പിഎം ശ്രീയില്‍ കടുപ്പിച്ച് സിപിഐ. സിപിഐ മന്ത്രിമാർ മറ്റന്നാളത്തെ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കില്ല. സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സി പി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മൂന്നരയ്ക്ക് ആരംഭിച്ച പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. പിന്നാലെ സി പി ഐ മന്ത്രിമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തി.
അതേസമയം, പദ്ധതിയില്‍ മെല്ലെപ്പോക്കിന് സിപിഎം തീരുമാനിച്ചെന്നാണ് വിവരം. തിടുക്കപ്പെട്ട് ഫയല്‍ നീക്കേണ്ടെന്നാണ് തീരുമാനം. സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറേണ്ടതില്ല. വിഷയം ചര്‍ച്ച ചെയ്ത് അന്തിമ നിലപാട് തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് ആലപ്പുഴയില്‍ ചേരുന്നുണ്ട്.
കേരളത്തിലും എസ്ഐആർ
രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ കൂടി പരിഷ്കരണം നടത്തും. നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. നടപടിക്രമങ്ങള്‍ നീട്ടിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചില്ല. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം വിജയകരമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ചുഴലിക്കാറ്റ്
മോന്‍താ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും പൂര്‍ണ വിലക്കുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മോന്‍താ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് നാളെ വൈകിട്ട് തീരം തൊടും. ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് ചുഴലിക്കാറ്റ് വീശാനാണ് സാധ്യത. ഒഡീഷ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍ ചുഴലിക്കാറ്റിനെതിരേ അതീവ ജാഗ്രതയിലാണ്.
Oct 27, 2025, 11:52 pm IST
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്നാണ് വിവരം. പ്രകടനപത്രിക പുറത്തിറക്കലിന് പിന്നാലെ ബുധനാഴ്ച രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും ഒരുമിച്ച് പ്രചരണത്തില്‍ പങ്കെടുക്കും.
Oct 27, 2025, 11:50 pm IST
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Oct 27, 2025, 10:18 pm IST
വിവിധ ജില്ലകളില്‍ നാളെ സ്കൂള്‍ അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അതോടൊപ്പം തന്നെ സ്കൂള്‍ കായികമേളയുടെ സമാനപന ദിനം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഉച്ചക്ക് ശേഷവും അവധി പ്രഖ്യാപിച്ചു.
Oct 27, 2025, 9:59 pm IST
എസ്‌ഐആര്‍ നടപിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ് എല്‍ഡിഎഫ് കണ്‍വീനർ ടിപി രാമകൃഷ്ണന്‍. രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലമയി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് തുടര്‍ച്ചയായി കമ്മീഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Oct 27, 2025, 9:03 pm IST
വോട്ടർപട്ടിക പരിഷ്കരണത്തില്‍ എതിർപ്പ് ഉയർത്തി തമിഴ്നാട് സർക്കാർ. വിഷയത്തില്‍ ഞായറാഴ്ച സർവ്വകക്ഷി യോഗം ചേരുമെന്ന് സ്റ്റാലിൻ അറിയിച്ചു. ചെന്നൈയിൽ ഡിഎംകെ സഖ്യത്തിന്‍റെ അടിയന്തര യോഗത്തിലാണ് തീരുമാനം.
Oct 27, 2025, 7:30 pm IST
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
Oct 27, 2025, 5:44 pm IST
പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയില്ലെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ച സൗഹാർദപരമെന്നും സി പി ഐ സെക്രട്ടറി.
Oct 27, 2025, 4:47 pm IST
പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ആലപ്പുഴ ഗസ്റ്റ്ഹൌസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
Oct 27, 2025, 4:42 pm IST
രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ 12 സംസ്ഥാനങ്ങളില്‍ കൂടി പരിഷ്കരണം നടത്തും. നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം വിജയകരമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Oct 27, 2025, 3:32 pm IST
പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. നാണംകെട്ട് എന്തിനാണ് ബിനോയ് വിശ്വം മുന്നണിയില്‍ ഇരിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. പദ്ധതയില്‍ ഒപ്പിടാന്‍ എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Oct 27, 2025, 1:40 pm IST
തന്നെക്കുറിച്ചുള്ള ഭൂമി വില്‍പന ആരോപണത്തില്‍ ഒരു വസ്തുതയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയുടെയും മെസിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി ഒരോ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ചില ക്രിമിനലുകളും മാധ്യമ മേഖലയില്‍ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Oct 27, 2025, 12:04 pm IST
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിഡിസിഎക്കെതിരേ ഹൈബി ഈഡന്‍ എംപി. മെസിയെ കൊച്ചിയിലെത്തിക്കുന്നുവെന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ഹൈബി ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്ത് വിടണമെന്നും ഹൈബി പറഞ്ഞു.
Oct 27, 2025, 11:18 am IST
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് നവംബര്‍ 23-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടികള്‍ ആരംഭിച്ചത്. 2027 ഫെബ്രുവരി ഒമ്പതു വരെ ജസ്റ്റിസ് സൂര്യകാന്തിന് കാലാവധിയുണ്ടാകും.
Oct 27, 2025, 10:01 am IST
വരുന്ന മൂന്നു മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Oct 27, 2025, 8:43 am IST
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
Oct 27, 2025, 8:28 am IST
വ്യാപാര കരാറില്‍ അമേരിക്കയുമായി സമവായത്തില്‍ എത്തിയതായി ചൈന. ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലിഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും നടത്തിയ രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ ഉണ്ടായത്. ക്വാലാലംപൂരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കാണാന്‍ ചൈനയിലേക്കു പോകാനിരിക്കെയാണ് ഈ അനുകൂലമായ വഴിത്തിരിവ് ഉണ്ടായത്.
Oct 27, 2025, 8:21 am IST
കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളെ ഇന്ന് നടനും ടിവികെ നേതാവുമായ വിജയ് കാണും. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇവര്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. അതേസമയം, ചില കുടുംബങ്ങള്‍ മഹാബലിപുരത്ത് എത്തിയിട്ടില്ല. കൂടിക്കാഴ്ചയിലേക്ക് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.
Oct 27, 2025, 7:56 am IST
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. രാജ്യവ്യാപകമായി നടക്കുന്ന എസ്‌ഐആറിന്റെ(തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവയുള്‍പ്പെടെ 10-15 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാകും ആദ്യ ഘട്ടത്തില്‍ എസ്ഐആര്‍ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അവസാനമായി നടത്തിയ വോട്ടര്‍ പട്ടികയുടെ തീവ്രമായ പരിഷ്‌കരണം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നടത്തിയത്.
Oct 27, 2025, 7:11 am IST
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബിപിഎല്‍ ലിമിറ്റഡ്. ചന്ദ്രശേഖറിന് കമ്പനിയുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കമ്പനി അറിയിച്ചു. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡില്‍ നിന്നെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം സ്വന്തമാക്കിയെന്ന് പരാതി. 2009ല്‍ വന്‍കിട കമ്പനികള്‍ക്ക് ഭൂമി മറിച്ചു വിറ്റെന്നാണ് ആരോപണം ഉയര്‍ന്നത്.
7:11 AM, 27 Oct

7:56 AM, 27 Oct
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. രാജ്യവ്യാപകമായി നടക്കുന്ന എസ്‌ഐആറിന്റെ(തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവയുള്‍പ്പെടെ 10-15 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാകും ആദ്യ ഘട്ടത്തില്‍ എസ്ഐആര്‍ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അവസാനമായി നടത്തിയ വോട്ടര്‍ പട്ടികയുടെ തീവ്രമായ പരിഷ്‌കരണം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നടത്തിയത്.
8:21 AM, 27 Oct
കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളെ ഇന്ന് നടനും ടിവികെ നേതാവുമായ വിജയ് കാണും. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇവര്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. അതേസമയം, ചില കുടുംബങ്ങള്‍ മഹാബലിപുരത്ത് എത്തിയിട്ടില്ല. കൂടിക്കാഴ്ചയിലേക്ക് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.
8:28 AM, 27 Oct
വ്യാപാര കരാറില്‍ അമേരിക്കയുമായി സമവായത്തില്‍ എത്തിയതായി ചൈന. ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലിഫെംഗും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും നടത്തിയ രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ ഉണ്ടായത്. ക്വാലാലംപൂരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കാണാന്‍ ചൈനയിലേക്കു പോകാനിരിക്കെയാണ് ഈ അനുകൂലമായ വഴിത്തിരിവ് ഉണ്ടായത്.
8:43 AM, 27 Oct
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
10:01 AM, 27 Oct
വരുന്ന മൂന്നു മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
11:18 AM, 27 Oct
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് നവംബര്‍ 23-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടികള്‍ ആരംഭിച്ചത്. 2027 ഫെബ്രുവരി ഒമ്പതു വരെ ജസ്റ്റിസ് സൂര്യകാന്തിന് കാലാവധിയുണ്ടാകും.
12:04 PM, 27 Oct
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിഡിസിഎക്കെതിരേ ഹൈബി ഈഡന്‍ എംപി. മെസിയെ കൊച്ചിയിലെത്തിക്കുന്നുവെന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ഹൈബി ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്ത് വിടണമെന്നും ഹൈബി പറഞ്ഞു.
1:40 PM, 27 Oct
തന്നെക്കുറിച്ചുള്ള ഭൂമി വില്‍പന ആരോപണത്തില്‍ ഒരു വസ്തുതയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയുടെയും മെസിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി ഒരോ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ചില ക്രിമിനലുകളും മാധ്യമ മേഖലയില്‍ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
3:32 PM, 27 Oct
പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. നാണംകെട്ട് എന്തിനാണ് ബിനോയ് വിശ്വം മുന്നണിയില്‍ ഇരിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. പദ്ധതയില്‍ ഒപ്പിടാന്‍ എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
4:42 PM, 27 Oct
രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ 12 സംസ്ഥാനങ്ങളില്‍ കൂടി പരിഷ്കരണം നടത്തും. നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം വിജയകരമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
4:47 PM, 27 Oct
പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ആലപ്പുഴ ഗസ്റ്റ്ഹൌസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
5:44 PM, 27 Oct
പ്രശ്നങ്ങള്‍ക്ക് പരിഹാരം ആയില്ലെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ച സൗഹാർദപരമെന്നും സി പി ഐ സെക്രട്ടറി.
7:30 PM, 27 Oct
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
9:03 PM, 27 Oct
വോട്ടർപട്ടിക പരിഷ്കരണത്തില്‍ എതിർപ്പ് ഉയർത്തി തമിഴ്നാട് സർക്കാർ. വിഷയത്തില്‍ ഞായറാഴ്ച സർവ്വകക്ഷി യോഗം ചേരുമെന്ന് സ്റ്റാലിൻ അറിയിച്ചു. ചെന്നൈയിൽ ഡിഎംകെ സഖ്യത്തിന്‍റെ അടിയന്തര യോഗത്തിലാണ് തീരുമാനം.
9:59 PM, 27 Oct
എസ്ഐആര്‍ നടപിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ് എല്‍ഡിഎഫ് കണ്‍വീനർ ടിപി രാമകൃഷ്ണന്‍. രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലമയി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് തുടര്‍ച്ചയായി കമ്മീഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
10:18 PM, 27 Oct
വിവിധ ജില്ലകളില്‍ നാളെ സ്കൂള്‍ അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അതോടൊപ്പം തന്നെ സ്കൂള്‍ കായികമേളയുടെ സമാനപന ദിനം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഉച്ചക്ക് ശേഷവും അവധി പ്രഖ്യാപിച്ചു.
11:50 PM, 27 Oct
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
11:52 PM, 27 Oct