Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് കൊള്ളയില്‍ കടുപ്പിച്ച് രാഹുല്‍ ഗാന്ധി; നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയം

വോട്ട് തട്ടിപ്പ് ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമർശനം ശക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ഉന്നയിച്ച ആരോപണങ്ങള്‍ 101 ശതമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാഭവനില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

news-updates-

സംസ്ഥാന നിയമസഭയില്‍ രണ്ട് സുപ്രധാന ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കും. വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ട് നിര്‍ണായക ബില്ലുകളാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ജനവാസ മേഖലകളിലേക്ക് ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്ന ബില്ലാണ് ഒന്ന്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ബില്ലാണ് രണ്ടാമത്തേത്. മറുവശത്ത് പ്രതിപക്ഷം അവശ്യസാധനങ്ങള്‍ക്ക് സംസ്ഥാനത്ത് വിലക്കയറ്റം എന്ന് ആരോപിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നുണ്ട്.

Sep 18, 2025, 9:31 pm IST

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡർബെർഗ് ആരോപണങ്ങൾ തള്ളിസെബി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കമ്പനികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി പവർ എന്നിവർക്കുമെതിരെ യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സെബി. ബന്ധപ്പെട്ട കക്ഷികളുമായുള്ള ഇടപാടുകൾ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുന്നതിന് മുൻപായിരുന്നു ഈ ക്രയവിക്രയങ്ങൾ നടന്നതെന്നും, അതിനാൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം ചട്ടലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും സെബി വ്യക്തമാക്കി.
Sep 18, 2025, 9:29 pm IST

പറക്കലിനിടെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കി

ഹൈദരാബാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച വിശാഖപട്ടണത്ത് അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. പക്ഷി ഇടിച്ചതിനാലാണ് നടപടിയെന്നാണ് പ്രാഥമിക നിഗമനം. വിശാഖപട്ടണത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത IX 2658 വിമാനത്തിൽ 103 യാത്രക്കാർ ഉണ്ടായിരുന്നു. എൻജിനിൽ തകരാർ സംശയിച്ച പൈലറ്റ് ഉടൻതന്നെ തിരിച്ചിറക്കാൻ അനുമതി തേടുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
Sep 18, 2025, 8:17 pm IST

നടക്കുന്നത് വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ

തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ. തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് പ്രചരണങ്ങൾ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതില്‍, തകര്‍ക്കുന്നതില്‍ അതിന്‍റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്‍ത്തെഴുന്നേല്പിക്കാനും ജീര്‍ണ്ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്.രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടും', എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
Sep 18, 2025, 7:26 pm IST

ആഭ്യന്തര വകുപ്പില്‍ നിന്നും 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടതായി മുഖ്യമന്ത്രി പറഞ്ഞത് നുണയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Sep 18, 2025, 6:25 pm IST

നടി റിനി ആന്‍ ജോര്‍ജ് നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ ആലുവ സൈബര്‍ പൊലീസ് കേസെടുത്തു. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ആലുവ സൈബര്‍ പോലീസിന് കൈമാറിയത്.
Sep 18, 2025, 5:15 pm IST

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി നിയമസഭയില്‍ പറഞ്ഞു. വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണ്. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ മില്‍മ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Sep 18, 2025, 4:19 pm IST

പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല.
Sep 18, 2025, 3:16 pm IST

വ്യാജ വാർത്തകള്‍ക്കെതിരെ നിയമനടപടിയെന്ന് കെജെ ഷൈന്‍ ടീച്ചർ
https://www.facebook.com/KJShineTeacherOfficial/posts/pfbid02LtZecumSTh4FWH3zSEYx1vSUkcPMwoxjkARZDpfTBFopJL2XiZBHYBAYqR5D4KMdl?__cft__[0]=AZXr011zKVECOsrxJPWSVnhmMzJS3j7lvBVD9dCX2RoKhxf6hn8xNoMLW7IPxQTrkoE3gKqkEpuLqwhAqP2e83ALq9Mm_8JN4WWbGi0mjpyPIyjU3gT37HzMCCHEQf0NkYR1xqHvvJGMZplas3TiSFhvZujBeRkcVgrwSqx0DCVoj04-2o1Tw8JA_lhYEz7mJ1w&__tn__=%2CO%2CP-R
Sep 18, 2025, 2:15 pm IST

ഫിഫയുടെ ഫുട്ബോൾ ലോക റാങ്കിങ് പട്ടികയിൽ ഒന്നാംസ്ഥാനം നഷ്ടമായി അർജന്റീന. സ്പെയിൻ ആണ് പുതിയ ഒന്നാംറാങ്ക് ടീം. രണ്ടാമത് ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന തോൽപിച്ച ഫ്രാൻസും. മൂന്നാംസ്ഥാനത്താണ് ഇപ്പോൾ മെസ്സിയുടെ അർജന്റീന. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മിന്നും പ്രകടനമാണ് സ്പെയിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ബ്രസീലിന് ആദ്യ അഞ്ചിൽ ഇടമില്ല. ബ്രസീലിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി പോർച്ചുഗൽ അഞ്ചാമത് എത്തി. ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്..
Sep 18, 2025, 1:57 pm IST

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് കമ്മിഷന്‍ വ്യക്മാക്കി. രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Sep 18, 2025, 1:09 pm IST

സുരേഷ് ഗോപിയെ പിന്തുണച്ച് കെ സുരേന്ദ്രന്‍
Sep 18, 2025, 12:44 pm IST

രോഗമുക്തി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. കുട്ടി പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Sep 18, 2025, 12:34 pm IST

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നീക്കം നടത്തിയെന്നും രാഹുല്‍ ഗാന്ധി. അലന്തിൽ എത്രവോട്ട് വെട്ടിയെന്നതില്‍ വ്യക്തതയില്ല. പക്ഷെ 6018 വോട്ടുകള്‍ വെട്ടിയത് പിടികൂടി. എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് പോലെ യാദൃശ്ചികമായിട്ടായിരുന്നു ഇതും പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
Sep 18, 2025, 11:18 am IST

വോട്ട് ചോരിയില്‍ വീണ്ടും പത്രസമ്മേളനം വിളിച്ച് രാഹുല്‍
Sep 18, 2025, 11:08 am IST

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. വോട്ട് കൊള്ള നടത്തുന്നവരെ സംരക്ഷിക്കുന്നു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്. ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുല്‍.
Sep 18, 2025, 10:57 am IST

ഇന്നും ചർച്ച

നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൽ ചർച്ച. വിലക്കയറ്റത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് അതിരൂക്ഷയമായ വിലക്കയറ്റമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര ചർച്ച നടക്കുന്നത്.
Sep 18, 2025, 10:28 am IST

സികെ ജാനുവിനെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍. മുത്തങ്ങ സമരത്തില്‍ സികെ ജാനു കുടില്‍ കെട്ടാന്‍ കുടിൽ കെട്ടാൻ പോയിട്ടുണ്ടോ എന്ന് തന്നെ അറിയില്ല
Sep 18, 2025, 9:52 am IST

ഗാസയിലെ ഇസ്രായേല്‍ കരയാക്രമണം ശക്തമായി തുടരുന്നു. .വടക്കൻ ഗസ്സയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഷെയ്ഖ് റദ്വാൻ നഗരത്തിലേക്ക് ടാങ്കുകളും സൈനികവാഹനങ്ങളും ഇരച്ചുകയറി. ഇസ്രായേല്‍ കടന്നാക്രമണത്തില്‍ 83 പേർ കൂടെ കൊല്ലപ്പെട്ടു
Sep 18, 2025, 9:11 am IST

വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍ എത്തി. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു.
Sep 18, 2025, 8:49 am IST

മുന്‍മുഖ്യമന്ത്രി എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു. മുത്തങ്ങയിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു വ്യക്തമാക്കി. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയമായി. വൈകിയ വേളയിൽ ആണെങ്കിലും നടപടി തെറ്റായിപ്പോയി എന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. അവിടെ സമരം ചെയ്ത എല്ലാവർക്കും ഭൂമിയാണ് നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Sep 18, 2025, 8:08 am IST

അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് കുറച്ചത് കാല്‍ ശതമാനം. ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍
Sep 18, 2025, 8:02 am IST

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എകെഎം അഷറഫ്, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരാണ് സമരം ഇരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം
Sep 18, 2025, 7:25 am IST

തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നിലവില്‍ പേട്ട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+