സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഇനിയും വൈകും. കേരളപ്പിറവി ദിനത്തിൽ നടത്താനിരുന്ന പുരസ്ക്കാര പ്രഖ്യാപനം നവംബർ 3ലേക്ക് മാറ്റി. തൃശൂരിൽ വെച്ചാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി സർക്കാർ. നാല് ശതമാനം ഡിഎയാണ് അനുവദിച്ചിരിക്കുന്നത്.. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകും.
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം നൽകുമെന്നും സർക്കാർ അറിയിച്ചു. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ ആശ പ്രവർത്തകരുടെ രാപ്പകല്‍ സമരം അവസാനിക്കുന്നു. സർക്കാറിന്‍റെ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തിക്കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കള്‍ കടന്നിരിക്കുന്നത്. ശനിയാഴ്ച വിജയദിനമായി ആഘോഷിക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുമെങ്കിലും ജില്ലാതലങ്ങളില്‍ പുതിയ സമരമുഖം തുറക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ പ്രചരണം നടത്താനും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. യു ഡി എഫിന് അനുകൂലമായ നിലപാടായിരിക്കും തിരഞ്ഞെടുപ്പിലും സ്വീകരിക്കുക. മറുവശത്ത് സർക്കാർ പ്രഖ്യാപനത്തിന്‍റെ പേരില്‍ വലിയ ആഘോഷമാണ് സി ഐ ടി യു വിഭാഗം ആശമാർ നടത്തുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെ വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട് പോകുന്നു. ത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
Oct 31, 2025, 11:00 pm IST
തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്. മൂന്ന് പതിറ്റാണ്ടോളം പട്ടർലപ്പാട്ട് ഗ്രാമത്തിലെ സർപഞ്ചായിരുന്ന അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു. അതിൽ വിറളിപൂണ്ട കോൺഗ്രസ് അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും എംവി ഗോവിന്ദൻ.
Oct 31, 2025, 9:44 pm IST
കേരളപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
ഡോ. എംആർ രാഘവ വാര്യർക്ക് കേരളജ്യോതി പുരസ്ക്കാരം. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. പിബി അനീഷിനും രാജശ്രീ വാര്യർക്കും കേരളപ്രഭ പുരസ്ക്കാരം.
Oct 31, 2025, 9:03 pm IST
താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമ്പായത്തോട് ജംഗ്ഷനിലും പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലമാണ് നിയന്ത്രണങ്ങൾ. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
Oct 31, 2025, 8:29 pm IST
കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി, ദീപ ദാസ് മുൻഷിയാണ് കോർ കമ്മിറ്റി കൺവീനർ, ഷാനിമോൾ ഉസ്മാനും എകെ ആന്റണിയും സമിതിയിലെ അംഗങ്ങളാണ്.
Oct 31, 2025, 6:40 pm IST
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ അഴിച്ചുപണി. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആണ് പുതിയ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ. കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർമാൻ. നടൻ പ്രേംകുമാർ ഉൾപെട്ട നിലവിലെ ഭരണസമിതിയെ മാറ്റി.
Oct 31, 2025, 6:20 pm IST
കലൂർ സ്റ്റേഡിയം കയ്യേറി അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് ആന്റോ അഗസ്റ്റിനും ജിസിഡിഎ ചെയർമാൻ ചന്ദ്രൻ പിള്ളക്കുമെതിരേ പൊലീസിൽ പരാതി. എറണാകുളം ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊതു സ്ഥലം കയ്യേറി, പൊത് സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിർമാണ പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
Oct 31, 2025, 5:49 pm IST
വിവാദ വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്പത്തികത്തട്ടിപ്പ്കേസിൽ അറസ്റ്റിൽ. 40ലക്ഷം രൂപ തട്ടിച്ചെന്ന കൊച്ചി സ്വദേശികളുടെ പരാതിയിൽ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിക്കുകയും സിപിഎം പോളിറ്റ് ബ്യൂറോക്ക് പരാതിക്കത്ത് അയക്കുകയും ചെയ്തതോടെ വിവാദത്തിലായ വ്യവസായിയാണ് ഷർഷാദ്...
Oct 31, 2025, 5:07 pm IST
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ തിരുവനന്തപുരത്തല്ല പുരസ്കാരം പ്രഖ്യാപിക്കുക. മൂന്നാംതീയതി തൃശ്ശൂരിൽ വെച്ചാകും അവാർഡ് പ്രഖ്യാപനം.
Oct 31, 2025, 4:28 pm IST
ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിലേക്കാണ് മുരാരി ബാബുവിനെ കൊണ്ടു പോവുക. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല
Oct 31, 2025, 4:28 pm IST
കെപിസിസി ക്ക് 17അംഗ കോർ കമ്മിറ്റി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി
ദീപ ദാസ് മുൻഷിയാണ് കൺവീനർ.എ കെ ആന്റണിയും ഷാനിമോൾ ഉസ്മാനും കമ്മിറ്റിയിലുണ്ട്.
Oct 31, 2025, 3:24 pm IST
ഗാസയിലെ സമാധാന കരാർ ധാരണകൾ നിലനിർത്താൻ ആവശ്യമായ നടപടികൾ തുടരുമെന്ന് ഇസ്രായേൽ സേന. രണ്ട് ബന്ദികളുടെ മൃതദേഹം ലഭിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, ഇസ്രായേല്‍ സാധാരണക്കാരെ ആക്രമിച്ചതായി ഹമാസ് വ്യക്തമാക്കി.
Oct 31, 2025, 2:15 pm IST
ആർഎസ്എസ് നിരോധിക്കേണ്ട സംഘടനയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുകയാണെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുണ്ടെന്നും ഖാർഗെ പറഞ്ഞു.
Oct 31, 2025, 2:10 pm IST
തെരുവുനായ വിഷയത്തിൽ കടുത്ത നിലപാടുമായി വീണ്ടും സുപ്രീംകോടതി. കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ പറ്റൂ എന്ന് കോടതി വ്യക്തമാക്കി. ഓൺലൈനായി ഹാജരാകാൻ ചീഫ് സെക്രട്ടറിമാരെ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് തള്ളി. എന്ത് കൊണ്ടാണ് കോടതി നൽകിയ നോട്ടീസിന് മറുപടി നൽകാത്തതെന്ന് നവംബർ മൂന്നിന് നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം.തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള എബിസി ചട്ടങ്ങളിൽ ദേശീയനയം രൂപീകരിക്കാനായി അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി അയച്ച നോട്ടീസിന് തെലങ്കാനയും പശ്ചിമബംഗാളും മാത്രമാണ് മറുപടി നൽകിയത്.
Oct 31, 2025, 2:09 pm IST
പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കളോട് വിശദീകരണം തേടി സിപിഐ. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷും ജില്ലാ സെക്രട്ടറി സാഗർ കെ വിയും കൈവിട്ട പ്രതിഷേധത്തിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് വിശദീകരണം ചോദിക്കൽ
Oct 31, 2025, 2:09 pm IST
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം കൂട്ടി ഉത്തരവിറങ്ങി . കൂട്ടിയ ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 18 ശതമാനമായിരുന്ന ക്ഷാമ ബത്തയാണ് ഇപ്പോൾ 22 ശതമാനമായിരിക്കുന്നത് . ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു
Oct 31, 2025, 12:55 pm IST
ലൈംഗ്ക പീഡന ആരോപണങ്ങൾക്ക് പിന്നാലെ സർക്കാർ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ. പങ്കെടുത്തത് പാലക്കാട് ജില്ലാതല പട്ടയമേളയിൽ. മന്ത്രി കെ കൃഷ്ണൻകുട്ടി, എം എല്‍ എ കെ ശാന്തകുമാരി എന്നിവരുമായി വേദി പങ്കിട്ടു.
Oct 31, 2025, 12:01 pm IST
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ രൂപപ്പെട്ട വിവാദങ്ങള്‍ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Oct 31, 2025, 11:34 am IST
റാംപൂർ സിആർപിഎഫ് ക്യാമ്പ് ഭീകരാക്രമണക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ അലഹബാദ് കോടതി റദ്ദാക്കി. കേസിലെ പ്രതികളായ രണ്ട് പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. മറ്റൊരു പ്രതിയുടെ ജീവപര്യന്തം ശിക്ഷയും റദ്ദാക്കിയിട്ടുണ്ട്. 007 ഡിസംബർ 31 ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Oct 31, 2025, 10:30 am IST
സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതിയായി
Oct 31, 2025, 9:22 am IST
പിഎം ശ്രീയില്‍ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് തടഞ്ഞെന്നാണ് സൂചന. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്.
Oct 31, 2025, 8:38 am IST
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും. മരവിപ്പിക്കൽ കത്തിന്റെ കരട് ഇതിനോടകം തയാറായിട്ടുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക
Oct 31, 2025, 8:14 am IST
സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് കർശന ഉപാധികളോടെ പ്രവർത്തനം പുനരാരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണിത്. അതേസമയം, പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
Oct 31, 2025, 7:29 am IST
ശബരിമല സ്വർണക്കൊളളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതോടൊപ്പം തന്നെ കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും.
7:29 AM, 31 Oct

8:14 AM, 31 Oct
സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് കർശന ഉപാധികളോടെ പ്രവർത്തനം പുനരാരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണിത്. അതേസമയം, പ്ലാന്റ് പൂർണ്ണമായും അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
8:38 AM, 31 Oct
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും. മരവിപ്പിക്കൽ കത്തിന്റെ കരട് ഇതിനോടകം തയാറായിട്ടുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയക്കുക
9:22 AM, 31 Oct
പിഎം ശ്രീയില്‍ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് തടഞ്ഞെന്നാണ് സൂചന. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്.
10:30 AM, 31 Oct
സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതിയായി
11:34 AM, 31 Oct
റാംപൂർ സിആർപിഎഫ് ക്യാമ്പ് ഭീകരാക്രമണക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ അലഹബാദ് കോടതി റദ്ദാക്കി. കേസിലെ പ്രതികളായ രണ്ട് പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. മറ്റൊരു പ്രതിയുടെ ജീവപര്യന്തം ശിക്ഷയും റദ്ദാക്കിയിട്ടുണ്ട്. 007 ഡിസംബർ 31 ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
12:01 PM, 31 Oct
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ രൂപപ്പെട്ട വിവാദങ്ങള്‍ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
12:55 PM, 31 Oct
ലൈംഗ്ക പീഡന ആരോപണങ്ങൾക്ക് പിന്നാലെ സർക്കാർ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ. പങ്കെടുത്തത് പാലക്കാട് ജില്ലാതല പട്ടയമേളയിൽ. മന്ത്രി കെ കൃഷ്ണൻകുട്ടി, എം എല്‍ എ കെ ശാന്തകുമാരി എന്നിവരുമായി വേദി പങ്കിട്ടു.
2:09 PM, 31 Oct
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം കൂട്ടി ഉത്തരവിറങ്ങി . കൂട്ടിയ ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 18 ശതമാനമായിരുന്ന ക്ഷാമ ബത്തയാണ് ഇപ്പോൾ 22 ശതമാനമായിരിക്കുന്നത് . ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു
2:09 PM, 31 Oct
പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കളോട് വിശദീകരണം തേടി സിപിഐ. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷും ജില്ലാ സെക്രട്ടറി സാഗർ കെ വിയും കൈവിട്ട പ്രതിഷേധത്തിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് വിശദീകരണം ചോദിക്കൽ
2:10 PM, 31 Oct
തെരുവുനായ വിഷയത്തിൽ കടുത്ത നിലപാടുമായി വീണ്ടും സുപ്രീംകോടതി. കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായേ പറ്റൂ എന്ന് കോടതി വ്യക്തമാക്കി. ഓൺലൈനായി ഹാജരാകാൻ ചീഫ് സെക്രട്ടറിമാരെ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് തള്ളി. എന്ത് കൊണ്ടാണ് കോടതി നൽകിയ നോട്ടീസിന് മറുപടി നൽകാത്തതെന്ന് നവംബർ മൂന്നിന് നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം.തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള എബിസി ചട്ടങ്ങളിൽ ദേശീയനയം രൂപീകരിക്കാനായി അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി അയച്ച നോട്ടീസിന് തെലങ്കാനയും പശ്ചിമബംഗാളും മാത്രമാണ് മറുപടി നൽകിയത്.
2:15 PM, 31 Oct
ആർഎസ്എസ് നിരോധിക്കേണ്ട സംഘടനയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുകയാണെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുണ്ടെന്നും ഖാർഗെ പറഞ്ഞു.
3:24 PM, 31 Oct
ഗാസയിലെ സമാധാന കരാർ ധാരണകൾ നിലനിർത്താൻ ആവശ്യമായ നടപടികൾ തുടരുമെന്ന് ഇസ്രായേൽ സേന. രണ്ട് ബന്ദികളുടെ മൃതദേഹം ലഭിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, ഇസ്രായേല്‍ സാധാരണക്കാരെ ആക്രമിച്ചതായി ഹമാസ് വ്യക്തമാക്കി.
4:28 PM, 31 Oct
കെപിസിസി ക്ക് 17അംഗ കോർ കമ്മിറ്റി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി
ദീപ ദാസ് മുൻഷിയാണ് കൺവീനർ.എ കെ ആന്റണിയും ഷാനിമോൾ ഉസ്മാനും കമ്മിറ്റിയിലുണ്ട്.
4:28 PM, 31 Oct
ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിലേക്കാണ് മുരാരി ബാബുവിനെ കൊണ്ടു പോവുക. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല
5:07 PM, 31 Oct
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ തിരുവനന്തപുരത്തല്ല പുരസ്കാരം പ്രഖ്യാപിക്കുക. മൂന്നാംതീയതി തൃശ്ശൂരിൽ വെച്ചാകും അവാർഡ് പ്രഖ്യാപനം.
5:49 PM, 31 Oct
വിവാദ വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്പത്തികത്തട്ടിപ്പ്കേസിൽ അറസ്റ്റിൽ. 40ലക്ഷം രൂപ തട്ടിച്ചെന്ന കൊച്ചി സ്വദേശികളുടെ പരാതിയിൽ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിക്കുകയും സിപിഎം പോളിറ്റ് ബ്യൂറോക്ക് പരാതിക്കത്ത് അയക്കുകയും ചെയ്തതോടെ വിവാദത്തിലായ വ്യവസായിയാണ് ഷർഷാദ്...
6:20 PM, 31 Oct
കലൂർ സ്റ്റേഡിയം കയ്യേറി അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് ആന്റോ അഗസ്റ്റിനും ജിസിഡിഎ ചെയർമാൻ ചന്ദ്രൻ പിള്ളക്കുമെതിരേ പൊലീസിൽ പരാതി. എറണാകുളം ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊതു സ്ഥലം കയ്യേറി, പൊത് സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിർമാണ പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
6:40 PM, 31 Oct
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ അഴിച്ചുപണി. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആണ് പുതിയ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ. കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർമാൻ. നടൻ പ്രേംകുമാർ ഉൾപെട്ട നിലവിലെ ഭരണസമിതിയെ മാറ്റി.
8:29 PM, 31 Oct
കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി, ദീപ ദാസ് മുൻഷിയാണ് കോർ കമ്മിറ്റി കൺവീനർ, ഷാനിമോൾ ഉസ്മാനും എകെ ആന്റണിയും സമിതിയിലെ അംഗങ്ങളാണ്.
9:03 PM, 31 Oct
താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമ്പായത്തോട് ജംഗ്ഷനിലും പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലമാണ് നിയന്ത്രണങ്ങൾ. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
9:44 PM, 31 Oct
കേരളപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
ഡോ. എംആർ രാഘവ വാര്യർക്ക് കേരളജ്യോതി പുരസ്ക്കാരം. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. പിബി അനീഷിനും രാജശ്രീ വാര്യർക്കും കേരളപ്രഭ പുരസ്ക്കാരം.
11:00 PM, 31 Oct