ഖത്തറിനെ ആക്രമിക്കാനുളഅള തീരുമാനം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. ആക്രമണം സംബന്ധിച്ച് ഖത്തറിന് വിവരം നൽകാൻ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫിന് നിർദേശം നൽകിയിരുന്നുവെന്നും എന്നാൽ ആക്രമണം തടയാൻ സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ദോഹയിലെ ഹമാസിനെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് യുഎസ് സൈന്യം തന്നെ അറിയിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
ആക്രമണത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇസ്രായേൽ നടത്തിയത് ഏകപക്ഷീയമായ ആക്രമണമാണ്. ഈ ആക്രമണം, ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകില്ല.എന്നാൽ, ഗാസയിലെ ജനങ്ങളുടെ ദുരിതത്തിൽ നിന്ന് ലാഭം നേടുന്ന ഹമാസിനെ ഇല്ലാതാക്കുക എന്നത് ഒരു നല്ല ലക്ഷ്യമാണെന്നും ട്രംപ് പറഞ്ഞു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം.ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെയ്പ്പിന്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കള്‍ക്കുനേരെ ആക്രമണത്തിന് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടതെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയത്.
മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Sep 11, 2025, 12:08 am IST
മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാൻ റദ്ദാക്കില്ലെന്ന് വ്യക്തമാക്കി ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍. ഇത്തരത്തില്‍ ആലോചിക്കുന്നതായി ചില സോഷ്യൽ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ വ്യാജമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പൊതുജന താത്പര്യത്തിനും നിയമ വ്യവസ്ഥയ്ക്കും വിരുദ്ധമായതും തികച്ചും അടിസ്ഥാനരഹിതവുമായ ഒരു കിംവദന്തിയാണിതെന്നും ട്രാസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
Sep 10, 2025, 11:49 pm IST
ഫെഡറലിസം തകര്‍ന്നാല്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇന്ത്യയുടെ അത് തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. ഫെഡറലിസത്തിന് വേണ്ടി പോരാടിയ ചരിത്രമാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
Sep 10, 2025, 11:06 pm IST
കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര റെയിൽവേ സ്‌റ്റേഷനിൽ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ പരിശോധന നടത്തുകയാണ്.
Sep 10, 2025, 10:31 pm IST
രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് നേപ്പാളിലെ ഇടക്കാല നേതാവായി നിര്‍ദ്ദേശിക്കപ്പെട്ട മുന്‍ ചീഫ് ജസ്‌റ്റിസ് കൂടിയായ സുശീല കര്‍ക്കി. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുശീല കർക്കി കൂട്ടിച്ചേര്‍ത്തു.
Sep 10, 2025, 10:06 pm IST
കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇന്ന് രാത്രിയോടെയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്‌മാരം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടർന്ന് ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
Sep 10, 2025, 9:27 pm IST
നേപ്പാളില്‍ ജെന്‍ സീ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി ആവണമെന്ന നിർദ്ദേശം അംഗീകരിച്ചു. നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതാവിനെ നിർദ്ദേശിച്ചുകൊണ്ട് യുവ പ്രതിനിധികൾ തന്നെ രംഗത്തെത്തിയത്.
Sep 10, 2025, 8:41 pm IST
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സംഗമത്തിൽ സർക്കാരിന്റെ റോൾ എന്തെന്നും, ആർക്കാണ് പരിപാടി നടത്തണമെന്ന ആവശ്യമെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാൽ ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ,ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി
Sep 10, 2025, 8:02 pm IST
ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ സമൂഹം ഒന്നിച്ച് ശബ്‍ദമുയര്‍ത്തണമെന്നും ഈ കിരാത നടപടിക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് സമസ്‌ത. കോഴിക്കോട് സമസ്‌ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Sep 10, 2025, 7:09 pm IST
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെ വീണ്ടും വിമർശനവുമായി കെടി ജലീൽ എംഎൽഎ രംഗത്ത്. ഫിറോസിന്റേത് റിവേഴ്‌സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെടി ജലീൽ വിമർശിച്ചു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ കെടി ജലീലിൽ മനോനില തെറ്റിയ നേതാവാണെന്നും ചികിത്സ നൽകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി ഇതിനോട് പ്രതികരിച്ചു.
Sep 10, 2025, 6:42 pm IST
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് എതിരെ മൊഴി. വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയിരിക്കുന്നത്.
Sep 10, 2025, 6:25 pm IST
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Sep 10, 2025, 5:48 pm IST
രാജ്യവ്യാപക വോട്ടർ പട്ടിക പരിഷ്‌കരണം ഒക്ടോബറോടെ ആരംഭിച്ചേക്കും
രാജ്യവ്യാപകമായി ഒരു പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണം ഒക്ടോബറോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. ബുധനാഴ്‌ച എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ (സിഇഒ) യോഗത്തിൽ ഈ പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്‌തുവെന്നാണ് വിവരം.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലും സമാനമായ ഒരു വോട്ടർ പട്ടിക പരിഷ്‌കരണം കമ്മീഷൻ അടുത്തിടെ നടത്തിയിരുന്നു. ആ പ്രക്രിയ ഇനി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
Sep 10, 2025, 5:30 pm IST
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വര ബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. വിദഗ്‌ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്.
Sep 10, 2025, 4:10 pm IST
തിരുവനന്തപുരം കനകക്കുന്നില്‍ വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെ ലാത്തി വീശി പൊലീസ്. ഓണം വാരാന്ത്യത്തിന്റെ സമാപനത്തിനിടെയാണ് ആള്‍ക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശിയത്. പൊലീസ് യുവാക്കളെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
Sep 10, 2025, 3:28 pm IST
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ദില്ലി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലേര്‍ട്ട്.
Sep 10, 2025, 2:51 pm IST
നേപ്പാൾ പ്രഭോക്ഷം; സർവ്വീസുകൾ വിർത്തിവെച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ
കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും നിർത്തിവെച്ചതായി കമ്പനികൾ അറിയിച്ചു.
Sep 10, 2025, 2:49 pm IST
നേപ്പാൾ പ്രക്ഷോഭം; രക്ഷപ്പെട്ട് ജയിൽ തടവുകാരും
അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നേപ്പാളിലെ കാഠ്മണ്ഡുവിലെ ദില്ലിബസാർ ജയിലിൽ നിന്ന്
നിരവധി തടവുകാർ രക്ഷപ്പെട്ടു. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. അക്രമകാരികളായ പ്രക്ഷോഭകർ ജയിലനകത്ത് കയറി അക്രമം അഴിച്ചുവിട്ടു. ഇതിനിടയിലാണ് സെല്ലുകൾ തകർത്ത് പലരും രക്ഷപ്പെട്ടത്. അതിനിടെ, ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ച് തടവുകാരെ സശാസ്ത്ര സീമ ബൽ പിടികൂടി ഇന്ത്യ അറിയിച്ചു. സിദ്ധാർത്ഥ്‌നഗർ മേഖലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും തുടർനടപടികൾക്കായി പോലീസിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ജയിലിന് അകത്തും പുറത്തും നേപ്പാൾ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്
Sep 10, 2025, 1:52 pm IST
അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ
സാമൂഹിക മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നേപ്പാളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ.അതിർത്തി രക്ഷാസേനയായ സശസ്ത്ര സീമാ ബൽ (SSB)-നൊപ്പം സംസ്ഥാന പോലീസ് സേനാംഗങ്ങളെയും ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
Sep 10, 2025, 12:22 pm IST
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം
കത്തിടപാടുകളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണമെന്ന് ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. നിവേദകർക്ക് നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം.
Sep 10, 2025, 12:17 pm IST
വേടൻ അറസ്റ്റിൽ
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ വേടനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചു.
Sep 10, 2025, 11:57 am IST
നേപ്പാളിലെ പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് സൈന്യം
പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ചർച്ചയ്കക് തയ്യാറാകണമെന്ന് പ്രേക്ഷോഭകരോട് സൈന്യം. സമാധാനം പുനഃസ്ഥാപിക്കണം.ജനങ്ങളെയും സ്വത്തുക്കളെയും നേപ്പാളിന്റെ പാരമ്പര്യത്തെയും സംരക്ഷിക്കാനും പൗരന്മാർക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും സഹകരിക്കണമെന്നും കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ അഭ്യർത്ഥിച്ചു. കൊള്ളിവെപ്പ്, അക്രമം എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു .
Sep 10, 2025, 11:49 am IST
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്; സർവ്വേകളിൽ സോഹ്റാൻ മംദാനിക്ക് മുൻതൂക്കം
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സോഹ്റാൻ മംദാനിക്ക് സർവ്വേകളിൽ മുൻതൂക്കം. സെപ്റ്റംബർ 2 മുതൽ 6 വരെ നടത്തിയ സർവേ പ്രകാരം 46% പേരുടെ പിന്തുണയാണ് മംദാനിക്ക് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ആൻഡ്രൂ ക്യുമോയ്ക്ക് 24 ശതമാനവും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കർട്ടിസ് സ്ലിവയ്ക്ക് 15 ശതമാനം വോട്ടുകളും എറിക് ആദംസിന് 9ശതമാനം വോട്ടുകളും ലഭിച്ചു.
പ്രധാന സ്ഥാനാർത്ഥികൾക്കിടയിൽ മത്സരം കടുക്കുകയാണെങ്കിൽ മംദാനിയുടെ ഇപ്പോഴത്തെ ലീഡ് കുറയാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെയും പണ്ഡിതൻ മഹമൂദ് മംദാനിയുടെയും മകനാണ് സോഹ്റാൻ മംദാനി.
അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടിതായി പോളണ്ട്. സഖ്യകക്ഷികളുടെ വിമാനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ടെന്ന് പോളിഷ് സായുധ സേനയുടെ ഓപ്പറേഷണൽ കമാൻഡ് എക്സിൽ കുറിച്ചു. ഭൗമ അധിഷ്ഠിത വ്യോമ പ്രതിരോധ, റഡാർ നിരീക്ഷണ സംവിധാനങ്ങൾ അതീവ ജാഗ്രതാ നിലയിലാണെന്നും അവർ അറിയിച്ചു. യുക്രൈനെതിരെ റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് റഷ്യൻ ഡ്രോണുകൾ പോളണ്ട് വ്യോമാതിർത്തിയിലും എത്തിയത്.നിലവിൽ തലസ്ഥാനമായ വാഴ്‌സയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായും പോളണ്ട് അറിയിച്ചു.
Sep 10, 2025, 10:24 am IST
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകാനില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് യുവതികള്‍. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് ഇരകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.
Sep 10, 2025, 9:23 am IST
ഖത്തറിലെ ഇസ്രായേൽ ആക്രമണം; ആശങ്ക അറിയിച്ച് ഇന്ത്യ
ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മേഖലയിൽ സംഘർഷം വർധിക്കുന്നത് തടയാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ഇടപെടലുകൾക്ക് പ്രാധാന്യം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Sep 10, 2025, 8:51 am IST
ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ശതമാനം തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ട്രംപ്
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്താനുള്ള കൂട്ടായ ശ്രമമെന്ന നിലയിൽ, ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100% വരെ താരിഫ് ചുമത്താൻ യൂറോപ്യൻ യൂണിയനോട് (EU) ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വാഷിംഗ്ടണിൽ ചേർന്ന യുഎസ്-യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് ട്രംപ് ഈ അസാധാരണ ആവശ്യം ഉന്നയിച്ചത്. യുക്രൈൻ യുദ്ധത്തിന് റഷ്യക്ക് ആവശ്യമായ വരുമാനം ഇല്ലാതാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനായിരുന്നു യോഗം.
Sep 10, 2025, 8:24 am IST
ട്രംപിന്റെ പോസ്റ്റ്; മറുപടിയുമായി മോദി
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണെന്ന് മോദി കുറിച്ചു.ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇരു ടീമുകളും പ്രവർത്തിക്കുന്നുണ്ടെന്ന് മോദി അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 10, 2025, 7:43 am IST
സംസ്ഥാനത്ത് ഇന്ന് മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Sep 10, 2025, 6:51 am IST
'മോദിയുമായി ചർച്ച തയ്യാർ'; ട്രംപ്
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ട്രൂത്ത് സോഷ്യൽ എന്ന തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. “ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എൻ്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരുന്ന ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ട്രംപ് കുറിച്ചു.
6:51 AM, 10 Sep

7:43 AM, 10 Sep
സംസ്ഥാനത്ത് ഇന്ന് മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
8:24 AM, 10 Sep
ട്രംപിന്റെ പോസ്റ്റ്; മറുപടിയുമായി മോദി
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണെന്ന് മോദി കുറിച്ചു.ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇരു ടീമുകളും പ്രവർത്തിക്കുന്നുണ്ടെന്ന് മോദി അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
8:51 AM, 10 Sep
ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ശതമാനം തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ട്രംപ്
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്താനുള്ള കൂട്ടായ ശ്രമമെന്ന നിലയിൽ, ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100% വരെ താരിഫ് ചുമത്താൻ യൂറോപ്യൻ യൂണിയനോട് (EU) ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വാഷിംഗ്ടണിൽ ചേർന്ന യുഎസ്-യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് ട്രംപ് ഈ അസാധാരണ ആവശ്യം ഉന്നയിച്ചത്. യുക്രൈൻ യുദ്ധത്തിന് റഷ്യക്ക് ആവശ്യമായ വരുമാനം ഇല്ലാതാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനായിരുന്നു യോഗം.
9:23 AM, 10 Sep
ഖത്തറിലെ ഇസ്രായേൽ ആക്രമണം; ആശങ്ക അറിയിച്ച് ഇന്ത്യ
ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മേഖലയിൽ സംഘർഷം വർധിക്കുന്നത് തടയാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ഇടപെടലുകൾക്ക് പ്രാധാന്യം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
10:24 AM, 10 Sep
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകാനില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് യുവതികള്‍. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് ഇരകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.
അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടിതായി പോളണ്ട്. സഖ്യകക്ഷികളുടെ വിമാനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ടെന്ന് പോളിഷ് സായുധ സേനയുടെ ഓപ്പറേഷണൽ കമാൻഡ് എക്സിൽ കുറിച്ചു. ഭൗമ അധിഷ്ഠിത വ്യോമ പ്രതിരോധ, റഡാർ നിരീക്ഷണ സംവിധാനങ്ങൾ അതീവ ജാഗ്രതാ നിലയിലാണെന്നും അവർ അറിയിച്ചു. യുക്രൈനെതിരെ റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് റഷ്യൻ ഡ്രോണുകൾ പോളണ്ട് വ്യോമാതിർത്തിയിലും എത്തിയത്.നിലവിൽ തലസ്ഥാനമായ വാഴ്‌സയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായും പോളണ്ട് അറിയിച്ചു.
11:49 AM, 10 Sep
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്; സർവ്വേകളിൽ സോഹ്റാൻ മംദാനിക്ക് മുൻതൂക്കം
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സോഹ്റാൻ മംദാനിക്ക് സർവ്വേകളിൽ മുൻതൂക്കം. സെപ്റ്റംബർ 2 മുതൽ 6 വരെ നടത്തിയ സർവേ പ്രകാരം 46% പേരുടെ പിന്തുണയാണ് മംദാനിക്ക് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ആൻഡ്രൂ ക്യുമോയ്ക്ക് 24 ശതമാനവും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കർട്ടിസ് സ്ലിവയ്ക്ക് 15 ശതമാനം വോട്ടുകളും എറിക് ആദംസിന് 9ശതമാനം വോട്ടുകളും ലഭിച്ചു.
പ്രധാന സ്ഥാനാർത്ഥികൾക്കിടയിൽ മത്സരം കടുക്കുകയാണെങ്കിൽ മംദാനിയുടെ ഇപ്പോഴത്തെ ലീഡ് കുറയാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെയും പണ്ഡിതൻ മഹമൂദ് മംദാനിയുടെയും മകനാണ് സോഹ്റാൻ മംദാനി.
11:57 AM, 10 Sep
നേപ്പാളിലെ പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് സൈന്യം
പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ചർച്ചയ്കക് തയ്യാറാകണമെന്ന് പ്രേക്ഷോഭകരോട് സൈന്യം. സമാധാനം പുനഃസ്ഥാപിക്കണം.ജനങ്ങളെയും സ്വത്തുക്കളെയും നേപ്പാളിന്റെ പാരമ്പര്യത്തെയും സംരക്ഷിക്കാനും പൗരന്മാർക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും സഹകരിക്കണമെന്നും കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ അഭ്യർത്ഥിച്ചു. കൊള്ളിവെപ്പ്, അക്രമം എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു .
12:17 PM, 10 Sep
വേടൻ അറസ്റ്റിൽ
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ വേടനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചു.
12:22 PM, 10 Sep
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം
കത്തിടപാടുകളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണമെന്ന് ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. നിവേദകർക്ക് നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിർദേശം.
1:52 PM, 10 Sep
അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ
സാമൂഹിക മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നേപ്പാളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ.അതിർത്തി രക്ഷാസേനയായ സശസ്ത്ര സീമാ ബൽ (SSB)-നൊപ്പം സംസ്ഥാന പോലീസ് സേനാംഗങ്ങളെയും ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.
2:49 PM, 10 Sep
നേപ്പാൾ പ്രക്ഷോഭം; രക്ഷപ്പെട്ട് ജയിൽ തടവുകാരും
അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നേപ്പാളിലെ കാഠ്മണ്ഡുവിലെ ദില്ലിബസാർ ജയിലിൽ നിന്ന്
നിരവധി തടവുകാർ രക്ഷപ്പെട്ടു. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. അക്രമകാരികളായ പ്രക്ഷോഭകർ ജയിലനകത്ത് കയറി അക്രമം അഴിച്ചുവിട്ടു. ഇതിനിടയിലാണ് സെല്ലുകൾ തകർത്ത് പലരും രക്ഷപ്പെട്ടത്. അതിനിടെ, ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ച് തടവുകാരെ സശാസ്ത്ര സീമ ബൽ പിടികൂടി ഇന്ത്യ അറിയിച്ചു. സിദ്ധാർത്ഥ്‌നഗർ മേഖലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും തുടർനടപടികൾക്കായി പോലീസിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ജയിലിന് അകത്തും പുറത്തും നേപ്പാൾ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്
2:51 PM, 10 Sep
നേപ്പാൾ പ്രഭോക്ഷം; സർവ്വീസുകൾ വിർത്തിവെച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ
കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും നിർത്തിവെച്ചതായി കമ്പനികൾ അറിയിച്ചു.
3:28 PM, 10 Sep
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ദില്ലി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലേര്‍ട്ട്.
4:10 PM, 10 Sep
തിരുവനന്തപുരം കനകക്കുന്നില്‍ വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെ ലാത്തി വീശി പൊലീസ്. ഓണം വാരാന്ത്യത്തിന്റെ സമാപനത്തിനിടെയാണ് ആള്‍ക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശിയത്. പൊലീസ് യുവാക്കളെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
5:30 PM, 10 Sep
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വര ബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. വിദഗ്‌ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്.
5:48 PM, 10 Sep
രാജ്യവ്യാപക വോട്ടർ പട്ടിക പരിഷ്‌കരണം ഒക്ടോബറോടെ ആരംഭിച്ചേക്കും
രാജ്യവ്യാപകമായി ഒരു പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണം ഒക്ടോബറോടെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. ബുധനാഴ്‌ച എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ (സിഇഒ) യോഗത്തിൽ ഈ പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്‌തുവെന്നാണ് വിവരം.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലും സമാനമായ ഒരു വോട്ടർ പട്ടിക പരിഷ്‌കരണം കമ്മീഷൻ അടുത്തിടെ നടത്തിയിരുന്നു. ആ പ്രക്രിയ ഇനി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
6:25 PM, 10 Sep
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
6:42 PM, 10 Sep
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നേതാക്കള്‍ക്ക് എതിരെ മൊഴി. വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് മൊഴി നല്‍കിയിരിക്കുന്നത്.
7:09 PM, 10 Sep
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെ വീണ്ടും വിമർശനവുമായി കെടി ജലീൽ എംഎൽഎ രംഗത്ത്. ഫിറോസിന്റേത് റിവേഴ്‌സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെടി ജലീൽ വിമർശിച്ചു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ കെടി ജലീലിൽ മനോനില തെറ്റിയ നേതാവാണെന്നും ചികിത്സ നൽകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി ഇതിനോട് പ്രതികരിച്ചു.
8:02 PM, 10 Sep
ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിനെതിരെ സമൂഹം ഒന്നിച്ച് ശബ്‍ദമുയര്‍ത്തണമെന്നും ഈ കിരാത നടപടിക്കെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ച് പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് സമസ്‌ത. കോഴിക്കോട് സമസ്‌ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
8:41 PM, 10 Sep
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സംഗമത്തിൽ സർക്കാരിന്റെ റോൾ എന്തെന്നും, ആർക്കാണ് പരിപാടി നടത്തണമെന്ന ആവശ്യമെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാൽ ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ,ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി
9:27 PM, 10 Sep
നേപ്പാളില്‍ ജെന്‍ സീ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി ആവണമെന്ന നിർദ്ദേശം അംഗീകരിച്ചു. നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതാവിനെ നിർദ്ദേശിച്ചുകൊണ്ട് യുവ പ്രതിനിധികൾ തന്നെ രംഗത്തെത്തിയത്.
10:06 PM, 10 Sep
കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇന്ന് രാത്രിയോടെയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്‌മാരം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടർന്ന് ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
10:31 PM, 10 Sep
രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് നേപ്പാളിലെ ഇടക്കാല നേതാവായി നിര്‍ദ്ദേശിക്കപ്പെട്ട മുന്‍ ചീഫ് ജസ്‌റ്റിസ് കൂടിയായ സുശീല കര്‍ക്കി. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുശീല കർക്കി കൂട്ടിച്ചേര്‍ത്തു.
11:06 PM, 10 Sep
കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര റെയിൽവേ സ്‌റ്റേഷനിൽ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ പരിശോധന നടത്തുകയാണ്.
11:49 PM, 10 Sep
ഫെഡറലിസം തകര്‍ന്നാല്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇന്ത്യയുടെ അത് തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. ഫെഡറലിസത്തിന് വേണ്ടി പോരാടിയ ചരിത്രമാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
12:08 AM, 11 Sep