത മാസം തുടങ്ങിയേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ പരിഷ്കരണം നീട്ടിവെക്കണമെന്ന കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം തള്ളിയെന്നാണ് വിവരം
Oct 24, 2025, 10:21 pm IST
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിവി അന്‍വറുമായി സഹകരിക്കാന്‍ മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
Oct 24, 2025, 9:17 pm IST
കുർണൂല്‍ ബസ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റർക്ക് ഗുരുതര പരിക്ക്. അപകടത്തില്‍പ്പെട്ട ബസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ക്രെയിൻ മറിഞ്ഞത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ദേശീയപാത 44 ൽ വെള്ളിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഇരുപതിലേറേപ്പേർ മരിച്ചിരുന്നു.
Oct 24, 2025, 9:02 pm IST
സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി പി ഐയുടെ നാല് മന്ത്രിമാർക്ക് ഒരു വിലയും ഇല്ല, ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണ മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
Oct 24, 2025, 7:58 pm IST
സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. സത്താറയിലെ ഫല്‍ട്ടന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. കൈപ്പത്തിയില്‍ പോലീസുകാരനെതിരെ ഗുരുതര ആരോപണങ്ങള്‍ കുറിച്ച് വെച്ചായിരുന്നു ജീവനൊടുക്കിയത്. അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാല്‍ ബദ്നെ എന്ന എസ്‌ഐ തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് കൈപ്പത്തിയിലെ കുറിപ്പിലുള്ളത്.
Oct 24, 2025, 7:38 pm IST
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
Oct 24, 2025, 6:59 pm IST
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
Oct 24, 2025, 6:30 pm IST
ഇന്ത്യ- അമേരിക്ക വ്യാപാര കരാർ തിടുക്കത്തിൽ ഉണ്ടാവില്ലെന്ന് സൂചനയുമായി കേന്ദ്രം. തിടുക്കത്തിൽ ഇന്ത്യ വ്യാപാരകരാറിലേർപെടുകയില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. തലയിൽ തോക്കമർത്തി സമ്മർദമേറ്റിയോ മറ്റൊരു വ്യാപാരവുമായി ബന്ധം പുലർത്തരുതെന്ന നിബന്ധനയോടെയോ ഒന്നുമല്ല മറിച്ച് പരസ്പരവിശ്വാസത്തിലൂന്നിയുള്ള ദീർഘകാല പങ്കാളിത്തം എന്ന നിലക്കാണ് ഇന്ത്യ വ്യാപാര കരാറുകളെ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ബെർലിനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഏതെങ്കിലും രാജ്യത്തിന്റെയോ നേതാക്കളുടെയോ പേരെടുത്ത് പരാമർശിക്കാതെ പിയൂഷ് ഗോപാൽ ഇന്ത്യയുടെ നിലപാട് കൃത്യമായി വിശദീകരിച്ചത്.
Oct 24, 2025, 6:12 pm IST
പിഎം ശ്രീയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
Oct 24, 2025, 2:57 pm IST
ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. നിലവില്‍ 20 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരില്‍ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.
Oct 24, 2025, 1:37 pm IST
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചതില്‍ സിപിമ്മിനെ പ്രതിഷേധം അറിയിച്ച് സിപിഐ. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി അവരുടെ പ്രതിഷേധം പങ്കുവെച്ചു. ഇടത് മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സെക്രട്ടറിയേറ്റ് തുടങ്ങും മുന്‍പ് ബിനോയ് വിശ്വം പ്രതികരിച്ചു. പി എം ശ്രീയില്‍ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആര്‍ അനിലും ആവശ്യപ്പെട്ടു.
Oct 24, 2025, 1:25 pm IST
പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. സര്‍ക്കാരിനെ സംഘടനയുടെ ആശങ്ക അറിയിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ് എസ്എഫ്‌ഐയുടെ നിലപാട്. വിദ്യാര്‍ത്ഥി സമൂഹത്തിന് പിഎം ശ്രീ പദ്ധതി അപകടകരമാണെന്നും സഞ്ജീവ് പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം നിര്‍ണായക കണ്ടെത്തലിലേക്ക്. സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പാളികളില്‍ നിന്ന് വേര്‍തിരിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന് വിറ്റതായാണ് എസ്ഐടി കണ്ടെത്തല്‍. ഇയാളുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. വില്‍പ്പന ഗോവര്‍ധന്‍ സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
Oct 24, 2025, 11:52 am IST
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിയ
സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായി എന്നാണ് കോടതിയുടെ നിരീക്ഷണം
Oct 24, 2025, 10:10 am IST
കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് നേരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര പ്രതികരിച്ചു.
Oct 24, 2025, 10:09 am IST
കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് നേരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടു നടന്ന ആക്രമണങ്ങള്‍ നടത്തിയ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി.
Oct 24, 2025, 9:05 am IST
ദീപാവലിക്കു ശേഷം വായു മലിനീകരണ തോത് കുതിച്ചുയരുന്നതിനിടെ ഒക്ടോബര്‍ 29 ന് ഡല്‍ഹിയില്‍ ചരിത്രത്തില്‍ ആദ്യമായി ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങുന്നു. വായു മലിനീകരണ പ്രതിസന്ധിയെ നേരിടാനുള്ള ഈ പദ്ധതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു.
Oct 24, 2025, 7:56 am IST
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കൊച്ചിയില്‍. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ രാഷ്ട്രപതി മുഖ്യാതിഥിയാകും. കോട്ടയത്തു നിന്ന് ഹെലികോപ്റ്ററിലാണ് രാവിലെ 11.30ന് രാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. തുടര്‍ന്ന് റോഡ് മാര്‍ഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡില്‍ തിരിച്ചെത്തും. തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്ന രാഷ്ട്രപതി ഇവിടെ നിന്ന് 1.55ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
Oct 24, 2025, 7:47 am IST
ആന്ധ്രയില്‍ വന്‍ ബസ് അപകടം; നിരവധി പേര്‍ മരിച്ചു
ആന്ധ്രയിലെ വോള്‍വോ ബസിന് തീപിടിച്ച് നിരവധി മരണം. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 28 യാത്രക്കാരോളം മരിച്ചതായാണ് സൂചന. ബസില്‍ 40 യാത്രക്കാരോളം ഉണ്ടായിരുന്നു. ബസിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 12 യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
Oct 24, 2025, 7:21 am IST
കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
ഇന്ന് രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നേവല്‍ബേസ് തേവര - എംജി റോഡ്- ജോസ് ജംഗ്ഷന്‍ - ബിടിഎച്ച് - പാര്‍ക്ക് അവന്യൂ റോഡ്- മേനക - ഷണ്‍മുഖം റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം.
7:21 AM, 24 Oct

7:47 AM, 24 Oct
ആന്ധ്രയില്‍ വന്‍ ബസ് അപകടം; നിരവധി പേര്‍ മരിച്ചു
ആന്ധ്രയിലെ വോള്‍വോ ബസിന് തീപിടിച്ച് നിരവധി മരണം. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 28 യാത്രക്കാരോളം മരിച്ചതായാണ് സൂചന. ബസില്‍ 40 യാത്രക്കാരോളം ഉണ്ടായിരുന്നു. ബസിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 12 യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
7:56 AM, 24 Oct
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കൊച്ചിയില്‍. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ രാഷ്ട്രപതി മുഖ്യാതിഥിയാകും. കോട്ടയത്തു നിന്ന് ഹെലികോപ്റ്ററിലാണ് രാവിലെ 11.30ന് രാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. തുടര്‍ന്ന് റോഡ് മാര്‍ഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡില്‍ തിരിച്ചെത്തും. തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്ന രാഷ്ട്രപതി ഇവിടെ നിന്ന് 1.55ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
9:05 AM, 24 Oct
ദീപാവലിക്കു ശേഷം വായു മലിനീകരണ തോത് കുതിച്ചുയരുന്നതിനിടെ ഒക്ടോബര്‍ 29 ന് ഡല്‍ഹിയില്‍ ചരിത്രത്തില്‍ ആദ്യമായി ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങുന്നു. വായു മലിനീകരണ പ്രതിസന്ധിയെ നേരിടാനുള്ള ഈ പദ്ധതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു.
10:09 AM, 24 Oct
കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് നേരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടു നടന്ന ആക്രമണങ്ങള്‍ നടത്തിയ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി.
10:10 AM, 24 Oct
കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് നേരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര പ്രതികരിച്ചു.
11:52 AM, 24 Oct
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിയ
സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായി എന്നാണ് കോടതിയുടെ നിരീക്ഷണം
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണം നിര്‍ണായക കണ്ടെത്തലിലേക്ക്. സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പാളികളില്‍ നിന്ന് വേര്‍തിരിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന് വിറ്റതായാണ് എസ്ഐടി കണ്ടെത്തല്‍. ഇയാളുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. വില്‍പ്പന ഗോവര്‍ധന്‍ സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
1:25 PM, 24 Oct
പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. സര്‍ക്കാരിനെ സംഘടനയുടെ ആശങ്ക അറിയിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ് എസ്എഫ്‌ഐയുടെ നിലപാട്. വിദ്യാര്‍ത്ഥി സമൂഹത്തിന് പിഎം ശ്രീ പദ്ധതി അപകടകരമാണെന്നും സഞ്ജീവ് പറഞ്ഞു.
1:37 PM, 24 Oct
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചതില്‍ സിപിമ്മിനെ പ്രതിഷേധം അറിയിച്ച് സിപിഐ. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി അവരുടെ പ്രതിഷേധം പങ്കുവെച്ചു. ഇടത് മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സെക്രട്ടറിയേറ്റ് തുടങ്ങും മുന്‍പ് ബിനോയ് വിശ്വം പ്രതികരിച്ചു. പി എം ശ്രീയില്‍ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആര്‍ അനിലും ആവശ്യപ്പെട്ടു.
2:57 PM, 24 Oct
ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. നിലവില്‍ 20 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരില്‍ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.
6:12 PM, 24 Oct
പിഎം ശ്രീയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
6:30 PM, 24 Oct
ഇന്ത്യ- അമേരിക്ക വ്യാപാര കരാർ തിടുക്കത്തിൽ ഉണ്ടാവില്ലെന്ന് സൂചനയുമായി കേന്ദ്രം. തിടുക്കത്തിൽ ഇന്ത്യ വ്യാപാരകരാറിലേർപെടുകയില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. തലയിൽ തോക്കമർത്തി സമ്മർദമേറ്റിയോ മറ്റൊരു വ്യാപാരവുമായി ബന്ധം പുലർത്തരുതെന്ന നിബന്ധനയോടെയോ ഒന്നുമല്ല മറിച്ച് പരസ്പരവിശ്വാസത്തിലൂന്നിയുള്ള ദീർഘകാല പങ്കാളിത്തം എന്ന നിലക്കാണ് ഇന്ത്യ വ്യാപാര കരാറുകളെ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ബെർലിനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഏതെങ്കിലും രാജ്യത്തിന്റെയോ നേതാക്കളുടെയോ പേരെടുത്ത് പരാമർശിക്കാതെ പിയൂഷ് ഗോപാൽ ഇന്ത്യയുടെ നിലപാട് കൃത്യമായി വിശദീകരിച്ചത്.
6:59 PM, 24 Oct
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
7:38 PM, 24 Oct
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
7:58 PM, 24 Oct
സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. സത്താറയിലെ ഫല്‍ട്ടന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. കൈപ്പത്തിയില്‍ പോലീസുകാരനെതിരെ ഗുരുതര ആരോപണങ്ങള്‍ കുറിച്ച് വെച്ചായിരുന്നു ജീവനൊടുക്കിയത്. അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാല്‍ ബദ്നെ എന്ന എസ്‌ഐ തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് കൈപ്പത്തിയിലെ കുറിപ്പിലുള്ളത്.
9:02 PM, 24 Oct
സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ സിപിഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി പി ഐയുടെ നാല് മന്ത്രിമാർക്ക് ഒരു വിലയും ഇല്ല, ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണ മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
9:17 PM, 24 Oct
കുർണൂല്‍ ബസ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റർക്ക് ഗുരുതര പരിക്ക്. അപകടത്തില്‍പ്പെട്ട ബസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ക്രെയിൻ മറിഞ്ഞത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ദേശീയപാത 44 ൽ വെള്ളിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഇരുപതിലേറേപ്പേർ മരിച്ചിരുന്നു.
10:21 PM, 24 Oct
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിവി അന്‍വറുമായി സഹകരിക്കാന്‍ മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
10:48 PM, 24 Oct
കേരളത്തില്‍ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം അടുത്ത മാസം തുടങ്ങിയേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ പരിഷ്കരണം നീട്ടിവെക്കണമെന്ന കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം തള്ളിയെന്നാണ് വിവരം
12:00 AM, 25 Oct