Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോന്‍ത' ചുഴലികാറ്റ് തീരത്തേക്ക് അടുക്കുന്നു; എല്‍ഡിഎഫില്‍ പ്രതിസന്ധി: ക്ഷുഭിതനായി മുഖ്യമന്ത്രി

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക വിതച്ചുകൊണ്ട് രൂപപ്പെട്ട 'മോന്‍ത' ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ പ്രദേശ് തീരത്ത് കര തൊടും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മൂന്നു സംസ്ഥാനങ്ങളാണ് അതീവ ജാഗ്രത പുലര്‍ത്തുന്നത്. ഒഡീഷ, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി ഉള്‍പ്പെടെ നല്‍കി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്.

live

അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിലേക്കു വന്നാല്‍ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി. ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. സിപിഐ മന്ത്രിമാരും യോഗത്തിന് ഉണ്ടായിരുന്നു. സിപിഐയോടുള്ള അതൃപ്തിയാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് സൂചന. പിഎം ശ്രീ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭ യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു.

Oct 28, 2025, 11:31 pm IST

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചിരിക്കുന്നത്.
Oct 28, 2025, 9:04 pm IST

സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് എംവി ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേക്ക്. നാളെ തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവെച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി തലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
Oct 28, 2025, 8:45 pm IST

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ മറ്റന്നാള്‍ താൽക്കാലികമായി നിർത്തിവെക്കും. ഒക്ടോബർ 30 ന് വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം.
Oct 28, 2025, 7:50 pm IST

ആന്ധ്രാപ്രദേശില്‍ തീരത്ത് ശക്തമായ കാറ്റും മഴയും മോന്‍താ ചുഴലിക്കാറ്റിന്റെ ഫലമായി ആന്ധ്രാപ്രദേശിന്റെ തീരത്ത് ശക്തമായ കാറ്റും മഴയും. അടുത്ത 3-4 മണിക്കൂറിനുള്ളില്‍ ഇത് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കാക്കിനാടയ്ക്ക് സമീപമുള്ള തീരം തൊടും. മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും പുതിയ അപ്ഡേറ്റില്‍ അറിയിച്ചു.
Oct 28, 2025, 6:41 pm IST

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇടുക്കിയില്‍ ഖനനത്തിനും മണ്ണെടുപ്പിനും ജില്ലാ ഭരണകൂടം താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി.
Oct 28, 2025, 5:49 pm IST

കോണ്‍ഗ്രസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. നവംബര്‍ ഒന്ന് മുതല്‍ പ്രചാരണം തുടങ്ങും. കെപിസിസിയുടെ പ്രചാരണ പദ്ധതി നേതൃത്വം അംഗീകരിച്ചു. ഒറ്റക്കെട്ടായി പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് കെപിസിസി പ്രസിഡന്റ് മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവരെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.
Oct 28, 2025, 5:35 pm IST

മഴ കാരണം മാറ്റിവെച്ച അറ്റകുറ്റപ്പണിക്കായി ഇടുക്കി മൂലമറ്റം പവര്‍ഹൗസ് തത്കാലം പ്രവര്‍ത്തനം നിര്‍ത്തുന്നു. അടുത്ത മാസം പതിനൊന്ന് മുതല്‍ ഒരു മാസത്തേക്കാണ് മൂലമറ്റത്തെ വൈദ്യുതോത്പാദനം നിര്‍ത്തുന്നത്. ബട്ടര്‍ഫ്‌ളൈ വാള്‍വിന്റെ ചോര്‍ച്ച പരിഹരിക്കാനും പ്രധാനപ്പെട്ട മറ്റ് രണ്ട് വാള്‍വുകളുടെ അറ്റകുറ്റപ്പണിക്കുമാണ് വൈദ്യുതി നിലയം അടച്ചിടുന്നത്. പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെങ്കിലും പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ജൂലൈ മാസം അധികം ഉത്പാദിപ്പിച്ച വൈദ്യുതി കൈമാറിയ സംസ്ഥാനങ്ങള്‍ നവംബറില്‍ തിരിച്ചുതരുന്നത് കൊണ്ട് പ്രശ്‌നമുണ്ടാകില്ലെന്നാണ് വിശദീകരണം.
Oct 28, 2025, 3:46 pm IST

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ഐസിഎംആറും ചേര്‍ന്ന് നടത്തുള്ള ഫീല്‍ഡ് സ്റ്റഡി തുടങ്ങി. ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരാണ് പഠനത്തില്‍ പങ്കുചേര്‍ന്നിട്ടുള്ളത്. കോഴിക്കോടാണ് ഫീല്‍ഡ് തല പഠനം തുടങ്ങിയിട്ടുള്ളത്. പിന്നാലെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
Oct 28, 2025, 3:22 pm IST

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസമാണ് പൊലീസ് കസ്റ്റഡില്‍. മുരാരി ബാബുവിനെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തി പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും.
Oct 28, 2025, 2:28 pm IST

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് നവദമ്പതികള്‍ മരിച്ചു. മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം മന്‍സൂര്‍ (25) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴു മാസം മാത്രമേ ആയുള്ളൂ. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Oct 28, 2025, 12:35 pm IST

സ്‌കൂള്‍ കായികമേള; സഞ്ജു സാംസണിന്റെ സന്ദേശം
Oct 28, 2025, 11:38 am IST

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കായി അസാധാരണ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതികളെ വിട്ടയച്ചാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ത്തി ജയില്‍ ആസ്ഥാനത്ത് നിന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റുമാര്‍ക്ക് തപാല്‍ വഴി കത്തയച്ചു. പ്രതികള്‍ക്ക് അവധി ആനുകൂല്യം നല്‍കി വിട്ടയച്ചാല്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്.
Oct 28, 2025, 10:03 am IST

കരൂര്‍ ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ദുരന്തത്തില്‍ കുടുംബാംഗങ്ങളുടെ കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് ആദ്യ ഘട്ടത്തില്‍ മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6:30 വരെ വിജയ് കരൂര്‍ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Oct 28, 2025, 8:26 am IST

ട്രംപ് ജപ്പാനില്‍; നൊബേലിന് ശുപാര്‍ശ ചെയ്യും

ജപ്പാന്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സനേ തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ചേരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ടോക്കിയോയിലെ അകാസക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജപ്പാനുമായി നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു.
Oct 28, 2025, 8:20 am IST

മോന്‍താ; ചെന്നൈയില്‍ കനത്ത മഴ

മോന്‍താ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുമ്പോള്‍ തമിഴ്നാട്ടില്‍ ശക്തമായ മഴ. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ കനത്ത മഴ പെയ്തു. ചെന്നൈയില്‍ നിന്ന് ഏകദേശം 480 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് 'മോന്‍ത' നിലവില്‍ സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Oct 28, 2025, 8:17 am IST

ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുന്നതിനിടെ ബ്രസീലിയന്‍ മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച ഡെലിവറി ഏജന്റിനെ അറസ്റ്റ് ചെയ്തു. മോഡലിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് പ്രതി. അപ്പാര്‍ട്ട്‌മെന്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
Oct 28, 2025, 7:49 am IST

യുക്രൈന്‍ യുദ്ധ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഭിന്നതയിലായ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യുഎസുമായി ഉണ്ടായിരുന്ന പ്ലൂട്ടോണിയം നിര്‍മാര്‍ജന കരാര്‍ റദ്ദാക്കി. ഇതുമായി ബന്ധപെട്ട നിയമത്തില്‍ ഒപ്പുവെച്ചു. രണ്ടു രാജ്യങ്ങളും കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പിട്ട കരാറായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+