റഷ്യയെ സാമ്പത്തികമായി ഞെരുക്കാൻ ചൈനയ്ക്ക് മേൽ നാറ്റോ രാജ്യങ്ങൾ 100 ശതമാനം തീരുവ ചുമത്തണമെന്ന നിർദേശത്തിൽ യുഎസിന് മറുപടിയുമായി ചൈന. തങ്ങൾ ആർക്കെതിരെയും യുദ്ധം ആസൂത്രണം ചെയ്യുന്നില്ലെന്നും ഒരു യുദ്ധത്തിന്റേയും ഭാഗമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ഉപരോധങ്ങൾ അവയെ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ റഷ്യയുടെ സാമ്പത്തിക സ്വാധീനം ഇല്ലാതാക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. ഇതിനായി റഷ്യൻ എ ഉൽപന്നങ്ങൾക്ക് 50-100 ശതമാനം താരിഫ് ഏർപ്പെടുത്തണമെന്നാണ് ട്രംപ് നാറ്റോയോട് ആവശ്യപ്പെട്ടത്.'എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയും യുഎസ് ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സമ്മതിക്കുകയും ചെയ്യുകയാണെങ്കിൽ, റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ് എന്നാണ് ട്രംപ് പറഞ്ഞത്.
അതിനിടെ ലണ്ടനിൽ വമ്പൻ കുടിയേറ്റ വിരുദ്ധ റാലി നടന്നു. പ്രതിഷേധ പ്രകടനത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. യുകെയിലെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണ് ശനിയാഴ്ച നടന്നത്. കുടിയേറ്റ വിരുദ്ധ പ്രവർത്തകനായ ടോമി റോബിൻസൺ നേതൃത്വം നൽകിയ "യൂണൈറ്റ് ദി കിംഗ്ഡം" എന്ന ഈ റാലിയിൽ ഏകദേശം 110,000 പേരാണ് അണിനിരന്നത്. കുടിയേറ്റ വിഷയത്തിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് റാലി. മറ്റ് പ്രധാന വാർത്തകൾ കൂടി നോക്കാം
Sep 14, 2025, 11:04 pm IST
കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാന്‍ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടന്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sep 14, 2025, 10:40 pm IST
ഇസ്രായേലിന്റെ അക്രമങ്ങളില്‍ ഇരട്ടത്താപ്പ് നിലപാട് ഉപേക്ഷിക്കണം എന്ന് ലോകരാജ്യങ്ങളോട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനി. ഇസ്രായേലിന്റെ ആക്രമണത്തെ യുദ്ധ കുറ്റമായി തന്നെ വിശേഷിപ്പിച്ച് ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Sep 14, 2025, 10:18 pm IST
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ദീപാവലി ഔദ്യോഗികമായി പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ സംസ്ഥാന നിയമസഭ 'AB 268' പാസാക്കി കൊണ്ടാണ് ദീപാവലിസംസ്ഥാന അവധി ദിനമായി ഔദ്യോഗികമായി അംഗീകരിച്ചത്. ഇന്ത്യന്‍ വംശജരുടെ വ്യാപകമായ സാന്നിധ്യം കണക്കിലെടുത്താണ് തീരുമാനം
Sep 14, 2025, 9:44 pm IST
അമീബിക് മസ്തിഷ്‌ക ജ്വര പഠന റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പഠനം നടന്നത് 2013 ല്‍ തന്നെയെന്ന് മന്ത്രി ആവര്‍ത്തിച്ചു. പഠനം നടത്തിയ ഡോക്ടര്‍മാര്‍ അമീബ രോഗബാധയെ കുറിച്ച് അന്നത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നും അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അക്കാദമിക്ക് കോണ്‍ഫറന്‍സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന്റെ വീഡിയോ ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം.
Sep 14, 2025, 6:45 pm IST
തിരുവനന്തപുരം പാലോട് ചെറുമകന്‍ അപ്പൂപ്പനെ കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി മരിച്ചു. ചെറുമകന്‍ സന്ദീപ് പൊലീസ് കസ്റ്റഡിയില്‍. സന്ദീപ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
Sep 14, 2025, 5:43 pm IST
അസമില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഉഡല്‍ഗുരി ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വൈകുന്നേരം 4.41 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളപായമോ സ്വത്തുനാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. ഗുവാഹത്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി താമസക്കാര്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് ഇറങ്ങിയോടി.
Sep 14, 2025, 5:24 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സോമി ഗോത്രത്തിലെ യുവാക്കളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
Sep 14, 2025, 5:18 pm IST
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ നടന്‍ വിജയ്. നുണക്കഥകള്‍ പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ വിലപിക്കുകയാണ് എന്നും പുതിയത് സ്വീകരിക്കുന്നത് തമിഴ് പാരമ്പര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. എംജിആറിനെ വരെ അധിക്ഷേപിച്ചവരാണ് ഡിഎംകെ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Sep 14, 2025, 3:53 pm IST
വികസ്വര രാജ്യങ്ങൾക്കുള്ള ഗർഭനിരോധന ഉത്പന്നങ്ങൾ നശിപ്പിച്ച് ട്രംപ് ഭരണകുടും
വികസ്വര രാജ്യങ്ങൾക്കായി സംഭരിച്ച 9.7 ദശലക്ഷം ഡോളർ മൂല്യമുള്ള ഗർഭനിരോധന ഉൽപ്പന്നങ്ങൾ ട്രംപ് ഭരണകൂടം നശിപ്പിച്ചതായി റിപ്പോർട്ട്. എൻജിഒകൾ ഇവ വാങ്ങാൻ സന്നദ്ധത അറിയിച്ചിട്ടും ഭരണകൂടം അതിന് തയ്യാറായില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുഎസ് ഫോറിൻ എയ്ഡ് ഏജൻസിയായ USAID ആണ് ഈ ഗർഭനിരോധന ഉൽപ്പന്നങ്ങൾ വാങ്ങിയത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ, പ്രത്യേകിച്ച് സബ് സഹാറൻ ആഫ്രിക്കയിലെ സ്ത്രീകൾക്ക് വിതരണം ചെയ്യാനായിരുന്നു ഇത്. ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ഭരണകൂടം ഈ ഏജൻസിയെ പിരിച്ചുവിട്ടു. ഇതേത്തുടർന്നാണ് ഗർഭനിരോധന ഉൽപ്പന്നങ്ങൾ നശിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
Sep 14, 2025, 3:48 pm IST
17 കാരന് മസ്തിഷ്ക ജ്വരം; ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. രോഗം ബാധിച്ച പതിനേഴുകാരൻ കഴിഞ്ഞ ദിവസം കുളിച്ച ; ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ അധികൃതർ പൂട്ടി. ആക്കുളത്തെ ടൂറിസ്റ്റ് വില്ലേജിനെതിരെയാണ് നടപടി. ഇവിടെ നിന്നുള്ള വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Sep 14, 2025, 3:25 pm IST
ഛത്തീസ്ഗഡിൽ പാസ്റ്റർക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം
ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിന് നേരെ വീണ്ടും ബജ്രംഗ്ദൾ ആക്രമണം. ദുർഗ് ജയിലിന് സമീപമാണ് സംഭവം. പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ ഉയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവർ പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് അടികൊണ്ടത്. ഇദ്ദേഹത്തിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.
Sep 14, 2025, 3:21 pm IST
പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' , ഫിറോസിനെതിരെ രേഖകള്‍ പുറത്ത് വിട്ട് കെ ടി ജലീല്‍
മലയാളം സര്‍വ്വകലാശാല വിവാദത്തില്‍ പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ജലീൽ രേഖകൾ പങ്കുവെച്ചത്. 'റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' എന്നാണ് ജലീൽ രേഖ പങ്കുവെച്ച് കുറിച്ചത്.
Sep 14, 2025, 2:37 pm IST
'ഞാൻ ശിവഭക്തൻ, അധിക്ഷേപങ്ങളെ വിഷം പോലെ വിഴുങ്ങുന്നു'; മോദി
ജനങ്ങളാണ് തന്റെ യജമാനൻമാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരാണ് തന്റെ റിമോട്ട് കൺട്രോൾ, അവർക്ക് മുൻപിൽ മാത്രമേ തന്റെ വേദനകൾ പങ്കുവെയ്ക്കൂവെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ശിവന്റെ ഭക്തനാണ്. അധിക്ഷേപമാകുന്ന ഈ വിഷം ഞാൻ ഇറക്കിക്കളയും. കാരണം 140 കോടി ജനങ്ങൾ എന്റെ ഈശ്വരനാണ്. അവരുടെ അനുഗ്രഹത്തോടെ എല്ലാ വെല്ലുവിളികളെയും നേരിടാൻ എനിക്ക് കഴിയും.
ജനങ്ങളാണ് എന്റെ ദൈവം; എന്റെ വേദന അവരോട് പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെ ആരോടാണ് ഞാൻ അത് ചെയ്യുക? അവരാണ് എന്റെ യജമാനന്മാർ, എന്റെ ദൈവങ്ങൾ, എന്റെ റിമോട്ട് കൺട്രോൾ. എനിക്ക് മറ്റ് റിമോട്ട് കൺട്രോൾ ഇല്ല," അസമിലെ ദരാങ്ങിൽ വെച്ച് മോദി പറഞ്ഞു.
Sep 14, 2025, 2:24 pm IST
എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ അബുദാബി വിമാനത്തിലാണ് പക്ഷി ഇടിചത്. രാവിലെ 6.30 ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് പക്ഷിയിടിക്കുകയായിരുന്നു. ഇതോടെ 45 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
Sep 14, 2025, 2:04 pm IST
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആന ഇടഞ്ഞു
പാലക്കാട് കുന്നത്തൂർമേടിൽ ആണ് സംഭവം.ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. റോഡരികിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കയറി നിലയുറപ്പിച്ച ആനയെ തളച്ചു. ആളപായം ഇല്ല.
Sep 14, 2025, 12:31 pm IST
ബിജെപിക്ക് ദേശസ്നേഹം രാഷ്ട്രീയ കച്ചവടചരക്ക് ; സന്ദീപ് വാര്യർ
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ മത്സരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ രകേന്ദ്രത്തിനും ബിജെപിക്കുമെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പഹൽഗാമിലെ നിരപരാധികളുടെ ചോര ഉണങ്ങിയിട്ടില്ലെന്നും ബിജെപിക്ക് ദേശസ്നേഹം രാഷ്ട്രീയ കച്ചവടചരക്ക് മാത്രമാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
'ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുകയാണ്. പാക്കിസ്ഥാനുമായി കളിക്കാൻ കേന്ദ്രസർക്കാർ ബിസിസിഐക്ക് അനുമതി നൽകിയത്രേ. പഹൽഗാമിലെ നിരപരാധികളുടെ ചോര ഉണങ്ങിയിട്ടില്ല. അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചിട്ടില്ല. പാക്കിസ്ഥാൻ സൈനിക മേധാവി ആണവ യുദ്ധം പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ അമിത്ഷായുടെ മകൻ ICC യുടെ തലപ്പത്തിരിക്കുന്നത് കൊണ്ട് കച്ചവടത്തിന് മാത്രമാണ് പ്രസക്തി. ബിജെപിക്ക് ദേശസ്നേഹം രാഷ്ട്രീയ കച്ചവടചരക്ക് മാത്രമാണെന്ന് തെളിയിക്കുന്നതാണ് പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ നൽകിയിട്ടുള്ള അനുമതി. ഓപ്പറേഷൻ സിന്ധൂരിൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ സൈനികരുടെയും പാക്കിസ്ഥാൻ അക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരായ ഇന്ത്യക്കാരുടെയും ജീവനും ത്യാഗത്തിനും യാതൊരു വിലയും ബിജെപി നൽകുന്നില്ല എന്ന് അടിവരയിട്ട് തെളിയിക്കുന്നു ഇന്ന് മത്സരിക്കാൻ നൽകിയ അനുമതി', സന്ദീപ് വാര്യർ കുറിച്ചു.
Sep 14, 2025, 12:29 pm IST
ടേക്ക് ഓഫിന് മുമ്പ് സഡൻ ബ്രേക്കിട്ട് പൈലറ്റ്; യാത്രക്കാർ സുരക്ഷിതർ
ലഖ്‌നൗ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 യാത്രക്കാരുമായി ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ടേക്ക് ഓഫ് ചെയ്യുന്നതിന് പരാജയപ്പെട്ടത്.
ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനം റൺവേയുടെ അറ്റത്ത് നിന്ന് മുകളിലേക്ക് ഉയരാൻ പാടുപെടുകയായിരുന്നു എന്ന് ദൃക്സാക്ഷികളും എയർപോർട്ട് ഉദ്യോഗസ്ഥരും പറയുന്നു. സംഭവം നടന്ന ഉടൻ തന്നെ, യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി.
Sep 14, 2025, 12:26 pm IST
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം; ബിജെപിക്കെതിരെ ഒവൈസി
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയും ഏഷ്യാ കപ്പിൽ പാകിസ്ഥാനുമായി മത്സരിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിൽ ബിജെപിക്കെതിരെ ചോദ്യവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മത്സരം ഒഴിവാക്കണമായിരുന്നുവെന്നും ഇത് പറയാനുള്ള ധൈര്യം അസം, യുപി മുഖ്യമന്ത്രിമാർക്കൊന്നും ഇല്ലേയെന്നും ഒവൈസി ചോദിച്ചു.
'പഹൽഗാമിൽ നമ്മുടെ 26 പൗരന്മാരുടെ മതം ചോദിച്ച് വെടിവെച്ച് കൊന്ന പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം കളിക്കുന്നത് നിരസിക്കാൻ നിങ്ങൾക്ക് ശക്തിയില്ലേ? രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും സംഭാഷണവും ഭീകരതയും ഒരുമിച്ച് നടക്കില്ലെന്നും പറഞ്ഞ പ്രധാനമന്ത്രിയോട് ഞങ്ങൾ ചോദിക്കുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിലൂടെ ബിസിസിഐക്ക് എത്ര പണം ലഭിക്കും? 2,000 കോടി രൂപയാണോ, അതോ 3,000 കോടി രൂപയാണോ? നമ്മുടെ 26 പൗരന്മാരുടെ ജീവന്റെ വില ഈ പണത്തേക്കാൾ വലുതല്ലേ? ബിജെപി ഇതിന് മറുപടി പറയണം', ഒവൈസി പറഞ്ഞു.
Sep 14, 2025, 11:54 am IST
ഹണിട്രാപ്പ്; യുവ ദമ്പതികൾ അറസ്റ്റിൽ
ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഇരകൾ. രശ്മി ഇരുവരുമായി ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. പിന്നീട് സംസാരിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ജയേഷനാണ് റാന്നി സ്വദേശിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. രശ്മിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ഫോണിൽ ചിത്രീകരിച്ചതിന് ശേഷം ഇയാളെ ക്രൂരമായി ഉപദ്രവിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സമാന രീതിയിലാണ് ആലപ്പുഴ സ്വദേശിയേയും ഉപദ്രവിച്ചത്.
Sep 14, 2025, 11:13 am IST
ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി
സത്യത്തിന്റെയും ധർമ്മത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൽപ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Sep 14, 2025, 9:26 am IST
ആഗോള അയ്യപ്പ സംഗമത്തിനെതരെ സുപ്രീം കോടതിയിൽ ഹർജി
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ഹർജിയിലെ വാദം. അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Sep 14, 2025, 8:36 am IST
രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തിൽ കൈക്കൊണ്ടത്; വിഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തിൽ നിന്നാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാളെ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ രാഹുൽ യുഡിഎഫിന്റെ ഭാഗമായിരിക്കില്ല. . പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശൻ പറഞ്ഞു.
Sep 14, 2025, 7:31 am IST
ഇന്ന് ശ്രീകൃഷ്ണ ജയന്തി
നാടെങ്ങും ശോഭയാത്ര ഉൾപ്പെടെയുള്ള വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവം തുടങ്ങി. ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു
7:31 AM, 14 Sep

8:36 AM, 14 Sep
രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തിൽ കൈക്കൊണ്ടത്; വിഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തിൽ നിന്നാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാളെ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ രാഹുൽ യുഡിഎഫിന്റെ ഭാഗമായിരിക്കില്ല. . പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശൻ പറഞ്ഞു.
9:26 AM, 14 Sep
ആഗോള അയ്യപ്പ സംഗമത്തിനെതരെ സുപ്രീം കോടതിയിൽ ഹർജി
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ഹർജിയിലെ വാദം. അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
11:13 AM, 14 Sep
ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി
സത്യത്തിന്റെയും ധർമ്മത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൽപ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
11:54 AM, 14 Sep
ഹണിട്രാപ്പ്; യുവ ദമ്പതികൾ അറസ്റ്റിൽ
ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഇരകൾ. രശ്മി ഇരുവരുമായി ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. പിന്നീട് സംസാരിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ജയേഷനാണ് റാന്നി സ്വദേശിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. രശ്മിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ഫോണിൽ ചിത്രീകരിച്ചതിന് ശേഷം ഇയാളെ ക്രൂരമായി ഉപദ്രവിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സമാന രീതിയിലാണ് ആലപ്പുഴ സ്വദേശിയേയും ഉപദ്രവിച്ചത്.
12:26 PM, 14 Sep
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം; ബിജെപിക്കെതിരെ ഒവൈസി
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയും ഏഷ്യാ കപ്പിൽ പാകിസ്ഥാനുമായി മത്സരിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിൽ ബിജെപിക്കെതിരെ ചോദ്യവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മത്സരം ഒഴിവാക്കണമായിരുന്നുവെന്നും ഇത് പറയാനുള്ള ധൈര്യം അസം, യുപി മുഖ്യമന്ത്രിമാർക്കൊന്നും ഇല്ലേയെന്നും ഒവൈസി ചോദിച്ചു.
'പഹൽഗാമിൽ നമ്മുടെ 26 പൗരന്മാരുടെ മതം ചോദിച്ച് വെടിവെച്ച് കൊന്ന പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം കളിക്കുന്നത് നിരസിക്കാൻ നിങ്ങൾക്ക് ശക്തിയില്ലേ? രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും സംഭാഷണവും ഭീകരതയും ഒരുമിച്ച് നടക്കില്ലെന്നും പറഞ്ഞ പ്രധാനമന്ത്രിയോട് ഞങ്ങൾ ചോദിക്കുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിലൂടെ ബിസിസിഐക്ക് എത്ര പണം ലഭിക്കും? 2,000 കോടി രൂപയാണോ, അതോ 3,000 കോടി രൂപയാണോ? നമ്മുടെ 26 പൗരന്മാരുടെ ജീവന്റെ വില ഈ പണത്തേക്കാൾ വലുതല്ലേ? ബിജെപി ഇതിന് മറുപടി പറയണം', ഒവൈസി പറഞ്ഞു.
12:29 PM, 14 Sep
ടേക്ക് ഓഫിന് മുമ്പ് സഡൻ ബ്രേക്കിട്ട് പൈലറ്റ്; യാത്രക്കാർ സുരക്ഷിതർ
ലഖ്‌നൗ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 യാത്രക്കാരുമായി ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ടേക്ക് ഓഫ് ചെയ്യുന്നതിന് പരാജയപ്പെട്ടത്.
ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനം റൺവേയുടെ അറ്റത്ത് നിന്ന് മുകളിലേക്ക് ഉയരാൻ പാടുപെടുകയായിരുന്നു എന്ന് ദൃക്സാക്ഷികളും എയർപോർട്ട് ഉദ്യോഗസ്ഥരും പറയുന്നു. സംഭവം നടന്ന ഉടൻ തന്നെ, യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി.
12:31 PM, 14 Sep
ബിജെപിക്ക് ദേശസ്നേഹം രാഷ്ട്രീയ കച്ചവടചരക്ക് ; സന്ദീപ് വാര്യർ
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ മത്സരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ രകേന്ദ്രത്തിനും ബിജെപിക്കുമെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പഹൽഗാമിലെ നിരപരാധികളുടെ ചോര ഉണങ്ങിയിട്ടില്ലെന്നും ബിജെപിക്ക് ദേശസ്നേഹം രാഷ്ട്രീയ കച്ചവടചരക്ക് മാത്രമാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
'ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുകയാണ്. പാക്കിസ്ഥാനുമായി കളിക്കാൻ കേന്ദ്രസർക്കാർ ബിസിസിഐക്ക് അനുമതി നൽകിയത്രേ. പഹൽഗാമിലെ നിരപരാധികളുടെ ചോര ഉണങ്ങിയിട്ടില്ല. അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചിട്ടില്ല. പാക്കിസ്ഥാൻ സൈനിക മേധാവി ആണവ യുദ്ധം പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ അമിത്ഷായുടെ മകൻ ICC യുടെ തലപ്പത്തിരിക്കുന്നത് കൊണ്ട് കച്ചവടത്തിന് മാത്രമാണ് പ്രസക്തി. ബിജെപിക്ക് ദേശസ്നേഹം രാഷ്ട്രീയ കച്ചവടചരക്ക് മാത്രമാണെന്ന് തെളിയിക്കുന്നതാണ് പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ നൽകിയിട്ടുള്ള അനുമതി. ഓപ്പറേഷൻ സിന്ധൂരിൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ സൈനികരുടെയും പാക്കിസ്ഥാൻ അക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരായ ഇന്ത്യക്കാരുടെയും ജീവനും ത്യാഗത്തിനും യാതൊരു വിലയും ബിജെപി നൽകുന്നില്ല എന്ന് അടിവരയിട്ട് തെളിയിക്കുന്നു ഇന്ന് മത്സരിക്കാൻ നൽകിയ അനുമതി', സന്ദീപ് വാര്യർ കുറിച്ചു.
2:04 PM, 14 Sep
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആന ഇടഞ്ഞു
പാലക്കാട് കുന്നത്തൂർമേടിൽ ആണ് സംഭവം.ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. റോഡരികിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കയറി നിലയുറപ്പിച്ച ആനയെ തളച്ചു. ആളപായം ഇല്ല.
2:24 PM, 14 Sep
എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ അബുദാബി വിമാനത്തിലാണ് പക്ഷി ഇടിചത്. രാവിലെ 6.30 ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് പക്ഷിയിടിക്കുകയായിരുന്നു. ഇതോടെ 45 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
2:37 PM, 14 Sep
'ഞാൻ ശിവഭക്തൻ, അധിക്ഷേപങ്ങളെ വിഷം പോലെ വിഴുങ്ങുന്നു'; മോദി
ജനങ്ങളാണ് തന്റെ യജമാനൻമാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരാണ് തന്റെ റിമോട്ട് കൺട്രോൾ, അവർക്ക് മുൻപിൽ മാത്രമേ തന്റെ വേദനകൾ പങ്കുവെയ്ക്കൂവെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ശിവന്റെ ഭക്തനാണ്. അധിക്ഷേപമാകുന്ന ഈ വിഷം ഞാൻ ഇറക്കിക്കളയും. കാരണം 140 കോടി ജനങ്ങൾ എന്റെ ഈശ്വരനാണ്. അവരുടെ അനുഗ്രഹത്തോടെ എല്ലാ വെല്ലുവിളികളെയും നേരിടാൻ എനിക്ക് കഴിയും.
ജനങ്ങളാണ് എന്റെ ദൈവം; എന്റെ വേദന അവരോട് പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെ ആരോടാണ് ഞാൻ അത് ചെയ്യുക? അവരാണ് എന്റെ യജമാനന്മാർ, എന്റെ ദൈവങ്ങൾ, എന്റെ റിമോട്ട് കൺട്രോൾ. എനിക്ക് മറ്റ് റിമോട്ട് കൺട്രോൾ ഇല്ല," അസമിലെ ദരാങ്ങിൽ വെച്ച് മോദി പറഞ്ഞു.
3:21 PM, 14 Sep
പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' , ഫിറോസിനെതിരെ രേഖകള്‍ പുറത്ത് വിട്ട് കെ ടി ജലീല്‍
മലയാളം സര്‍വ്വകലാശാല വിവാദത്തില്‍ പി കെ ഫിറോസിനെതിരെ രേഖകള്‍ പുറത്തുവിട്ട് കെ ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ജലീൽ രേഖകൾ പങ്കുവെച്ചത്. 'റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' എന്നാണ് ജലീൽ രേഖ പങ്കുവെച്ച് കുറിച്ചത്.
3:25 PM, 14 Sep
ഛത്തീസ്ഗഡിൽ പാസ്റ്റർക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം
ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിന് നേരെ വീണ്ടും ബജ്രംഗ്ദൾ ആക്രമണം. ദുർഗ് ജയിലിന് സമീപമാണ് സംഭവം. പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള ആരോപണങ്ങൾ ഉയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവർ പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് അടികൊണ്ടത്. ഇദ്ദേഹത്തിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.
3:48 PM, 14 Sep
17 കാരന് മസ്തിഷ്ക ജ്വരം; ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. രോഗം ബാധിച്ച പതിനേഴുകാരൻ കഴിഞ്ഞ ദിവസം കുളിച്ച ; ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ അധികൃതർ പൂട്ടി. ആക്കുളത്തെ ടൂറിസ്റ്റ് വില്ലേജിനെതിരെയാണ് നടപടി. ഇവിടെ നിന്നുള്ള വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
3:53 PM, 14 Sep
വികസ്വര രാജ്യങ്ങൾക്കുള്ള ഗർഭനിരോധന ഉത്പന്നങ്ങൾ നശിപ്പിച്ച് ട്രംപ് ഭരണകുടും
വികസ്വര രാജ്യങ്ങൾക്കായി സംഭരിച്ച 9.7 ദശലക്ഷം ഡോളർ മൂല്യമുള്ള ഗർഭനിരോധന ഉൽപ്പന്നങ്ങൾ ട്രംപ് ഭരണകൂടം നശിപ്പിച്ചതായി റിപ്പോർട്ട്. എൻജിഒകൾ ഇവ വാങ്ങാൻ സന്നദ്ധത അറിയിച്ചിട്ടും ഭരണകൂടം അതിന് തയ്യാറായില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുഎസ് ഫോറിൻ എയ്ഡ് ഏജൻസിയായ USAID ആണ് ഈ ഗർഭനിരോധന ഉൽപ്പന്നങ്ങൾ വാങ്ങിയത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ, പ്രത്യേകിച്ച് സബ് സഹാറൻ ആഫ്രിക്കയിലെ സ്ത്രീകൾക്ക് വിതരണം ചെയ്യാനായിരുന്നു ഇത്. ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ഭരണകൂടം ഈ ഏജൻസിയെ പിരിച്ചുവിട്ടു. ഇതേത്തുടർന്നാണ് ഗർഭനിരോധന ഉൽപ്പന്നങ്ങൾ നശിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
5:18 PM, 14 Sep
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ നടന്‍ വിജയ്. നുണക്കഥകള്‍ പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ വിലപിക്കുകയാണ് എന്നും പുതിയത് സ്വീകരിക്കുന്നത് തമിഴ് പാരമ്പര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. എംജിആറിനെ വരെ അധിക്ഷേപിച്ചവരാണ് ഡിഎംകെ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
5:24 PM, 14 Sep
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സോമി ഗോത്രത്തിലെ യുവാക്കളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
5:43 PM, 14 Sep
അസമില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഉഡല്‍ഗുരി ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വൈകുന്നേരം 4.41 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളപായമോ സ്വത്തുനാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. ഗുവാഹത്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി താമസക്കാര്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് ഇറങ്ങിയോടി.
6:45 PM, 14 Sep
തിരുവനന്തപുരം പാലോട് ചെറുമകന്‍ അപ്പൂപ്പനെ കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി മരിച്ചു. ചെറുമകന്‍ സന്ദീപ് പൊലീസ് കസ്റ്റഡിയില്‍. സന്ദീപ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
9:44 PM, 14 Sep
അമീബിക് മസ്തിഷ്‌ക ജ്വര പഠന റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പഠനം നടന്നത് 2013 ല്‍ തന്നെയെന്ന് മന്ത്രി ആവര്‍ത്തിച്ചു. പഠനം നടത്തിയ ഡോക്ടര്‍മാര്‍ അമീബ രോഗബാധയെ കുറിച്ച് അന്നത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നും അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അക്കാദമിക്ക് കോണ്‍ഫറന്‍സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന്റെ വീഡിയോ ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം.
10:18 PM, 14 Sep
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ദീപാവലി ഔദ്യോഗികമായി പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ സംസ്ഥാന നിയമസഭ 'AB 268' പാസാക്കി കൊണ്ടാണ് ദീപാവലിസംസ്ഥാന അവധി ദിനമായി ഔദ്യോഗികമായി അംഗീകരിച്ചത്. ഇന്ത്യന്‍ വംശജരുടെ വ്യാപകമായ സാന്നിധ്യം കണക്കിലെടുത്താണ് തീരുമാനം
10:40 PM, 14 Sep
ഇസ്രായേലിന്റെ അക്രമങ്ങളില്‍ ഇരട്ടത്താപ്പ് നിലപാട് ഉപേക്ഷിക്കണം എന്ന് ലോകരാജ്യങ്ങളോട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനി. ഇസ്രായേലിന്റെ ആക്രമണത്തെ യുദ്ധ കുറ്റമായി തന്നെ വിശേഷിപ്പിച്ച് ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11:04 PM, 14 Sep