6 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷിജിൻ പിംഗും. ബുസാനിൽ വെച്ച് ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.. ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇരുനേതാക്കളും അവസാനമായി നേരിട്ട് കണ്ടുമുട്ടിയത്. നിരവധി പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത്. അമേരിക്കൻ സോയാബീൻ വാങ്ങുന്നത് നിർത്തിയ തീരുമാനം ചൈന പിൻവലിക്കും. മാത്രമല്ല ഒരു വർഷത്തേക്ക് റെയർ എർത്ത് കയറ്റുമതി നിരോധനവും ചൈന മരവിപ്പിക്കും. പകരമായി ചൈനീസ് ഫെന്റാലിന് മേൽ ഏർപ്പെടുത്തിയ 20 ശതമാനം ഇറക്കുമതി തീരുവ 10 ശതമാനമാക്കി അമേരിക്ക കുറച്ചു.
പിഎം ശ്രീ
പിഎം ശ്രീയിലെ തുടർ നടപടി നിർത്തിവെക്കാന്‍ കേരള സർക്കാർ തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം സ്വീകരിക്കുക കേന്ദ്ര സർക്കാർ. തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി കിട്ടാനിരിക്കെയാണ് പിഎം ശ്രീയിലെ പിന്നോട്ട് പോക്ക്. ഇക്കാര്യത്തിലും കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ശ്രദ്ധേയമാണ്. അതേസമയം തന്നെ സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉണ്ടാക്കിയ ഉപസമിതി ഉടനൊന്നും റിപ്പോർട്ട് നൽകിയേക്കില്ല.
Oct 30, 2025, 11:58 pm IST
ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ടീം ഐസിസി വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ
Oct 30, 2025, 9:25 pm IST
ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ രണ്ടാമത്തെ മലയാളിയുടെ മൃതദേഹവും വീണ്ടെടുത്തു. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. കമ്പനി അധികൃതര്‍ കുടുംബത്തെ വിവരമറിയിച്ചു. ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ആഴ്ച മുന്‍പാണ് ബോട്ട് അപകടമുണ്ടായത്. മലയാളികളായ രണ്ടു പേരാണ് അപകടത്തില്‍ മരിച്ചത്.
Oct 30, 2025, 8:23 pm IST
53മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യ കാന്ത്. നവംബർ 24ന് അദ്ദേഹം ചുമതലയേറ്റെടുക്കും. കേന്ദ്ര നിയമ വകുപ്പ് മന്ത്രി അർജുൻ രാം മേഘ്വാൾ ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
Oct 30, 2025, 7:34 pm IST
ജനങ്ങളുടെ പ്രതിഷേധമുണ്ടായ താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കി. കലക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് തീരുമാനമായത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍നിന്ന് 20 ടണ്ണായി കുറയ്ക്കും, പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുത്, ദുര്‍ഗന്ധം കുറയ്ക്കുന്നതിന് വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ മാത്രം പ്രവര്‍ത്തനം എന്നിങ്ങനെയുള്ള നിബന്ധനകളോടെയാണ് കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്.
Oct 30, 2025, 5:50 pm IST
ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്‌ഐടി കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോഴുള്ളത്. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്കാണ് മാറ്റിയത്.
Oct 30, 2025, 4:16 pm IST
സര്‍ക്കാരും പ്രതിപക്ഷവും എതിര്‍ക്കുന്നതിനിടെ സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് രാജ്ഭവനില്‍ തുടക്കം. ആദ്യ എന്യൂമെറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കി. എല്ലാവരും നടപടികളുമായി സഹകരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ പറഞ്ഞു.
Oct 30, 2025, 3:36 pm IST
ശബരിമല ശിൽപ്പപാളിയിലെ സ്വർണക്കവർച്ച കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. റാന്നി കോടതിയാണ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡിൽ വിട്ടത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാകും ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റുക. 30 വരെയായിരുന്നു ഇയാളുടെ കസ്റ്റഡി കാലാവധി. ഇത് അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Oct 30, 2025, 2:35 pm IST
ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ഹമീദിന് വധശിക്ഷ വിധിച്ചു. മകനേയും കുടുംബത്തെയും കൊന്നകേസിലാണ് വിധി. 2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്.
Oct 30, 2025, 2:05 pm IST
സർക്കാറിന്‍റെ പെന്‍ഷന്‍ അടക്കമുള്ള പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് വിഷമിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. അടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ഇത് ഭംഗിയായി കൈകാര്യം ചെയ്‌തോളാമെന്നും മന്ത്രി പറഞ്ഞു.
Oct 30, 2025, 1:23 pm IST
അഞ്ചരവയസ്സുകാരി അദിതി എസ്.നമ്പൂതിരി കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. അദിതിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
Oct 30, 2025, 12:06 pm IST
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ വിലക്കി കോടതി. ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി കോടതിയെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടറിനെതിരെ വ്യാജവാര്‍ത്ത നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് കോടതി താക്കീത് നല്‍കി. ഏഷ്യാനെറ്റ് ന്യൂസിനെതിരെ 150 കോടിയുടെ മാനനഷ്ടകേസും റിപ്പോർട്ടർ ടിവി നല്‍കിയിട്ടുണ്ട്.
Oct 30, 2025, 12:05 pm IST
റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്.
Oct 30, 2025, 11:23 am IST
നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി ഇന്ന് ബിഹാറില്‍ എത്തും. എന്‍ ഡി എ സഖ്യത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പത്രികയും ഇന്ന് പുറത്തിറക്കും
Oct 30, 2025, 11:02 am IST
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. 140 രൂപ കുറഞ്ഞതോടെ ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍റെ വില 1400 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11045 രൂപയും നല്‍കണം. ഇന്നലെ രണ്ടു തവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു.
Oct 30, 2025, 9:53 am IST
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി വ്യാജമെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. പോറ്റിക്ക് കൽപേഷുമായി നേരിട്ട് ബന്ധമില്ല, സ്വർണം കൈമാറിയത് പോറ്റി പറഞ്ഞിട്ടല്ലെന്നും കണ്ടെത്തൽ.
Oct 30, 2025, 9:07 am IST
യുപിയിലെ ബയ്റേച്ചിൽ ബോട്ട് അപകടം. ഒരാൾക്ക് ദാരുണാന്ത്യം, എട്ടുപേരെ കാണാതായി, 13 പേരെ രക്ഷപ്പെടുത്തി. യാത്രക്കാരുമായി പോയ ബോട്ട് നദിയിൽ മുങ്ങുകയായിരുന്നു
Oct 30, 2025, 8:10 am IST
പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമത്തിനായി മറ്റ് മേഖലകളില്‍ ഭാരം കൂട്ടില്ല. ശമ്പളപരിഷ്കരണത്തില്‍ ഉത്തരവാദിത്തപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Oct 30, 2025, 7:33 am IST
പിഎം ശ്രീ പദ്ധതിയിലെ ഭിന്നത തീർത്തതിന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അഭിനന്ദനവുമായി സി പി ഐ. ജനയുഗം ലേഖനത്തിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കേരള ത്തിൽ ക്യാമ്പ് ചെയ്തുകൊണ്ട് സിപിഐ സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചുവെന്ന് ലേഖനത്തില്‍ പറയുന്നു.
7:33 AM, 30 Oct

8:10 AM, 30 Oct
പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ക്ഷേമത്തിനായി മറ്റ് മേഖലകളില്‍ ഭാരം കൂട്ടില്ല. ശമ്പളപരിഷ്കരണത്തില്‍ ഉത്തരവാദിത്തപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
9:07 AM, 30 Oct
യുപിയിലെ ബയ്റേച്ചിൽ ബോട്ട് അപകടം. ഒരാൾക്ക് ദാരുണാന്ത്യം, എട്ടുപേരെ കാണാതായി, 13 പേരെ രക്ഷപ്പെടുത്തി. യാത്രക്കാരുമായി പോയ ബോട്ട് നദിയിൽ മുങ്ങുകയായിരുന്നു
9:53 AM, 30 Oct
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി വ്യാജമെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. പോറ്റിക്ക് കൽപേഷുമായി നേരിട്ട് ബന്ധമില്ല, സ്വർണം കൈമാറിയത് പോറ്റി പറഞ്ഞിട്ടല്ലെന്നും കണ്ടെത്തൽ.
11:02 AM, 30 Oct
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. 140 രൂപ കുറഞ്ഞതോടെ ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍റെ വില 1400 രൂപയിലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11045 രൂപയും നല്‍കണം. ഇന്നലെ രണ്ടു തവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു.
11:23 AM, 30 Oct
നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി ഇന്ന് ബിഹാറില്‍ എത്തും. എന്‍ ഡി എ സഖ്യത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പത്രികയും ഇന്ന് പുറത്തിറക്കും
12:05 PM, 30 Oct
റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്.
12:06 PM, 30 Oct
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ വിലക്കി കോടതി. ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി കോടതിയെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടറിനെതിരെ വ്യാജവാര്‍ത്ത നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് കോടതി താക്കീത് നല്‍കി. ഏഷ്യാനെറ്റ് ന്യൂസിനെതിരെ 150 കോടിയുടെ മാനനഷ്ടകേസും റിപ്പോർട്ടർ ടിവി നല്‍കിയിട്ടുണ്ട്.
1:23 PM, 30 Oct
അഞ്ചരവയസ്സുകാരി അദിതി എസ്.നമ്പൂതിരി കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. അദിതിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
2:05 PM, 30 Oct
സർക്കാറിന്‍റെ പെന്‍ഷന്‍ അടക്കമുള്ള പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് വിഷമിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. അടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ഇത് ഭംഗിയായി കൈകാര്യം ചെയ്‌തോളാമെന്നും മന്ത്രി പറഞ്ഞു.
2:35 PM, 30 Oct
ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ഹമീദിന് വധശിക്ഷ വിധിച്ചു. മകനേയും കുടുംബത്തെയും കൊന്നകേസിലാണ് വിധി. 2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്.
3:36 PM, 30 Oct
ശബരിമല ശിൽപ്പപാളിയിലെ സ്വർണക്കവർച്ച കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. റാന്നി കോടതിയാണ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡിൽ വിട്ടത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാകും ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റുക. 30 വരെയായിരുന്നു ഇയാളുടെ കസ്റ്റഡി കാലാവധി. ഇത് അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
4:16 PM, 30 Oct
സര്‍ക്കാരും പ്രതിപക്ഷവും എതിര്‍ക്കുന്നതിനിടെ സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് രാജ്ഭവനില്‍ തുടക്കം. ആദ്യ എന്യൂമെറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കി. എല്ലാവരും നടപടികളുമായി സഹകരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ പറഞ്ഞു.
5:50 PM, 30 Oct
ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്‌ഐടി കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോഴുള്ളത്. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്കാണ് മാറ്റിയത്.
7:34 PM, 30 Oct
ജനങ്ങളുടെ പ്രതിഷേധമുണ്ടായ താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കി. കലക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് തീരുമാനമായത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍നിന്ന് 20 ടണ്ണായി കുറയ്ക്കും, പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുത്, ദുര്‍ഗന്ധം കുറയ്ക്കുന്നതിന് വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ മാത്രം പ്രവര്‍ത്തനം എന്നിങ്ങനെയുള്ള നിബന്ധനകളോടെയാണ് കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്.
8:23 PM, 30 Oct
53മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യ കാന്ത്. നവംബർ 24ന് അദ്ദേഹം ചുമതലയേറ്റെടുക്കും. കേന്ദ്ര നിയമ വകുപ്പ് മന്ത്രി അർജുൻ രാം മേഘ്വാൾ ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
9:25 PM, 30 Oct
ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ രണ്ടാമത്തെ മലയാളിയുടെ മൃതദേഹവും വീണ്ടെടുത്തു. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. കമ്പനി അധികൃതര്‍ കുടുംബത്തെ വിവരമറിയിച്ചു. ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ആഴ്ച മുന്‍പാണ് ബോട്ട് അപകടമുണ്ടായത്. മലയാളികളായ രണ്ടു പേരാണ് അപകടത്തില്‍ മരിച്ചത്.
11:58 PM, 30 Oct