സ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവാസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
അതേസമയം, അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കള്‍ക്കും ഡെമോക്രാറ്റുകള്‍ക്ക് ഇടയിലും അഭിപ്രായ ഐക്യം രൂപീകരിക്കപ്പെടാത്തതാണ് ബില്‍ പാസാവാതിരിക്കാനുള്ള കാരണം. ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും തമ്മിലുള്ള തർക്കം.
Oct 08, 2025, 12:09 am IST
തൃശൂരിൽ ആംബുലന്‍സ് കിട്ടത്താതിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തേണ്ടി വന്നത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്.
Oct 07, 2025, 11:47 pm IST
ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സര്‍ക്കാരിന്റെ അറിവോടെ നടന്ന തട്ടിപ്പാണിത്, ഇതിന്റെ നേട്ടം സര്‍ക്കാരിലെ പലര്‍ക്കും കിട്ടിയിട്ടുണ്ട്. ശബരിമലയെ സാമ്പത്തിക സമാഹരണത്തിന്റെ ഉപാധിയായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇതെല്ലാമെന്നും കെസി ചൂണ്ടിക്കാട്ടി.
Oct 07, 2025, 11:17 pm IST
ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ ജില്ലയിൽ ചൊവ്വാഴ്‌ച ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്വകാര്യ ബസ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി 15 പേർ മരിച്ചു. ഇവിടെ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിലാസ്‌പൂർ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Oct 07, 2025, 10:39 pm IST
തിരുവനന്തപുരത്ത് പ്ലസ് റ്റു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. വിദ്യാര്‍ത്ഥിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുളത്തൂരില്‍ വെച്ച് ഇന്ന് വൈകിട്ടോടെയാണ് സംഭവം. 17കാരന്റെ കഴുത്താണ് അറുത്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
Oct 07, 2025, 10:04 pm IST
ദേവസ്വം ബോര്‍ഡ് സംവിധാനം പിരിച്ചുവിടണമെന്നും ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നുമുള്ള ആവശ്യവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇടത് വലത് സര്‍ക്കാരുകള്‍ ശബരിമലയെ കൊള്ളയടിച്ചുവെന്ന് കുമ്മനം വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.
Oct 07, 2025, 9:29 pm IST
തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവേയുമായി പിണറായി സര്‍ക്കാര്‍ വരുന്നു. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വേയാണ് ലക്ഷ്യമിടുന്നത്. സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വഹിക്കും. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍.
Oct 07, 2025, 9:00 pm IST
കൊല്ലത്ത് അറുപതുകാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് സ്വദേശിയായ 36 കാരൻ ഉമേഷ് ആണ് ചവറ പോലീസിന്റെ പിടിയിലായത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഏപ്രിൽ 18നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Oct 07, 2025, 8:19 pm IST
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ സ്വർണം കാണാതായതായി പരാതി. ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളമാണ് കാണാതായത്.
Oct 07, 2025, 7:33 pm IST
ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം വിട്ട് നൽകുന്നതിൽ കസ്‌റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാൽ കാരണം സഹിതം കസ്‌റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
Oct 07, 2025, 7:20 pm IST
പുതുക്കിയ മഴമുന്നറിയിപ്പ്: നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 9ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 10ന് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, 11ന് പാലക്കാട്, മലപ്പുറം ജീല്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Oct 07, 2025, 6:45 pm IST
ചുമ സിറപ്പിന് വില്‍പന വിലക്ക്
രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകള്‍ക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വില്‍പന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Oct 07, 2025, 5:55 pm IST
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ ആയ മോഹൻലാൽ, ഡെൽഹിയിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയെ സന്ദർശിച്ചു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ താരത്തിന് കരസേനാമേധാവി മെഡൽ സമ്മാനിച്ചു. അംഗീകാരത്തിന് മോഹൻലാൽ നന്ദി പറഞ്ഞു. ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം കൂടുതൽ ക്രിയാത്മകമാക്കുന്നതിനെ പറ്റിയും കൂടുതൽ എന്ത് ചെയ്യാൻ പറ്റും എന്നതിനെ പറ്റിയും കരസേന മേധാവിയുമായി സംസാരിച്ചെന്നും മോഹൻലാൽ പറഞ്ഞു. ടെറിട്ടോറിയൽ ആർമി വയനാട്ടിൽ നൈപുണ്യവികസന കേന്ദ്രം തുടങ്ങും.
Oct 07, 2025, 5:34 pm IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഇപ്പോള്‍ 2019ലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്‌തു. സ്‍മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കുമെന്നും, വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 07, 2025, 5:02 pm IST
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സർക്കാരും ദേവസ്വം ബോർഡും പ്രതിക്കൂട്ടിലാണെന്നും ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തമിട്ട് രക്ഷപ്പെടാനാണ് ശ്രമമെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തെയും ആചാരത്തെയും ബാധിച്ച വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 9ന് പത്തനംതിട്ടയിൽ വൻ പ്രതിഷേധസംഗമം നടത്തും. കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നാല് കേന്ദ്രങ്ങളിൽ നിന്ന് മുതിർന്ന നേതാക്കൾ നയിക്കുന്ന പ്രതിഷേധജാഥകൾ 18ന് പന്തളത്ത് സംഗമിക്കും. കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരാണ് ജാഥകൾ നയിക്കുകയെന്നും സണ്ണി ജോസഫ് അറിയിച്ചു.
Oct 07, 2025, 4:45 pm IST
ഓപ്പറേഷന്‍ നംകൂറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസമായി കോടതിയുടെ ഇടപെടൽ. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്‌റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നും കസ്‌റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
Oct 07, 2025, 4:18 pm IST
തൃശൂർ കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് പ്രതിഷേധവുമായി നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.
Oct 07, 2025, 3:46 pm IST
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Oct 07, 2025, 3:03 pm IST
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും.
Oct 07, 2025, 2:06 pm IST
സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പം വിൽപ്പന നടത്തിയെന്ന ഗുരുതമായ കണ്ടെത്തൽ ഹൈക്കോടതി നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ്. പരിപാവനമായ ശബരിമലയെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ദേവസ്വം ബോർഡ് വഞ്ചിച്ചത്. ഏത് കോടിശ്വരൻ്റെ വീട്ടിലാണ് ഇപ്പോൾ ശിൽപ്പങ്ങളുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Oct 07, 2025, 1:58 pm IST
അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കള്‍ക്കും ഡെമോക്രാറ്റുകള്‍ക്ക് ഇടയിലും അഭിപ്രായ ഐക്യം രൂപീകരിക്കപ്പെടാത്തതാണ് ബില്‍ പാസാവാതിരിക്കാനുള്ള കാരണം. ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും തമ്മിലുള്ള തർക്കം.
Oct 07, 2025, 1:26 pm IST
കേരള പൊതുസേവനാവകാശ ബിൽ 2025- നിയമസഭയില്‍
Oct 07, 2025, 1:00 pm IST
സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫും ബിജെപിയും. പ്രതിഷേധങ്ങളുടെ ഭാഗമായി ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. ബിജെപിയും വിഷയത്തിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയെ തകർക്കാൻ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കുറ്റപ്പെടുത്തി.
Oct 07, 2025, 12:08 pm IST
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ ശാന്തകുമാർ എന്നയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം നടപടികൾ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്
Oct 07, 2025, 12:06 pm IST
ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹന്ങ്ങള്‍ ഉടമസ്ഥരുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. ദുല്‍ഖർ സല്‍മാന്റേത് ഉള്‍പ്പെടെ 39 വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.
Oct 07, 2025, 10:53 am IST
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. . ചൊവ്വാഴ്ച പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയിലെത്തി.
Oct 07, 2025, 10:17 am IST
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്വർണ്ണം കടത്ത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സംഭവയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്
Oct 07, 2025, 9:22 am IST
പെര്‍ഫ്യൂം ഒപിയമാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ പൊലീസ്. ഒടുവില്‍ മയക്കുമരുന്ന് കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കപില്‍ രഘുവെന്ന് ഇന്ത്യന്‍ വംശജന്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. അറസ്റ്റിനു കപിലിന്റെ വീസ റദ്ദാക്കപ്പെട്ടിരുന്നു.
Oct 07, 2025, 7:45 am IST
ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തിരിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടാണ് ദുല്‍ഖർ ഹർജി നല്‍കിയത്.
Oct 07, 2025, 7:22 am IST
ഇസ്രായേൽ – ഹമാസ് അനൗപചാരിക ചർച്ചകൾക്ക് ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ തുടക്കം. ആദ്യഘട്ട ചർച്ചകള്‍ അനുകൂലമായ രീതിയിലാണ് അവസാനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സമാധാന കരാർ നടപ്പാക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടക്കുന്നത്. ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥരാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. അമേരിക്കന്‍ പ്രതിനിധികളും ചർച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
7:22 AM, 7 Oct

7:45 AM, 7 Oct
ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തിരിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടാണ് ദുല്‍ഖർ ഹർജി നല്‍കിയത്.
9:22 AM, 7 Oct
പെര്‍ഫ്യൂം ഒപിയമാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ പൊലീസ്. ഒടുവില്‍ മയക്കുമരുന്ന് കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കപില്‍ രഘുവെന്ന് ഇന്ത്യന്‍ വംശജന്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. അറസ്റ്റിനു കപിലിന്റെ വീസ റദ്ദാക്കപ്പെട്ടിരുന്നു.
10:17 AM, 7 Oct
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്വർണ്ണം കടത്ത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സംഭവയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്
10:53 AM, 7 Oct
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. . ചൊവ്വാഴ്ച പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയിലെത്തി.
12:06 PM, 7 Oct
ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹന്ങ്ങള്‍ ഉടമസ്ഥരുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. ദുല്‍ഖർ സല്‍മാന്റേത് ഉള്‍പ്പെടെ 39 വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.
12:08 PM, 7 Oct
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ ശാന്തകുമാർ എന്നയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം നടപടികൾ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്
1:00 PM, 7 Oct
സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫും ബിജെപിയും. പ്രതിഷേധങ്ങളുടെ ഭാഗമായി ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. ബിജെപിയും വിഷയത്തിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയെ തകർക്കാൻ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കുറ്റപ്പെടുത്തി.
1:26 PM, 7 Oct
കേരള പൊതുസേവനാവകാശ ബിൽ 2025- നിയമസഭയില്‍
1:58 PM, 7 Oct
അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കള്‍ക്കും ഡെമോക്രാറ്റുകള്‍ക്ക് ഇടയിലും അഭിപ്രായ ഐക്യം രൂപീകരിക്കപ്പെടാത്തതാണ് ബില്‍ പാസാവാതിരിക്കാനുള്ള കാരണം. ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും തമ്മിലുള്ള തർക്കം.
2:06 PM, 7 Oct
സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പം വിൽപ്പന നടത്തിയെന്ന ഗുരുതമായ കണ്ടെത്തൽ ഹൈക്കോടതി നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ്. പരിപാവനമായ ശബരിമലയെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ദേവസ്വം ബോർഡ് വഞ്ചിച്ചത്. ഏത് കോടിശ്വരൻ്റെ വീട്ടിലാണ് ഇപ്പോൾ ശിൽപ്പങ്ങളുള്ളതെന്നും അദ്ദേഹം ചോദിച്ചു.
3:03 PM, 7 Oct
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും.
3:46 PM, 7 Oct
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
4:18 PM, 7 Oct
തൃശൂർ കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് പ്രതിഷേധവുമായി നിക്ഷേപകൻ. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.
4:45 PM, 7 Oct
ഓപ്പറേഷന്‍ നംകൂറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസമായി കോടതിയുടെ ഇടപെടൽ. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്‌റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. അപേക്ഷ തള്ളിയാല്‍ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നും കസ്‌റ്റംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
5:02 PM, 7 Oct
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സർക്കാരും ദേവസ്വം ബോർഡും പ്രതിക്കൂട്ടിലാണെന്നും ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തമിട്ട് രക്ഷപ്പെടാനാണ് ശ്രമമെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തെയും ആചാരത്തെയും ബാധിച്ച വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 9ന് പത്തനംതിട്ടയിൽ വൻ പ്രതിഷേധസംഗമം നടത്തും. കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നാല് കേന്ദ്രങ്ങളിൽ നിന്ന് മുതിർന്ന നേതാക്കൾ നയിക്കുന്ന പ്രതിഷേധജാഥകൾ 18ന് പന്തളത്ത് സംഗമിക്കും. കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരാണ് ജാഥകൾ നയിക്കുകയെന്നും സണ്ണി ജോസഫ് അറിയിച്ചു.
5:34 PM, 7 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഇപ്പോള്‍ 2019ലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്‌തു. സ്‍മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കുമെന്നും, വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
5:55 PM, 7 Oct
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ ആയ മോഹൻലാൽ, ഡെൽഹിയിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയെ സന്ദർശിച്ചു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ താരത്തിന് കരസേനാമേധാവി മെഡൽ സമ്മാനിച്ചു. അംഗീകാരത്തിന് മോഹൻലാൽ നന്ദി പറഞ്ഞു. ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം കൂടുതൽ ക്രിയാത്മകമാക്കുന്നതിനെ പറ്റിയും കൂടുതൽ എന്ത് ചെയ്യാൻ പറ്റും എന്നതിനെ പറ്റിയും കരസേന മേധാവിയുമായി സംസാരിച്ചെന്നും മോഹൻലാൽ പറഞ്ഞു. ടെറിട്ടോറിയൽ ആർമി വയനാട്ടിൽ നൈപുണ്യവികസന കേന്ദ്രം തുടങ്ങും.
6:45 PM, 7 Oct
ചുമ സിറപ്പിന് വില്‍പന വിലക്ക്
രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകള്‍ക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വില്‍പന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
7:20 PM, 7 Oct
പുതുക്കിയ മഴമുന്നറിയിപ്പ്: നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 9ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 10ന് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, 11ന് പാലക്കാട്, മലപ്പുറം ജീല്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
7:33 PM, 7 Oct
ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം വിട്ട് നൽകുന്നതിൽ കസ്‌റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാൽ കാരണം സഹിതം കസ്‌റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
8:19 PM, 7 Oct
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ സ്വർണം കാണാതായതായി പരാതി. ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളമാണ് കാണാതായത്.
9:00 PM, 7 Oct
കൊല്ലത്ത് അറുപതുകാരിക്ക് നേരെ ബലാത്സംഗശ്രമം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് സ്വദേശിയായ 36 കാരൻ ഉമേഷ് ആണ് ചവറ പോലീസിന്റെ പിടിയിലായത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഏപ്രിൽ 18നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
9:29 PM, 7 Oct
തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവേയുമായി പിണറായി സര്‍ക്കാര്‍ വരുന്നു. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വേയാണ് ലക്ഷ്യമിടുന്നത്. സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വഹിക്കും. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍.
10:04 PM, 7 Oct
ദേവസ്വം ബോര്‍ഡ് സംവിധാനം പിരിച്ചുവിടണമെന്നും ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നുമുള്ള ആവശ്യവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇടത് വലത് സര്‍ക്കാരുകള്‍ ശബരിമലയെ കൊള്ളയടിച്ചുവെന്ന് കുമ്മനം വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.
10:39 PM, 7 Oct
തിരുവനന്തപുരത്ത് പ്ലസ് റ്റു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. വിദ്യാര്‍ത്ഥിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുളത്തൂരില്‍ വെച്ച് ഇന്ന് വൈകിട്ടോടെയാണ് സംഭവം. 17കാരന്റെ കഴുത്താണ് അറുത്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
11:17 PM, 7 Oct
ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ ജില്ലയിൽ ചൊവ്വാഴ്‌ച ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്വകാര്യ ബസ് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി 15 പേർ മരിച്ചു. ഇവിടെ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബിലാസ്‌പൂർ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
11:47 PM, 7 Oct
ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സര്‍ക്കാരിന്റെ അറിവോടെ നടന്ന തട്ടിപ്പാണിത്, ഇതിന്റെ നേട്ടം സര്‍ക്കാരിലെ പലര്‍ക്കും കിട്ടിയിട്ടുണ്ട്. ശബരിമലയെ സാമ്പത്തിക സമാഹരണത്തിന്റെ ഉപാധിയായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇതെല്ലാമെന്നും കെസി ചൂണ്ടിക്കാട്ടി.
12:09 AM, 8 Oct