Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ സ്ഥലം ഞങ്ങളുടേത്, പലസ്തീൻ എന്നൊരു രാജ്യം ഉണ്ടാകില്ല'..ദോഹ ആക്രമണത്തെ ന്യായീകരിച്ചും നെതന്യാഹു

പലസ്തീൻ എന്ന രാജ്യം ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആ പ്രദേശം ഞങ്ങളുടേതാണ്, പലസ്തീൻ രാജ്യം എന്നൊരു ആശയം യാഥാർത്ഥ്യമാകില്ലെന്നും നെതന്യാഹു പറഞ്ഞു. ജറുസലേമിന് കിഴക്കുള്ള ഇസ്രായേലി സെറ്റിൽമെന്റായ മാലെ അദുമിമിൽ നടന്ന ചടങ്ങിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

' പലസ്തീൻ രാജ്യം ഉണ്ടാകില്ലെന്ന നമ്മുടെ വാഗ്ദാനം നാം നിറവേറ്റാൻ പോകുന്നു, ഈ സ്ഥലം നമുക്ക് അവകാശപ്പെട്ടതാണ്. നമ്മുടെ പാരമ്പര്യം, നമ്മുടെ ഭൂമി, നമ്മുടെ സുരക്ഷ എന്നിവ നാം സംരക്ഷിക്കും. ഈ നഗരത്തിലെ ജനസംഖ്യ നാം ഇരട്ടിയാക്കാൻ പോകുകയാണ്', പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു. അതിനിടെ ഇസ്രയേലിന്റെ ദോഹ ആക്രമണത്തെ 'സെപ്റ്റംബർ 11' ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയും നെതന്യാഹു ന്യായീകരിച്ചു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് '9/11' നിമിഷമായിരുന്നുവെന്നും അന്ന് യുഎസ് എന്തൊക്കെ ചെയ്തോ അത് മത്രമേ ഇപ്പോൾ ഇസ്രായേൽ ചെയ്യുന്നുള്ളൂവെന്നും നെതന്യാഹു പറഞ്ഞു.

newproject89

Sep 12, 2025, 11:06 pm IST

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പിന്തുണ. നിലവില്‍ ഗാസ മുനമ്പിന്റെ നിയന്ത്രണം വഹിക്കുന്ന ഹമാസിന്റെ പങ്കാളിത്തമില്ലാതെ ദ്വിരാഷ്ട്ര പരിഹാരം എന്ന 'ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ' ആണ് ഇന്ത്യ അടക്കമുള്ള 142 രാജ്യങ്ങള്‍ യുഎന്നില്‍ പിന്തുണച്ചത്.
Sep 12, 2025, 10:11 pm IST

കര്‍ണാടകയിലെ ഹാസനില്‍ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം. ആറ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു
Sep 12, 2025, 9:53 pm IST

വയനാട് പടിഞ്ഞാറത്തറയില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കു നേരെ പീഡനശ്രമം. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലാണ് സംഭവം. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിന് എതിരെയാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു
Sep 12, 2025, 9:11 pm IST

ബോംബെ ഹെക്കോടതി കെട്ടിടത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ഇമെയില്‍ വഴിയാണ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബെ ഹൈക്കോടതിയിലെ നടപടികള്‍ നിര്‍ത്തിവെച്ചു. കോടതിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇമെയില്‍ ലഭിച്ചത്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉച്ചയ്ക്ക് 12.45 ഓടെ കോടതി പരിസരം ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ബാര്‍ അസോസിയേഷനുകളോട് അവരുടെ അംഗങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Sep 12, 2025, 7:41 pm IST

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി. ഉടന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
Sep 12, 2025, 7:40 pm IST

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് അന്വേഷിക്കും. മേല്‍നോട്ട ചുമതല എറണാകുളം ഡിസിപിക്ക്
Sep 12, 2025, 7:02 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും. 2023 മെയ് മാസത്തില്‍ മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് മോദി മണിപ്പൂരിലെത്തുന്നത്. മോദി സംസ്ഥാനത്തേക്ക് സന്ദര്‍ശനം നടത്തുമെന്ന് ദിവസങ്ങളായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മണിപ്പൂര്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
Sep 12, 2025, 6:23 pm IST

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് സ്വിമ്മിംഗ് പൂളില്‍ കുളിച്ചിരുന്നു.
Sep 12, 2025, 6:21 pm IST

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. അക്രമിയായ മേലാര്‍കോട് സ്വദേശി ഗിരീഷിനെഅറസ്റ്റിലായി. സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷും യുവതിയും നാലുവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് യുവതി വിദേശത്ത് ജോലിക്ക് പോയത്. നാട്ടില്‍ അവധിക്ക് വന്ന യുവതിയോട് ഗിരീഷ് വിവാഹകാര്യം സംസാരിച്ചെങ്കിലും യുവതി നിരസിച്ചു. ബസ് ഡ്രൈവര്‍ ആയ തന്നെ ഒഴിവാക്കാന്‍ യുവതി ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഗിരീഷ് നല്‍കിയ മൊഴി. ഗിരീഷിന്റെ കയ്യില്‍ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ട്.
Sep 12, 2025, 5:29 pm IST

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. വാര്യര്‍ സമുദായത്തിന് പുറത്തുള്ളവര്‍ക്കും കഴകക്കാരാകാം എന്ന് കോടതി. നിയമനം പാരമ്പര്യ അവകാശമാണ് എന്ന് തെക്കേവാര്യം കുടുംബത്തിന്റെ വാദം കോടതി തള്ളി
Sep 12, 2025, 5:24 pm IST

കാണ്ട്ലയില്‍ നിന്ന് വന്ന സ്പൈസ് ജെറ്റ് Q400 വിമാനത്തില്‍ മുന്‍ ചക്രം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനത്തിന് പിന്‍ചക്രങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതിനാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണ് എന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. വൈകുന്നേരം 5 മണി വരെ എല്ലാ ടേക്ക് ഓഫുകളും നിര്‍ത്തിവച്ചു
Sep 12, 2025, 4:42 pm IST

KSRTC പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവനാസമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ ബോധത്തോടെ അധ്വാനിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലൂടെയാണ് KSRTC പ്രതിസന്ധികളിൽ നിന്ന് കര കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് റെക്കോ‍‍‌ർഡ് വരുമാനം നേടിയത്. തകർന്ന് പോകുമെന്ന് വിലയിരുത്തപ്പെട്ട ഒരു സംവിധാനത്തെയാണ് ചരിത്രനേട്ടത്തിലേക്ക് എത്തിച്ചതെന്നും ജീവനക്കാരെയും മാനേജ്മെന്റിനെയും നേതൃത്വത്തിനെയും അഭിനന്ദിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു
Sep 12, 2025, 4:35 pm IST

വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽകർ. യോഗ്യതയുള്ള ഒരാളും പുറത്താകില്ല. ആധാർ ഉൾപെടെ 12 രേഖകൾ തെളിവായി നൽകാം. നടപടികൾ സുതാര്യമാണെന്നും അപേക്ഷകൾ ഓൺലൈൻ ആയി നൽകാമെന്നും അദ്ദേഹം വിശദീകരിച്ചു. ബിഎൽഒമാർ നേരിട്ട് വീടുകളിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 12, 2025, 4:11 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പൂർ സന്ദർശിക്കും

2023-ൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പൂർ സന്ദർശിക്കും. 8,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കലാപബാധിതമായ വടക്കുകിഴക്കൻ മേഖലയിലെ സ്ഥിതി നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാത്തതിനെ പ്രതിപക്ഷം കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വിമർശിച്ചിരുന്നു. കലാപത്തിൽ 200 ലധികം പേരാണ് കൊല്ലപ്പെട്ടത്
Sep 12, 2025, 3:21 pm IST

'നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കണം'

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകിയതായി കെ രാധാകൃഷ്ണൻ എംപിനേപ്പാളിലുള്ള മലയാളികളുമായി ഫോണിൽ സംസാരിച്ചിരുന്നു.കുടുങ്ങിക്കിടക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കി വേഗത്തിൽ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർക്ക് ഇന്ത്യൻ എംബസിയുമായി നേരിട്ട് ബന്ധപ്പെടാൻ പ്രത്യേക ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും എംപി അറിയിച്ചു.
Sep 12, 2025, 3:06 pm IST

തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ചിറയൻകീഴ് സ്വദേശി അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു.
Sep 12, 2025, 1:51 pm IST

സിപിഎം നേതാക്കൾക്ക് കുരുക്കായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി മുന്നേറുമെന്നും എംകെ കണ്ണൻ, എസി മൊയ്തീൻ തുടങ്ങിയവർ അടക്കമുള്ള നേതാക്കൾക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ട് എന്നുമാണ് ശരത് ശബ്ദരേഖയിൽ പറയുന്നത്.
Sep 12, 2025, 1:47 pm IST

ബിനോയ് വിശ്വം തുടരും

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും.ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തന്നെ തുടരാൻ തീരുമാനമായത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് 2022ലാണ് ബിനോയ് വിശ്വം സെക്രട്ടറിയായി ചുമതലയേൽക്കുന്നത്
Sep 12, 2025, 12:47 pm IST

സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു

ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. 67 വയസ്സുകാരനായ രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.സെപ്റ്റംബർ 12, 2025-നാണ് അദ്ദേഹം ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രാധാകൃഷ്ണൻ വിജയിച്ചത്.
Sep 12, 2025, 11:33 am IST

ചാർലി കിർക്ക് വധം; പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ചാർലി കിർക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയെ സംബന്ധിച്ച് വിവരം നൽകുന്നയാൾക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രങ്ങളും വീഡിയോകളും എഫ്ബിഐ പങ്കുവെച്ചിട്ടുണ്ട്. ഒരു ബേസ്ബോൾ തൊപ്പിയും സൺഗ്ലാസും ധരിച്ച്, കറുത്ത ബാക്ക്പാക്കും അമേരിക്കൻ പതാകയുടെ ഡിസൈനുള്ള ഷർട്ടും അണിഞ്ഞ ഒരു ചെറുപ്പക്കാരനാണ് ചിത്രങ്ങളിലുള്ളത്.
Sep 12, 2025, 10:23 am IST

ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളി; മാർക്കോ റൂബിയോ

ഇന്ത്യ തങ്ങളുടെ പ്രധാന പങ്കാളിയെന്ന് യുഎസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയിലെ യുഎസ് അംബാസഡർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സെർജിയോ ഗോറിന്റെ സെനറ്റ് സ്ഥിരീകരണ ഹിയറിംഗിൽ സംസാരിക്കവെയാണ് പരാമർശം. 'ഇന്ന് ലോകത്ത് യുഎസിനുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ് ഇന്ത്യയുമായുള്ളത്. 21-ാം നൂറ്റാണ്ട് പ്രധാനമായും രൂപപ്പെടുന്നത് ഇന്തോ-പസഫിക് മേഖലയിലാണ്, അതിന്റെ കാതലിൽ ഇന്ത്യയുണ്ട് റൂബിയോ പറഞ്ഞു.
Sep 12, 2025, 8:57 am IST

ജീവനേകാം ജീവനാകാം: ഐസക് ജോർജിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനിലാണ് ഹൃദയം മിടിക്കുക. കൊല്ലം കൊട്ടാരക്കര ബഥേൽ ചരുവിള വടവോട് സ്വദേശി ഐസക് ജോർജിന്റെ (33) ഹൃദയം ഉൾപ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, 2 നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അതോടൊപ്പം ഐസക് ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
Sep 12, 2025, 8:52 am IST

മോദിയെ സ്വീകരിക്കാൻ ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ചു

മണിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാൻ ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ചു. കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരിൽ ആണ് സംഭവം. സെപ്റ്റംബർ 13-ന് പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപാഡിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന അലങ്കാരങ്ങളാണ് രാത്രി 7:45 ഓടെ വടികളുമായി എത്തിയ ഒരു സംഘം ആളുകൾ നശിപ്പിച്ചത്. കുക്കി-സോ, മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള 2023 ലെ വംശീയ സംഘർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദർശനമാണിത്. മോദിയുടെ വാഹനവ്യൂഹം ഇതേ വഴിയിലൂടെയാണ് കടന്നുപോകാൻ നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആശങ്ക ഉയർത്തുന്നുണ്ട്.
Sep 12, 2025, 7:35 am IST

തിരഞ്ഞെടുപ്പിൽ അട്ടിമറി കേസിൽ ബ്രസീൽ മുൻ പ്രസിഡന്റിന് 27 വർഷം തടവ്

2022ലെ തിരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമ നടത്തിയ കേസിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. അഞ്ച് കുറ്റങ്ങളിൽ ബോൾസോനാരോ കുറ്റക്കാരനാണെന്ന് ബ്രസീലിലെ സുപ്രീം കോടതി ജഡ്ജിമാരുടെ പാനൽ കണ്ടെത്തി. ട്രംപിന്റെ വിശ്വസ്തനാണ് ബോൾസനാരോ. ഇയാൾ നിലവിൽ ബ്രസീലിലെ വീട്ടുതടങ്കലിൽ കഴിയുകയാണ്. അതേസമയം ശിക്ഷാം വാർത്തയിൽ ട്രംപ് പ്രതികരിച്ചു. അദ്ദേഹം മികച്ച മനുഷ്യനാണെന്നും ശിക്ഷയിൽ അതീവ ദുഃഖമുണ്ടെന്നും ട്രംപ് പറഞ്ഞു.
Sep 12, 2025, 7:28 am IST

അമേരിക്കയിൽ ഇന്ത്യൻ വംശജൻ കുത്തേറ്റ് മരിച്ചു

വാഷിംഗ് മെഷിയനുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യൻ വംശജൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഡല്ലാസിലായിരുന്നു സംഭവം. സംഭവത്തിൽ കോബോസ്-മാർട്ടിനെസ് (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന മോട്ടലിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കേടായ വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ കോബോസ്-മാർട്ടിനെസിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിൽ പ്രകോപിതനായ കോബോസ്-മാർട്ടിനെസ് കത്തി ഉപയോദിച്ച് നാഗമല്ലയ്യയെ നിരവധി തവണ കുത്തി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നാഗമല്ലയ്യ മോട്ടലിന്റെ മുൻവശത്തെ ഓഫീസിലേക്ക് ഓടി. എന്നാൽ, കോബോസ്-മാർട്ടിനെസ് പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. സമീപത്തുണ്ടായിരുന്ന നാഗമല്ലയ്യയുടെ ഭാര്യയും മകനും ചേർന്ന് ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും, കോബോസ്-മാർട്ടിനെസ് അവരെ തള്ളിമാറ്റുകയായിരുന്നു.

മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+