ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിന് കേരളത്തിന്റെ ആദരം. സംസ്ഥാന സര്‍ക്കാരാണ് തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചത്. 'മലയാളം വാനോളം, ലാല്‍സലാം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണ് ഇതെന്നും, ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിത്യജീവിതത്തില്‍ പലരും മോഹന്‍ലാലായിപ്പോകുന്നത് മലയാളിയുടെ ശീലമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമ്മാനിച്ചു. ഡല്‍ഹിയില്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികമായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ പറഞ്ഞു.
ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം എറണാകുളം വൈറ്റിലയില്‍ വിറ്റ ടിക്കറ്റിന്. TH 577825 എന്ന ടിക്കറ്റിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഇതേ നമ്പറിലെ മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. ഭഗവതി ഏജൻസിയുടെ വൈറ്റിലയിലെ ബ്രാഞ്ചിൽനിന്ന് നെട്ടൂർ സ്വദേശിയായ ലതീഷ് എന്ന ലോട്ടറി വിൽപനക്കാരൻ എടുത്തു വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്
അതേസമയം, ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഗാസയുടെ ഭരണം കൈമാറുന്നതിനും തയ്യാറാണെന്ന് ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബന്ദികളെ പൂർണ്ണമായും കൈമാറാൻ തയ്യാറാണെന്നാണ് ഹമാസ് നിലപാട്. എന്നാല്‍ മറ്റ് ചില ഉപാധികളില്‍ കൂടുതല്‍ ചർച്ച വേണമെന്നും ഹമാസ് പ്രതിനിധികള്‍ വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. കരാർ അംഗീകരിച്ചില്ലെങ്കില്‍ എല്ലാം നശിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് കരാർ ഭാഗികമായി അംഗീകരിക്കുന്നുവെന്ന നിലപാടുമായി ഹമാസ് മുന്നോട്ട് വന്നത്.
Oct 05, 2025, 2:08 am IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ശനിയാഴ്ച വൈകുന്നേരം മൂന്നോടെ തുടങ്ങിയ മൊഴിയെടുക്കല്‍ ഏഴരവരെ നീണ്ടു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് മുന്നില്‍ ഹാജരാകുന്നത്. ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ദേവസ്വം വിജിലന്‍സിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞു.
Oct 05, 2025, 1:15 am IST
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തും
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അടുത്ത ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബര്‍ 8, 9 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാര്‍മറിന്റെ ഇന്ത്യാ സന്ദര്‍ശനം. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
Oct 04, 2025, 8:58 pm IST
ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാല്‍ വാഹനത്തിന്റെ ടോള്‍ നിരക്കിന്റെ 25-25 ശതമാനം അധികം അടച്ചാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കില്‍ നിലവിലുള്ള പോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബര്‍ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും. ടോള്‍ പിരിവില്‍ സുതാര്യത വര്‍ധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Oct 04, 2025, 7:57 pm IST
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
Oct 04, 2025, 5:51 pm IST
തലസ്ഥാനത്ത് മോഹന്‍ലാലിന് ആദരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയും മോഹന്‍ലാലും മന്ത്രിമാരും അടക്കമുള്ളവര്‍ വേദിയില്‍. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമെന്നും മുഖ്യമന്ത്രി.
Oct 04, 2025, 5:01 pm IST
ടിവികെ നേതാവ് വിജയ്യുടെ പ്രചാരണ വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് പിടിച്ചെടുക്കാന്‍ നാമക്കല്‍ പൊലീസ് തീരുമാനിച്ചു. ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. വിജയ്യുടെ പ്രചാരണ വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തു വന്നിട്ടും വാഹനം പിടിച്ചെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യാത്തതെന്താണെന്നു കോടതി ചോദിച്ചിരുന്നു. പരാതി ലഭിക്കാന്‍ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
Oct 04, 2025, 4:53 pm IST
ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഉടനെ ആരംഭിക്കും. തിരുവനന്തപുരത്താണ് ചടങ്ങ്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍, ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.
Oct 04, 2025, 4:40 pm IST
ശബരിമല വിവാദം: ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച്
ശബരിമല സ്വര്‍ണപ്പാളി വിവാദം. സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി. ചൊവ്വാഴ്ച്ച ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ശബരിമല വിവാദം സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കാനാണ് തീരുമാനം.
Oct 04, 2025, 3:40 pm IST
യുക്രൈനിലെ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം. വടക്കൻ സുമി മേഖലയിലാണ് സംഭവം. ആളപായമുണ്ടായതായി പ്രാദേശിക ഗവർണർ ഒലെഹ് ഹ്രിഹോറോവ് അറിയിച്ചു. ഒരു റെയിൽവേ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. കീവിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം നടന്നത്.
Oct 04, 2025, 2:49 pm IST
കോൺഗ്രസ് പാർട്ടി പുനഃസംഘടനാ പട്ടിക എഐസിസി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള ജനറൽ സെക്രട്ടറിമാരിൽ ഏകദേശം പകുതിയോളം പേരെ ഒഴിവാക്കി, വിശദമായ പരിശോധനകൾക്ക് ശേഷം മൂന്ന് ദിവസത്തിനകം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
Oct 04, 2025, 1:39 pm IST
ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുത്തു. TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈറ്റില ഭഗവതി ലോട്ടറി ഏജൻസിയാണ് ടിക്കറ്റ് വിറ്റത്.
Oct 04, 2025, 1:12 pm IST
ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ഇടപെടലുകൾക്കിടെ ഗസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രേയാൽ.ഗാസ സിറ്റിയിലെ ഒരു വീട്ടിലുണ്ടായ ആക്രമണത്തിൽ നാല് പേരും തെക്കൻ ഖാൻ യൂനിസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Oct 04, 2025, 12:30 pm IST
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പൊലിസ് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. IT ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയാണ് ഷാജനെതിരെ പരാതി നല്‍കിയത്.
Oct 04, 2025, 12:07 pm IST
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കഴിഞ്ഞ മാസം ആദ്യവാരമാണ് കൃഷ്ണമ്മക്ക് പട്ടിയുടെ കടിയേറ്റത്. നിലത്ത് വീണ കൃഷ്ണമ്മയുടെ മുഖത്താണ് പട്ടി കടിച്ചത്. വാക്സീൻ എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Oct 04, 2025, 12:07 pm IST
പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് വഴങ്ങി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 നിയമസഭ സീറ്റുകൾ നിർത്തലാക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ ധാന്യപ്പൊടികൾക്ക് സബ്സിഡികൾ ഏർപെടുത്തുക, ജലവൈദ്യത കരാറുകളിൽ വീണ്ടും ചർച്ച തുടങ്ങി പ്രതിഷേധക്കാർ മുന്നോട്ട് വെച്ച 38 ആവശ്യങ്ങളിൽ 21ഉം സർക്കാർ അംഗീകരിച്ചു. ഇതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. പ്രതിഷേധം അടിച്ചമർത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് പാക് സർക്കാർ വഴങ്ങിയത്. സമരക്കാരും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമരക്കാരുമായി ചർച്ചകൾ തുടരുമെന്നും പാക് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Oct 04, 2025, 11:26 am IST
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം ആർ സുരേഷ് വർമ്മ. 5 കിലോ സ്വർണം നഷ്ടമായെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. വിവാദങ്ങളില്‍ ദുരൂഹതയുണ്ട്, സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 04, 2025, 10:45 am IST
സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി
യാഥാർത്ഥ്യമാകുവാൻ പോവുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദര്‍ശിച്ച ഘട്ടത്തിൽ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അറിയിച്ചിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സർക്കാർ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 04, 2025, 10:04 am IST
സ്വര്‍ണപ്പാളി വിവാദം ദേവസ്വത്തിന് ഒന്നും മറയ് ക്കാനില്ല എല്ലാം കോടതി അന്വേഷിക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്
Oct 04, 2025, 9:45 am IST
കൊച്ചിയില്‍ ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു. ശ്വേത അശോക്, സൂരജ് കെഎസ് എന്നിവരാണ് മരിച്ചത്.
Oct 04, 2025, 9:29 am IST
ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലിനായി ഒരു രൂപ ചെലവാക്കുകയോ മറ്റുള്ളവരിൽനിന്ന് വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. സാമ്പത്തിക സഹായം വാങ്ങിച്ചും കൊടുത്തിട്ടും ഉണ്ട്, ഞാൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി
Oct 04, 2025, 8:51 am IST
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ "ആദ്യ ഘട്ടം" നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ തത്വങ്ങൾക്കനുസൃതമായി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രായേൽ "പൂർണ്ണ സഹകരണത്തോടെ" പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Oct 04, 2025, 8:35 am IST
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്.
Oct 04, 2025, 8:12 am IST
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. നിരവധി കേസുകളിൽ പ്രതിയായ മെഹ്താബിനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. മുസഫർനഗറിലുണ്ടായ വെടിവെപ്പിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Oct 04, 2025, 7:33 am IST
അമേരിക്കയിലെ ഷട്ട് ഡൗണ്‍ വരും ആഴ്ചയിലേക്കും നീളാന്‍ സാധ്യത. ഇന്നലെ ധനകാര്യബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് ധനബില്‍ പാസാക്കാനാകാതെ പോയത്. ഷട്ട് ഡൌണിനെ തുടര്‍ന്ന് അമേരിക്ക രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ ഏഴര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
7:33 AM, 4 Oct

8:12 AM, 4 Oct
ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. നിരവധി കേസുകളിൽ പ്രതിയായ മെഹ്താബിനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. മുസഫർനഗറിലുണ്ടായ വെടിവെപ്പിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
8:35 AM, 4 Oct
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്.
8:51 AM, 4 Oct
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ "ആദ്യ ഘട്ടം" നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ തത്വങ്ങൾക്കനുസൃതമായി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രായേൽ "പൂർണ്ണ സഹകരണത്തോടെ" പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
9:29 AM, 4 Oct
ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലിനായി ഒരു രൂപ ചെലവാക്കുകയോ മറ്റുള്ളവരിൽനിന്ന് വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. സാമ്പത്തിക സഹായം വാങ്ങിച്ചും കൊടുത്തിട്ടും ഉണ്ട്, ഞാൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി
9:45 AM, 4 Oct
കൊച്ചിയില്‍ ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു. ശ്വേത അശോക്, സൂരജ് കെഎസ് എന്നിവരാണ് മരിച്ചത്.
10:04 AM, 4 Oct
സ്വര്‍ണപ്പാളി വിവാദം ദേവസ്വത്തിന് ഒന്നും മറയ് ക്കാനില്ല എല്ലാം കോടതി അന്വേഷിക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്
10:45 AM, 4 Oct
സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി
യാഥാർത്ഥ്യമാകുവാൻ പോവുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദര്‍ശിച്ച ഘട്ടത്തിൽ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അറിയിച്ചിരുന്നു. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സർക്കാർ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
11:26 AM, 4 Oct
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എം ആർ സുരേഷ് വർമ്മ. 5 കിലോ സ്വർണം നഷ്ടമായെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. വിവാദങ്ങളില്‍ ദുരൂഹതയുണ്ട്, സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
12:07 PM, 4 Oct
പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് വഴങ്ങി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 നിയമസഭ സീറ്റുകൾ നിർത്തലാക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ ധാന്യപ്പൊടികൾക്ക് സബ്സിഡികൾ ഏർപെടുത്തുക, ജലവൈദ്യത കരാറുകളിൽ വീണ്ടും ചർച്ച തുടങ്ങി പ്രതിഷേധക്കാർ മുന്നോട്ട് വെച്ച 38 ആവശ്യങ്ങളിൽ 21ഉം സർക്കാർ അംഗീകരിച്ചു. ഇതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. പ്രതിഷേധം അടിച്ചമർത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് പാക് സർക്കാർ വഴങ്ങിയത്. സമരക്കാരും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമരക്കാരുമായി ചർച്ചകൾ തുടരുമെന്നും പാക് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
12:07 PM, 4 Oct
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കഴിഞ്ഞ മാസം ആദ്യവാരമാണ് കൃഷ്ണമ്മക്ക് പട്ടിയുടെ കടിയേറ്റത്. നിലത്ത് വീണ കൃഷ്ണമ്മയുടെ മുഖത്താണ് പട്ടി കടിച്ചത്. വാക്സീൻ എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
12:30 PM, 4 Oct
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പൊലിസ് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. IT ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയാണ് ഷാജനെതിരെ പരാതി നല്‍കിയത്.
1:12 PM, 4 Oct
ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ഇടപെടലുകൾക്കിടെ ഗസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രേയാൽ.ഗാസ സിറ്റിയിലെ ഒരു വീട്ടിലുണ്ടായ ആക്രമണത്തിൽ നാല് പേരും തെക്കൻ ഖാൻ യൂനിസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1:39 PM, 4 Oct
ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുത്തു. TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈറ്റില ഭഗവതി ലോട്ടറി ഏജൻസിയാണ് ടിക്കറ്റ് വിറ്റത്.
2:49 PM, 4 Oct
കോൺഗ്രസ് പാർട്ടി പുനഃസംഘടനാ പട്ടിക എഐസിസി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള ജനറൽ സെക്രട്ടറിമാരിൽ ഏകദേശം പകുതിയോളം പേരെ ഒഴിവാക്കി, വിശദമായ പരിശോധനകൾക്ക് ശേഷം മൂന്ന് ദിവസത്തിനകം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
3:40 PM, 4 Oct
യുക്രൈനിലെ ട്രെയിനിന് നേരെ റഷ്യയുടെ വ്യോമാക്രമണം. വടക്കൻ സുമി മേഖലയിലാണ് സംഭവം. ആളപായമുണ്ടായതായി പ്രാദേശിക ഗവർണർ ഒലെഹ് ഹ്രിഹോറോവ് അറിയിച്ചു. ഒരു റെയിൽവേ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. കീവിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം നടന്നത്.
4:40 PM, 4 Oct
ശബരിമല വിവാദം: ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച്
ശബരിമല സ്വര്‍ണപ്പാളി വിവാദം. സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി. ചൊവ്വാഴ്ച്ച ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ശബരിമല വിവാദം സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കാനാണ് തീരുമാനം.
4:53 PM, 4 Oct
ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഉടനെ ആരംഭിക്കും. തിരുവനന്തപുരത്താണ് ചടങ്ങ്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍, ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.
5:01 PM, 4 Oct
ടിവികെ നേതാവ് വിജയ്യുടെ പ്രചാരണ വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് പിടിച്ചെടുക്കാന്‍ നാമക്കല്‍ പൊലീസ് തീരുമാനിച്ചു. ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. വിജയ്യുടെ പ്രചാരണ വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തു വന്നിട്ടും വാഹനം പിടിച്ചെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യാത്തതെന്താണെന്നു കോടതി ചോദിച്ചിരുന്നു. പരാതി ലഭിക്കാന്‍ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
5:51 PM, 4 Oct
തലസ്ഥാനത്ത് മോഹന്‍ലാലിന് ആദരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയും മോഹന്‍ലാലും മന്ത്രിമാരും അടക്കമുള്ളവര്‍ വേദിയില്‍. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമെന്നും മുഖ്യമന്ത്രി.
7:57 PM, 4 Oct
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്കുള്ളതാണെന്നും മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
8:58 PM, 4 Oct
ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാല്‍ വാഹനത്തിന്റെ ടോള്‍ നിരക്കിന്റെ 25-25 ശതമാനം അധികം അടച്ചാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കില്‍ നിലവിലുള്ള പോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബര്‍ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും. ടോള്‍ പിരിവില്‍ സുതാര്യത വര്‍ധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
1:15 AM, 5 Oct
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തും
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അടുത്ത ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബര്‍ 8, 9 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാര്‍മറിന്റെ ഇന്ത്യാ സന്ദര്‍ശനം. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
2:08 AM, 5 Oct