Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ പുനഃപരിശോധന; റഫേല്‍ യുദ്ധവിമാനത്തില്‍ രാഷ്ട്രപതി

പിഎം ശ്രീ വിവാദത്തില്‍ സിപിഐ സമ്മര്‍ദത്തിന് വഴങ്ങി സിപിഎം. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ പുനഃപരിശോധന. പദ്ധതി പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്. കെ രാജന്‍, പി പ്രസാദ്, പി രാജീവ്, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതി റിപ്പോര്‍ട്ട് വരും വരെ പദ്ധതിയിന്‍മേല്‍ തുടര്‍ നടപടികളുണ്ടാവില്ല. അക്കാര്യം അറിയിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.

ധാരണാപത്രം ഒപ്പിട്ട് ഒരാഴ്ച പിന്നിടുമ്പോഴുള്ള പുനഃപരിശോധന സിപിഐയുടെ കടുത്ത നിലപാടിന് പിന്നാലെയാണ്. കരാര്‍ പഠിക്കാനുള്ള ഉപസമിതിയില്‍ സിപിഎമ്മിന്റേയും സിപിഐയുടേയും രണ്ട് വീതം മന്ത്രിമാരാണ് ഉള്ളത്.

പിഎം ശ്രീ വിഷയത്തില്‍ കടുംപിടിത്തം തുടരുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ തിരുവനന്തപുരത്ത് തിരക്കിട്ട രാഷ്ട്രീയ യോഗങ്ങള്‍ നടന്നിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.

ആന്ധ്രപ്രദേശില്‍ ആറു പേരുടെ ജീവന്‍ എടുത്ത് മോന്‍താ ചുഴലിക്കാറ്റ്. ഇന്നത്തെ അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് മഛിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കാക്കിനാട ഭാഗത്ത് കരതൊട്ടത്. ആയിരക്കണക്കിന് ആളുകളെ തീരത്തു നിന്ന് മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. കനത്ത മഴ കാരണം ജനജീവിതം സ്തംഭിച്ചു.

ആന്ധ്രാപ്രദേശില്‍ വ്യാപകമായ കൃഷിനാശമുണ്ടായി. 38,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന വിളകളും 1.38 ലക്ഷം ഹെക്ടറിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിളകളും നശിച്ചതായി അധികൃതര്‍ അറിയിച്ചു. മോന്‍ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചത് ആശ്വാസം പകരുന്നുണ്ട്. ആന്ധ്രയില്‍ പല സ്ഥലങ്ങളിലും അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തു.

live

ആന്ധ്രയില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. അതേസമയം, ഒഡിഷയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താതെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 35 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു.

അതേസമയം, ഗാസയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സമാധാന കരാറിന്റെ ഭാവിയും അനിശ്ചിത്വത്തിലാണ്. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഗാസയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഹമാസിന്റെ ലംഘനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന കൂടി വന്നതോടെ സംഘര്‍ഷത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

Oct 29, 2025, 11:50 pm IST

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ 77കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Oct 29, 2025, 10:54 pm IST

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 104 പേർ. തങ്ങളുടെ സൈനികനെ കൊലപ്പെടുത്തിയത് കൊണ്ടാണ് തിരിച്ചടിച്ചത് എന്നാണ് ഇസ്രായേൽ വാദം. വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പക്ഷേ ഏതെങ്കിലും തരത്തിലുളള കരാർ ലംഘനം ഉണ്ടായാൽ ആക്രമിക്കുമെന്നും ഇസ്രായേൽ പറയുന്നു.
Oct 29, 2025, 10:04 pm IST

ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 / രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരുക.
Oct 29, 2025, 8:29 pm IST

സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. പ്രഖ്യാപിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
Oct 29, 2025, 7:16 pm IST

റബ്ബർ സബ്സിഡി

റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻറെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും. ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കും.
Oct 29, 2025, 6:56 pm IST

വിവാദമായ പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഠിക്കാനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് പദ്ധതി നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കുന്നത്.
Oct 29, 2025, 5:51 pm IST

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കർഷകർക്കും സന്തോഷവാർത്ത. ഡിഎ ഒരു ഗഡു കൂട്ടിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. റബ്ബർ താങ്ങുവില 200 രൂപയാക്കി. നെല്ല് സംഭരണവില 30 രൂപയാക്കി കൂട്ടി. അംഗനവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും സാക്ഷരതാപ്രേരകുമാരുടെയും ആശ വർക്കർമാരുടെയും ഓണറേറിയം ആയിരം രൂപ കൂട്ടി.
Oct 29, 2025, 5:26 pm IST

ക്ഷേമ പെന്‍ഷന്‍ ഇനി 2000, 400 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന 'സ്ത്രീ സുരക്ഷ' പെന്‍ഷന്‍ പദ്ധതി. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി. പ്രതിമാസം 1000 രൂപയുടെ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Oct 29, 2025, 5:10 pm IST

അഗ്‌നിശമനസേനയില്‍ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയില്‍ വനിതകളെ നിയമിക്കും. 12 തസ്തികകള്‍ സൃഷ്ടിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. ഇതില്‍ 50% പിഎസ്‌സി വഴിയും ബാക്കിയുള്ളവയില്‍ സേനയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഫയര്‍ ഓഫീസര്‍മാരില്‍ നിന്നും നിയമനം നടത്തും.
Oct 29, 2025, 4:15 pm IST

പിഎംശ്രീയിലെ ഒത്തുതീര്‍പ്പ് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നു. നാല് സിപിഎം മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. സിപിഎം ഒത്തുതീര്‍പ്പിന് വഴങ്ങിയതോടെയാണ് മന്ത്രിമാര്‍ യോഗത്തിന് എത്തുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും.
Oct 29, 2025, 2:49 pm IST

എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 5 മുതല്‍ 30 വരെ നടക്കും. ഫലപ്രഖ്യാപനം മെയ് എട്ടിനെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 3000 പരീക്ഷാ കേന്ദ്രങ്ങള്‍
Oct 29, 2025, 2:40 pm IST

നെടുമ്പാശേരി റെയില്‍വെ സ്റ്റേഷന് അനുമതി നല്‍കി റെയില്‍വേ ബോര്‍ഡില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
Oct 29, 2025, 2:03 pm IST

ഇന്ത്യന്‍ വ്യോമസേനയുടെ റഫേല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഹരിയാന അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നാണ് രാഷ്ട്രപതി റഫേല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നത്. രാവിലെ അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ രാഷ്ട്രപതിക്ക് വ്യോമസേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. സുഖോയ്-30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചതിന് പിന്നാലെ രാഷ്ട്രപതി റഫേല്‍ യുദ്ധവിമാനത്തില്‍ പറക്കുന്നത്.
Oct 29, 2025, 1:03 pm IST

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിനിയെ ആ സ്‌കൂളില്‍ നിന്നു മാറ്റി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്‌കൂള്‍ മാറ്റുന്നത്. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്‌കൂളിലാണ് കുട്ടിയെ എട്ടാം ക്ലാസില്‍ ചേര്‍ത്തത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പിതാവ് അനസ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ സര്‍ക്കാരും ഹൈക്കോടതിയും ഇടപെട്ടിരുന്നു.
Oct 29, 2025, 12:04 pm IST

പിഎം ശ്രീയെച്ചൊല്ലിയുള്ള സിപിഐ-സിപിഎം തര്‍ക്കം തീരുന്നു. കടുംപിടിത്തം ഉപേക്ഷിച്ച് സിപിഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
Oct 29, 2025, 10:19 am IST

മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്ററിലെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയും എംവി ഗോവിന്ദനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഇവിടെയുണ്ട്. പിഎം ശ്രീ വിവാദത്തില്‍ സിപിഐയുമായി അനുനയത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവെയ്‌ലബിള്‍ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. ഇന്ന് മൂന്നരയ്ക്കാണ് മന്ത്രിസഭാ യോഗം.
Oct 29, 2025, 8:59 am IST

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയയിലെത്തി. ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി വ്യാപാര, സുരക്ഷാ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യും. യുഎസില്‍ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിന് പകരമായി ദക്ഷിണ കൊറിയയ്ക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന വ്യാപാര കരാരില്‍ ഇരുപക്ഷവും ഏര്‍പ്പെട്ടേക്കും. എന്നാല്‍ ഇക്കാര്യം ഇതുവരെ അന്തിമമാക്കിയിട്ടില്ല.
Oct 29, 2025, 8:49 am IST

ഗുരുതരമായ വായു മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ കുറവ് മൂലമാണ് ശ്രമം വിജയിക്കാതെ പോയതെന്ന് ഐഐടി കാണ്‍പൂര്‍ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. പരീക്ഷണം വീണ്ടും നടത്തുമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാന്‍പുരില്‍ നിന്നെത്തിയ സെസ്ന വിമാനം ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തിയത്.
Oct 29, 2025, 8:39 am IST

പിഎംശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭാ യോഗം. സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ചു പറയുമ്പോള്‍ സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. കരാറില്‍ നിന്ന് പിന്മാറണം എന്നു തന്നെയാണ് സിപിഐയുടെ നിലപാട്. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇന്ന് രാവിലെ സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. അനുനയ ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തലസ്ഥാനത്തുണ്ട്.
Oct 29, 2025, 7:52 am IST

സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്. ശാസ്ത്രമേളകള്‍ക്കും കലോത്സവങ്ങള്‍ക്കും മുന്‍ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ബന്ദ് ബാധകമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+