അമേരിക്ക അസാധാരണ പ്രതിസന്ധി നേരിടുന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര വാര്‍ത്ത. അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തിവയ്ക്കുന്ന അടച്ചുപൂട്ടലിലേക്ക് രാജ്യം നീങ്ങുന്നുവെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്. ഷട്ട്ഡൗണ്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
യുഎസ് കോണ്‍ഗ്രസില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധന ബില്‍ പാസാക്കാനായില്ല. ഇതോടെയാണ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് അവശ്യ സേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയെല്ലാം പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. യുഎസില്‍ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. അതിന് മുന്‍പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും. 2018-19 ല്‍ 35 ദിവസം ഇത്തരത്തില്‍ ഷട്ട്ഡൗണ്‍ നടപ്പാക്കിയിരുന്നു.
കേരളത്തിലേക്കു വന്നാല്‍ കട്ടപ്പനയില്‍ നിന്ന് ദാരുണമായ വാര്‍ത്തയാണ് ഇന്നലെ അര്‍ധരാത്രിയോടെ വന്നത്. ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് ഇതര തൊഴിലാളികളാണ് അതില്‍ കുടുങ്ങി മരിച്ചത്. തമിഴ്‌നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. ഇവരെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരളത്തില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നു. ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Oct 02, 2025, 12:04 am IST
ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച തുക അപര്യാപ്‌തമാണെന്ന വിമർശനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ആവശ്യപ്പെട്ടതിലും വളരെ കുറഞ്ഞ തുകയാണ് അനുവദിച്ചത്. ഇത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണെങ്കിൽ അനുവദിച്ചത് 260.56 കോടി മാത്രമാണ്.
Oct 02, 2025, 12:00 am IST
നാൽപതോളം പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷായോട് സംസാരിക്കാൻ വിസമ്മതിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിൽ നിന്നെത്തിയ ഫോൺ കോളിനോടാണ് അനുകൂലമായി പ്രതികരിക്കാതിരുന്നത്. ദുരന്തത്തിന്റെ പിറ്റേന്നായിരുന്നു അമിത് ഷായുടെ ഓഫിസിൽ നിന്ന് വിജയ്ക്ക് വിളി വന്നത്. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Oct 01, 2025, 11:43 pm IST
കാലവർഷത്തിൽ കേരളത്തിന് ചുറ്റുമുള്ള കടലിലുമായി കരയിലും രൂപപ്പെട്ടത് 18 ന്യൂനമർദ്ദങ്ങളെന്ന് വ്യക്തമാക്കി കണക്കുകൾ. ഇതാണ് ഇത്തവണത്തെ കാലവർഷത്തെ മെച്ചപ്പെട്ടതാക്കാൻ കാരണമായത് എന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വിഭാഗത്തിന്റെ കണക്ക് പ്രകാരം ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലവർഷ സീസണിൽ ബംഗാൾ ഉൾകടലിലും അറബികടലിലും കരയിലുമായി ഇത്തവണ രൂപപ്പെട്ടത് 18 ന്യുന മർദ്ദങ്ങളാണ്.
Oct 01, 2025, 10:52 pm IST
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഖ്യമന്ത്രി എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡൽഹിയിൽ വച്ച് നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിലാണ് സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയത്. ഭാരതാംബയെ ആലേഖനം ചെയ്‌ത കോയിനാണ് പുറത്തിറക്കിയത്.
Oct 01, 2025, 10:25 pm IST
വളാഞ്ചേരി നഗരസഭയില്‍ വിതരണം ചെയ്യാനുള്ള ചെടിച്ചട്ടിക്ക് ഓര്‍ഡര്‍ നല്‍കാന്‍ ചെടിച്ചട്ടി ഉത്പാദകരിൽ നിന്നും കൈക്കൂലി വാങ്ങിയ കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനെ സ്ഥാനത്ത് നിന്ന് നീക്കും. മന്ത്രി ഒ ആര്‍ കേളു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം. കെഎന്‍ കുട്ടമണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനാണ് നിര്‍ദേശം. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Oct 01, 2025, 9:48 pm IST
മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ചതായി പരാതി. കൊച്ചി പുറംകടലിൽ വൈകീട്ട് 5.30ഓടെയാണ് സംഭവം നടന്നത്. പ്രത്യാശ എന്ന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സ്യബന്ധനം നടത്തുമ്പോൾ കപ്പൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതി. വള്ളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നതാണ് ആശ്വാസകരമായ കാര്യം. കൊച്ചിൻ കോസ്‌റ്റൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
Oct 01, 2025, 9:01 pm IST
ഇസ്രായേലിലെ സിയോണിസ്‌റ്റും ഇന്ത്യയിലെ ആർഎസ്എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിനീത ദാസനാണെന്നും ട്രംപ് ഭരണകൂടം ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ചു കൊണ്ടുവന്നപ്പോഴോ, വിസ ഫീസ് ഉയര്‍ത്തിയപ്പോഴോ അര അക്ഷരം മിണ്ടാന്‍ മോദി തയ്യാറായില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Oct 01, 2025, 8:42 pm IST
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനെ പ്രതിരോധിക്കാൻ യുണൈറ്റഡ് സ്‌റ്റേറ്റ്സ് സ്വീകരിക്കുന്ന സൈനിക നടപടി ഉൾപ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും അടുത്ത സഹകരണം, പങ്കിട്ട താൽപ്പര്യം" എന്നിവ ഉദ്ധരിച്ച് കൊണ്ടാണ് ഉത്തരവ്.
Oct 01, 2025, 8:22 pm IST
വയനാട് പുനർനിർമാണത്തിന് ധന സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി വയനാടിനായി അനുവദിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് ഈ തുക അനുവദിച്ചത്. അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപ കേന്ദ്രം അനുവദിച്ചു.
Oct 01, 2025, 7:27 pm IST
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി മിന്നല്‍ പരിശോധനയുമായി മന്ത്രി കെബി ഗണേഷ് കുമാർ. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തുകയായിരുന്നു.
Oct 01, 2025, 7:14 pm IST
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനങ്ങളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രിയെ തിരുത്താൻ എന്തുകൊണ്ട് ബിജെപി തയ്യാറാകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എയിംസ് വിവാദമാക്കുന്നതിലൂടെ കേരളത്തിന് എയിംസ് നഷ്‌ടമാകാനാണ് സാധ്യതയെന്നും എൽഡിഎഫ് രാഷ്ട്രീയം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
Oct 01, 2025, 6:29 pm IST
വര്‍ക്കലയില്‍ നിന്ന് നല്ലത് കേട്ടതില്‍ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ. ചിലര്‍ തന്നെ കുറ്റം പറയാന്‍ നടക്കുകയാണ്. തന്നെക്കുറിച്ച് മോശം പറഞ്ഞ സ്ഥലമാണ് വര്‍ക്കല. എന്നിട്ടും താന്‍ നന്നാവാത്തതുകൊണ്ട് പറച്ചില്‍ നിര്‍ത്തി. ഇപ്പോള്‍ അവരെയൊന്നും കാണാനില്ല. നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിര്‍ത്തണം. തന്നെ കളളുകച്ചവടക്കാരന്‍, പള്ളിക്കൂടത്തില്‍ പോകാത്തവന്‍ എന്നൊക്കെ പറഞ്ഞു പരത്തിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.
Oct 01, 2025, 6:05 pm IST
എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വിഎൻ വാസവനും ഗവർണറും രംഗത്ത്. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് വാസവൻ ചടങ്ങിൽ പറഞ്ഞു. നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു. അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടത്. സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്ന് പ്രസഗത്തിൽ ഗവർണർ വ്യക്തമാക്കി.
Oct 01, 2025, 5:35 pm IST
നുഴഞ്ഞുകയറ്റവും ബാഹ്യശക്തികളും രാജ്യത്തിന്റെ ഐക്യത്തിന് വളരെക്കാലമായി ഭീഷണിയാണെങ്കിലും, ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി സാമൂഹിക സമത്വത്തെ തകർക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്‌ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
Oct 01, 2025, 4:38 pm IST
പുടിന്‍ ഇന്ത്യയിലേക്ക്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ പുതിന്‍ ഇന്ത്യയിലെത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ചയും നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ അമേരിക്ക പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു.
Oct 01, 2025, 3:26 pm IST
രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ എത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Oct 01, 2025, 2:34 pm IST
കരൂര്‍ വിജയ്ക്ക് മറുപടിയുമായി സെന്തില്‍ ബാലാജി
കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് മറുപടിയുമായി സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല. സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണ് ഉണ്ടായതെന്ന് സെന്തില്‍ ബാലാജി പ്രതികരിച്ചു. മരിച്ചവരില്‍ മിക്കവരെയും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ടിവികെ ഒരുക്കിയില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്തില്‍ ബാലാജി വ്യക്തമാക്കിയത്. അനുവദിച്ച സമയത്ത് വിജയ് വന്നിരുന്നെങ്കില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും സെന്തില്‍ ബാലാജി കൂട്ടിച്ചേര്‍ത്തു.
Oct 01, 2025, 1:26 pm IST
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വധഭീഷണി നടത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Oct 01, 2025, 11:36 am IST
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം. ആര്‍ബിഐ റിപ്പോ നിരക്ക് ഈ വര്‍ഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാര്‍ഗെയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
Oct 01, 2025, 9:37 am IST
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പ്രകൃതി ദുരന്തത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Oct 01, 2025, 9:34 am IST
റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവതിയുടെ പരാതി ശരിവയ്ക്കുന്നതാണ് കുറ്റപത്രം
Oct 01, 2025, 8:27 am IST
പാചക വാതക വില കൂട്ടി
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 16 രൂപയുടെ വര്‍ധനയാണ് ഇന്ന് നിലവില്‍ വന്നത്. കൊച്ചിയില്‍ 1604 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. ഒക്ടോബര്‍ ഒന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുമെന്ന് എണ്ണ കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. നാല് തവണ നിരക്ക് കുറച്ചതിനു ശേഷമാണ് വര്‍ധനയുണ്ടായത്. അതേസമയം ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Oct 01, 2025, 8:20 am IST
ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ പാരിസില്‍ മരിച്ച നിലയില്‍
ഫ്രാന്‍സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറെ പാരിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍കോസിനാത്തി ഇമ്മാനുവല്‍ മതത്വേയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരിസിലെ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല
Oct 01, 2025, 8:13 am IST
രഥോത്സവത്തിന് ഇന്ന് തുടക്കം
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 1.15 മുതലാണ് പുഷ്പ രഥോത്സവ ചടങ്ങുകള്‍ തുടങ്ങുക. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തുന്നത്. നാളെ വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.
8:13 AM, 1 Oct

8:20 AM, 1 Oct
ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ പാരിസില്‍ മരിച്ച നിലയില്‍
ഫ്രാന്‍സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറെ പാരിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍കോസിനാത്തി ഇമ്മാനുവല്‍ മതത്വേയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരിസിലെ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല
8:27 AM, 1 Oct
പാചക വാതക വില കൂട്ടി
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 16 രൂപയുടെ വര്‍ധനയാണ് ഇന്ന് നിലവില്‍ വന്നത്. കൊച്ചിയില്‍ 1604 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. ഒക്ടോബര്‍ ഒന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുമെന്ന് എണ്ണ കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. നാല് തവണ നിരക്ക് കുറച്ചതിനു ശേഷമാണ് വര്‍ധനയുണ്ടായത്. അതേസമയം ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
9:34 AM, 1 Oct
റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവതിയുടെ പരാതി ശരിവയ്ക്കുന്നതാണ് കുറ്റപത്രം
9:37 AM, 1 Oct
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പ്രകൃതി ദുരന്തത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാര്‍ഗെയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
11:36 AM, 1 Oct
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം. ആര്‍ബിഐ റിപ്പോ നിരക്ക് ഈ വര്‍ഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു.
1:26 PM, 1 Oct
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വധഭീഷണി നടത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
2:34 PM, 1 Oct
കരൂര്‍ വിജയ്ക്ക് മറുപടിയുമായി സെന്തില്‍ ബാലാജി
കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് മറുപടിയുമായി സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ല. സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണ് ഉണ്ടായതെന്ന് സെന്തില്‍ ബാലാജി പ്രതികരിച്ചു. മരിച്ചവരില്‍ മിക്കവരെയും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ടിവികെ ഒരുക്കിയില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്തില്‍ ബാലാജി വ്യക്തമാക്കിയത്. അനുവദിച്ച സമയത്ത് വിജയ് വന്നിരുന്നെങ്കില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും സെന്തില്‍ ബാലാജി കൂട്ടിച്ചേര്‍ത്തു.
3:26 PM, 1 Oct
രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ എത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
4:38 PM, 1 Oct
പുടിന്‍ ഇന്ത്യയിലേക്ക്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ പുതിന്‍ ഇന്ത്യയിലെത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ചയും നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ അമേരിക്ക പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു.
5:35 PM, 1 Oct
നുഴഞ്ഞുകയറ്റവും ബാഹ്യശക്തികളും രാജ്യത്തിന്റെ ഐക്യത്തിന് വളരെക്കാലമായി ഭീഷണിയാണെങ്കിലും, ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി സാമൂഹിക സമത്വത്തെ തകർക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങളാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്‌ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
6:05 PM, 1 Oct
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വിഎൻ വാസവനും ഗവർണറും രംഗത്ത്. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് വാസവൻ ചടങ്ങിൽ പറഞ്ഞു. നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു. അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടത്. സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്ന് പ്രസഗത്തിൽ ഗവർണർ വ്യക്തമാക്കി.
6:29 PM, 1 Oct
വര്‍ക്കലയില്‍ നിന്ന് നല്ലത് കേട്ടതില്‍ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ. ചിലര്‍ തന്നെ കുറ്റം പറയാന്‍ നടക്കുകയാണ്. തന്നെക്കുറിച്ച് മോശം പറഞ്ഞ സ്ഥലമാണ് വര്‍ക്കല. എന്നിട്ടും താന്‍ നന്നാവാത്തതുകൊണ്ട് പറച്ചില്‍ നിര്‍ത്തി. ഇപ്പോള്‍ അവരെയൊന്നും കാണാനില്ല. നന്മ ചെയ്യുന്നവരെ കുറ്റം പറയുന്നത് നിര്‍ത്തണം. തന്നെ കളളുകച്ചവടക്കാരന്‍, പള്ളിക്കൂടത്തില്‍ പോകാത്തവന്‍ എന്നൊക്കെ പറഞ്ഞു പരത്തിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.
7:14 PM, 1 Oct
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനങ്ങളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രിയെ തിരുത്താൻ എന്തുകൊണ്ട് ബിജെപി തയ്യാറാകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എയിംസ് വിവാദമാക്കുന്നതിലൂടെ കേരളത്തിന് എയിംസ് നഷ്‌ടമാകാനാണ് സാധ്യതയെന്നും എൽഡിഎഫ് രാഷ്ട്രീയം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
7:27 PM, 1 Oct
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി മിന്നല്‍ പരിശോധനയുമായി മന്ത്രി കെബി ഗണേഷ് കുമാർ. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തുകയായിരുന്നു.
8:22 PM, 1 Oct
വയനാട് പുനർനിർമാണത്തിന് ധന സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി വയനാടിനായി അനുവദിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് ഈ തുക അനുവദിച്ചത്. അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപ കേന്ദ്രം അനുവദിച്ചു.
8:42 PM, 1 Oct
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനെ പ്രതിരോധിക്കാൻ യുണൈറ്റഡ് സ്‌റ്റേറ്റ്സ് സ്വീകരിക്കുന്ന സൈനിക നടപടി ഉൾപ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും അടുത്ത സഹകരണം, പങ്കിട്ട താൽപ്പര്യം" എന്നിവ ഉദ്ധരിച്ച് കൊണ്ടാണ് ഉത്തരവ്.
9:01 PM, 1 Oct
ഇസ്രായേലിലെ സിയോണിസ്‌റ്റും ഇന്ത്യയിലെ ആർഎസ്എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിനീത ദാസനാണെന്നും ട്രംപ് ഭരണകൂടം ഇന്ത്യന്‍ പൗരന്മാരെ വിലങ്ങണിയിച്ചു കൊണ്ടുവന്നപ്പോഴോ, വിസ ഫീസ് ഉയര്‍ത്തിയപ്പോഴോ അര അക്ഷരം മിണ്ടാന്‍ മോദി തയ്യാറായില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
9:48 PM, 1 Oct
മത്സ്യബന്ധന വള്ളത്തിൽ എംഎസ്‌സി കപ്പൽ ഇടിച്ചതായി പരാതി. കൊച്ചി പുറംകടലിൽ വൈകീട്ട് 5.30ഓടെയാണ് സംഭവം നടന്നത്. പ്രത്യാശ എന്ന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സ്യബന്ധനം നടത്തുമ്പോൾ കപ്പൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതി. വള്ളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നതാണ് ആശ്വാസകരമായ കാര്യം. കൊച്ചിൻ കോസ്‌റ്റൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
10:25 PM, 1 Oct
വളാഞ്ചേരി നഗരസഭയില്‍ വിതരണം ചെയ്യാനുള്ള ചെടിച്ചട്ടിക്ക് ഓര്‍ഡര്‍ നല്‍കാന്‍ ചെടിച്ചട്ടി ഉത്പാദകരിൽ നിന്നും കൈക്കൂലി വാങ്ങിയ കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനെ സ്ഥാനത്ത് നിന്ന് നീക്കും. മന്ത്രി ഒ ആര്‍ കേളു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം. കെഎന്‍ കുട്ടമണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനാണ് നിര്‍ദേശം. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
10:52 PM, 1 Oct
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഖ്യമന്ത്രി എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡൽഹിയിൽ വച്ച് നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിലാണ് സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയത്. ഭാരതാംബയെ ആലേഖനം ചെയ്‌ത കോയിനാണ് പുറത്തിറക്കിയത്.
11:43 PM, 1 Oct
കാലവർഷത്തിൽ കേരളത്തിന് ചുറ്റുമുള്ള കടലിലുമായി കരയിലും രൂപപ്പെട്ടത് 18 ന്യൂനമർദ്ദങ്ങളെന്ന് വ്യക്തമാക്കി കണക്കുകൾ. ഇതാണ് ഇത്തവണത്തെ കാലവർഷത്തെ മെച്ചപ്പെട്ടതാക്കാൻ കാരണമായത് എന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വിഭാഗത്തിന്റെ കണക്ക് പ്രകാരം ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലവർഷ സീസണിൽ ബംഗാൾ ഉൾകടലിലും അറബികടലിലും കരയിലുമായി ഇത്തവണ രൂപപ്പെട്ടത് 18 ന്യുന മർദ്ദങ്ങളാണ്.
12:00 AM, 2 Oct
നാൽപതോളം പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷായോട് സംസാരിക്കാൻ വിസമ്മതിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിൽ നിന്നെത്തിയ ഫോൺ കോളിനോടാണ് അനുകൂലമായി പ്രതികരിക്കാതിരുന്നത്. ദുരന്തത്തിന്റെ പിറ്റേന്നായിരുന്നു അമിത് ഷായുടെ ഓഫിസിൽ നിന്ന് വിജയ്ക്ക് വിളി വന്നത്. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
12:04 AM, 2 Oct