മണിപ്പൂരില്‍ സമാധാനം പുലരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായി ചര്‍ച്ചകള്‍ തുടങ്ങിയതില്‍ സന്തോഷം. മണിപ്പൂരിനെ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി മാറ്റാനാണ് ആഗ്രഹിക്കുന്നത്. സമാധാനം വന്നാല്‍ പുരോഗതിയിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടും. കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ചുരാചന്ദ്പുരില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
മണിപ്പൂര്‍ ധീരന്‍മാരുടെ നാടാണ്, മണിപ്പൂരിലെ കുന്നുകള്‍ കഠിനാധ്വാനത്തിന്റെയും ഭൂമി സാഹസികതയുടേയും പ്രതീകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കലാപത്തിന് പിന്നാലെ പലായനം ചെയ്യപ്പെട്ടവര്‍ക്കായി വീടുകളും പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗതാഗതം വികസിപ്പിക്കാനും ഇംഫാലിനെ ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചുരാചന്ദ്പൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി മോദി സംസാരിച്ചു.
2023 മേയ് മാസം തുടങ്ങിയ കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരില്‍ രണ്ടേകാല്‍ വര്‍ഷത്തിന് ശേഷമാണ് മോദി എത്തിയത്. നാല് മണിക്കൂര്‍ നേരമാണ് മോദി മണിപ്പൂരില്‍ ചെലവഴിക്കുന്നത്. ഇത് രാഷ്ട്രീയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കുകി വിഭാഗം പൊതുവെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുമ്പോള്‍ മെയ്‌തെയ്കളില്‍ ഒരു വിഭാഗത്തിന് സന്ദര്‍ശനം പ്രഹസനമാണെന്ന അഭിപ്രായമാണുള്ളത്.
പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തിയതാണ് മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത് ഗാസ വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമാണ്.
ഇനി കേരളത്തിലേക്കു വന്നാല്‍, അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. രാഹുലിനിനെതിരേ കോണ്‍ഗ്രസ് നടപടിയെടുത്തത് സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കത്ത് നല്‍കിയത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും അറിയിച്ചു. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ, ഒന്നിലധികം സ്ത്രീകളുടെ പരാതികള്‍ ഉള്ളതിനാല്‍ ചര്‍ച്ചകള്‍ തീപിടിക്കും.
Sep 13, 2025, 11:06 pm IST
മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍. സെന്‍കുമാര്‍ നടത്തിയത് തരംതാണ പ്രതികരണമാണെന്നും അദ്ദേഹത്തിന്റെ കോമണ്‍സെന്‍സ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സിദ്ധീഖ് കാപ്പന്‍ പ്രതികരിച്ചു. സെന്‍കുമാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം തന്ന കേസല്ല തന്റേത് എന്നും സിദ്ധീഖ് കാപ്പന്‍ പറഞ്ഞു.
Sep 13, 2025, 10:46 pm IST
ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സംശയാസ്പദമായ ഡ്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് പോളണ്ട് കിഴക്കന്‍ നഗരമായ ലുബ്ലിനിലെ വിമാനത്താവളം അടച്ചുപൂട്ടി. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന ഉക്രെയ്‌നിലെ പ്രദേശങ്ങളില്‍ യുഎവി ആക്രമണ ഭീഷണിയെത്തുടര്‍ന്ന് പോളിഷ് സായുധ സേന സൈനിക പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു.
Sep 13, 2025, 10:00 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്ത ആണ് പരാതിക്കാരന്‍.
Sep 13, 2025, 9:13 pm IST
യുവാക്കള്‍ക്ക് കിണറ്റില്‍ വീണ് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കല്‍ ആണ് സംഭവം. വിഷ്ണു, ഹരിലാല്‍ എന്നിവരാണ് മരിച്ചത്. വിഷ്ണു കിണറ്റില്‍ അകപ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്ക് വീഴുകയായിരുന്നു
Sep 13, 2025, 8:05 pm IST
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടി വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ അതിനുള്ള പൈസയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
Sep 13, 2025, 7:55 pm IST
കെഎസ്ആര്‍ടിസി അറിയിപ്പ്
Sep 13, 2025, 7:11 pm IST
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത് 17 കാരന് രോഗം സ്ഥിരീകരിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂള്‍ അടച്ചു. ഇവിടത്തെ വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Sep 13, 2025, 6:24 pm IST
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ബോംബ് ഭീഷണി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ ഇരു ക്ഷേത്രങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും എത്തി സുരക്ഷാ പരിശോധന നടത്തി.
Sep 13, 2025, 5:30 pm IST
സൈബര്‍ ആക്രമണം; പരാതിയുമായി റിനി ആന്‍ ജോര്‍ജ്
സൈബര്‍ ആക്രമണത്തിനെതിരേ പരാതിയുമായി നടി റിനി ആന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരേയും ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ പരാതി നല്‍കിയിട്ടുണ്ട്.
Sep 13, 2025, 4:59 pm IST
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പശ്ചാത്താപമോ കുറ്റബോധമോ അല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. നിങ്ങള്‍ സ്വയം ഒരു സ്വാഗതച്ചടങ്ങ് സംഘടിപ്പിക്കുകയാണെന്നും മുറിവേറ്റവര്‍ക്ക് മേലെയുള്ള ക്രൂരമായ പ്രഹരമാണിതെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
Sep 13, 2025, 2:43 pm IST
മണിപ്പൂരില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. ഇന്ന് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരില്‍ എത്തിയത്. മണിപ്പൂരിലെ കുന്നുകള്‍ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 120 സ്‌കൂളുകളുടെയും കോളജുകളുടെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും നിര്‍മ്മാണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും നിര്‍വഹിച്ചു.
Sep 13, 2025, 1:19 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരില്‍ എത്തി. ചുരാചന്ദ്പുരിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്. അവിടെ അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സന്ദര്‍ശനം പ്രമാണിച്ച് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Sep 13, 2025, 12:38 pm IST
കെഎസ്‌യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തൃശൂരില്‍ വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ മുഖം മറച്ച് വിലങ്ങ് അണിയിച്ച സംഭവത്തിലാണ് പ്രതിഷേധം.
Sep 13, 2025, 11:37 am IST
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി; ബില്‍ അംഗീകരിച്ച് മന്ത്രിസഭ
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്‍ അംഗീകരിച്ച് മന്ത്രിസഭ. നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കേന്ദ്രനിയമത്തില്‍ ഭേദഗതിക്കുള്ളതാണ് ബില്ല്. അപകടകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് ബില്‍. വനനിയമത്തിനലെ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. നടപ്പാക്കിയാല്‍ മികച്ച തീരുമാനമെന്നാണ് താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചത്.
Sep 13, 2025, 11:28 am IST
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവര്‍ 17
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചത് 66 പേര്‍ക്കാണെന്നും 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതെന്നും വകുപ്പ് സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുമ്പത്തെ കണക്ക് അനുസരിച്ച് ഇക്കൊല്ലം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ടെന്നായിരുന്നു മൂന്ന് ദിവസം മുമ്പത്തെ കണക്ക്. ഇതിലാണ് ഇപ്പോള്‍ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി ബാധിച്ചാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. 139 പേരാണ് ഇക്കൊല്ലം എനിപ്പനി ബാധിച്ച് മരിച്ചത്.
Sep 13, 2025, 10:34 am IST
കര്‍ണാടക വാഹനാപകടം; മരണസംഖ്യ ഒന്‍പതായി ഉയര്‍ന്നു
കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേര്‍ക്കാണ്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചു പേര്‍ സംഭവ സ്ഥലത്തും നാലു പേര്‍ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ വിദ്യാര്‍ത്ഥികളാണ്.
Sep 13, 2025, 9:42 am IST
തമിഴ്‌നാട് പര്യടനവുമായി വിജയ്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ടിവികെ നേതാവും തമിഴ് സൂപ്പര്‍ താരവുമായ വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച രാവിലെ ആരംഭിക്കും. തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഡിസംബറില്‍ മധുരയില്‍ പര്യടനം അവസാനിക്കും. വിവിധ സ്ഥലങ്ങളില്‍ വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയിയെ കാത്ത് വലിയ ആള്‍ക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്.
Sep 13, 2025, 8:19 am IST
ശബ്ദരേഖ: വിപി ശരത്തിന് എതിരെ നടപടി വന്നേക്കും
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ശബ്ദരേഖ ചോര്‍ന്നതിന് പിന്നാലെ തൃശൂര്‍ ജില്ലാ സെക്രട്ടറി വിപി ശരത്തിന് എതിരെ നടപടി വന്നേക്കുമെന്ന് സൂചന. ശരത്തിനെതിരെ പാര്‍ട്ടി നടപടി വരുമെന്നാണ് സൂചന. വിശദീകരണം നല്‍കാന്‍ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കള്‍ വലിയ കാശുണ്ടാക്കുന്നുവെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍.
Sep 13, 2025, 8:09 am IST
നേപ്പാളില്‍ സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു
മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കര്‍ക്കി. രാജ്യം അക്രമാസക്തമായ വലിയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് സുശീല കര്‍ക്കി സ്ഥാനമേല്‍ക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ നിരോധിച്ചതോടെയാണ് നേപ്പാളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
Sep 13, 2025, 8:02 am IST
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി.
Sep 13, 2025, 7:43 am IST
പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പിപി തങ്കച്ചന്റെ അന്ത്യം.
Sep 13, 2025, 7:28 am IST
പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി
കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയില്‍ പൂര്‍ത്തിയായി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് സ്വദേശി ബില്‍ജിത്ത് ബിജു (18) വിന്റെ ഹൃദയമാണ് പതിമൂന്നുകാരിയില്‍ സ്പന്ദിച്ച് തുടങ്ങിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
7:28 AM, 13 Sep

7:43 AM, 13 Sep
പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പിപി തങ്കച്ചന്റെ അന്ത്യം.
8:02 AM, 13 Sep
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി.
8:09 AM, 13 Sep
നേപ്പാളില്‍ സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു
മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കര്‍ക്കി. രാജ്യം അക്രമാസക്തമായ വലിയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് സുശീല കര്‍ക്കി സ്ഥാനമേല്‍ക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ നിരോധിച്ചതോടെയാണ് നേപ്പാളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
8:19 AM, 13 Sep
ശബ്ദരേഖ: വിപി ശരത്തിന് എതിരെ നടപടി വന്നേക്കും
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ശബ്ദരേഖ ചോര്‍ന്നതിന് പിന്നാലെ തൃശൂര്‍ ജില്ലാ സെക്രട്ടറി വിപി ശരത്തിന് എതിരെ നടപടി വന്നേക്കുമെന്ന് സൂചന. ശരത്തിനെതിരെ പാര്‍ട്ടി നടപടി വരുമെന്നാണ് സൂചന. വിശദീകരണം നല്‍കാന്‍ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കള്‍ വലിയ കാശുണ്ടാക്കുന്നുവെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍.
9:42 AM, 13 Sep
തമിഴ്‌നാട് പര്യടനവുമായി വിജയ്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ടിവികെ നേതാവും തമിഴ് സൂപ്പര്‍ താരവുമായ വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച രാവിലെ ആരംഭിക്കും. തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഡിസംബറില്‍ മധുരയില്‍ പര്യടനം അവസാനിക്കും. വിവിധ സ്ഥലങ്ങളില്‍ വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയിയെ കാത്ത് വലിയ ആള്‍ക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്.
10:34 AM, 13 Sep
കര്‍ണാടക വാഹനാപകടം; മരണസംഖ്യ ഒന്‍പതായി ഉയര്‍ന്നു
കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേര്‍ക്കാണ്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചു പേര്‍ സംഭവ സ്ഥലത്തും നാലു പേര്‍ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ വിദ്യാര്‍ത്ഥികളാണ്.
11:28 AM, 13 Sep
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവര്‍ 17
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചത് 66 പേര്‍ക്കാണെന്നും 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതെന്നും വകുപ്പ് സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുമ്പത്തെ കണക്ക് അനുസരിച്ച് ഇക്കൊല്ലം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ടെന്നായിരുന്നു മൂന്ന് ദിവസം മുമ്പത്തെ കണക്ക്. ഇതിലാണ് ഇപ്പോള്‍ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. ഇക്കൊല്ലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി ബാധിച്ചാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. 139 പേരാണ് ഇക്കൊല്ലം എനിപ്പനി ബാധിച്ച് മരിച്ചത്.
11:37 AM, 13 Sep
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി; ബില്‍ അംഗീകരിച്ച് മന്ത്രിസഭ
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്‍ അംഗീകരിച്ച് മന്ത്രിസഭ. നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കേന്ദ്രനിയമത്തില്‍ ഭേദഗതിക്കുള്ളതാണ് ബില്ല്. അപകടകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് ബില്‍. വനനിയമത്തിനലെ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. നടപ്പാക്കിയാല്‍ മികച്ച തീരുമാനമെന്നാണ് താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചത്.
12:38 PM, 13 Sep
കെഎസ്‌യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തൃശൂരില്‍ വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ മുഖം മറച്ച് വിലങ്ങ് അണിയിച്ച സംഭവത്തിലാണ് പ്രതിഷേധം.
1:19 PM, 13 Sep
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരില്‍ എത്തി. ചുരാചന്ദ്പുരിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്. അവിടെ അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സന്ദര്‍ശനം പ്രമാണിച്ച് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2:43 PM, 13 Sep
മണിപ്പൂരില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. ഇന്ന് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരില്‍ എത്തിയത്. മണിപ്പൂരിലെ കുന്നുകള്‍ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 120 സ്‌കൂളുകളുടെയും കോളജുകളുടെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും നിര്‍മ്മാണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും നിര്‍വഹിച്ചു.
നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പശ്ചാത്താപമോ കുറ്റബോധമോ അല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. നിങ്ങള്‍ സ്വയം ഒരു സ്വാഗതച്ചടങ്ങ് സംഘടിപ്പിക്കുകയാണെന്നും മുറിവേറ്റവര്‍ക്ക് മേലെയുള്ള ക്രൂരമായ പ്രഹരമാണിതെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
4:59 PM, 13 Sep
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി' എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
5:30 PM, 13 Sep
സൈബര്‍ ആക്രമണം; പരാതിയുമായി റിനി ആന്‍ ജോര്‍ജ്
സൈബര്‍ ആക്രമണത്തിനെതിരേ പരാതിയുമായി നടി റിനി ആന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരേയും ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ പരാതി നല്‍കിയിട്ടുണ്ട്.
6:24 PM, 13 Sep
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ബോംബ് ഭീഷണി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ ഇരു ക്ഷേത്രങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും എത്തി സുരക്ഷാ പരിശോധന നടത്തി.
7:11 PM, 13 Sep
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത് 17 കാരന് രോഗം സ്ഥിരീകരിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂള്‍ അടച്ചു. ഇവിടത്തെ വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
7:55 PM, 13 Sep
കെഎസ്ആര്‍ടിസി അറിയിപ്പ്
8:05 PM, 13 Sep
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടി വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ അതിനുള്ള പൈസയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
9:13 PM, 13 Sep
യുവാക്കള്‍ക്ക് കിണറ്റില്‍ വീണ് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കല്‍ ആണ് സംഭവം. വിഷ്ണു, ഹരിലാല്‍ എന്നിവരാണ് മരിച്ചത്. വിഷ്ണു കിണറ്റില്‍ അകപ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്ക് വീഴുകയായിരുന്നു
10:00 PM, 13 Sep
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്ത ആണ് പരാതിക്കാരന്‍.
10:46 PM, 13 Sep
ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സംശയാസ്പദമായ ഡ്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് പോളണ്ട് കിഴക്കന്‍ നഗരമായ ലുബ്ലിനിലെ വിമാനത്താവളം അടച്ചുപൂട്ടി. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന ഉക്രെയ്‌നിലെ പ്രദേശങ്ങളില്‍ യുഎവി ആക്രമണ ഭീഷണിയെത്തുടര്‍ന്ന് പോളിഷ് സായുധ സേന സൈനിക പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു.
11:06 PM, 13 Sep