Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണമല്ല, തനിക്ക് ലഭിച്ചത് ചെമ്പ് എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി: ബന്ദികളെ മോചിപ്പിക്കുമെന്ന് നെതന്യാഹു

ഗസ്സയിൽ നിന്നും ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ നിരായുധരാക്കി, ഗസ്സയിൽ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. നയതന്ത്രപരമായോ സൈനികമായോ ഹമാസിൻറെ നിരായുധീകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം സമാധാന കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു

വെടിനിർത്തൽ കരാറിൽ കാലതാമസം വരുത്തരുതെന്ന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപും വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഈജിപ്തിലേക്ക് പുറപ്പെടും. അമേരിക്കയുടെ 20 ഇന സമാധാന കരാർ ഭാഗികമായി അംഗീകരിക്കാൻ തയ്യാറെന്ന് ഹമാസ് അറിയിച്ചിരുന്നു. കരാർ അം​ഗീകരിക്കാൻ ഹ​മാസിന് ഇന്ന് വൈകിട്ട് ആറ് വരെ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കരാർ ഭാ​ഗികമായി അം​ഗീകരിക്കാൻ‌ ഹമാസ് തയാറായത്.

news-updates-

അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ എല്ലാ ആരോപണങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടാണെന്ന് അദ്ദേഹം ദേവസ്വം വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. എന്നാൽ, ചില വിഷയങ്ങളിൽ അവ്യക്തമായ മൊഴി നൽകിയതിനാൽ വിജിലൻസ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തിരുന്നു.

Oct 06, 2025, 12:08 am IST

അയ്യപ്പ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളുടെ കാണിക്ക വരെ അടിച്ചുമാറ്റുന്ന ദേവസ്വം ബോർഡും സർക്കാരും വിശ്വാസികളുടെ പണം ദുർവിനിയോഗം ചെയ്‌താണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിന് മൂന്ന് കോടി രൂപയാണ് അതിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ദേവസ്വം ബോർഡ് ഇപ്പോൾ കൈമാറിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Oct 05, 2025, 11:22 pm IST

ദുർഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ അക്രമാസക്തമായ സംഘർഷത്തെത്തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്‌ചയും സംഘർഷാവസ്ഥ തുടർന്നു. ഇതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിക്കാനും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും പ്രശ്‌ന പ്രദേശങ്ങളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കാനും അധികൃതർ തീരുമാനിച്ചു. അതിനിടെ നാളെ വിഎച്ച്പി 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.
Oct 05, 2025, 10:48 pm IST

എറണാകുളം ആലുവയിൽ വൻ തിമിംഗല ശർദ്ദി വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി. ഒരു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ഇത്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം.
Oct 05, 2025, 10:14 pm IST

കാസർഗോഡ് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേസിൽ അന്വേഷണം നടക്കുന്നുണ്ട്.
Oct 05, 2025, 9:44 pm IST

രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22ന് ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവൻ ഇക്കാര്യം അറിയിച്ചു. ഒക്ടോബർ 17നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. കുറച്ചു മണിക്കൂറുകൾ സന്നിധാനത്ത് തുടരുന്നതിന് ശേഷമായിരിക്കും രാഷ്ട്രപതി മടങ്ങുക.
Oct 05, 2025, 9:05 pm IST

ടിബറ്റിന്റെ കിഴക്കൻ എവറസ്‌റ്റ് കൊടുമുടിയിലെ ഹിമപാതത്തിൽ ഏകദേശം 1,000 പേർ റോഡുകളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോർട്ട്. ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ ഞായറാഴ്‌ചയും തുടർന്നുവരികയാണ്. മലയിലെ ചില വിനോദസഞ്ചാരികളെ ഇതിനകം താഴെയിറക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു.
Oct 05, 2025, 8:58 pm IST

വിമാന കമ്പനികൾക്ക് സുപ്രധാന നിർദേശവുമായി ഡിജിസിഎ. ഉത്സവ സീസണുകളിലെ നിരക്ക് വർധനവ് നിയന്ത്രിക്കാൻ കൂടുതൽ സർവീസുകൾ വിന്യസിക്കാനാണ് നിർദ്ദേശം. ഡിജിസിഎ നിർദേശത്തെ തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ വിന്യസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇൻഡിഗോ 42 റൂട്ടുകളിൽ 730 വിമാനങ്ങളും എയർ ഇന്ത്യ 20 റൂട്ടുകളിൽ 486 വിമാനങ്ങളും സ്പൈസ് ജെറ്റ് 38 റൂട്ടുകളിൽ 546 വിമാനങ്ങളും പുതുതായി അവതരിപ്പിക്കും.
Oct 05, 2025, 8:20 pm IST

സിഎംആർഎൽ എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതി സമീപിച്ചെങ്കിലും അത് തള്ളിയിരുന്നു.
Oct 05, 2025, 7:45 pm IST

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പേവിഷബാധതയെ തുടർന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം രംഗത്ത്. പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും മുറിവുകളിൽ ക്യത്യമായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്ക്കുന്നതിലും വീഴ്‌ച വരുത്തി എന്നാണ് പരാതി. ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് മരിച്ച മണ്ണാറമല സ്വദേശി കൃഷ്‌ണമ്മ മോഹന്റെ കുടുംബം.
Oct 05, 2025, 6:58 pm IST

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചൊവാഴ്‌ചയാണ് കൂടിക്കാഴ്‌ച നടത്തുക. ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് ലഭ്യമായ വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
Oct 05, 2025, 6:28 pm IST

കെഎസ്ആർടിസി ബസിനകത്ത് പ്ലാസ്‌റ്റിക് കുപ്പിയിട്ടാൽ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ആരും ഫേസ്‌ബുക്കിലും വാട്‌സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ലെന്നും ഞാൻ മന്ത്രിയായിരിക്കുമെങ്കിൽ നടപടി എടുത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് മന്ത്രി മിന്നൽ പരിശോധന നടത്തിയ ബസിലെ ഡ്രൈവറെ സ്ഥലം മാറ്റിയിരുന്നു. ഇതിൽ വിമർശനം ശക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Oct 05, 2025, 5:48 pm IST

കോൺഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തിവരുന്ന ക്ഷേത്രക്കൊള്ളകൾ അവസാനിപ്പിക്കാൻ സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. കേരളത്തിൽ പതിറ്റാണ്ടുകളായി ഭരണം കയ്യാളിപ്പോരുന്ന കോൺഗ്രസും സിപിഎമ്മും കാലാകാലമായി ഇന്നാട്ടിലെ ദരിദ്രരിൽ നിന്നും സാധാരണക്കാരിൽ നിന്നും കർഷകരിൽ നിന്നും, വ്യാപാരികളിൽ ബിസിനസുകാരിൽ നിന്നുമെല്ലാം നിരന്തരം കൊള്ള നടത്തി വരികയാണ്. പട്ടികജാതി, പട്ടികവർഗ ക്ഷേമ പദ്ധതികളിൽ നിന്ന് പോലും അവർ കയ്യിട്ട് വാരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Oct 05, 2025, 4:57 pm IST

കേസ് അന്വേഷണത്തിനായി എത്തിയ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ യുവാക്കൾ അറസ്‌റ്റിൽ. അന്‍സല്‍ ഷാ, ഷിനാസ് എന്നിവരാണ് പിടിയിലായത്. ഇരുവരും മയക്ക് മരുന്ന് വില്‍പന ഉള്‍പെടെയുള്ള കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ ഡാന്‍സാഫ് ടീം അംഗങ്ങളായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവര്‍ അക്രമിച്ചത്.
Oct 05, 2025, 4:18 pm IST

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി കരയോഗം. സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കകണമെന്നതടക്കമുള്ള ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്‌തത്‌ എന്നാണ് വിവരം.
Oct 05, 2025, 3:43 pm IST

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കനത്ത മഴ. കനത്ത മഴയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചു. വീടുകള്‍ നിലംപൊത്തി, റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, നിരവധി വിദൂര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ് എന്ന് അധികൃതര്‍ പറഞ്ഞു.
Oct 05, 2025, 3:14 pm IST

ലഡാക്ക് വെടിവെപ്പില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് bjz താന്‍ ജയിലില്‍ തുടരുമെന്ന് സോനം വ്യക്തമാക്കി. അതേസമയം സോനം വാങ്ചുക്കിന്റെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.
Oct 05, 2025, 2:57 pm IST

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ. ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
Oct 05, 2025, 2:43 pm IST

ലഡാക്ക് പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്ത 30 പേരെ ഇതിനോടകം വിട്ടയച്ചതായി ഭരണകൂടം. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ നടന്ന പ്രക്ഷോഭത്തില്‍ 70 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 30 പേരെ ഇതിനോടകം വിട്ടയച്ചതായി ലഡാക്ക് ഭരണകൂടം വ്യക്തമാക്കി.
Oct 05, 2025, 2:01 pm IST

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. എസ്ഐആർ പൂർത്തിയാക്കിയതിനുപിന്നാലെ, സംസ്ഥാനത്തെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തി.
Oct 05, 2025, 1:03 pm IST

വിജയ്‌യുടെ ഡ്രൈവർക്കെതിരെ കേസ്. കേസ് പ്രചരണ ബസിന്റെ ഡ്രൈവർക്കെതിരെ. ബസ് പിടിച്ചെടുക്കാനും നീക്കം
Oct 05, 2025, 12:28 pm IST

ഈ സന്തോഷ് കുമാറിന് വയലാർ അവാർഡ്. തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്കാരം
Oct 05, 2025, 12:25 pm IST

ലഡാക്ക് വെടിവെയ്പുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. വെടിവെയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും. അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 05, 2025, 11:24 am IST

തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയ ഭാഗ്യവതി എറണാകുളം നെട്ടൂരില്‍ തന്നെ. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലതീഷ് വിറ്റ TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനം അടിച്ചെന്ന് സംശയിക്കപ്പെടുന്ന വ്യക്തി വീട് പൂട്ടിപ്പൂട്ടി മകളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്.
Oct 05, 2025, 10:43 am IST

നേപ്പാളിലെ ജെൻ സി പ്രക്ഷോഭം വിശദമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്. ഇതിനായി ഡൽഹി പൊലീസ് കമ്മിഷണർ സതീഷ് ഗോൾചയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പദ്ധതികൾ തയ്യാറാക്കാൻ നിർദേശം നൽകുകയും ചെയ്തു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സമീപകാലത്ത് നടന്ന പ്രതിഷേധങ്ങൾക്ക് സമാനമായ സ്വഭാവമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
Oct 05, 2025, 9:00 am IST

പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ വീഴ്ചകള്‍ തുറന്ന് പറഞ്ഞ് കുട്ടിയുടെ അമ്മ. 24ാം തീയതി ആശുപത്രിയിലെത്തി എക്സ്റേ എടുത്തിരുന്നുവെന്നും കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ടർമാർ പരിശോധിച്ചില്ലെന്നും അമ്മ പ്രസീത പറയുന്നു. 5 ദിവസം കഴിഞ്ഞ് വരാനാണ് പറഞ്ഞത്. 30ന് രാവിലെ കുട്ടിയുടെ അവസ്ഥ ​ഗുരുതരമായി. എല്ല് പൊട്ടി പുറത്തുവന്നിരുന്നുവെന്നും പ്രസീത വ്യക്തമാക്കി.
Oct 05, 2025, 8:28 am IST

കഫ് സിറപ്പ് കഴിച്ച് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നടപടികള്‍ കരസ്ഥമാക്കി മധ്യപ്രദേശ് സർക്കാർ. കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. സാമ്പിളുകളിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. മരുന്ന് നിർദേശിച്ച ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച് മരിച്ചത് പതിനാല് കുട്ടികളാണ്
Oct 05, 2025, 7:24 am IST

ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂർ സന്ദർശിക്കും. പാർട്ടി അധ്യക്ഷന്റെ വരവിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. അപകടതിനുപിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ് ദുരന്തഭൂമിയിലേക്ക് ഉടൻ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി തേടി പൊലീസിനെയോ മദ്രാസ് ഹൈക്കോടതിയേയോ സമീപിച്ചിരുന്നില്ല. അതേസമയം വിജയ്‍യുടെ അറസ്റ്റ് ആലോചനയിൽ ഇല്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+