ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേരളത്തിന് കൂടുതല്‍ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ വ്യക്തമാക്കി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് ഡല്‍ഹിയില്‍ തുടരുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയേയും കാണും.
അതേസമയം നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലായിരുന്നു ഇന്നും പ്രതിഷേധം. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ അസാധാരണമായ നടപടിയാണ് തങ്ങള്‍ക്കെതിരെ ഉണ്ടായതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രതികരിച്ചു.
ഗാസയില്‍ ആദ്യ ഘട്ട വെടിനിർത്തലിന് ഇസ്രായേല്‍-ഹമാസ് ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപ് നിർദേശിച്ച ഇരുപത് ഇന സമാധാന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും വ്യക്തമാക്കി. വെടനിർത്തല്‍ നിലവില്‍ വരുന്നതോടെ ഇരുപക്ഷവും ബന്ദികളാക്കി വെച്ചവരെ കൈമാറ്റം ചെയ്യുന്ന നടപടിയായിരിക്കും ആദ്യമുണ്ടാകുക.
Oct 10, 2025, 1:47 am IST
സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി ഡല്‍ഹിയില്‍ വെച്ച് വിവിധ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
Oct 09, 2025, 9:42 pm IST
ബീഹാര്‍ തിരഞ്ഞെടുപ്പ്; എഐ വീഡിയോകള്‍ക്ക് നിരോധനം
വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് വീഡിയോകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വോട്ടര്‍മാരെ സ്വാധീനിക്കാനോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാനോ എഐ വീഡിയോകള്‍ ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
Oct 09, 2025, 8:27 pm IST
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌ട്രോങ് റൂം പരിശോധന ശനിയാഴ്ച നടക്കും. ദ്വാരപാലക ശില്‍പമടക്കം അമൂല്യ വസ്തുക്കളുടെ പരിശോധനയാണ് നടത്തുന്നത്. സ്വര്‍ണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യ വസ്തുക്കളുടെ പട്ടിക തയാറാക്കുന്നത്. ജസ്റ്റീസ് കെടി ശങ്കരനെയാണ് സ്‌ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്നത്.
Oct 09, 2025, 7:11 pm IST
കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. മുപ്പതിലധികം കടകളാണ് കത്തിനശിച്ചത്. ഇപ്പോഴും തീ കൂടുതല്‍ കടകളിലേക്ക് പടരുകയാണ്. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.
Oct 09, 2025, 7:02 pm IST
കര്‍ണാടകയിലെ വിജയപുര ബാങ്ക് കവര്‍ച്ചാ കേസില്‍ ബീഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. മോഷണം പോയ 20 കിലോ സ്വര്‍ണത്തില്‍ ഒന്‍പത് കിലോ സ്വര്‍ണം കണ്ടെടുത്തു. പ്രതികള്‍ക്ക് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്. തോക്ക് നല്‍കിയ ആളും പിടിയിലായി. 86 ലക്ഷം രൂപയും വീണ്ടെടുത്തു.
Oct 09, 2025, 5:52 pm IST
സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്
2025-ലെ സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്. ലാസ്ലോ ക്രാസ്‌നഹോര്‍ക്കായ് എഴുതിയ കൃതികള്‍ ആധുനിക യൂറോപ്യന്‍ സാഹിത്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെര്‍ഷ്റ്റ് 07769 എന്ന നോവലാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. രാജ്യത്തിന്റെ സാമൂഹിക അസ്വസ്ഥതകള്‍ എഴുത്തില്‍ സൂക്ഷ്മമായും ആഴത്തിലും ചിത്രീകരിച്ച നോവലാണ് ഹെര്‍ഷ്റ്റ് 07769.
Oct 09, 2025, 4:52 pm IST
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. നടപടികള്‍ പൂർത്തിയാക്കി ദേവസ്വം വിജിലന്‍സ് നാളെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Oct 09, 2025, 4:37 pm IST
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും.
Oct 09, 2025, 2:50 pm IST
തിരഞ്ഞെടുപ്പ് വാഗ്ധാനം
ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ എല്ലാ വീടുകളിലും ഒരു സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസത്തിനകം ഇതിന് വേണ്ട നിയമം കൊണ്ടുവരും. 20 മാസത്തിനകം ബിഹാറാകെ നിയമം നടപ്പാക്കും. വെറുതെ പറയുന്നതല്ല, കണക്കുകൾ പരിശോധിച്ച് നടക്കുമെന്ന് ഉറപ്പിച്ചാണ് പറയുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇപ്പോഴത്തെ എൻഡിഎ സർക്കാരിന് തൊഴിലില്ലായ്മ വേതനം നൽകാനാണ് താത്പര്യം , തൊഴിൽ ഉറപ്പ് നൽകാനല്ലെന്നും നിലവിൽ പ്രതിപക്ഷനേതാവായ തേജസ്വി കുറ്റപ്പെടുത്തി. ബിഹാറിന്റെ വികസനം ഉറപ്പാക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും തേജസ്വി യാദവ് പറ്റ്നയിൽ പറഞ്ഞു.
Oct 09, 2025, 2:18 pm IST
ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേരളത്തിന് കൂടുതല്‍ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ വ്യക്തമാക്കി
Oct 09, 2025, 1:43 pm IST
ബീഫ് ബിരിയാണ് കഴിക്കുന്ന രംഗം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് സെന്‍സർ ബോർഡ്. ഗണപതിവട്ടം എന്ന് പറയുന്നതും ഒഴിവാക്കണം. ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ സിനിമ അധികൃതർക്കാണ് സെന്‍സറിങ് ബോർഡിന്റെ നിർദേശം ലഭിച്ചത്.
Oct 09, 2025, 1:38 pm IST
നിയമസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്ന് യു ഡി എഫ് എംഎല്‍എ എം വിന്‍സെന്റ്. സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമുള്ള ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Oct 09, 2025, 1:37 pm IST
നിയമസഭയിലെ കയ്യാങ്കളി. ചീഫ് മാർഷലിനെ മർദ്ദിച്ച സംഭവത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് സ്പീക്കർ. എം വിന്‍സെന്‍റ്, സനീഷ് കുമാർ, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്
Oct 09, 2025, 1:09 pm IST
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പുറത്താക്കി. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം റദ്ദാക്കിയതായി അസോസിയേഷന്‍ അറിയിച്ചു. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം.
Oct 09, 2025, 1:05 pm IST
ഭരണപക്ഷത്തിനെതിരേയും സ്പീക്കർക്കുമെതിരെ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിനെതിരെ സഭ്യേതരമായ പരാമര്‍ശം നടത്തിയിട്ടും സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭാഗത്തുനിന്ന് ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
Oct 09, 2025, 11:51 am IST
രാജ്യത്തെ നടുക്കിയ കഫ് സിറപ്പ് ദുരന്തത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പ് നിർമാതാക്കളായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമ ജി രംഗനാഥനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചിന്ദ്‍വാര എസ് പിയുടെ നേതൃത്വത്തിൽ മധ്യപ്രദേശിൽ നിന്ന് എത്തിയ പ്രത്യേക അന്വേഷണസംഘമാണ് ചെന്നൈ പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകും. ചിന്ദ്‍വാരയിലാണ് കഫ് സിറപ്പ് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത്. മാരക രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയ കഫ് സിറപ്പ് കഴിച്ച് ഇരുപതിലധികം കുട്ടികളാണ് രാജ്യത്ത് മരിച്ചത്. കൂടുതൽ പേരും മധ്യപ്രദേശിലാണ്.
Oct 09, 2025, 11:44 am IST
ആലപ്പുഴയില്‍ മോഷണക്കുറ്റം ആരോപിച്ച് മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദശി ഷിബു ആണ് മരിച്ചത്. രണ്ടുപേർ പൊലീസ് കസ്റ്റഡിയില്‍
Oct 09, 2025, 11:24 am IST
എയിംസിനായി ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി. ഇക്കാര്യം മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Oct 09, 2025, 10:09 am IST
കേന്ദ്രമന്ത്രിയെ സന്ദർശിച്ച് പിഎ മുഹമ്മദ് റിയാസ്
Oct 09, 2025, 9:57 am IST
ക്യാൻസർ രോഗികൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസ്സുകളിലാണ് സൗജന്യയാത്രയെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് പോകുന്നവർക്കും യാത്ര സൗജന്യമായിരിക്കും..
Oct 09, 2025, 9:46 am IST
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിമർശിച്ച വിഡി സതീശൻ ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക് വിറ്റെന്നും ആരോപിച്ചു. കൊള്ളയ്ക്ക് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡിനെ പുറത്താക്കണം. എന്നീ ആവശ്യങ്ങളുമായി തങ്ങൾ മുന്നോട്ടുപോകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Oct 09, 2025, 8:55 am IST
കോട്ടയത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ വീടിന് പുറകില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Oct 09, 2025, 8:14 am IST
കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം. തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാർമ ഉടമ അറസ്റ്റില്‍. ഒളിവിലായിരുന്ന ജി രംഗനാഥനാണ് പിടിയിലായത്
Oct 09, 2025, 8:13 am IST
ആശുപത്രിയില്‍ കൊലപാതകം
തിരുവനന്തപുരത്ത് ആശുപത്രിയില്‍ കൊലപാതകം. പട്ടം എസ് യു ടി ആശുപത്രിയിൽ വെച്ച് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് വാസുദേവന്‍ ചികിത്സയില്‍
Oct 09, 2025, 7:31 am IST
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച കെജിഎംഒഎ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും. എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടന നേതാക്കള്‍ കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.
7:31 AM, 9 Oct

8:13 AM, 9 Oct
ആശുപത്രിയില്‍ കൊലപാതകം
തിരുവനന്തപുരത്ത് ആശുപത്രിയില്‍ കൊലപാതകം. പട്ടം എസ് യു ടി ആശുപത്രിയിൽ വെച്ച് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് വാസുദേവന്‍ ചികിത്സയില്‍
8:14 AM, 9 Oct
കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം. തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാർമ ഉടമ അറസ്റ്റില്‍. ഒളിവിലായിരുന്ന ജി രംഗനാഥനാണ് പിടിയിലായത്
8:55 AM, 9 Oct
കോട്ടയത്ത് വീട്ടമ്മയെ കഴുത്തറത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി ലീന ജോസ്(56) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെ വീടിന് പുറകില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
9:46 AM, 9 Oct
ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിമർശിച്ച വിഡി സതീശൻ ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക് വിറ്റെന്നും ആരോപിച്ചു. കൊള്ളയ്ക്ക് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡിനെ പുറത്താക്കണം. എന്നീ ആവശ്യങ്ങളുമായി തങ്ങൾ മുന്നോട്ടുപോകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
9:57 AM, 9 Oct
ക്യാൻസർ രോഗികൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസ്സുകളിലാണ് സൗജന്യയാത്രയെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് പോകുന്നവർക്കും യാത്ര സൗജന്യമായിരിക്കും..
10:09 AM, 9 Oct
കേന്ദ്രമന്ത്രിയെ സന്ദർശിച്ച് പിഎ മുഹമ്മദ് റിയാസ്
11:24 AM, 9 Oct
എയിംസിനായി ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി. ഇക്കാര്യം മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
11:44 AM, 9 Oct
ആലപ്പുഴയില്‍ മോഷണക്കുറ്റം ആരോപിച്ച് മധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി സ്വദശി ഷിബു ആണ് മരിച്ചത്. രണ്ടുപേർ പൊലീസ് കസ്റ്റഡിയില്‍
11:51 AM, 9 Oct
രാജ്യത്തെ നടുക്കിയ കഫ് സിറപ്പ് ദുരന്തത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പ് നിർമാതാക്കളായ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമ ജി രംഗനാഥനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചിന്ദ്‍വാര എസ് പിയുടെ നേതൃത്വത്തിൽ മധ്യപ്രദേശിൽ നിന്ന് എത്തിയ പ്രത്യേക അന്വേഷണസംഘമാണ് ചെന്നൈ പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകും. ചിന്ദ്‍വാരയിലാണ് കഫ് സിറപ്പ് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത്. മാരക രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയ കഫ് സിറപ്പ് കഴിച്ച് ഇരുപതിലധികം കുട്ടികളാണ് രാജ്യത്ത് മരിച്ചത്. കൂടുതൽ പേരും മധ്യപ്രദേശിലാണ്.
1:05 PM, 9 Oct
ഭരണപക്ഷത്തിനെതിരേയും സ്പീക്കർക്കുമെതിരെ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിനെതിരെ സഭ്യേതരമായ പരാമര്‍ശം നടത്തിയിട്ടും സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭാഗത്തുനിന്ന് ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
1:09 PM, 9 Oct
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പുറത്താക്കി. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം റദ്ദാക്കിയതായി അസോസിയേഷന്‍ അറിയിച്ചു. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം.
1:37 PM, 9 Oct
നിയമസഭയിലെ കയ്യാങ്കളി. ചീഫ് മാർഷലിനെ മർദ്ദിച്ച സംഭവത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് സ്പീക്കർ. എം വിന്‍സെന്‍റ്, സനീഷ് കുമാർ, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്
1:38 PM, 9 Oct
നിയമസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്ന് യു ഡി എഫ് എംഎല്‍എ എം വിന്‍സെന്റ്. സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമുള്ള ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1:43 PM, 9 Oct
ബീഫ് ബിരിയാണ് കഴിക്കുന്ന രംഗം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് സെന്‍സർ ബോർഡ്. ഗണപതിവട്ടം എന്ന് പറയുന്നതും ഒഴിവാക്കണം. ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ സിനിമ അധികൃതർക്കാണ് സെന്‍സറിങ് ബോർഡിന്റെ നിർദേശം ലഭിച്ചത്.
2:18 PM, 9 Oct
ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേരളത്തിന് കൂടുതല്‍ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ വ്യക്തമാക്കി
2:50 PM, 9 Oct
തിരഞ്ഞെടുപ്പ് വാഗ്ധാനം
ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ എല്ലാ വീടുകളിലും ഒരു സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസത്തിനകം ഇതിന് വേണ്ട നിയമം കൊണ്ടുവരും. 20 മാസത്തിനകം ബിഹാറാകെ നിയമം നടപ്പാക്കും. വെറുതെ പറയുന്നതല്ല, കണക്കുകൾ പരിശോധിച്ച് നടക്കുമെന്ന് ഉറപ്പിച്ചാണ് പറയുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇപ്പോഴത്തെ എൻഡിഎ സർക്കാരിന് തൊഴിലില്ലായ്മ വേതനം നൽകാനാണ് താത്പര്യം , തൊഴിൽ ഉറപ്പ് നൽകാനല്ലെന്നും നിലവിൽ പ്രതിപക്ഷനേതാവായ തേജസ്വി കുറ്റപ്പെടുത്തി. ബിഹാറിന്റെ വികസനം ഉറപ്പാക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും തേജസ്വി യാദവ് പറ്റ്നയിൽ പറഞ്ഞു.
4:37 PM, 9 Oct
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും.
4:52 PM, 9 Oct
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. നടപടികള്‍ പൂർത്തിയാക്കി ദേവസ്വം വിജിലന്‍സ് നാളെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
5:52 PM, 9 Oct
സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്
2025-ലെ സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്. ലാസ്ലോ ക്രാസ്‌നഹോര്‍ക്കായ് എഴുതിയ കൃതികള്‍ ആധുനിക യൂറോപ്യന്‍ സാഹിത്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെര്‍ഷ്റ്റ് 07769 എന്ന നോവലാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. രാജ്യത്തിന്റെ സാമൂഹിക അസ്വസ്ഥതകള്‍ എഴുത്തില്‍ സൂക്ഷ്മമായും ആഴത്തിലും ചിത്രീകരിച്ച നോവലാണ് ഹെര്‍ഷ്റ്റ് 07769.
7:02 PM, 9 Oct
കര്‍ണാടകയിലെ വിജയപുര ബാങ്ക് കവര്‍ച്ചാ കേസില്‍ ബീഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. മോഷണം പോയ 20 കിലോ സ്വര്‍ണത്തില്‍ ഒന്‍പത് കിലോ സ്വര്‍ണം കണ്ടെടുത്തു. പ്രതികള്‍ക്ക് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്. തോക്ക് നല്‍കിയ ആളും പിടിയിലായി. 86 ലക്ഷം രൂപയും വീണ്ടെടുത്തു.
7:11 PM, 9 Oct
കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. മുപ്പതിലധികം കടകളാണ് കത്തിനശിച്ചത്. ഇപ്പോഴും തീ കൂടുതല്‍ കടകളിലേക്ക് പടരുകയാണ്. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.
8:27 PM, 9 Oct
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌ട്രോങ് റൂം പരിശോധന ശനിയാഴ്ച നടക്കും. ദ്വാരപാലക ശില്‍പമടക്കം അമൂല്യ വസ്തുക്കളുടെ പരിശോധനയാണ് നടത്തുന്നത്. സ്വര്‍ണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യ വസ്തുക്കളുടെ പട്ടിക തയാറാക്കുന്നത്. ജസ്റ്റീസ് കെടി ശങ്കരനെയാണ് സ്‌ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്നത്.
9:42 PM, 9 Oct
ബീഹാര്‍ തിരഞ്ഞെടുപ്പ്; എഐ വീഡിയോകള്‍ക്ക് നിരോധനം
വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് വീഡിയോകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വോട്ടര്‍മാരെ സ്വാധീനിക്കാനോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാനോ എഐ വീഡിയോകള്‍ ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
1:47 AM, 10 Oct