ലഡാക്കിലും 'ജെൻ സി' പ്രക്ഷോഭം; അതീവ ജാഗ്രത..ഡി രാജ തന്നെ സിപിഐയെ നയിക്കും..പ്രധാന വാർത്തകൾ
സംസ്ഥാന പദവിയും സ്വയംഭരണവും അവകാശപ്പെട്ടുകൊണ്ടുളള പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ ലഡാക്കിൽ അതീവ ജാഗ്രത. പോലീസ് വെടിവെയ്പ്പിൽ ഇന്നലെ 4 പേർ കൊല്ലപ്പെട്ടിരുന്നു. ആത്മരക്ഷാർഥമാണ് പോലിസ് വെടിവെച്ചതെന്നാണ് ആഭ്യന്തര ലഡാക് വിഷയത്തിൽ ഒക്ടോബർ ആറ് കേന്ദ്രം ചർച്ച നടത്താനിരിക്കെയാണ് പ്രതിഷേധം ആളിക്കത്തിയത്. . അറബ് വസന്തവും നേപ്പാളിലെ ജെൻ സി പ്രതിഷേധവും ഉയർത്തി വാങ്ങ് ചുക് നടത്തിയ പരാമർശങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ അസ്വസ്ഥരും നിരാശരുമായ ജെൻ സികളാണ് പ്രക്ഷോഭം നടത്തിയതെന്നാണ് വാർത്താസമ്മേളനത്തിൽ വാങ് ചുക് പ്രതികരിച്ചത്.
അതിനിടെ സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തന്നെ തുടരാൻ ധാരണയായി. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു.ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

വീണ്ടും ബാബറി മസ്ജിദ്













Click it and Unblock the Notifications