Get Updates
Get notified of breaking news, exclusive insights, and must-see stories!

താരങ്ങള്‍ക്കും രക്ഷയില്ല: രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, യുഎന്നില്‍ ട്രംപിന്റെ അവകാശവാദങ്ങള്‍

രാജ്യവ്യാപകമായി കസ്റ്റംസ് നടത്തിയ റെയ്ഡാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. റെയ്ഡില്‍ സിനിമാ താരങ്ങള്‍ക്കും രക്ഷയുണ്ടായില്ല. ഓപ്പറേഷന്‍ നുംകൂര്‍ എന്നു പേരിട്ടു നടത്തിയ പരിശോധനയിലൂടെ കേരളത്തില്‍ നിന്ന് മാത്രം 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടില്‍ പരിശോധന നടത്തി. ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കും. നിലവില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ പരിശോധന തുടരുന്നു. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു.

ഇന്ത്യ-യു.എസ് വ്യാപാര ചർച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. കേന്ദ്ര വിദേശ കാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറും അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ഇടയില്‍ തുറന്ന ചർച്ച നടന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നേരത്തെ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തിയിരുന്നു. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണയായി എന്നാണ് വിവരം. അധിക തീരുവ, എച്ച്1 ബി വിസ തുടങ്ങിയ വിഷയങ്ങൾ രണ്ടു കൂടിക്കാഴ്ചകളിലും ചർച്ചാവിഷയമായെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

അതേസമയം, ജിഎസ്ടി നിരക്കുകൾ കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രധനമന്ത്രാലയം ഇടപെടലുകള്‍ നടത്തുന്നു. സംസ്ഥാനങ്ങളിലെ കേന്ദ്ര ജിഎസ്ടി ഓഫീസുകൾക്ക് ഇത് സംബന്ധിച്ച നിർദേശം ധനമന്ത്രാലയം നല്‍കി. മരുന്ന്, നിത്യോപയോഗ സാധനങ്ങൾ, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ അടക്കമുള്ള 54 ഇനങ്ങളുടെ നികുതിയിളവിനു മുൻപും പിൻപുമുള്ള വില താരതമ്യം ചെയ്ത് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

news-updates

Sep 23, 2025, 11:13 pm IST

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ചു. ആറ് വയസുകാരി മരിച്ചു. നാലു വയസുള്ള മകനും അമ്മയും ഗുരുതരാവസ്ഥയില്‍ തുടരുന്നു. അമ്മ രണ്ടു മക്കള്‍ക്കും വിഷം നല്‍കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കുട്ടികളുടെ പിതാവ് കിഡ്‌നി രോഗം കാരണം മരണപ്പെട്ടത്.
Sep 23, 2025, 9:52 pm IST

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭക്ക് പ്രസക്തിയില്ലെന്നും ലോകത്തിന് നേതൃത്വം നല്‍കേണ്ടത് അമേരിക്കയാണെന്നുമാണ് ട്രംപ് പറയുന്നത്. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഉള്‍പെടെ താന്‍ ഏഴ് മാസത്തില്‍ ഏഴ് യുദ്ധം അവസാനിപ്പിച്ചു. എന്നിട്ടും ഒരു നന്ദി പോലും ഡച രേഖപ്പെടുത്തിയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. നൊബേല്‍ സമ്മാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.
Sep 23, 2025, 9:21 pm IST

മധ്യ കിഴക്കന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Sep 23, 2025, 7:12 pm IST

ഓപ്പറേഷന്‍ നുംകൂറില്‍ ഇന്ന് കസ്റ്റഡിയിലെടുത്തത് 36 വാഹനങ്ങള്‍. ഇന്ന് പരിശോധന നടന്നത് 30 ഇടങ്ങളിലെന്നും കസ്റ്റംസ്. ഭൂട്ടാനില്‍ നിന്നും കടത്തിയ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തി. പരിശോധനകള്‍ തുടരുമെന്നും കസ്റ്റംസ് അറിയിച്ചു. പരിശോധനക്ക് മോട്ടോര്‍ വാഹനവകുപ്പും സംസ്ഥാന പൊലീസും സഹകരിച്ചു. പരിവാഹന്‍ സൈറ്റിലും തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടിയിലും തട്ടിപ്പ് നടന്നിട്ടുണ്ട്.
Sep 23, 2025, 6:58 pm IST

മെസിയുടെ കേരള സന്ദര്‍ശനം; ഒരുക്കങ്ങള്‍ തൃപ്തികരം

ലയണല്‍ മെസിയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമും കൊച്ചിയില്‍ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളില്‍ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍. ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹെക്ടര്‍ ഡാനിയല്‍ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് കബ്രേരക്ക് നല്‍കിയത്. കായികമന്ത്രി വി. അബ്ദുറഹ്‌മാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന്, മത്സരം നടത്തുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളും വിലയിരുത്തി. മത്സരത്തീയതിയും എതിര്‍ ടീം ആരെന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി അബ്ദു റഹ്‌മാന്‍ അറിയിച്ചു.
Sep 23, 2025, 5:36 pm IST

ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.
Sep 23, 2025, 5:24 pm IST

മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ ഷാരുഖ് ഖാനും മികച്ച നടിക്കുള്ള അവാര്‍ഡ് റാണി മുഖര്‍ജിയും പുരസ്‌കാരണങ്ങള്‍ സ്വീകരിച്ചു
Sep 23, 2025, 5:21 pm IST

മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായ വിജയരാഘവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി
Sep 23, 2025, 5:18 pm IST

ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെ നടിയായ ഉര്‍വശി ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങി.
Sep 23, 2025, 4:57 pm IST

ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറാണ് കസ്റ്റഡിയിലെടുത്തത്. റോവര്‍ ഡിഫന്‍ഡര്‍ ആണ് ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി പിടിച്ചെടുത്തത്.
Sep 23, 2025, 4:34 pm IST

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ദില്ലിയില്‍ ആരംഭിച്ചു
Sep 23, 2025, 3:56 pm IST

ചണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസിന് കേരളത്തിൽ നിന്ന് എത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്ക്. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവരെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ഇവരുടെ തോളിനും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്.
Sep 23, 2025, 3:27 pm IST

ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്‌റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ട്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കിയിട്ടുണ്ട്.
Sep 23, 2025, 2:54 pm IST

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കുമെന്ന് റിപ്പോർട്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
Sep 23, 2025, 2:43 pm IST

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതില്‍ കേരളത്തില്‍ എത്രയെണ്ണം ഉണ്ടെന്നത് പരിശോധിക്കുന്നുണ്ട്. ഇറക്കുമതി ചെയ്ത മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും.
Sep 23, 2025, 2:26 pm IST

H-1B നിയന്ത്രണങ്ങള്‍ക്കിടയിലും രണ്ട് വലിയ യുഎസ് കമ്പനികള്‍ ഇന്ത്യന്‍ വംശജരായ സിഇഒമാരെ നിയമിക്കുന്നു. യുഎസ് ടെലികോം ഭീമനായ ടി-മൊബൈലില്‍, 55 കാരനായ ശ്രീനിവാസ് 'ശ്രീനി' ഗോപാലന്‍ നവംബര്‍ 1 ന് സിഇഒ റോളിലേക്ക് ചുവടുവെക്കും. ഐഐഎം അഹമ്മദാബാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഗോപാലന്‍ നിലവില്‍ ടി-മൊബൈലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും 2020 മുതല്‍ കമ്പനിയെ നയിച്ചതും പുതുതായി സൃഷ്ടിക്കപ്പെട്ട വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറുന്നതുമായ മൈക്ക് സീവര്‍ട്ടിന് പകരക്കാരനാകും. ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ആരംഭിച്ച ഗോപാലന്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ക്യാപിറ്റല്‍ വണ്‍, ഡച്ച് ടെലികോം എന്നിവയില്‍ സീനിയര്‍ റോളുകള്‍ വഹിച്ചു. ഹിക്കാഗോ ആസ്ഥാനമായുള്ള പാനീയ ഭീമനായ മോള്‍സണ്‍ കൂര്‍സിന്റെ പുതിയ പ്രസിഡന്റും സിഇഒയുമായി 49 കാരനായ രാഹുല്‍ ഗോയലിനെ ഒക്ടോബര്‍ 1 മുതല്‍ നിയമിച്ചു. ഗാവിന്‍ ഹാറ്റേഴ്സ്ലിയുടെ പിന്‍ഗാമിയായി വരുന്ന ഗോയല്‍ 24 വര്‍ഷമായി കമ്പനിയിലുണ്ട്.
Sep 23, 2025, 1:57 pm IST

വിദ്യാര്‍ത്ഥികളുടെ കരുതലിന്റെ മറ്റൊരു ഉദാഹരണം കൂടി
Sep 23, 2025, 1:16 pm IST

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
Sep 23, 2025, 12:37 pm IST

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്ര സഭയിലാണ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോര്‍ത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോണ്‍ പറഞ്ഞു. 150 ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്‌
Sep 23, 2025, 11:38 am IST

ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്താണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് അയച്ചു. മറുപടി ലഭിച്ചത് വായിച്ചെന്നും അദ്ദേഹം പറയുന്നു.
Sep 23, 2025, 11:28 am IST

റെയിഡ്

പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. റെയ്ഡ് ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി. 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധനയെന്ന് വിവരവും പുറത്ത് വരുന്നുണ്ട്. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് വാഹനം എത്തിക്കുന്നവരെ കണ്ടെത്തുന്നതിനാണ് റെഡിയ് നടത്തുന്നത്.
Sep 23, 2025, 11:12 am IST

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്ന് റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്.
Sep 23, 2025, 10:32 am IST

കൊച്ചിയിലെത്തുന്ന അർജന്റീനയെ ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ നേരിട്ടേക്കും. ഈ രണ്ട് ടീമുകളും നേരത്തെ ഖത്തർ ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീനക്കായിരുന്നു വിജയം.
Sep 23, 2025, 8:59 am IST

ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം സംഘാടക സമിതിയുടെ ജനറൽ കൺവീനർ സ്ഥാനത്തുനിന്നും എസ്എഫ്‌ഐ നേതാവിനെ ഒഴിവാക്കി വി സി മോഹനൻ കുന്നുമ്മൽ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെയാണ് ഒഴിവാക്കിയത്. മെഡിക്കൽ കോളേജ് വിദ്യാർഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Sep 23, 2025, 8:05 am IST

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കും. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു നൽകും.
Sep 23, 2025, 7:25 am IST

മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം കരസ്ഥമാക്കി പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. വനിതാ ബലോൻ ദ് ഓർ തുടർച്ചയായ മൂന്നാം വർഷവും ബാഴ്സലോണയുടെ ഐതാന ബോന്‍മാറ്റി സ്വന്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+