Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാസിന് അന്ത്യശാസനവുമായി ട്രംപ്, സമാധാനകരാറിലെത്താനുള്ള അവസാന അവസരം

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കോടതി. ദേശീയ മക്കള്‍ ശക്തി കക്ഷി നല്‍കിയ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. നിലവില്‍ സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു

കരൂര്‍ ദുരന്തം ഹർജി നല്‍കിയ ഡിഎംഎസ്‌കെയെ ബാധിച്ചിട്ടില്ലല്ലോയെന്നും ഹർജി പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചു. അതോടൊപ്പം തന്നെ ദുരന്തബാധിതരുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യത്തില്‍ കോടതി സർക്കാറിന്റെ മറുപടിയും തേടി. അതേസമയം വിജയ് കരൂരിലേക്ക് എത്തുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് പാർട്ടി പ്രവർത്തകർക്ക് ടി വി കെ നിർദേശം നല്‍കി.

news-updates

അതേസമയം, ഗാസയിലേക്ക് സഹായങ്ങളുമായി എത്തിയ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നു. അന്താരാഷ്ട്ര സമുദ്രത്തില്‍ നിന്നും സഹായവുമായെത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രയേല്‍ നടപടി നിയമവിരുദ്ധമാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പറഞ്ഞു.

'ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില ബോട്ടുകള്‍ തടഞ്ഞതും ഗാസന്‍ തീരത്ത് നിന്ന് അംഗങ്ങളെ തടവിലാക്കിയതും സമാധാനപൂര്‍വമായ മാനുഷിക ദൗത്യത്തിന് നേരെയുള്ള ലജ്ജാകരമായ ആക്രമണമാണ്. ഫ്‌ളോട്ടിലയ്ക്കും അതിലെ അംഗങ്ങള്‍ക്കുമെതിരായ ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്ക് ശേഷമാണ് ഇന്നത്തെ നടപടി' ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കള്ളാമാര്‍ഡ് എക്സില്‍ കുറിച്ചു. ഫ്‌ളോട്ടില പിടിച്ചെടുത്തതിന് ബെല്‍ജിയം ഇസ്രയേല്‍ അംബാസഡറെ വിളിച്ചുവരുത്തിയപ്പോള്‍ ഫ്‌ളോട്ടിലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറ്റലിയില്‍ ഇറ്റാലിയന്‍ യൂണിയനുകള്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചു.

Oct 03, 2025, 11:30 pm IST

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് എന്നും കൊട്ടാരം അറിയിച്ചു. ചെന്നൈയില്‍ നടത്തിയ സ്വര്‍ണം പൂശല്‍ ജോലികളില്‍ സംശയമുണ്ട്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം എന്നുമാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം
Oct 03, 2025, 10:28 pm IST

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 20 ഇന ഗാസ സമാധാന പദ്ധതിയെ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ ഔദ്യോഗികമായി നിരാകരിച്ചു. ആ രേഖ നമ്മുടേതല്ല എന്നും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ആദ്യം നിര്‍ദ്ദേശിച്ച നമ്മുടെ കരടില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നും പാര്‍ലമെന്റില്‍ അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ഹമാസിന്റെ ഔദ്യോഗികമായ ഒരു നിരാകരണത്തിന് മുമ്പുതന്നെ, നിര്‍ദ്ദേശത്തില്‍ നിന്ന് ഔദ്യോഗികമായി വിട്ടുനില്‍ക്കുന്ന ആദ്യത്തെ പ്രധാന രാഷ്ട്രമായി പാകിസ്ഥാന്‍ മാറി.
Oct 03, 2025, 9:41 pm IST

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ (പിഒകെ) പ്രതിഷേധക്കാര്‍ക്കെതിരെ പാകിസ്ഥാന്‍ അധികൃതര്‍ നടത്തിയ അടിച്ചമര്‍ത്തലിനെ ഇന്ത്യ അപലപിച്ചു. ഇതില്‍ കുറഞ്ഞത് 10 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണമെന്ന് ഇന്ത്യ പറഞ്ഞു.
Oct 03, 2025, 8:45 pm IST

വാഷിംഗ്ടണ്‍ ഡിസി സമയം ഞായറാഴ്ച വൈകുന്നേരം 6 മണിക്കുള്ളില്‍ തന്റെ ഗാസ സമാധാന പദ്ധതി അംഗീകരിക്കണമെന്നും അല്ലെങ്കില്‍ എല്ലാ നടപടികളും നേരിടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ അവസാന അവസര കരാറില്‍ എത്തിയില്ലെങ്കില്‍ മുമ്പ് ആരും കണ്ടിട്ടില്ലാത്തതുപോലെ എല്ലാ നരകങ്ങളും ഹമാസിനെതിരെ പൊട്ടിത്തെറിക്കും എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
Oct 03, 2025, 8:23 pm IST

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
Oct 03, 2025, 7:48 pm IST

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക റദ്ദാക്കി മൂവാറ്റുപുഴ മുന്‍സിഫ് കോടതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസിലാണ് കോടതിയുടെ നടപടി. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലാല്‍ ജമാലിന്റെ ഹര്‍ജിയിലാണ് നടപടി.
Oct 03, 2025, 6:44 pm IST

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ബെംഗളൂരുവിലായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും പ്രശസ്തിയുള്ള കോളമിസ്റ്റുകളില്‍ ഒരാളാണ്. പോയിന്റ് ഓഫ് വ്യൂ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ തുടര്‍ച്ചയായി 25 വര്‍ഷമെഴുതിയ കോളം വളരെ ശ്രദ്ധേയമാണ്. സാമൂഹിക നീതിക്ക് വേണ്ടിയും അഴിമതിക്കും മതപരമായ അസഹിഷ്ണുതയ്ക്കും എതിരെയും ശക്തമായി എഴുതിയ മാധ്യമപ്രവര്‍ത്തകനാണ്.
Oct 03, 2025, 5:41 pm IST

ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ തലപ്പത്ത് ആദ്യമായി വനിതാ ആര്‍ച്ച് ബിഷപ്പ്

ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ സഭയുടെ തലപ്പത്ത്. സാറാ മുല്ലാള്ളിയെ കാന്റര്‍ബറിയിലെ പുതിയ ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ 1,400 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ തലപ്പത്തെത്തുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 85 ദശലക്ഷം ആംഗ്ലിക്കന്‍മാരുടെ ആചാരപരമായ തലവനായാണ് സാറാ മുല്ലാള്ളി അധികാരമേല്‍ക്കുന്നത്. കാന്റര്‍ബറിയിലെ 106-ാമത് ആര്‍ച്ച് ബിഷപ്പായാണ് സാറാ മുല്ലാള്ളി സ്ഥാനമേല്‍ക്കുന്നത്. സാറാ മുല്ലാള്ളി ഏഴ് വര്‍ഷത്തിലേറെയായി ലണ്ടനിലെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Oct 03, 2025, 3:53 pm IST

കരൂരിലുണ്ടായത് മനുഷ്യനിര്‍മിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി. കുട്ടികളടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടെന്ന് കോടതി. വിജയ്‌ക്കെതിരേ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി വിധി പറയുന്നു. വിജയ്ക്ക് അതിരൂക്ഷ വിമര്‍ശനം.
Oct 03, 2025, 2:35 pm IST

വിജയ് കരൂരിലേക്ക് എത്തും. പ്രധാന സംസ്ഥാന ഭാരവാഹികൾ ഒളിവിലായതിനാൽ പുതിയ സംഘത്തിനാണ് മുന്നൊരുക്കങ്ങളുടെ ചുമതല.
Oct 03, 2025, 2:17 pm IST

പുതിയ താരിഫ് നയത്തിലൂടെ അമേരിക്കയ്ക്ക് ലഭിക്കുന്ന നേട്ടത്തില്‍ നിന്നും 1000 മുതല്‍ 2000 ഡോളർ വരെ ഒരോ അമേരിക്കക്കാരനും നല്‍കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫുകൾ ഒടുവിൽ പ്രതിവർഷം 1 ട്രില്യൺ ഡോളർ വരെ വരുമാനം കൊണ്ടുവരും. ഈ പണം യുഎസ് സർക്കാരിന്റെ വലിയ കടം കുറയ്ക്കാൻ സഹായിക്കുമെന്നും, അത് 37 ട്രില്യൺ ഡോളറിൽ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
Oct 03, 2025, 1:51 pm IST

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന്റെ അഞ്ച് എഫ്16 വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യന്‍ വ്യോമ സേന. ഇന്ത്യയുടെ കൃത്യമായ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിങ് വ്യക്തമാക്കി.
Oct 03, 2025, 12:56 pm IST

കരൂർ ആള്‍ക്കൂട്ട ദുരന്തത്തില്‍ സിബിഐ അന്വേഷണം ഇല്ല. ദേശീയ മക്കള്‍ ശക്തി കക്ഷിയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. അതേസമയം ദുരന്തത്തില്‍ മരണപ്പെട്ടവർക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്ന ഹർജിയില്‍ കോടതി സർക്കാറിന്റെ മറുപടി തേടി
Oct 03, 2025, 12:23 pm IST

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിശദീകരണവുമായി ജയറാം. തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oct 03, 2025, 11:57 am IST

കൊളംബിയയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതാണെന്ന ബിജെപി വിമർശനങ്ങളോട് പ്രതികരിച്ച് കെസി വേണുഗോപാല്‍. "ഈ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്... രാഹുൽ ഗാന്ധിയല്ല, 'വോട്ടർ ചോരി'യിലൂടെയാണ് ഇവരാണ് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത്. സത്യം പറയുമ്പോഴെല്ലാം, രാഹുല്‍ അപകീർത്തിപ്പെടുത്തുകയാണെന്ന് ഈ ആളുകൾ പറയുന്നു" കെസി വേണുഗോപാല്‍ പറഞ്ഞു.
Oct 03, 2025, 11:28 am IST

ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇപി ജയരാജന്‍. വിശ്വാസികള്‍ക്ക് തടസമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Oct 03, 2025, 11:10 am IST

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും എത്തിച്ചതായി കണ്ടെത്തല്‍; ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചത്.
Oct 03, 2025, 10:51 am IST

റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള അമേരിക്ക നടത്തുന്ന സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍. പ്രധാനമന്ത്രി എന്‍റെ സുഹൃത്താണ്. മോദി ഒരിക്കലും സമ്മ‍ർദ്ദത്തിന് വഴങ്ങി റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Oct 03, 2025, 9:55 am IST

ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയ സമയം പ്രദര്‍ശന മേളയാക്കി മാറ്റി ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമലയിലെ സ്രീകോവിലിന്‍റെ വാതില്‍ കട്ടിള എന്ന പേരിലായിരുന്നു പ്രദർശനം. ജയറാം ഉള്‍പ്പെടേയുള്ള നിരവധി പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.
Oct 03, 2025, 9:17 am IST

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഹൈക്കോടതിയില്‍ അന്വേഷണം ആവശ്യപ്പെടും
Oct 03, 2025, 8:16 am IST

മാഞ്ചസ്റ്ററിലെ ജൂത സിനഗോഗിലെ ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. രണ്ടുപേരെ കൊലപ്പെടുത്തിയത് ജിഹാദ് അൽ ഷാമി എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. അക്രമിയെ പൊലീസ് വധിച്ചു
Oct 03, 2025, 7:50 am IST

പണി മുടക്കിനെ തുടർന്ന് ഈഫല്‍ ടവർ അടച്ചു. പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി ബജറ്റ് വെട്ടിക്കുറവുകൾ പരിഗണിക്കണമെന്നും ഫ്രാൻസിലെ സമ്പന്നർക്ക് പുതിയ സ്വത്ത് നികുതി ചുമത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കുകൾ നടക്കുന്നത്.
Oct 03, 2025, 7:38 am IST

അടച്ചുപൂട്ടല്‍ തുടരും

അമേരിക്കയില്‍ നിലവില്‍ വന്ന അടച്ചുപൂട്ടല്‍ തുടരുന്നു. ഷട്ട്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിടുന്നത്. ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങള്‍ക്കുള്ള തുകയും മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. അതോടൊപ്പം രാജ്യത്ത് അടച്ചുപൂട്ടല്‍ തുടരേണ്ടി വരുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അറിയിച്ചു.
Oct 03, 2025, 7:12 am IST

2019 ല്‍ ശബരിമലയിൽ നിന്നും അറ്റകുറ്റപ്പണിക്കെത്തിച്ചത് ചെമ്പ്പാളിയെന്ന വെളിപ്പെടുത്തലുമായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷന്റെ അഭിഭാഷകൻ അഡ്വ. പ്രദീപ് കെബി. ഒരിക്കൽ സ്വർണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്ക് സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Oct 03, 2025, 7:08 am IST

ദസറ ആഘോഷവുമായി ബന്ധപ്പെട്ട് ജെഎന്‍യു സർവ്വകലാശാലയില്‍ എബിവിപി-എസ്എഫ്ഐ സംഘർഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+