യുഎസിൽ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു; യെമനിൽ ഇസ്രായേൽ ആക്രമണത്തിൽ 35 മരണം..മറ്റ് വാർത്തകൾ
വലതുപക്ഷ ആക്റ്റിവിസ്റ്റും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‌റെ വിശ്വസ്തനുമായ ചാർലി കിർക്ക് (31) കൊല്ലപ്പെട്ടു. യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. അതേസമയം കൊലപാതകിയെ കണ്ടെത്താനായിട്ടില്ല. ഒരാൾ കസ്റ്റഡിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കിർക്കിന്റെ മരണവാർത്ത ട്രംപ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 'അമേരിക്കയിലെ യുവാക്കളുടെ ഹൃദയം ചാൾട്ടനെപ്പോലെ മറ്റാർക്കും മനസ്സിലായിട്ടില്ലെന്ന്' ട്രംപ് കുറിച്ചു.
അതിനിടെ ഖത്തറിനെ ആക്രമിച്ചതിന് പിന്നാലെ യെമൻ തലസ്ഥാനമായ സനായിലും ഇസ്രായേൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഏകദേശം നൂറോളം പേർക്ക് പരിക്കേറ്റതായി ഹൂതി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രായേൽ സ്ഥിരീകരണം.മറ്റ് പ്രധാനവാർത്തകൾ കൂടി അറിയാം













Click it and Unblock the Notifications