സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവമുണ്ടായി. താമരശേരി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍ വിപിനു നേരെ ആക്രമണമുണ്ടായത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ പിതാവാണ് വെട്ടിയത്. കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് വലിയ പ്രതിഷേധമാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങുകയാണ്.
താമരശേരി താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചുകഴിഞ്ഞു. വെട്ടേറ്റ ഡോക്ടറുടെ തലയോട്ടിയില്‍ പൊട്ടലുണ്ട്. ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയില്‍ ഉടനെ ആരംഭിക്കും. വരും ദിവസങ്ങളില്‍ ഒപി അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. നിയമസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. പ്ലക്കാര്‍ഡും ബാനറുമായാണ് സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായത്. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കാതെ സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതേതുടര്‍ന്ന് സ്പീക്കര്‍ ക്ഷുഭിതനായി. മൂന്നാം ദിവസമാണ് സഭ പ്രക്ഷുബ്ദമാകുന്നത്. അതിനിടെ ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ വിലയിരുത്തിയാല്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടിമിന്നല്‍ മഴയ്ക്കാണ് സാധ്യത.
ദ്വിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ ഇന്ത്യയിലെത്തി. 125 പേര്‍ അടങ്ങുന്ന സംഘത്തിന് ഒപ്പമാണ് യുകെ പ്രധാനമന്ത്രി മുംബൈയില്‍ വിമാനം ഇറങ്ങിയത്. കെയര്‍ സ്റ്റാമറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. നാളെ മുംബൈയില്‍ വ്യവസായ-വാണിജ്യ പ്രമുഖരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാമറും കൂടിക്കാഴ്ച നടത്തും.
Oct 08, 2025, 10:58 pm IST
നാളെ ഡോക്ടർമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം
താരമശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ .സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും.
Oct 08, 2025, 10:57 pm IST
ഡീലിമിറ്റേഷൻ കമ്മീഷനെതിരായ ഹർജികളെല്ലാം തള്ളി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങൾക്കെതിരായ റിട്ട് ഹർജികളെല്ലാം ഹൈക്കോടതി തള്ളി.
നിയമപരമായി നിലനിൽക്കുന്നതല്ലെന്ന കാരണത്താൽ 103 ഹർജികളാണ് കോടതി നിരസിച്ചത്. ഹർജികളിൽ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തിൽ കോടതി എല്ലാ ഹർജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്.
ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
ഹർജികൾക്കെതിരായി ഡീലിമിറ്റേഷൻ കമ്മീഷൻ ഉന്നയിച്ച പ്രാഥമികമായ വാദങ്ങൾക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഡീലിമിറ്റേഷൻ കമ്മീഷന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. ദീപു ലാൽ മോഹൻ ഹാജരായി.
Oct 08, 2025, 10:08 pm IST
ദുൽഖർ സൽമാനെ വിളിച്ചുവരുത്തി ഇഡി
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇഡി സംഘം തേടിയെന്നാണു വിവരം
Oct 08, 2025, 8:21 pm IST
അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും
അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭ യോഗം അനുമതി നൽകി. തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി. ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും അനുമതി നൽകി.
Oct 08, 2025, 8:08 pm IST
തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു
തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു.കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തോക്കും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചാണ് സംഘം എത്തിയത്.
Oct 08, 2025, 7:58 pm IST
രണ്ട് സൈനികരെ കാണാനില്ല
തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗാദൂൽ മേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടെ രണ്ട് ഇന്ത്യൻ ആർമി കമാൻഡോകളെ കാണാതായി. കനത്ത മഴയെത്തുടർന്ന് വനത്തിനുള്ളിൽ വെച്ചാണ് സൈനികരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഉൾവനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം. അതേസമയം, കമാൻഡോകളുമായി വീണ്ടും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Oct 08, 2025, 7:23 pm IST
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു
അത്യാധുനിക നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ 2014-ൽ 74 വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ നിലവിൽ ഇത് 160 ആയി ഉയർന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉഡാൻ യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആദ്യമായി വിമാനയാത്ര സാധ്യമായി, ഇത് അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ, പൂനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെ വ്യാപാര, ടൂറിസം മേഖലകൾക്ക് ഈ വിമാനത്താവളം വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Oct 08, 2025, 6:36 pm IST
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യയിലെത്തിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് ഊഷ്മളമായ സ്വാഗതമാശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയിൽ നിന്നും, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവും യുകെ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തവും സമ്പന്നവുമായ ഭാവിയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാളത്തെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
Oct 08, 2025, 5:16 pm IST
രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ഗവേഷകര്‍ക്ക്. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റല്‍ - ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം. നാളെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും.
Oct 08, 2025, 3:46 pm IST
ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആക്രമണം ഞെട്ടിച്ചെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി.
താമരശേരി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഡോക്ടര്‍ വിപിന്റെ തലയ്്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ പിതാവാണ് വെട്ടിയത്. കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
Oct 08, 2025, 1:19 pm IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഒന്നിനെയും ഭയക്കുന്നില്ല.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് വിശദീകരണം. തീരുമാനം എടുക്കേണ്ടത് ബാങ്കുകളാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിലപാട് തള്ളിയ കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. റിക്കവറി നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്ക് പിന്നാലെ ബിഹാറിലെ ദില്ലി-കൊല്‍ക്കത്ത ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. നാല് ദിവസമായി ഗതാഗതക്കുരുക്ക് തുടരുകയാണെന്നും ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ വേണമെന്നും അഞ്ച് കിലോമീറ്റര്‍ താണ്ടിയത് ഏകദേശം 24 മണിക്കൂറെടുത്താണെന്നും യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കനത്ത മഴ കാരണം പല റോഡുകളും വെള്ളത്തിനടിയിലായതും ഹൈവെ നിര്‍മാണജോലികള്‍ തടസപ്പെട്ടതുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്.
Oct 08, 2025, 12:36 pm IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി ബിജെപി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിലും ബിജെപി പ്രതിഷേധം
Oct 08, 2025, 10:55 am IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടതായി മുഖ്യമന്ത്രി. സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്ന് മുഖ്യമന്ത്രി. സ്പീക്കര്‍ സമവായത്തിന് ശ്രമിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ സര്‍ക്കാര്‍ തയാറാണെന്നും പിണറായി പറഞ്ഞു.
Oct 08, 2025, 10:47 am IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സഭയ്ക്കു പുറത്ത് പ്രതിഷേധം.
Oct 08, 2025, 10:44 am IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ക്ഷുഭിതനായി സ്പീക്കര്‍. ഇതാണോ ജനാധിപത്യമെന്ന് സ്പീക്കര്‍ ചോദിച്ചു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം അരങ്ങേറിയത്.
ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് താരങ്ങളുടെ വീടുകളില്‍ പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ ഉള്‍പ്പെടെ വീടുകളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന വീട്ടിലും കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡിയുടെ വിശദീകരണം. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്.
Oct 08, 2025, 8:50 am IST
കെയ്റോയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
സമാധാന നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയോഗിച്ച ദൗത്യ സംഘം ഈജിപ്റ്റിലെ കെയ്റോയിലേക്ക്. സമാധാന ചര്‍ച്ചകള്‍ തുടരുകയാണ്. മൂന്ന് ആവശ്യങ്ങള്‍ ഹമാസ് മുന്നോട്ടുവച്ചു. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണമായി പിന്മാറണം. ഉപാധികള്‍ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണം. വെടിനിര്‍ത്തല്‍ സ്ഥിരമായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്. സമാധാന പ്രേമികള്‍ കാത്തിരിക്കുന്ന ശുഭ വാര്‍ത്ത ഈജിപ്റ്റില്‍ നിന്ന് ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Oct 08, 2025, 8:19 am IST
രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും
117-ാമത്തെ രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നേ കാലോടെയാണ് പ്രഖ്യാപനം. ഇതുവരെ 197 വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. സാഹിത്യ നൊബേല്‍ വ്യാഴാഴ്ചയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. ഡിസംബര്‍ 10ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Oct 08, 2025, 6:59 am IST
93-ാമത് ഇന്ത്യന്‍ എയര്‍ഫോഴ്സ് ദിനം ഇന്ന്
ഇന്ന് 93-ാമത് ഇന്ത്യന്‍ എയര്‍ഫോഴ്സ് ദിനം. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്. യുപി ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികള്‍. വ്യോമസേനാ മേധാവി മുഖ്യാതിഥിയാകും. 62 വര്‍ഷം വ്യോമസേനയ്ക്ക് തുണയായി നിന്ന മിഗ് പോര്‍വിമാനങ്ങള്‍ സേവനത്തില്‍ നിന്നും വിരമിച്ച ശേഷമുള്ള ആദ്യ എയര്‍ഫോഴ്സ് ദിനം കൂടിയാണിത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങള്‍ക്ക് ഹിന്‍ഡന്‍ വ്യോമ താവളം വേദിയാകും. വ്യോമസേനാ ദിന പരേഡും നടക്കും. വിവിധ യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
6:59 AM, 8 Oct

8:19 AM, 8 Oct
രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും
117-ാമത്തെ രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നേ കാലോടെയാണ് പ്രഖ്യാപനം. ഇതുവരെ 197 വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. സാഹിത്യ നൊബേല്‍ വ്യാഴാഴ്ചയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. ഡിസംബര്‍ 10ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
8:50 AM, 8 Oct
കെയ്റോയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
സമാധാന നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയോഗിച്ച ദൗത്യ സംഘം ഈജിപ്റ്റിലെ കെയ്റോയിലേക്ക്. സമാധാന ചര്‍ച്ചകള്‍ തുടരുകയാണ്. മൂന്ന് ആവശ്യങ്ങള്‍ ഹമാസ് മുന്നോട്ടുവച്ചു. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണമായി പിന്മാറണം. ഉപാധികള്‍ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണം. വെടിനിര്‍ത്തല്‍ സ്ഥിരമായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്. സമാധാന പ്രേമികള്‍ കാത്തിരിക്കുന്ന ശുഭ വാര്‍ത്ത ഈജിപ്റ്റില്‍ നിന്ന് ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് താരങ്ങളുടെ വീടുകളില്‍ പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ ഉള്‍പ്പെടെ വീടുകളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന വീട്ടിലും കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡിയുടെ വിശദീകരണം. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്.
10:44 AM, 8 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ക്ഷുഭിതനായി സ്പീക്കര്‍. ഇതാണോ ജനാധിപത്യമെന്ന് സ്പീക്കര്‍ ചോദിച്ചു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം അരങ്ങേറിയത്.
10:47 AM, 8 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സഭയ്ക്കു പുറത്ത് പ്രതിഷേധം.
10:55 AM, 8 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടതായി മുഖ്യമന്ത്രി. സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്ന് മുഖ്യമന്ത്രി. സ്പീക്കര്‍ സമവായത്തിന് ശ്രമിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ സര്‍ക്കാര്‍ തയാറാണെന്നും പിണറായി പറഞ്ഞു.
12:36 PM, 8 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി ബിജെപി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിലും ബിജെപി പ്രതിഷേധം
കനത്ത മഴയ്ക്ക് പിന്നാലെ ബിഹാറിലെ ദില്ലി-കൊല്‍ക്കത്ത ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. നാല് ദിവസമായി ഗതാഗതക്കുരുക്ക് തുടരുകയാണെന്നും ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ വേണമെന്നും അഞ്ച് കിലോമീറ്റര്‍ താണ്ടിയത് ഏകദേശം 24 മണിക്കൂറെടുത്താണെന്നും യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കനത്ത മഴ കാരണം പല റോഡുകളും വെള്ളത്തിനടിയിലായതും ഹൈവെ നിര്‍മാണജോലികള്‍ തടസപ്പെട്ടതുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് വിശദീകരണം. തീരുമാനം എടുക്കേണ്ടത് ബാങ്കുകളാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിലപാട് തള്ളിയ കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. റിക്കവറി നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1:19 PM, 8 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഒന്നിനെയും ഭയക്കുന്നില്ല.
2:23 PM, 8 Oct
കോഴിക്കോട് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു
താമരശേരി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഡോക്ടര്‍ വിപിന്റെ തലയ്്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ പിതാവാണ് വെട്ടിയത്. കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആക്രമണം ഞെട്ടിച്ചെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി.
5:16 PM, 8 Oct
രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ഗവേഷകര്‍ക്ക്. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റല്‍ - ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം. നാളെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും.
6:36 PM, 8 Oct
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യയിലെത്തിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് ഊഷ്മളമായ സ്വാഗതമാശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയിൽ നിന്നും, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവും യുകെ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തവും സമ്പന്നവുമായ ഭാവിയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാളത്തെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
7:23 PM, 8 Oct
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു
അത്യാധുനിക നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ 2014-ൽ 74 വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ നിലവിൽ ഇത് 160 ആയി ഉയർന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉഡാൻ യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആദ്യമായി വിമാനയാത്ര സാധ്യമായി, ഇത് അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ, പൂനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെ വ്യാപാര, ടൂറിസം മേഖലകൾക്ക് ഈ വിമാനത്താവളം വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7:58 PM, 8 Oct
രണ്ട് സൈനികരെ കാണാനില്ല
തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗാദൂൽ മേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടെ രണ്ട് ഇന്ത്യൻ ആർമി കമാൻഡോകളെ കാണാതായി. കനത്ത മഴയെത്തുടർന്ന് വനത്തിനുള്ളിൽ വെച്ചാണ് സൈനികരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഉൾവനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം. അതേസമയം, കമാൻഡോകളുമായി വീണ്ടും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
8:08 PM, 8 Oct
തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു
തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു.കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തോക്കും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചാണ് സംഘം എത്തിയത്.
8:21 PM, 8 Oct
അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും
അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭ യോഗം അനുമതി നൽകി. തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി. ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും അനുമതി നൽകി.
10:08 PM, 8 Oct
ദുൽഖർ സൽമാനെ വിളിച്ചുവരുത്തി ഇഡി
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇഡി സംഘം തേടിയെന്നാണു വിവരം
10:57 PM, 8 Oct
ഡീലിമിറ്റേഷൻ കമ്മീഷനെതിരായ ഹർജികളെല്ലാം തള്ളി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങൾക്കെതിരായ റിട്ട് ഹർജികളെല്ലാം ഹൈക്കോടതി തള്ളി.
നിയമപരമായി നിലനിൽക്കുന്നതല്ലെന്ന കാരണത്താൽ 103 ഹർജികളാണ് കോടതി നിരസിച്ചത്. ഹർജികളിൽ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തിൽ കോടതി എല്ലാ ഹർജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്.
ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
ഹർജികൾക്കെതിരായി ഡീലിമിറ്റേഷൻ കമ്മീഷൻ ഉന്നയിച്ച പ്രാഥമികമായ വാദങ്ങൾക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഡീലിമിറ്റേഷൻ കമ്മീഷന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. ദീപു ലാൽ മോഹൻ ഹാജരായി.
10:58 PM, 8 Oct