ചെന്നൈയില്‍ നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ മരണം ഒമ്പതായി. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. മമ്മൂട്ടി സിനിമാ ചിത്രീകരണത്തിന് വേണ്ടി വീണ്ടും ഹൈദരാബാദിലെത്തി.
ഗാസയിലെ അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഏകപക്ഷീയമായ കരാർ മുന്നോട്ടുവെച്ച് അമേരിക്കയും ഇസ്രായേലും. ഹമാസ് പിന്തുണയ്ക്കുമോ എന്ന് നാളെ അറിയാം. ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് നിലപാട് അറിയിക്കും.
അതേസമയം, ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയ ബിജെപി എറണാകുളം മേഖല സെക്രട്ടറി പ്രിന്റു മഹാദേവിന്റെ പേരിൽ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കി. റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഏറ്റവും പുതിയ വാര്‍ത്തകള്‍ ചുരുക്കി അറിയാം...
Sep 30, 2025, 11:18 pm IST
ഇടുക്കിയില്‍ 3 പേര്‍ ഓടയില്‍ കുടുങ്ങി മരിച്ചു
ഇടുക്കി കട്ടപ്പനയില്‍ മൂന്ന് പേര്‍ ഓടയില്‍ കുടുങ്ങി മരിച്ചു. വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. ജയാറം, സെല്‍വം, തിരിച്ചറിയാത്ത ഒരാള്‍ എന്നിവരാണ് മരിച്ചത്. ഇവരെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. മണ്ണ് മാറ്റി രക്ഷപ്പെടുത്താനുള്ള ശ്രമവും വിജയിച്ചില്ല.
Sep 30, 2025, 9:58 pm IST
ബിജെപി നേതാവിന് ജാമ്യം
ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇയാളെ പോലീസ് തിരയവെയാണ് ജാമ്യം ലഭിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിലാണ് പ്രിന്റുവിനെതിരെ കേസെടുത്തത്.
Sep 30, 2025, 9:50 pm IST
വേടനെതിരെ കുറ്റപത്രം
കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. ഹില്‍പാലസ് പോലീസ് ആണ് കേസ് അന്വേഷിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫ്‌ളാറ്റില്‍ കഞ്ചാവ് കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലില്‍. കേസില്‍ വേടന്‍ അടക്കം 9 പ്രതികള്‍.
Sep 30, 2025, 9:07 pm IST
ചെന്നൈയിലെ എന്നൂരില്‍ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിര്‍മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ ഒന്‍പത് മരണം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ യൂണിറ്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. 30 അടി ഉയരത്തില്‍ നിന്ന് നിര്‍മ്മാണത്തിലിരുന്ന ഒരു കമാനം തകര്‍ന്നുവീണ് തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.
Sep 30, 2025, 8:56 pm IST
ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നല്‍കാന്‍ ഹമാസിന് മൂന്ന് മുതല്‍ നാലു ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് പറഞ്ഞു. മറ്റ് എല്ലാ കക്ഷികളും കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അവര്‍ ഹമാസിനായി കാത്തിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Sep 30, 2025, 8:27 pm IST
ബിഹാറില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടര്‍മാരാണ് അന്തിമവോട്ടര്‍ പട്ടികയില്‍ ഉള്ളത്. പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടര്‍മാരെയാണ് അധികം ചേര്‍ത്തിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. 3.66 ലക്ഷം വോട്ടര്‍മാരെ അയോഗ്യരായ വോട്ടര്‍മാരായി നീക്കം ചെയ്യുകയും 21.53 ലക്ഷം പേരെ യോഗ്യരായ വോട്ടര്‍മാരായി ചേര്‍ക്കുകയും ചെയ്തു.
Sep 30, 2025, 6:57 pm IST
ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഒളിവില്‍. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശൂരിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
Sep 30, 2025, 5:57 pm IST
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ തിരക്കിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ചെന്നൈ വിമാനത്താവളത്തിലേക്ക് മമ്മൂട്ടി എത്തിയത് മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്.
Sep 30, 2025, 4:38 pm IST
ഇഎസ്ജി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
ഇന്ത്യയില്‍ ഇ.എസ്.ജി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. വ്യവസായ, സംരംഭക പ്രവര്‍ത്തനങ്ങളില്‍ പാരിസ്ഥിതിക സാമൂഹിക, ഭരണനിര്‍വ്വഹണ ചട്ടക്കൂട് പ്രയോഗത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ സംസ്ഥാന ഇഎസ്ജി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇഎസ്ജി. തത്വങ്ങള്‍ പാലിക്കുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും അത്തരം നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ഇന്ത്യയിലെ ഒന്നാമത്തെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സമഗ്രമായ ഒരു ഇ.എസ്. ജി നയം അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്നും പി. രാജീവ് പറഞ്ഞു.
പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിര്‍വണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് നയം നടപ്പാക്കുന്നത്. കേരളത്തെ ഇഎസ്ജി സംസ്ഥാനമായി ബ്രാന്‍ഡ് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2030 വരെ അഞ്ച് വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക.
Sep 30, 2025, 3:48 pm IST
കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് ടിവികെ അധ്യക്ഷകനും നടനുമായ വിജയ്. ഇത്രയും വേദന ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും സത്യം പറത്ത് വരുമെന്നും വിജയ് പറഞ്ഞു.
Sep 30, 2025, 3:01 pm IST
മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി
സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, സാമൂഹികം, ഭരണപരവുമായ നയം രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്.ജി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ.എസ്.ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതി
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് പേമെന്റ് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചു. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ നല്‍കിയ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇളവ്.
Sep 30, 2025, 2:11 pm IST
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ റിമാൻഡിൽ വിട്ടു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്‌തു കൊണ്ട് ഉത്തരവിട്ടത്. തമിഴക വെട്രി കഴകം കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറിയാണ് റിമാൻഡിൽ കഴിയുന്ന മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൌൻരാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Sep 30, 2025, 1:40 pm IST
അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം അറിയിച്ചത്. നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Sep 30, 2025, 1:03 pm IST
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എമാർക്ക് പ്രത്യേക നിർദേശവുമായ കോണ്‍ഗ്രസ്. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം.സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നും നേതൃത്വം വ്യക്തമാക്കി.
Sep 30, 2025, 12:49 pm IST
വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവെന്ന് കനിമൊഴി.
ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം. അദ്ദേഹം സ്വന്തം സുരക്ഷ നോക്കി മടങ്ങിയെന്നും ഡിഎംകെ നേതാവ് വിമർശിച്ചു.
Sep 30, 2025, 12:28 pm IST
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ്. ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹ വ്യക്തിത്വമാണെന്നും ഇയാളുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും ദേവസ്വം പറയുന്നു. പോറ്റിയെയും വാസുദേവനെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം വിജിലൻസ്. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്നും ശിൽപത്തിന്റെ തൂക്കത്തിൽ നാല് കിലോ കുറവാണ് വന്നിട്ടുള്ളതെന്നും ദേവസ്വം വിജിലൻസ് പറയുന്നു. ....
Sep 30, 2025, 12:04 pm IST
ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ ദേവസ്വം വിജിലൻസ് അന്വേഷണം ഊർജിതമാക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തി്‍ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി.
Sep 30, 2025, 11:47 am IST
ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദേശം. സർട്ടിഫിക്കറ്റ് നൽകാതെ വെച്ച് താമസിപ്പിച്ച് കൊണ്ടിരുന്ന സർക്കാരിന് തിരിച്ചടിയാണ് നിർദേശം. അഞ്ച് ദിവസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാണ് ട്രിബ്യൂണലിന്റെ നിർദേശം. ക്ലിയറൻസ് നൽകാത്തതിന് എതിരെ യോഗേഷ് നൽകിയ ഹർജിയിലാണ് നടപടി.
Sep 30, 2025, 11:45 am IST
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് വിശദീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ ഷംസീർ പറഞ്ഞു. നിസ്സാരവിഷയമെന്ന് സ്പീക്കർ പറഞ്ഞതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവ് മറുപടി പറഞ്ഞത്. ടിവി ചർച്ചകളിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെങ്ങനെ ചർച്ച ചെയ്യുമെന്നായിരുന്നു സ്പീക്കറുടെ മറുചോദ്യം. പിന്നാലെ മറ്റ് നടപടികളിലേക്ക് കടന്നു. ഇതോടെ നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Sep 30, 2025, 11:37 am IST
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വാക്താവിന്റെ കൊലവിളിയിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി നേതാവാ പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നാണെന്നും ഇന്നലെയാണ് പേരിന് ഒരു എഫ്ഐആർ ഇട്ടതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
Sep 30, 2025, 11:17 am IST
അമേരിക്കയുടെ 21 നിർദേശങ്ങള്‍
Sep 30, 2025, 11:09 am IST
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണെന്ന് കേന്ദ്ര സഹമന്ത്രി സരേഷ് ഗോപി. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട് എന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Sep 30, 2025, 10:04 am IST
ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ. അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുണ്ടായ ആക്രമണ് ഇതെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.
Sep 30, 2025, 9:09 am IST
എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമവുമായി കോണ്‍ഗ്രസ്. നേതാക്കള്‍ സുകുമാരന്‍ നായരെ കണ്ടു. തിരുവഞ്ചൂർ അടക്കമുള്ള നേതാക്കളാണ് പെരുന്നയിലെത്തിയത്.
Sep 30, 2025, 8:47 am IST
ഇസ്രായേല്‍ സൈന്യം പലസ്തീനിലെ ഗാസ പിടിച്ചടക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടുത്ത് നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാര്‍ നെതന്യാഹു അംഗീകരിച്ചുവെന്നും ഹമാസും അംഗീകരിച്ചാല്‍ സമാധാനം പുലരുമെന്നും ട്രംപ് പറഞ്ഞു.
Sep 30, 2025, 8:47 am IST
കരൂർ ദുരന്തത്തില്‍ കൂടുതല്‍ നടപടിയുമായി തമിഴ്നാട് സർക്കാർ. ടിവികെ നേതാവ് പൗന്‍രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പരിപാടിക്ക് അനുമതി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് പൗന്‍രാജായിരുന്നു
Sep 30, 2025, 8:47 am IST
അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. പുതിയ നിർേദേശ പ്രകാരം തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.
Sep 30, 2025, 7:20 am IST
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളെ അറസ്റ്റ് ചെയ്തേക്കും. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ ശേഖര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം
7:20 AM, 30 Sep

8:47 AM, 30 Sep
അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. പുതിയ നിർേദേശ പ്രകാരം തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.
8:47 AM, 30 Sep
കരൂർ ദുരന്തത്തില്‍ കൂടുതല്‍ നടപടിയുമായി തമിഴ്നാട് സർക്കാർ. ടിവികെ നേതാവ് പൗന്‍രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പരിപാടിക്ക് അനുമതി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് പൗന്‍രാജായിരുന്നു
8:47 AM, 30 Sep
ഇസ്രായേല്‍ സൈന്യം പലസ്തീനിലെ ഗാസ പിടിച്ചടക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടുത്ത് നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാര്‍ നെതന്യാഹു അംഗീകരിച്ചുവെന്നും ഹമാസും അംഗീകരിച്ചാല്‍ സമാധാനം പുലരുമെന്നും ട്രംപ് പറഞ്ഞു.
9:09 AM, 30 Sep
എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമവുമായി കോണ്‍ഗ്രസ്. നേതാക്കള്‍ സുകുമാരന്‍ നായരെ കണ്ടു. തിരുവഞ്ചൂർ അടക്കമുള്ള നേതാക്കളാണ് പെരുന്നയിലെത്തിയത്.
10:04 AM, 30 Sep
ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മിഷൻ. അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുണ്ടായ ആക്രമണ് ഇതെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.
11:09 AM, 30 Sep
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണെന്ന് കേന്ദ്ര സഹമന്ത്രി സരേഷ് ഗോപി. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട് എന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
11:17 AM, 30 Sep
അമേരിക്കയുടെ 21 നിർദേശങ്ങള്‍
11:37 AM, 30 Sep
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വാക്താവിന്റെ കൊലവിളിയിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി നേതാവാ പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നാണെന്നും ഇന്നലെയാണ് പേരിന് ഒരു എഫ്ഐആർ ഇട്ടതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
11:45 AM, 30 Sep
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് വിശദീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ ഷംസീർ പറഞ്ഞു. നിസ്സാരവിഷയമെന്ന് സ്പീക്കർ പറഞ്ഞതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവ് മറുപടി പറഞ്ഞത്. ടിവി ചർച്ചകളിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെങ്ങനെ ചർച്ച ചെയ്യുമെന്നായിരുന്നു സ്പീക്കറുടെ മറുചോദ്യം. പിന്നാലെ മറ്റ് നടപടികളിലേക്ക് കടന്നു. ഇതോടെ നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
11:47 AM, 30 Sep
ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദേശം. സർട്ടിഫിക്കറ്റ് നൽകാതെ വെച്ച് താമസിപ്പിച്ച് കൊണ്ടിരുന്ന സർക്കാരിന് തിരിച്ചടിയാണ് നിർദേശം. അഞ്ച് ദിവസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനാണ് ട്രിബ്യൂണലിന്റെ നിർദേശം. ക്ലിയറൻസ് നൽകാത്തതിന് എതിരെ യോഗേഷ് നൽകിയ ഹർജിയിലാണ് നടപടി.
12:04 PM, 30 Sep
ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ ദേവസ്വം വിജിലൻസ് അന്വേഷണം ഊർജിതമാക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തി്‍ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി.
12:28 PM, 30 Sep
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ്. ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹ വ്യക്തിത്വമാണെന്നും ഇയാളുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും ദേവസ്വം പറയുന്നു. പോറ്റിയെയും വാസുദേവനെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം വിജിലൻസ്. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്നും ശിൽപത്തിന്റെ തൂക്കത്തിൽ നാല് കിലോ കുറവാണ് വന്നിട്ടുള്ളതെന്നും ദേവസ്വം വിജിലൻസ് പറയുന്നു. ....
12:49 PM, 30 Sep
വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവെന്ന് കനിമൊഴി.
ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം. അദ്ദേഹം സ്വന്തം സുരക്ഷ നോക്കി മടങ്ങിയെന്നും ഡിഎംകെ നേതാവ് വിമർശിച്ചു.
1:03 PM, 30 Sep
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എമാർക്ക് പ്രത്യേക നിർദേശവുമായ കോണ്‍ഗ്രസ്. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം.സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നും നേതൃത്വം വ്യക്തമാക്കി.
1:40 PM, 30 Sep
അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം അറിയിച്ചത്. നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
2:11 PM, 30 Sep
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ റിമാൻഡിൽ വിട്ടു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്‌തു കൊണ്ട് ഉത്തരവിട്ടത്. തമിഴക വെട്രി കഴകം കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറിയാണ് റിമാൻഡിൽ കഴിയുന്ന മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൌൻരാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
3:01 PM, 30 Sep
മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി
സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, സാമൂഹികം, ഭരണപരവുമായ നയം രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്.ജി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ.എസ്.ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതി
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് പേമെന്റ് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചു. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ നല്‍കിയ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇളവ്.
3:48 PM, 30 Sep
കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് ടിവികെ അധ്യക്ഷകനും നടനുമായ വിജയ്. ഇത്രയും വേദന ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും സത്യം പറത്ത് വരുമെന്നും വിജയ് പറഞ്ഞു.
4:38 PM, 30 Sep
ഇഎസ്ജി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
ഇന്ത്യയില്‍ ഇ.എസ്.ജി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. വ്യവസായ, സംരംഭക പ്രവര്‍ത്തനങ്ങളില്‍ പാരിസ്ഥിതിക സാമൂഹിക, ഭരണനിര്‍വ്വഹണ ചട്ടക്കൂട് പ്രയോഗത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ സംസ്ഥാന ഇഎസ്ജി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇഎസ്ജി. തത്വങ്ങള്‍ പാലിക്കുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും അത്തരം നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ഇന്ത്യയിലെ ഒന്നാമത്തെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സമഗ്രമായ ഒരു ഇ.എസ്. ജി നയം അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്നും പി. രാജീവ് പറഞ്ഞു.
പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിര്‍വണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് നയം നടപ്പാക്കുന്നത്. കേരളത്തെ ഇഎസ്ജി സംസ്ഥാനമായി ബ്രാന്‍ഡ് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2030 വരെ അഞ്ച് വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക.
5:57 PM, 30 Sep
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ തിരക്കിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ചെന്നൈ വിമാനത്താവളത്തിലേക്ക് മമ്മൂട്ടി എത്തിയത് മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്.
6:57 PM, 30 Sep
ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഒളിവില്‍. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശൂരിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
8:27 PM, 30 Sep
ബിഹാറില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടര്‍മാരാണ് അന്തിമവോട്ടര്‍ പട്ടികയില്‍ ഉള്ളത്. പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടര്‍മാരെയാണ് അധികം ചേര്‍ത്തിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. 3.66 ലക്ഷം വോട്ടര്‍മാരെ അയോഗ്യരായ വോട്ടര്‍മാരായി നീക്കം ചെയ്യുകയും 21.53 ലക്ഷം പേരെ യോഗ്യരായ വോട്ടര്‍മാരായി ചേര്‍ക്കുകയും ചെയ്തു.
8:56 PM, 30 Sep
ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നല്‍കാന്‍ ഹമാസിന് മൂന്ന് മുതല്‍ നാലു ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് പറഞ്ഞു. മറ്റ് എല്ലാ കക്ഷികളും കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അവര്‍ ഹമാസിനായി കാത്തിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
9:07 PM, 30 Sep
ചെന്നൈയിലെ എന്നൂരില്‍ താപവൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിര്‍മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ ഒന്‍പത് മരണം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ യൂണിറ്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. 30 അടി ഉയരത്തില്‍ നിന്ന് നിര്‍മ്മാണത്തിലിരുന്ന ഒരു കമാനം തകര്‍ന്നുവീണ് തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.
9:50 PM, 30 Sep
വേടനെതിരെ കുറ്റപത്രം
കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. ഹില്‍പാലസ് പോലീസ് ആണ് കേസ് അന്വേഷിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫ്‌ളാറ്റില്‍ കഞ്ചാവ് കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലില്‍. കേസില്‍ വേടന്‍ അടക്കം 9 പ്രതികള്‍.
9:58 PM, 30 Sep
ബിജെപി നേതാവിന് ജാമ്യം
ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇയാളെ പോലീസ് തിരയവെയാണ് ജാമ്യം ലഭിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിലാണ് പ്രിന്റുവിനെതിരെ കേസെടുത്തത്.
11:18 PM, 30 Sep