ജിഎസ്‌ടി പരിഷ്‌കാരം നിലവിൽ വരുന്നതിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്‌ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കമാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ വളർച്ചയെ ഇത് മുന്നോട്ട് നയിക്കുമെന്നും എല്ലാ വിഭാഗത്തിനും പ്രയോജനകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, എച്ച്1 ബി വിസ ഫീസ് വർധനവിൽ വ്യക്തത വരുത്തി യുഎസ്. നിലവിലുള്ള വിസ ഉടമകൾക്ക് ഒരു ലക്ഷം ഡോളർ പിഴ ബാധകമല്ലെന്നും പുതിയ അപേക്ഷകർക്ക് മാത്രമാണ് ഈ നിയമം ബാധകമെന്നും യുഎസ് അധികൃതർ അറിയിച്ചു. പുതുതായി വിദേശത്തുനിന്ന് വരുന്നവർ, യുഎസ് വിട്ടുപോയ ശേഷം വീസ പുതുക്കുന്നവര്‍, പുതിയ തൊഴിലുടമയ്ക്കായി യുഎസിലേക്ക് വരുന്ന എച്ച്1 ബി ജീവനക്കാർ എന്നിവരെല്ലാം സപ്റ്റംബർ 21 മുതൽ വിസ ഫീസ് 88 ലക്ഷം നൽകണമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
ഇതോടെ വലിയ പരിഭ്രാന്തിയാണ് ഇന്ത്യൻ ടെക്കികൾക്കിടയിൽ ഉണ്ടായത്. പലരും അവധി റദ്ദാക്കി യുഎസിലേക്ക് മടങ്ങാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. മാത്രമല്ല നാട്ടിലേക്ക് മടങ്ങാൻ വിമാനങ്ങളിൽ കയറിയവർ പോലും യാത്ര റദ്ദാക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ യുഎസ് വ്യക്തത വരുത്തിയത്. രാജ്യം സന്ദർശിക്കുന്നവരോ, രാജ്യം വിട്ടുപോകുന്നവരോ, ഇന്ത്യയിലേക്ക് അവധിക്ക് പോയവർക്കോ ഈ നിയമം തത്കാലം ബാധകമല്ലെന്ന് യുഎസ് വ്യക്തമാക്കി.
അതിനിടെ അമിത് ഷായുടെ വസതിയിൽ ചേർന്ന നിർണായക യോഗത്തിൽ ജമ്മു കശ്മീരിൽ നിന്നുള്ള മിഥുൻ മൻഹാസിനെ ബി സി സി ഐ പ്രസിഡന്റാക്കാൻ തീരുമാനം കൈക്കൊണ്ടതായി റിപ്പോർട്ട്. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടി മത്സരിച്ചിട്ടുണ്ട്.ഇന്ന് മൻഹാസ് പത്രിക നൽകിയേക്കും. മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
Sep 22, 2025, 12:25 am IST
പാകിസ്ഥാനെതിരെ വീണ്ടും അനായാസ ജയവുമായി ഇന്ത്യ. സൂപ്പർ ഫോറിലും പാകിസ്ഥാനെ സൂര്യകുമാറും സംഘവും തകർത്തെറിയുക ആയിരുന്നു. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി തികച്ച അഭിഷേക് ശർമ്മയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
Sep 22, 2025, 12:18 am IST
കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. നാളെയും മറ്റന്നാളുമാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രതിഷേധിക്കുക. പ്രതിഷേധത്തിന്റെ ഭാഗമായി കരിദിനം ആചരിക്കും എന്ന് കെജിഎംസിടിഎ അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ചും നടത്താനും ധാരണയായിട്ടുണ്ട്.
Sep 21, 2025, 11:24 pm IST
പാലുൽപ്പന്നങ്ങൾക്കും ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്കും വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിൽ 720 രൂപയാണ് ഒരു ലിറ്റർ നെയ്യുടെ വില. നാളെ മുതൽ ഇത് 675 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Sep 21, 2025, 10:57 pm IST
ജിഎസ്‌ടി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്‍ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ നികുതി പരിഷ്‌കാരങ്ങൾ നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.
Sep 21, 2025, 10:48 pm IST
ജിഎസ്‌ടി കൂടി എങ്കിലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ലെന്ന് വിവരം. സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് നീക്കം. ജിഎസ്‌ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി കൂടും. വില കൂട്ടിയാൽ വിൽപന കുറയുമെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ ഏജന്റുമാരുടെ കമ്മീഷനിൽ അവരുമായി ആലോചിച്ച് ചെറിയ കുറവ് വരുത്താനാണ് നീക്കം.
Sep 21, 2025, 9:52 pm IST
അയ്യപ്പസംഗമം ചീറ്റിപ്പോയെന്ന കോണ്‍ഗ്രസ് വിമര്‍ശനം സ്വയം സംതൃപ്‌തി അടയാനുള്ള പാഴ്ശ്രമത്തിന്റെ ഭാഗമെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. അതിന്റെ അര്‍ത്ഥം ആഗോള അയ്യപ്പ സംഗമം വിജയിച്ചുവെന്നതാണെന്നും മന്ത്രി പറയുന്നു. സംഗമം തുടങ്ങും മുമ്പ് എടുത്ത വിഷ്വല്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്നും വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വാസവൻ പറയുന്നു.
Sep 21, 2025, 9:30 pm IST
ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്‌റ്റർ. 4600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു.
കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Sep 21, 2025, 9:01 pm IST
സൗദി അറേബ്യയിലെ ദമാമിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അഖിൽ അശോക് കുമാറാണ് മരിച്ചത്. സ്വദേശി യുവാവുമായി ഉണ്ടായ തര്‍ക്കത്തില്‍ വീണു മരിച്ചെന്നാണ് ലഭിച്ച വിവരം. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്‌ചയാണ് കൊലപാതകത്തിനിടയായ സംഭവം നടന്നത്. സംഭവത്തിൽ ഒരു സ്വദേശി പൗരനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Sep 21, 2025, 8:23 pm IST
സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രിയങ്ക ഗാന്ധി എംപി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Sep 21, 2025, 8:02 pm IST
പലസ്‌തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ. മറ്റ് രാജ്യങ്ങളുമായി ചേർന്ന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ആക്കം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നാൽ ഇസ്രായേലും അമേരിക്കയും ഇതിനെ വിമർശിച്ചു.
Sep 21, 2025, 7:35 pm IST
ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെസി വേണുഗോപാൽ. അയ്യപ്പനെ വെച്ചുള്ള രാഷ്ട്രീയ കളി ഇനിയെങ്കിലും അവസാനിപ്പിക്കണം. അയ്യപ്പ സംഗമത്തിലെ കള്ളക്കളി യഥാർത്ഥ വിശ്വാസികൾക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും കെസി പറഞ്ഞു.
Sep 21, 2025, 6:49 pm IST
ആഗോള അയ്യപ്പ സംഗമം നാടകമാണെന്ന ആരോപണവുമായി പിവി അന്‍വര്‍. ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ എല്ലാവരും ആദരവോടെയാണ് കാണുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വിഷയത്തിലെ നിലപാട് മൂന്നുവര്‍ഷം മുന്‍പ് നമ്മള്‍ കണ്ടതാണ്. സ്ത്രീ സാന്നിദ്ധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയതെന്നും അയ്യപ്പനുമായി ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Sep 21, 2025, 6:25 pm IST
പാലക്കാട് അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനായിരുന്നു. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സലീമിന്റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്, അതിന്റെ മാനസിക പ്രയാസത്തിലാണ് ആത്‌മഹത്യയെന്നാണ് കരുതുന്നത്.
Sep 21, 2025, 5:57 pm IST
എറണാകുളം കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പോലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പോലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്.
Sep 21, 2025, 5:34 pm IST
ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാനും ഉപയോഗിക്കാനും രാഷ്ട്രത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. "ഞാൻ സ്വദേശി വസ്‌തുക്കൾ ഉപയോഗിക്കുന്നുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു" എന്ന് ആളുകൾ പറയണമെന്ന് മോദി ചൂണ്ടിക്കാട്ടി.
Sep 21, 2025, 5:19 pm IST
ജിഎസ്‌ടി 2.0 പ്രകാരം മധ്യവർഗം കൂടുതലായി ഉപയോഗിക്കുന്ന 99 ശതമാനം വസ്‌തുക്കളുടെയും വിലകുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യയ്ക്ക്, നാം ആത്മനിർഭരരാകണമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. എംഎസ്എംഇകൾ മുന്നോട്ട് വരണം, അവർക്ക് ഇതിൽ നിന്ന് ധാരാളം പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 21, 2025, 5:16 pm IST
ആദായ നികുതിയെ പുകഴ്ത്തി മോദി. 12 ലക്ഷം രൂപ വാർഷിക വരുമാന നികുതിയില്ലാത്ത സ്ലാബ് മധ്യവർഗത്തിനാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്‌തതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ തന്റെ സർക്കാരിന്റെ കീഴിൽ ഏകദേശം 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
Sep 21, 2025, 5:14 pm IST
ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതിഭാരത്തിൽ നിന്നും മോചനം ലഭിക്കുമെന്നും ജനങ്ങളുടെ അഭിലാഷം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Sep 21, 2025, 5:08 pm IST
ജിഎസ്‌ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കമാകുമെന്ന് നരേന്ദ്ര മോദി
രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി. ജിഎസ്‌ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കമാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി. മധ്യവർഗം, യുവാക്കൾ, കർഷകർ എന്നിവർക്ക് എല്ലാം ഇത് പ്രയോജനകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
Sep 21, 2025, 5:01 pm IST
കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റീഹയാണ് ട്രെയിനിൽ നിന്ന് വീണത്. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിനിൽ വെച്ചാണ് അപകടം നടന്നത്. തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Sep 21, 2025, 4:24 pm IST
പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം യാതൊരു ആത്മാർത്ഥതയും ഇല്ലാതെ നടത്തിയ പരിപാടിയെന്നും അത് പരാജയമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അത് ദൃശ്യങ്ങൾ തെളിയിച്ചു. യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിന്റെ പാപക്കറ അവരുടെ കയ്യിലുണ്ട്. ആചാരങ്ങൾ ലംഘിക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിച്ചതെന്നും അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Sep 21, 2025, 4:02 pm IST
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ പാകിസ്താന്റെയും തുര്‍ക്കിയുടെയും പതാകകള്‍ പോസ്റ്റ് ചെയ്തു. സൈബര്‍ ടീം ഉടന്‍ തന്നെ ഉപമുഖ്യമന്ത്രിയുടെ എക്‌സ് അക്കൗണ്ട് വീണ്ടെടുത്തു നല്‍കുകയും ചെയ്തു. ഷിന്‍ഡെയുടെ അക്കൗണ്ട് പൂര്‍വസ്ഥിതിയിലാകാന്‍ ഏതാണ്ട് 45 മിനിറ്റ് എടുത്തു
Sep 21, 2025, 3:45 pm IST
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ എച്ച്1-ബി വിസ നീക്കത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഷ്ട്രീയത്തിന് മതിയായ സമയവും സ്ഥലവുമുണ്ട്, പക്ഷേ ദേശീയ താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ നാമെല്ലാവരും ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കണമെന്ന് റിജിജു പറഞ്ഞു.
Sep 21, 2025, 3:34 pm IST
രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. എല്ലാവര്‍ക്കും അറിയാവുന്ന ജി എസ് ടി നിരക്ക് മാറ്റത്തെ കുറിച്ച് പറയാനാണോ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. അമേരിക്ക എച്ച് വണ്‍ ബി വീസ ഫീസ് ഉയര്‍ത്തിയതിന് ശേഷമുള്ള പ്രതിസനിധിയിലെ ആശങ്കയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോയെന്നും ട്രംപിന്റെ താരിഫ് വര്‍ധന മൂലം വെട്ടിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഉറപ്പുകള്‍ നല്‍കുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.
Sep 21, 2025, 3:16 pm IST
അയ്യപ്പ സംഗമം പൂര്‍ണ പരാജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇനി എഐ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടുകയല്ലാതെ മാര്‍ഗമില്ലെന്നും വിശ്വാസം അഭിനയിക്കുന്നവരെ നാട് ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണ് എന്നും കെസി പരിഹസിച്ചു. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദി ആക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമം നടത്തിയത് ജോത്സ്യരുടെ നിര്‍ദേശപ്രകാരമാണെന്നും അയ്യപ്പകോപം മാറ്റാന്‍ പരിഹാരം തേടിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ജ്യോത്സ്യരെ കണ്ടതെന്നും എംകെ രാഘവന്‍ എംപി ആരോപിച്ചു.
Sep 21, 2025, 2:44 pm IST
പ്രധാനമന്ത്രി സെപ്റ്റംബർ 22ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും
ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും. തുടർന്ന്, അദ്ദേഹം ത്രിപുര സന്ദർശിക്കുകയും മാതാബാരിയിലെ 'മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയ'ത്തിൽ പൂജയും ദർശനവും നടത്തുകയും ചെയ്യും. വികസന പ്രവർത്തനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Sep 21, 2025, 2:39 pm IST
ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവിനായി തിരച്ചിൽ
കളമശേരിയിൽ ഒന്നാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ അയൽവാസിയായ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. 4 മാസത്തിൽ പല തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Sep 21, 2025, 2:05 pm IST
സ്വർണ്ണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചു
ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചു. കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ ഇത് സ്ട്രോങ് റൂമിൽ സൂക്ഷിക്കും. സ്വർണപ്പാളി ചെന്നൈയിലേകക് കൊണ്ട് പോയത് വിവാദമാകുകയും കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Sep 21, 2025, 1:34 pm IST
നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Sep 21, 2025, 1:29 pm IST
മോദിയുടെ അമ്മയെ ആർജെഡി അധിക്ഷേപിച്ചെന്ന് ബിജെപി; ബിഹാറിൽ വീണ്ടും വിവാദം
തേജസ്വി യാദവിന്റെ റാലിയിൽ വെച്ച് മോദിയുടെ മാതാവായ അന്തരിച്ച ഹീര ബെന്നിനെ അധിക്ഷേപിച്ചുവെന്നാണ് ബിജെപി ആരോപണം. തിരഞ്ഞെടുപ്പ് റാലിയിലെ ഹീര ബെന്നിനെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജെപി ആരോപിച്ചത്. ആർജെഡി പ്രവർത്തകന്റെ വീഡിയോയും ബിജെപി പങ്കുവെച്ചു. എന്നാൽ വീഡിയോ കൃത്രിമമാണെന്നും ആർജെഡിയെ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ആർജെഡി പറഞ്ഞു.
READ MORE
7:48 AM, 21 Sep
കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത
വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങും. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
8:41 AM, 21 Sep
പിടിച്ചെടുത്ത കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം: സിഐ അടക്കം 4 പോലീസുകാർക്ക് സസ്പെൻഷൻ
കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് വയനാട്ടിലെ വൈത്തിരിയിൽ സിഐ ഉൾപ്പെടെ നാല് പോലീസുകാരെ സസ്പെന്റ് ചെയ്തു.എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി.ചുണ്ടേൽ സ്വദേശി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്
9:21 AM, 21 Sep
48 ഇസ്രായേലി ബന്ദികളുടെ 'വിടവാങ്ങൽ'ചിത്രം പങ്കുവെച്ച് ഹമാസ്
ഗാസയിൽ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം തുടരുന്നതിനിടെ, 48 ഇസ്രായേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. ഹമാസിന്റെ സായുധവിഭാഗമായ എസെദ്ദിൻ അൽ-ഖസാം ആണ് വിടവാങ്ങൽ എന്ന വരികളോടെ ചിത്രം പങ്കുവെച്ചത്. 1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.
9:24 AM, 21 Sep
ആഗോള അയ്യപ്പ സംഗമം; ആളില്ലാത്ത ചിത്രങ്ങൾ എഐ ആകാമെന്ന് എംവി ഗോവിന്ദൻ
അയ്യപ്പസംഗമത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തെന്നും ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങളാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൻഎസ്എസിനെ സംഗമത്തിൽ എത്തിക്കാനായത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.
10:47 AM, 21 Sep
ആഗോള അയ്യപ്പ സംഗമം; പങ്കെടുത്തത് 4126 പേരെന്ന് മന്ത്രി
ആഗോള അയ്യപ്പ സംഗമത്തിൽ 4126 പേരും 182 വിദേശ പ്രതിനിധികളും പങ്കെടുത്തെനന് മന്ത്രി വിഎൻ വാസവൻ. ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്നും വാസവൻ പറഞ്ഞു.
11:24 AM, 21 Sep
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും
11:31 AM, 21 Sep
2025 ലെ അവസാന സൂര്യഗ്രഹണം ഇന്ന്
ഈ ഭാഗിക സൂര്യഗ്രഹണം പ്രധാനമായും ദക്ഷിണാർദ്ധഗോളത്തിലാണ് ദൃശ്യമാകുക. ന്യൂസിലൻഡിന്റെയും അന്റാർട്ടിക്കയുടെയും ചില ഭാഗങ്ങളിൽ സൂര്യ 85.5 ശതമാനം വരെ മറയ്ക്കപ്പെടും. ഞായറാഴ്ച രാത്രി 10:59-ന് ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ 1:11-ന് പാരമ്യത്തിലെത്തി 3:23 ഓടെയാണ് ഗ്രഹണം അവസാനിക്കുക. 2025-ലെ രണ്ടാമത്തെയും അവസാനത്തെയും ഗ്രഹണമാണിത്. ഈ വർഷം ഇതിന് മുമ്പ് രണ്ട് പൂർണ്ണ ചന്ദ്രഗ്രഹണങ്ങളും ഒരു ഭാഗിക സൂര്യഗ്രഹണവും നടന്നിരുന്നു.
12:22 PM, 21 Sep
ഗുജറാത്തി യുവതിയെ വെടിവെച്ചുകൊന്ന കേസ്; ഒരാൾ അറസ്റ്റിൽ
സൗത്ത് കരോലിനയിൽ ഗുജറാത്തി യുവതിയെ വെടിവെച്ചുകൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. അമേരിക്കയിലെ സൗത്ത് കരോലിനയിൽ കിരൺ പട്ടേൽ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്‌റ്റ്.1 വയസ്സുകാരനായ സെയ്ദാൻ മാക് ഹില്ലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 നായിരുന്നു കിരൺ കൊല്ലപ്പെട്ടത്.
12:23 PM, 21 Sep
ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ട് ഹാക്ക് ചെയ്തു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രൊഫൈൽ ചിത്രത്തിലും ബാനറിലും പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ പതാകകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അക്കൗണ്ട് സുരക്ഷിതമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും, ഹാക്ക് ചെയ്തത് ആരാണെന്നോ എന്ത് ലക്ഷ്യത്തോടെയാണെന്നോ ഇതുവരെ വ്യക്തമല്ല.
12:40 PM, 21 Sep
എയിംസ് ആലപ്പുഴയിൽ വേണമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
ആലപ്പുഴ ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയിലാണ്. ജില്ലയെ ഉയർത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്ഥലം നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയേയും കേന്ദ്ര ആരോഗ്യമന്ത്രിയേയും കാണുമെന്നും സുരേഷ് ഗോപി
1:25 PM, 21 Sep
ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് താൻ നൊബേലിന് അർഹൻ; ട്രംപ്
ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് താൻ നൊബേൽ സമാധാന പുരസ്കാരത്തിന് അർഹനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പാകിസ്താൻ തർക്കം ഈ വർഷം ആദ്യം വ്യാപാരത്തിലൂടെ താൻ പരിഹരിച്ചുവെന്നും ട്രംപ് ആവർത്തിച്ചു. നേരത്തേയും നിരവധി തവണ ട്രംപ് ഇക്കാര്യം അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ വാദങ്ങൾ ഇന്ത്യ തള്ളിക്കളഞ്ഞു.
1:29 PM, 21 Sep
മോദിയുടെ അമ്മയെ ആർജെഡി അധിക്ഷേപിച്ചെന്ന് ബിജെപി; ബിഹാറിൽ വീണ്ടും വിവാദം
തേജസ്വി യാദവിന്റെ റാലിയിൽ വെച്ച് മോദിയുടെ മാതാവായ അന്തരിച്ച ഹീര ബെന്നിനെ അധിക്ഷേപിച്ചുവെന്നാണ് ബിജെപി ആരോപണം. തിരഞ്ഞെടുപ്പ് റാലിയിലെ ഹീര ബെന്നിനെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജെപി ആരോപിച്ചത്. ആർജെഡി പ്രവർത്തകന്റെ വീഡിയോയും ബിജെപി പങ്കുവെച്ചു. എന്നാൽ വീഡിയോ കൃത്രിമമാണെന്നും ആർജെഡിയെ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ആർജെഡി പറഞ്ഞു.
1:34 PM, 21 Sep
നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2:05 PM, 21 Sep
സ്വർണ്ണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചു
ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചു. കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ ഇത് സ്ട്രോങ് റൂമിൽ സൂക്ഷിക്കും. സ്വർണപ്പാളി ചെന്നൈയിലേകക് കൊണ്ട് പോയത് വിവാദമാകുകയും കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2:39 PM, 21 Sep
ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവിനായി തിരച്ചിൽ
കളമശേരിയിൽ ഒന്നാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ അയൽവാസിയായ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. 4 മാസത്തിൽ പല തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
2:44 PM, 21 Sep
പ്രധാനമന്ത്രി സെപ്റ്റംബർ 22ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും
ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും. തുടർന്ന്, അദ്ദേഹം ത്രിപുര സന്ദർശിക്കുകയും മാതാബാരിയിലെ 'മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയ'ത്തിൽ പൂജയും ദർശനവും നടത്തുകയും ചെയ്യും. വികസന പ്രവർത്തനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
3:16 PM, 21 Sep
അയ്യപ്പ സംഗമം പൂര്‍ണ പരാജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇനി എഐ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടുകയല്ലാതെ മാര്‍ഗമില്ലെന്നും വിശ്വാസം അഭിനയിക്കുന്നവരെ നാട് ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രമാണ് എന്നും കെസി പരിഹസിച്ചു. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദി ആക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമം നടത്തിയത് ജോത്സ്യരുടെ നിര്‍ദേശപ്രകാരമാണെന്നും അയ്യപ്പകോപം മാറ്റാന്‍ പരിഹാരം തേടിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ജ്യോത്സ്യരെ കണ്ടതെന്നും എംകെ രാഘവന്‍ എംപി ആരോപിച്ചു.
3:34 PM, 21 Sep
രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. എല്ലാവര്‍ക്കും അറിയാവുന്ന ജി എസ് ടി നിരക്ക് മാറ്റത്തെ കുറിച്ച് പറയാനാണോ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. അമേരിക്ക എച്ച് വണ്‍ ബി വീസ ഫീസ് ഉയര്‍ത്തിയതിന് ശേഷമുള്ള പ്രതിസനിധിയിലെ ആശങ്കയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോയെന്നും ട്രംപിന്റെ താരിഫ് വര്‍ധന മൂലം വെട്ടിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഉറപ്പുകള്‍ നല്‍കുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.
3:45 PM, 21 Sep
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ എച്ച്1-ബി വിസ നീക്കത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഷ്ട്രീയത്തിന് മതിയായ സമയവും സ്ഥലവുമുണ്ട്, പക്ഷേ ദേശീയ താല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ നാമെല്ലാവരും ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കണമെന്ന് റിജിജു പറഞ്ഞു.
4:02 PM, 21 Sep
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ പാകിസ്താന്റെയും തുര്‍ക്കിയുടെയും പതാകകള്‍ പോസ്റ്റ് ചെയ്തു. സൈബര്‍ ടീം ഉടന്‍ തന്നെ ഉപമുഖ്യമന്ത്രിയുടെ എക്‌സ് അക്കൗണ്ട് വീണ്ടെടുത്തു നല്‍കുകയും ചെയ്തു. ഷിന്‍ഡെയുടെ അക്കൗണ്ട് പൂര്‍വസ്ഥിതിയിലാകാന്‍ ഏതാണ്ട് 45 മിനിറ്റ് എടുത്തു
4:24 PM, 21 Sep
പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം യാതൊരു ആത്മാർത്ഥതയും ഇല്ലാതെ നടത്തിയ പരിപാടിയെന്നും അത് പരാജയമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അത് ദൃശ്യങ്ങൾ തെളിയിച്ചു. യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിന്റെ പാപക്കറ അവരുടെ കയ്യിലുണ്ട്. ആചാരങ്ങൾ ലംഘിക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിച്ചതെന്നും അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
5:01 PM, 21 Sep
കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റീഹയാണ് ട്രെയിനിൽ നിന്ന് വീണത്. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിനിൽ വെച്ചാണ് അപകടം നടന്നത്. തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
5:08 PM, 21 Sep
ജിഎസ്‌ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കമാകുമെന്ന് നരേന്ദ്ര മോദി
രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി. ജിഎസ്‌ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കമാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി. മധ്യവർഗം, യുവാക്കൾ, കർഷകർ എന്നിവർക്ക് എല്ലാം ഇത് പ്രയോജനകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
5:14 PM, 21 Sep
ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതിഭാരത്തിൽ നിന്നും മോചനം ലഭിക്കുമെന്നും ജനങ്ങളുടെ അഭിലാഷം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
5:16 PM, 21 Sep
ആദായ നികുതിയെ പുകഴ്ത്തി മോദി. 12 ലക്ഷം രൂപ വാർഷിക വരുമാന നികുതിയില്ലാത്ത സ്ലാബ് മധ്യവർഗത്തിനാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്‌തതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ തന്റെ സർക്കാരിന്റെ കീഴിൽ ഏകദേശം 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
5:19 PM, 21 Sep
ജിഎസ്‌ടി 2.0 പ്രകാരം മധ്യവർഗം കൂടുതലായി ഉപയോഗിക്കുന്ന 99 ശതമാനം വസ്‌തുക്കളുടെയും വിലകുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യയ്ക്ക്, നാം ആത്മനിർഭരരാകണമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. എംഎസ്എംഇകൾ മുന്നോട്ട് വരണം, അവർക്ക് ഇതിൽ നിന്ന് ധാരാളം പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
5:34 PM, 21 Sep
ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാനും ഉപയോഗിക്കാനും രാഷ്ട്രത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. "ഞാൻ സ്വദേശി വസ്‌തുക്കൾ ഉപയോഗിക്കുന്നുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു" എന്ന് ആളുകൾ പറയണമെന്ന് മോദി ചൂണ്ടിക്കാട്ടി.
5:57 PM, 21 Sep
എറണാകുളം കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പോലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പോലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്.
6:25 PM, 21 Sep
പാലക്കാട് അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനായിരുന്നു. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സലീമിന്റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്, അതിന്റെ മാനസിക പ്രയാസത്തിലാണ് ആത്‌മഹത്യയെന്നാണ് കരുതുന്നത്.
6:49 PM, 21 Sep