സംസ്ഥാനത്ത് മഴ തുടരും. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മാത്രമല്ല നാളെ വടക്കന്‍ കേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനനന്തപുരം ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ മഴ വ്യാപകമായി വെള്ളക്കെട്ടുണ്ടാക്കി. മഴ മാത്രമല്ല ബമ്പറിന്റെ ഭാഗ്യം ആര്‍ക്കെന്ന കാത്തിരിപ്പും തുടരും. നാളെ നിശ്ചയിച്ചിരുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് നീട്ടിവെച്ചു. ഒക്ടോബര്‍ നാലിനാണ് ബമ്പര്‍ ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ്.
ജിഎസ്ടിയിലെ മാറ്റവും മഴ കാരണം വില്‍പന കുറഞ്ഞതും ഉന്നയിച്ച് ഏജന്റുമാര്‍ മുന്നോട്ട് വെച്ച അഭ്യര്‍ത്ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. ഇതിനിടെ നവരാത്രി കണക്കിലെടുത്ത് ചൊവ്വാഴ്ച, സെപ്റ്റംബര്‍ 30ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ദിവസങ്ങളായിരിക്കും.
ഇതിനിടെ ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത കാര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചതും വാര്‍ത്തയായി.
ലഡാക് സംഘര്‍ഷത്തിന് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സോനത്തിന്റെ എന്‍ജിഒയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ റദ്ദാക്കിയിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മിഗ് 21 വിമാനങ്ങളെ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചു. ചണ്ഡീഗഡില്‍ വിപുലമായ ചടങ്ങുകളോടെയാണ് മിഗ് 21ന് വ്യോമസേനയും രാജ്യവും വിട നല്‍കിയത്. തേജസ് വിമാനങ്ങളാണ് മിഗ് വിമാനങ്ങള്‍ക്ക് പകരമെത്തുക.
അടുത്ത മാസം ഒന്നു മുതല്‍ ബ്രാന്‍ഡഡ്, പേറ്റന്റ് നേടിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത് തീരുവ യുദ്ധത്തിന്റെ അടുത്ത ഘട്ട പ്രഖ്യാപനമായി. അമേരിക്കയില്‍ ഫാക്ടറി സ്ഥാപിച്ച് മരുന്നുല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് ഈ തീരുവ ബാധകമല്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മരുന്ന് എത്തിക്കുന്ന ഇന്ത്യക്കാണ് പുതിയ തീരുമാനം ഏറ്റവും തിരിച്ചടിയാവുക.
Sep 26, 2025, 9:55 pm IST
ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബര്‍ കെഎം ഷാജഹാന്‍. സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചത്. ഇരകള്‍ക്കുവേണ്ടിയാണ് പോരാടിയതെന്നും തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്യുന്നതെന്നും ഷാജഹാന്‍ മാധ്യമങ്ങളോടു പറഞ്ഞു.
Sep 26, 2025, 7:53 pm IST
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരേ പ്രതിഷേധം. നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നു. അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള മിക്കവാറും എല്ലാ പ്രതിനിധികളും പ്രസംഗത്തിനിടെ ഇറങ്ങിപ്പോയി.
Sep 26, 2025, 6:33 pm IST
കെജെ ഷൈനിന്റെ പരാതിയിലെടുത്ത കേസില്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്. തെളിവുകള്‍ നശിപ്പിക്കരുതെന്നും സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
Sep 26, 2025, 5:44 pm IST
നവരാത്രി പ്രമാണിച്ച് 30ന് സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല.
Sep 26, 2025, 5:22 pm IST
ഷാരൂഖിനും മകന്‍ ആര്യനുമെതിരെ മാനനഷ്ടക്കേസുമായി മുന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. രണ്ട് കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം. ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത പുതിയ വെബ് സീരീസിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. ഡല്‍ഹി ഹൈക്കോടതിയിലാണ് നടന്‍ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനും നെറ്റ്ഫ്‌ളിക്‌സിനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വെബ് സീരീസില്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്.
Sep 26, 2025, 3:58 pm IST
സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അറസ്‌റ്റില്‍. ലഡാക്ക് പോലീസാണ് സോനം വാങ്ചുക്കിനെ അറസ്‌റ്റ് ചെയ്‌തത് എന്നാണ് വിവരം. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടി.
Sep 26, 2025, 3:24 pm IST
തെക്കൻ, മധ്യ കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന പ്രവചനവുമായി കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.
Sep 26, 2025, 2:49 pm IST
കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.
കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. പിടിച്ചെടുത്ത കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കാർ നിയമവിധേയമായിട്ടാണ് വാങ്ങിയതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Sep 26, 2025, 2:42 pm IST
ഗായകൻ സുബിൻ ഗാർഗിന്റ മരണത്തിൽ അന്വേഷണം
അസമീസ് ഗായകൻ സുബിൻ ഗാർഗിന്റ മരണത്തിൽ അന്വേഷണം. ബാൻഡിലെ അംഗമായ ജ്യോതി ഗോസ്വാമിയുടെ മൊഴിയെടുക്കുന്നു. സിംഗപ്പൂരിലെ പരിപാടിക്ക് സുബിനൊപ്പം പോയ സംഘത്തിൽ ജ്യോതിയുമുണ്ടായിരുന്നു. സിഐഡി ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് സുബിന്റെ മരണം അന്വേഷിക്കുന്നത്. സുബിനൊപ്പം പോയ എല്ലാവരേയും സിംഗപ്പൂർ പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സുബിന്റെ സംസ്കാരം. അസം മുഴുവൻ ഒഴുകിയെത്തിയിരുന്നു സുബിന് അന്ത്യാഞ്ജലി അർപിക്കാൻ. ഈ മാസം 19നാണ് സുബിൻ നീന്തലിനിടെ മരിച്ചത്.
Sep 26, 2025, 2:40 pm IST
എയിംസ് അനുവദിക്കൂ; അടുത്ത നിമിഷം സ്ഥലം തരാം; മന്ത്രി സജി ചെറിയാൻ
കേന്ദ്രസർക്കാർ ആലപ്പുഴയിലേക്ക് എയിംസ് അനുവദിച്ചാൽ അടുത്ത നിമിഷം സ്ഥലം തരാമെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്നും ആലപ്പുഴക്കാരെ പൊട്ടൻമാരാക്കാൻ നോക്കേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ എയിംസ് തരാൻ തങ്ങൾ തയ്യാറാണെന്നും ആദ്യം സംസ്ഥാന സർക്കാർ സ്ഥലം നൽകൂവെന്നും നേരത്തേ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു.
Sep 26, 2025, 1:49 pm IST
കെ എം ഷാജഹാന്റെ വീട്ടിൽ പോലീസ് റെയ്ഡ്
സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും പോലീസ് റെയ്ഡ്. എറണാകുളം സൈബർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഷൈനിന്റെ പരാതിയിൽ കഴിഞ്ഞദിവസം ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Sep 26, 2025, 1:19 pm IST
ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗോസൽ
ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസൽ. 'ഇന്ത്യ ഞാൻ പുറത്ത് വന്നിരിക്കുന്നു.; നവംബർ 23, 2025-ന് ഖാലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാൻ ഗുർപത്‌വന്ത് സിംഗ് പന്നുനെ പിന്തുണയ്ക്കാൻ. ഡൽഹി ഖാലിസ്ഥാൻ ആയി മാറും,” ഗോസൽ വീഡിയോയിൽ പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഗോസലിന്റെ പ്രതികരണം. നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) സംഘടനയുടെ പ്രധാന സംഘാടകനും ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഗുർപത്‌വന്ത് സിംഗ് പന്നൂൻ്റെ അടുത്ത സഹായിയുമായ 36 വയസ്സുകാരനായ ഇന്ദർജീത് സിംഗ് ഗോസലിനെ കനേഡിയൻ അധികൃതർ ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെച്ചതിനാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേർക്കായിരുന്നു പന്നുന്റെ ഭീഷണികൾ.'അജിത് ഡോവൽ, നിങ്ങൾക്ക് കാനഡയിലേക്കോ അമേരിക്കയിലേക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തേക്കോ വന്ന് എന്നെ അറസ്റ്റ് ചെയ്യാനോ എന്നെ നാടുകടത്താനോ ശ്രമിച്ചുകൂടേ? ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു', പന്നൂൻ പറഞ്ഞു.
Sep 26, 2025, 12:17 pm IST
കനത്ത മഴ; തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട്, ചിത്രങ്ങൾ പങ്കുവെച്ച് കടകംപള്ളി സുരേന്ദ്രൻ
'ബുധനാഴ്ച വൈകിട്ട് തുടങ്ങിയ മഴയാണ് തിരുവനന്തപുരത്ത്. മണിക്കൂറുകൾ തോരാതെ പെയ്ത് മടുക്കുമ്പോൾ 5 മിനിറ്റ് റെസ്റ്റ് എടുത്ത് വീണ്ടും ശക്തിയായി പെയ്യുന്ന സ്ഥിതി. മഴ ആരംഭിച്ചു 48 മണിക്കൂറിനോട് അടുക്കുമ്പോൾ മണ്ഡലത്തിൻ്റെ പലഭാഗത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കരിക്കകം ഭാഗത്ത് പാർവതി പുത്തനാർ നിറഞ്ഞൊഴുകി റോഡിൽ വെള്ളം കയറിയിരിക്കുകയാണ്. ഇപ്പൊൾ പാർവതി പുത്താനാർ റോഡിൽ കൂടി ഒഴുകുന്ന സ്ഥിതിയാണ്. കൊച്ചുവേളി പൊഴി മുറിച്ചിട്ടും ഇതാണ് അവസ്ഥ.
ആക്കുളം നിഷിന് മുന്നിലേക്ക് മഴവെള്ളം ഒഴുകിയെത്തിയത്തോടെ നിഷിനു മുന്നിലെ റോഡിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഉള്ളൂർ - ആക്കുളം - കുഴിവിള റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ തോർന്നാൽ മാത്രമേ ഈ വെള്ളവും ഇറങ്ങുകയുള്ളൂ. പൊഴി മുറിച്ചിട്ടുള്ളത്തിനാൽ മഴ മാറിയാൽ പെട്ടെന്ന് തന്നെ ഈ വെള്ളക്കെട്ടും മാറുന്നതാണ്', കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.
Sep 26, 2025, 12:11 pm IST
നദിയിൽ മഞ്ഞ അലർട്ട്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ നദി (കോന്നി G D സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Sep 26, 2025, 11:16 am IST
സ്വർണക്കടത്ത് കേസ്; സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി
സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നുമായിരുന്നു ഇഡിയുടെ വാദം. ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളി നേരത്തേ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സീപിച്ചത്.
Sep 26, 2025, 11:12 am IST
കനത്ത മഴ; തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്യുന്നത് വൈകി
കനത്ത മഴയില്‍ റണ്‍വേ കാണാനാകാതിരുന്നതോടെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകിയത്. മഴ കുറഞ്ഞതോടെ പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
Sep 26, 2025, 10:00 am IST
യുക്രൈൻ വിഷയം മോദി പുടിനോട് ചോദിച്ചു; നാറ്റോ തലവൻ
റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയുടെ മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ മോസ്കോയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ.ഇന്ത്യക്ക് താരിഫ് ഏർപ്പെടുത്തിയതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനോട് യുക്രെയ്‌നിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടെന്നും റുട്ടെ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ച് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് റുട്ടെയുടെ പ്രതികരണം.
Sep 26, 2025, 9:00 am IST
വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്രായേലിനെ അനുവദിക്കില്ല; ട്രംപ്
വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളെങ്കിലും പിടിച്ചെടുക്കാൻ ഇസ്രായേൽ നീങ്ങുമെന്ന സൂചനകൾ അടുത്തിടെ ഇസ്രായേൽ ഉദ്യോഗസ്ഥർ നൽകിയിരുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ബ്രിട്ടൻ, കാനഡ തുടങ്ങിയ യുഎസിന്റെ പ്രധാന സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ട്രംപും നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും എന്നാൽ അധിനിവേശം അനുവദിക്കില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിന്നതായും ട്രംപ് പറഞ്ഞു.
Sep 26, 2025, 8:08 am IST
ആഗോള തൊഴിലാളി ശക്തിയുടെ ആവശ്യകത അവഗണിക്കാനാകില്ല; എസ് ജയശങ്കർ
ആഗോള തൊഴിലാളി ശക്തിയുടെ ആവശ്യകത ലോകത്തിന് അവഗണിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പല രാജ്യങ്ങൾക്കും സ്വന്തം ജനസംഖ്യയിൽ നിന്ന് തൊഴിൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.ആഗോള തൊഴിലാളി ശക്തിയെ എവിടെ ഉൾക്കൊള്ളിക്കണം എന്നത് ഒരു രാഷ്ട്രീയ ചർച്ചാ വിഷയമായിരിക്കാം. എന്നാൽ, ഇതിനെ ഒഴിവാക്കാനാവില്ല. ആവശ്യകതയും ജനസംഖ്യാപരമായ ഘടകങ്ങളും പരിഗണിക്കുമ്പോൾ, പല രാജ്യങ്ങൾക്കും ദേശീയ ജനസംഖ്യ മാത്രം ഉപയോഗിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല,ജയശങ്കർ പറഞ്ഞു.വ്യാപാര-താരിഫ് വെല്ലുവിളികൾക്കും ട്രംപിന്റെ കുടിയേറ്റ നയത്തിലെ കടുത്ത നിലപാടുകൾക്കും ഇടയിലാണ് ജയശങ്കറിന്റെ പ്രതികരണം.
Sep 26, 2025, 7:16 am IST
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വ്യാഴാഴ്ച വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തു. വാഷിംഗ്ടണും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ നീക്കം. ഇരുവരും ഓഫൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റുമായി ഷെരീഫ് നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2019 ജൂലൈയിൽ ഇമ്രാൻ ഖാൻ സന്ദർശിച്ചതിനുശേഷം ഒരു പാകിസ്ഥാൻ പ്രധാനമന്ത്രി ഓവൽ ഓഫീസിൽ എത്തുന്നതും ഇതാദ്യമാണ്.ദ്വിരാഷ്ട്ര ബന്ധം, വ്യാപാരം, പ്രാദേശിക സുരക്ഷ, ആഗോള വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും.
7:16 AM, 26 Sep

8:08 AM, 26 Sep
ആഗോള തൊഴിലാളി ശക്തിയുടെ ആവശ്യകത അവഗണിക്കാനാകില്ല; എസ് ജയശങ്കർ
ആഗോള തൊഴിലാളി ശക്തിയുടെ ആവശ്യകത ലോകത്തിന് അവഗണിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പല രാജ്യങ്ങൾക്കും സ്വന്തം ജനസംഖ്യയിൽ നിന്ന് തൊഴിൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.ആഗോള തൊഴിലാളി ശക്തിയെ എവിടെ ഉൾക്കൊള്ളിക്കണം എന്നത് ഒരു രാഷ്ട്രീയ ചർച്ചാ വിഷയമായിരിക്കാം. എന്നാൽ, ഇതിനെ ഒഴിവാക്കാനാവില്ല. ആവശ്യകതയും ജനസംഖ്യാപരമായ ഘടകങ്ങളും പരിഗണിക്കുമ്പോൾ, പല രാജ്യങ്ങൾക്കും ദേശീയ ജനസംഖ്യ മാത്രം ഉപയോഗിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല,ജയശങ്കർ പറഞ്ഞു.വ്യാപാര-താരിഫ് വെല്ലുവിളികൾക്കും ട്രംപിന്റെ കുടിയേറ്റ നയത്തിലെ കടുത്ത നിലപാടുകൾക്കും ഇടയിലാണ് ജയശങ്കറിന്റെ പ്രതികരണം.
9:00 AM, 26 Sep
വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്രായേലിനെ അനുവദിക്കില്ല; ട്രംപ്
വെസ്റ്റ് ബാങ്ക് പിടിച്ചടക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളെങ്കിലും പിടിച്ചെടുക്കാൻ ഇസ്രായേൽ നീങ്ങുമെന്ന സൂചനകൾ അടുത്തിടെ ഇസ്രായേൽ ഉദ്യോഗസ്ഥർ നൽകിയിരുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ബ്രിട്ടൻ, കാനഡ തുടങ്ങിയ യുഎസിന്റെ പ്രധാന സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ട്രംപും നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും എന്നാൽ അധിനിവേശം അനുവദിക്കില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിന്നതായും ട്രംപ് പറഞ്ഞു.
10:00 AM, 26 Sep
യുക്രൈൻ വിഷയം മോദി പുടിനോട് ചോദിച്ചു; നാറ്റോ തലവൻ
റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയുടെ മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ മോസ്കോയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ.ഇന്ത്യക്ക് താരിഫ് ഏർപ്പെടുത്തിയതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനോട് യുക്രെയ്‌നിലെ തന്ത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടെന്നും റുട്ടെ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ച് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് റുട്ടെയുടെ പ്രതികരണം.
11:12 AM, 26 Sep
കനത്ത മഴ; തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്യുന്നത് വൈകി
കനത്ത മഴയില്‍ റണ്‍വേ കാണാനാകാതിരുന്നതോടെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകിയത്. മഴ കുറഞ്ഞതോടെ പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
11:16 AM, 26 Sep
സ്വർണക്കടത്ത് കേസ്; സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി
സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നുമായിരുന്നു ഇഡിയുടെ വാദം. ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളി നേരത്തേ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സീപിച്ചത്.
12:11 PM, 26 Sep
നദിയിൽ മഞ്ഞ അലർട്ട്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ നദി (കോന്നി G D സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
12:17 PM, 26 Sep
കനത്ത മഴ; തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട്, ചിത്രങ്ങൾ പങ്കുവെച്ച് കടകംപള്ളി സുരേന്ദ്രൻ
'ബുധനാഴ്ച വൈകിട്ട് തുടങ്ങിയ മഴയാണ് തിരുവനന്തപുരത്ത്. മണിക്കൂറുകൾ തോരാതെ പെയ്ത് മടുക്കുമ്പോൾ 5 മിനിറ്റ് റെസ്റ്റ് എടുത്ത് വീണ്ടും ശക്തിയായി പെയ്യുന്ന സ്ഥിതി. മഴ ആരംഭിച്ചു 48 മണിക്കൂറിനോട് അടുക്കുമ്പോൾ മണ്ഡലത്തിൻ്റെ പലഭാഗത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കരിക്കകം ഭാഗത്ത് പാർവതി പുത്തനാർ നിറഞ്ഞൊഴുകി റോഡിൽ വെള്ളം കയറിയിരിക്കുകയാണ്. ഇപ്പൊൾ പാർവതി പുത്താനാർ റോഡിൽ കൂടി ഒഴുകുന്ന സ്ഥിതിയാണ്. കൊച്ചുവേളി പൊഴി മുറിച്ചിട്ടും ഇതാണ് അവസ്ഥ.
ആക്കുളം നിഷിന് മുന്നിലേക്ക് മഴവെള്ളം ഒഴുകിയെത്തിയത്തോടെ നിഷിനു മുന്നിലെ റോഡിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഉള്ളൂർ - ആക്കുളം - കുഴിവിള റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ തോർന്നാൽ മാത്രമേ ഈ വെള്ളവും ഇറങ്ങുകയുള്ളൂ. പൊഴി മുറിച്ചിട്ടുള്ളത്തിനാൽ മഴ മാറിയാൽ പെട്ടെന്ന് തന്നെ ഈ വെള്ളക്കെട്ടും മാറുന്നതാണ്', കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.
1:19 PM, 26 Sep
ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗോസൽ
ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസൽ. 'ഇന്ത്യ ഞാൻ പുറത്ത് വന്നിരിക്കുന്നു.; നവംബർ 23, 2025-ന് ഖാലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാൻ ഗുർപത്‌വന്ത് സിംഗ് പന്നുനെ പിന്തുണയ്ക്കാൻ. ഡൽഹി ഖാലിസ്ഥാൻ ആയി മാറും,” ഗോസൽ വീഡിയോയിൽ പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഗോസലിന്റെ പ്രതികരണം. നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) സംഘടനയുടെ പ്രധാന സംഘാടകനും ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഗുർപത്‌വന്ത് സിംഗ് പന്നൂൻ്റെ അടുത്ത സഹായിയുമായ 36 വയസ്സുകാരനായ ഇന്ദർജീത് സിംഗ് ഗോസലിനെ കനേഡിയൻ അധികൃതർ ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെച്ചതിനാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേർക്കായിരുന്നു പന്നുന്റെ ഭീഷണികൾ.'അജിത് ഡോവൽ, നിങ്ങൾക്ക് കാനഡയിലേക്കോ അമേരിക്കയിലേക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തേക്കോ വന്ന് എന്നെ അറസ്റ്റ് ചെയ്യാനോ എന്നെ നാടുകടത്താനോ ശ്രമിച്ചുകൂടേ? ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു', പന്നൂൻ പറഞ്ഞു.
1:49 PM, 26 Sep
കെ എം ഷാജഹാന്റെ വീട്ടിൽ പോലീസ് റെയ്ഡ്
സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും പോലീസ് റെയ്ഡ്. എറണാകുളം സൈബർ പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഷൈനിന്റെ പരാതിയിൽ കഴിഞ്ഞദിവസം ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2:40 PM, 26 Sep
എയിംസ് അനുവദിക്കൂ; അടുത്ത നിമിഷം സ്ഥലം തരാം; മന്ത്രി സജി ചെറിയാൻ
കേന്ദ്രസർക്കാർ ആലപ്പുഴയിലേക്ക് എയിംസ് അനുവദിച്ചാൽ അടുത്ത നിമിഷം സ്ഥലം തരാമെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്നും ആലപ്പുഴക്കാരെ പൊട്ടൻമാരാക്കാൻ നോക്കേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ എയിംസ് തരാൻ തങ്ങൾ തയ്യാറാണെന്നും ആദ്യം സംസ്ഥാന സർക്കാർ സ്ഥലം നൽകൂവെന്നും നേരത്തേ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു.
2:42 PM, 26 Sep
ഗായകൻ സുബിൻ ഗാർഗിന്റ മരണത്തിൽ അന്വേഷണം
അസമീസ് ഗായകൻ സുബിൻ ഗാർഗിന്റ മരണത്തിൽ അന്വേഷണം. ബാൻഡിലെ അംഗമായ ജ്യോതി ഗോസ്വാമിയുടെ മൊഴിയെടുക്കുന്നു. സിംഗപ്പൂരിലെ പരിപാടിക്ക് സുബിനൊപ്പം പോയ സംഘത്തിൽ ജ്യോതിയുമുണ്ടായിരുന്നു. സിഐഡി ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് സുബിന്റെ മരണം അന്വേഷിക്കുന്നത്. സുബിനൊപ്പം പോയ എല്ലാവരേയും സിംഗപ്പൂർ പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സുബിന്റെ സംസ്കാരം. അസം മുഴുവൻ ഒഴുകിയെത്തിയിരുന്നു സുബിന് അന്ത്യാഞ്ജലി അർപിക്കാൻ. ഈ മാസം 19നാണ് സുബിൻ നീന്തലിനിടെ മരിച്ചത്.
2:49 PM, 26 Sep
കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.
കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. പിടിച്ചെടുത്ത കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കാർ നിയമവിധേയമായിട്ടാണ് വാങ്ങിയതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
3:24 PM, 26 Sep
തെക്കൻ, മധ്യ കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന പ്രവചനവുമായി കാലാവസ്ഥാ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.
3:58 PM, 26 Sep
സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അറസ്‌റ്റില്‍. ലഡാക്ക് പോലീസാണ് സോനം വാങ്ചുക്കിനെ അറസ്‌റ്റ് ചെയ്‌തത് എന്നാണ് വിവരം. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടി.
5:22 PM, 26 Sep
ഷാരൂഖിനും മകന്‍ ആര്യനുമെതിരെ മാനനഷ്ടക്കേസുമായി മുന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. രണ്ട് കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം. ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത പുതിയ വെബ് സീരീസിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. ഡല്‍ഹി ഹൈക്കോടതിയിലാണ് നടന്‍ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനും നെറ്റ്ഫ്‌ളിക്‌സിനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വെബ് സീരീസില്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്.
5:44 PM, 26 Sep
നവരാത്രി പ്രമാണിച്ച് 30ന് സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല.
6:33 PM, 26 Sep
കെജെ ഷൈനിന്റെ പരാതിയിലെടുത്ത കേസില്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്. തെളിവുകള്‍ നശിപ്പിക്കരുതെന്നും സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
7:53 PM, 26 Sep
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരേ പ്രതിഷേധം. നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നു. അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള മിക്കവാറും എല്ലാ പ്രതിനിധികളും പ്രസംഗത്തിനിടെ ഇറങ്ങിപ്പോയി.
9:55 PM, 26 Sep