Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം; പമ്പയില്‍ ആഗോള അയ്യപ്പ സംഗമം

മലയാളത്തിന് വാനോളം അഭിമാനമേകി മോഹന്‍ലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം സമ്മാനിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിക്കും.

അപ്രതീക്ഷിതമായെത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാര പ്രഖ്യാപനം മലയാള ചലച്ചിത്ര മേഖലയ്ക്ക് അഭിമാന മുഹൂര്‍ത്തമായി മാറി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ ഇന്ന് ആഗോള അയ്യപ്പ സംഗമം നടന്നു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശബരിമലയിലേത് മതാതീത ആത്മീയ ചിന്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്ര വരുമാനത്തില്‍ നിന്നും സർക്കാർ പണം എടുക്കുന്നില്ല. എന്നാല്‍ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങള്‍ക്കായി സർക്കാർ വലിയ തോതില്‍ പണം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് സർക്കാർ മാത്രമാണ് കേരള സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് മറ്റു പ്രധാന ക്ഷണിതാക്കൾ. മറ്റു സംസ്ഥാനങ്ങൾ പങ്കെടുക്കാത്തതിന് പിന്നിൽ ചില താൽപ്പര്യങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരണം തുടരുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് അകലുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി.

news-updates

അതേസമയം, ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച വാഷിംഗ്ടണ്ണിലേക്ക് പോകും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ നേതൃത്വത്തിലും ചർച്ച നടക്കും. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ചർച്ച നടത്തും. അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് കേന്ദ്രമന്ത്രിമാരുടെ ചർച്ച.

Sep 20, 2025, 9:19 pm IST

അവാർഡ് നേട്ടത്തിൽ പ്രതികരിച്ച് മോഹൻലാൽ

ഈ നേട്ടം തന്റേത് മാത്രമല്ലെന്നും, തന്റെ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്നും മോഹൻലാൽ.കുടുംബം, പ്രേക്ഷകർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് ഇന്നത്തെ തന്റെ വളർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയെന്ന് നടൻ കുറിച്ചു.
Sep 20, 2025, 8:03 pm IST

സിനിമ ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ഓടിച്ച ജീപ്പ് മറിഞ്ഞു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന "വരവ്" ന്റെ ചിത്രീകരണത്തിനിടയിൽ അപകടം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോജു ജോർജ് ഓടിച്ചിരുന്ന ജീപ്പ് തെന്നി മറിഞ്ഞാണ് അപകടം. ജോജുവിന് പുറമെ നടൻ ദീപക് പറമ്പോലും ജീപ്പിൽ ഉണ്ടായിരുന്നു. രണ്ട് പേർക്കും നിസ്സാര പരിക്കേ ഉള്ളൂ എന്നത് ആശ്വാസമായി. ഇരുവരെയും ഉടൻ തന്നെ മൂന്നാറിലെ തന്നെ ടാറ്റ ആശുപത്രിയിൽ എത്തിച്ചു....
Sep 20, 2025, 7:43 pm IST

മോഹൻലാലിന് അഭിനന്ദന പ്രവാഹം

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിക്ക് അർഹനായ മോഹൻലാലിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഹപ്രവർത്തകരുമെല്ലാം മോഹൻലാലിനെ അഭിനന്ദിച്ചു. മികവിന്റെ പര്യായമായ നടനെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് . അർഹിക്കുന്ന അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തിയപ്പോൾ ലോകത്തെ വിസ്മയിപ്പിച്ച നടനെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത്. യഥാർത്ഥ കലാകാരന് അർഹമായ അംഗീകാരം കിട്ടിയതിൽ അഭിമാനവും സന്തോഷവുമെന്നാണ് മമ്മൂട്ടിയുടെ പ്രതികരണം.
Sep 20, 2025, 7:03 pm IST

മോഹന്‍ലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പങ്കുവെച്ച ട്വീറ്റ്.
Sep 20, 2025, 6:24 pm IST

2023-ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്
Sep 20, 2025, 5:19 pm IST

ആഗോള അയ്യപ്പ സംഗമത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 18 അംഗ സമിതിയെ രൂപീകരിച്ചെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ എഐ സാങ്കേതിക വിദ്യ, സ്‌കാനിങ്ങിനു പകരം മുഖം പരിശോധിച്ചുള്ള സുരക്ഷ പരിശോധന തുടങ്ങിയ നിര്‍ദേശങ്ങളാണ് സംഗമത്തില്‍ ഉയര്‍ന്നത്. പത്തനംതിട്ടയില്‍ സമാപിച്ച സംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.
Sep 20, 2025, 4:25 pm IST

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 13-കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പത്ത് പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
Sep 20, 2025, 3:26 pm IST

വൻ സൈബർ ആക്രമണത്തിന് പിന്നാലെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പ്രമുഖ വിമാനത്താവളങ്ങളിൽ സേവനം തടസ്സപ്പെട്ടു. ഹീത്രോ, ബ്രസ്സൽസ് ബെർലിൻ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കാണ് തടസ്സമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്നം ബാധിച്ചത്. കോളിൻസ് എയ്റോസ്പേയ്സ് വിമാനസേവന ദാതാവിനെ ലക്ഷ്യമിട്ടായിരുന്നു സൈബർ ആക്രമണം. ചെക്ക് ഇൻ, ബോർഡിങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും തടസ്സപ്പെട്ടത്.
Sep 20, 2025, 3:15 pm IST

കപടഭക്തനെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശബരിമലയിൽ പിണറായി സർക്കാർ എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തർക്ക് നല്ല ഓർമയുണ്ടെന്നും കാപട്യം ജനം പെട്ടെന്ന് തിരിച്ചറിയുമെന്നും സതീശൻ വിമർശിച്ചു
Sep 20, 2025, 3:15 pm IST

എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി (88 ലക്ഷം രൂപ) ഉയര്‍ത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പെട്ടെന്നുള്ള നീക്കവും സെപ്റ്റംബര്‍ 21 വരെ നടപ്പാക്കാനുള്ള സമയപരിധി നിശ്ചയിച്ചതും യുഎസ് വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. പ്രഖ്യാപനം വന്നയുടനെ നിരവധി ഇന്ത്യന്‍ ടെക്കികള്‍ വിമാനങ്ങളില്‍ നിന്ന് ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന ദുര്‍ഗ്ഗാ പൂജയ്ക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള നേരിട്ടുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടായി. എച്ച്-1ബി വിസ സ്വീകരിക്കുന്നവരില്‍ ഏകദേശം 70% ഇന്ത്യക്കാരായതിനാല്‍, ഈ നീക്കം അവരെ കൂടുതല്‍ ബാധിക്കുന്നു. അതേസമയം ട്രംപിന്റെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്രിയരാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
Sep 20, 2025, 2:30 pm IST

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷം ഷണ്ഡന്മാ‍രാണെന്നും അധിക്ഷേപിച്ചു. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 20, 2025, 1:31 pm IST

ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെമ്പാടുമുള്ള ഭക്തജനങ്ങളെത്തുന്ന ശബരിമലയിൽ ക്ഷേത്ര പ്രവേശനം സുഗമമാക്കാനും തീര്‍ത്ഥാടനം ആയാസരഹിതമാക്കാനും ആവശ്യമായ ഇടപെടലുകള്‍ ചർച്ച ചെയ്യാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു നടത്തുന്ന ഈ മഹാ സമ്മേളനത്തിൽ ഭക്തജനങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും കേൾക്കാനും ശബരിമലയുടെ ഭാവി വികസന പദ്ധതികൾ ചർച്ച ചെയ്യാനും അവസരമൊരുക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 20, 2025, 1:29 pm IST

സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം തുടങ്ങിയത് സിപിഐഎമ്മില്‍ നിന്നെന്ന് ആവർത്തിച്ച് വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ ആരോപണം ഏറ്റെടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Sep 20, 2025, 12:44 pm IST

തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ വസന്തകുമാരിയും ചന്ദ്രികയുമാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കുണ്ട്. തൊഴിലാളികൾ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.
Sep 20, 2025, 12:43 pm IST

തിരുവനന്തപുരത്ത് ബിജെപി കൗൺസിലറുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ. വനിതാമാധ്യമപ്രവർത്തകരെ കോണിപ്പടികളിൽ നിന്ന് തള്ളിയിട്ടു. ക്യാമറകൾ നശിപ്പിച്ചു. തിരുമല വാർഡ് കൗണ്‍സിലർ അനിലാണ് മരിച്ചത്. ആത്മഹത്യ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു. അതില്‍ പാർട്ടി സംരക്ഷിച്ചില്ലെന്നാണ് ആരോപണം . എന്നാൽ ഈ സ്ഥാപനവുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
Sep 20, 2025, 12:29 pm IST

വിമാനത്താവളം വരും
Sep 20, 2025, 11:24 am IST

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലർ ജീവനൊടുക്കി. തിരുമല വാർഡ് കൗണ്‍സിലർ അനിലാണ് മരിച്ചത്. ആത്മഹത്യ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമർശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു. അതില്‍ പാർട്ടി സംരക്ഷിച്ചില്ലെന്നാണ് ആരോപണം
Sep 20, 2025, 10:52 am IST

പമ്പയില്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു
Sep 20, 2025, 10:47 am IST

'സര്‍ക്കാരിന്റെ സഹായമില്ലാതെ എന്തെങ്കിലും സാധിക്കുമോ?, ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്താന്‍ ഭക്തജനങ്ങളുടെ അഭിപ്രായം അറിയണം, നിര്‍ദേശം വേണം, അതിന് കൂടി വേണ്ടിയാണ് അയ്യപ്പ സംഗമം' - അയ്യപ്പ സംഗമ വേദിയില്‍ പി എസ് പ്രശാന്ത്
Sep 20, 2025, 10:12 am IST

ആഗോള അയ്യപ്പ സംഗമ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് സ്വാഗതപ്രസംഗം നടത്തുന്നു. ദേവസ്വം മന്ത്രി വിഎന്‍ വാസവനാണ് ചടങ്ങിന്റെ അധ്യക്ഷന്‍.
Sep 20, 2025, 9:47 am IST

ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക്
Sep 20, 2025, 8:59 am IST

ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തിലേക്ക് വരുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പുലർച്ചെ മുതല്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
Sep 20, 2025, 8:25 am IST

എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആയി നിശ്ചയിക്കുന്ന വിജ്ഞാപനത്തിൽ ഒപ്പുവച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉന്നത വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശീലനവും ആവശ്യമുള്ള മേഖലകളിൽ വിദേശ പ്രൊഫഷണലുകളെ ജോലിക്കായി നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ.
Sep 20, 2025, 7:37 am IST

രാവിലെ 10.30 നാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ചടങ്ങ് ആരംഭിക്കുന്നത്. . 3000 പ്രതിനിധികള്‍ സംഗമത്തിന്റെ ഭാഗമാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ചര്‍ച്ചയാകും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+