Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയോട് ഈ സ്വരം വേണ്ട; ട്രംപിനെതിരെ പുടിൻ..ഇന്ന് ഉത്രാട പാച്ചിൽ..മറ്റ് പ്രധാന വാർത്തകൾ

ഇന്ത്യയ്ക്കെതിരെ ട്രംപിന്റെ ഭീഷണികളോട് പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. കൊളോണിയൽ യുഗം അവസാനിച്ചെന്നും ഇന്ത്യയോട് ഭീഷണി സ്വരം വേണ്ടെന്നും പുടിൻ പറഞ്ഞു. രാജ്യാന്തര നിയമത്തിന്‍റെ അടിസ്ഥാനത്തിൽ എല്ലാവർക്കും തുല്യ അവകാശങ്ങളും സമാനമായ സ്ഥാനവുമാണ് വേണ്ടതെന്നും പുടിൻ പറഞ്ഞു. രാജ്യാന്തര ബന്ധങ്ങളിൽ സന്തുലിതാവസ്ഥ നിലനിർത്തണം.ഇന്ത്യയെയും ചൈനയെയും പോലുള്ള വലിയ രാജ്യങ്ങൾക്ക് തനതായ രാഷ്ട്രീയ വ്യവസ്ഥകളും ആഭ്യന്തര നിയമങ്ങളുമുണ്ട്.അത്തരം രാജ്യങ്ങളെ 'ശിക്ഷിക്കാൻ' ശ്രമിക്കുന്നത് അവിടങ്ങളിലെ നേതാക്കളെ വിഷമകരമായ സാഹചര്യങ്ങളിലേക്ക് നയിക്കും, ട്രംപ് കൂട്ടിച്ചേർത്തു.

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നാട്

ഇന്ന് ഉത്രാടപാച്ചിലാണ്, ഓണത്തെ വരവേൽക്കാൻ അവസനാവട്ട തയ്യാറെടുപ്പിലാണ് നാടും നഗരവും. പൂക്കളമൊരുക്കാനും സദ്യയ്ക്ക് വേണ്ട പച്ചക്കറികൾ വാങ്ങാനും പുത്തൻ ഉടുപ്പുകൾ വാങ്ങാനുമൊക്കെ ലോകമെമ്പാടുമുള്ള മലയാളികളുടെ പാച്ചിലായിരിക്കും ഇന്ന്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

newproject89-1756947667 jpg -Properties

Sep 05, 2025, 12:18 am IST

പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മെഡിക്കൽ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്. രാജേഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Sep 05, 2025, 12:01 am IST

വൈറ്റില പാലത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടമുണ്ടായി. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗതകുരുക്ക്ഉണ്ടാവുകയും ചെയ്‌തു. മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയത്.
Sep 04, 2025, 11:31 pm IST

ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ലോറി ഉടമ മനാഫിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Sep 04, 2025, 11:01 pm IST

ആഗോള അയ്യപ്പ സംഗമം; സുരേഷ് ഗോപിക്ക് ക്ഷണം

ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ക്ഷണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് റിപ്പോർട്ടുകൾ.
Sep 04, 2025, 10:40 pm IST

കണ്ണൂർ ജില്ലയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണിരിക്കുന്നത്. തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ മഴ ശക്തമായി പെയ്‌തിരുന്നു. ഇതേ തുടർന്നാണ് പാൽച്ചുരത്തിലെ ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിലൂടെയാണ് രാത്രിയാത്ര ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
Sep 04, 2025, 10:15 pm IST

ജിഎസ്‌ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സ്വയം പര്യാപ്‌തമാക്കുമെന്ന് പ്രധാനമന്ത്രി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനമെന്നാണ് അദ്ദേഹം ഇതിനെ വിളിച്ചത്. ജിഎസ്‌ടി പരിഷ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്‌തു. ജിഎസ്‌ടി ഇളവും ആദായ നികുതി ഇളവും ഇരട്ടി മധുരമാണെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിരവധി നികുതികള്‍ ചുമത്തിയിരുന്നുവെന്നും മോദി വിമർശിച്ചു.
Sep 04, 2025, 10:02 pm IST

മലയാളികള്‍ക്ക് റെയില്‍വേയുടെ വക ഓണസമ്മാനം. തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. കോച്ച് വർധനവ് നിലവിൽ വരുക സെപ്റ്റംബർ 9 മുതലായിരിക്കും. കേന്ദ്ര റെയിൽവേ ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
Sep 04, 2025, 9:34 pm IST

ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപനയിൽ വമ്പൻ മുന്നേറ്റം. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്‌റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ തന്നെ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ് നേടിയത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്‌റ്റ് 27നാണ്.
Sep 04, 2025, 8:46 pm IST

പോലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ്. പോലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒകെ ഫാറൂഖാണ് ഭീഷണി മുഴക്കിയത്. യൂത്ത് കോൺഗ്രസ് പാലക്കാട് കൂറ്റനാട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരായ പോലീസ് മർദ്ദനത്തിലാണ് ഫാറൂഖിന്റെ ഭീഷണി.
Sep 04, 2025, 8:28 pm IST

തൃശൂർ കയ്പ്പമംഗലം ദേശീയപാതയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് കടപ്പുറം സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ ദേശീയപാത 12 ൽ ആയിരുന്നു അപകടം.
Sep 04, 2025, 7:40 pm IST

പത്തനംതിട്ടയിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ അത്ര ഗുരുതരമല്ല. ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്.
Sep 04, 2025, 7:12 pm IST

കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ വീടുകളിൽ നിന്ന് കണ്ടെടുത്തതോടെ മരണസംഖ്യ 2200 കവിഞ്ഞു. താലിബാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുണ്ടായ ഭൂകമ്പത്തിൽ മുഴുവൻ ഗ്രാമങ്ങളും തകർന്നു, പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്‌ടമായി.
Sep 04, 2025, 6:53 pm IST

പുരോഗതിയിലേക്കുള്ള പാതയിൽ രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ‌ജിഎസ്‌ടിയിലെ പരിഷ്‌കാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ‌. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്‌റ്റാർട്ടപ്പുകൾക്കും ഉപകാരപ്രദവുമാണെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
Sep 04, 2025, 6:19 pm IST

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി [പിണറായി വിജയന് കത്ത് നൽകി. നിലവിലെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കത്തിൽ ആരോപിക്കുന്നു.
Sep 04, 2025, 5:40 pm IST

കുന്നംകുളം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ് ഇവരെന്ന് ഷാഫി പറഞ്ഞു. ആഭ്യന്തരവകുപ്പിന് ഒരു തലവൻ ഉണ്ടെങ്കിൽ, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
Sep 04, 2025, 5:02 pm IST

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
Sep 04, 2025, 4:31 pm IST

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കും. തിരഞ്ഞെടുപ്പ് തീയതി കമ്മിഷന്‍ അടുത്ത മാസം പ്രഖ്യാപിക്കും. ദുര്‍ഗ്ഗാ പൂജയ്ക്കും ദസറയ്ക്കും ശേഷം, ഒക്ടോബര്‍ ആദ്യവാരമോ രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിലോ പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
Sep 04, 2025, 3:35 pm IST

ജിഎസ്ടി പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനം നഷ്ടം നികത്തണം എന്ന ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുറക്കുന്നത് ആർക്ക് ഗുണം ചെയ്യുമെന്നാണ് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sep 04, 2025, 3:26 pm IST

പാലക്കാട്‌ അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. മരിച്ചത് ആനക്കല്ല് ഊരിലെ മണികണ്ഠന്‍. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടർന്ന് പൊലീസ്
Sep 04, 2025, 3:11 pm IST

ആദ്യം മാപ്പ് പറയണം

ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയിൽ സർക്കാർ നടത്തുന്ന ‘ആഗോള അയ്യപ്പ സംഗമം’ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Sep 04, 2025, 2:08 pm IST

പ്രമുഖ ഫൊറന്‍സിക് സര്‍ജന്‍ ഡോ ഷെര്‍ലി വാസു അന്തരിച്ചു

പ്രമുഖ ഫൊറന്‍സിക് സര്‍ജന്‍ ഡോ ഷെര്‍ലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ ഷെര്‍ലി വാസു നിരവധി കേസുകളിൽ തെളിവുകൾ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
Sep 04, 2025, 1:13 pm IST

സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ പുറത്താക്കണം; വിഡി സതീശൻ

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. നടപടിക്ക് തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ,പാര്‍ട്ടി എന്ന നിലയില്‍ സാധാരണ സ്വീകരിക്കാത്ത നടപടികളിലേക്ക് പോകും. ദൃശ്യങ്ങള്‍ വന്നതിന് ശേഷം തൃശൂർ റേഞ്ച് ഡി.ഐ.ജി നടത്തിയതും പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപകസംഘത്തിന്റെ വക്താവായി ഡി.ഐ.ജി മാറരുതെന്നും സതീശൻ പറഞ്ഞു.
Sep 04, 2025, 12:51 pm IST

നിയമവിരുദ്ധമായ മരംമുറിക്കൽ; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും ദേശീയ തലസ്ഥാനത്തെയും രൂക്ഷമായ വെള്ളപ്പൊക്കം ബാധിച്ച സാഹചര്യത്തിൽ, നിയമവിരുദ്ധമായ മരംമുറിക്കലിനെതിരെ കേന്ദ്രസർക്കാരിനും നാല് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി.നിയമങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. നിയമവിരുദ്ധ മരംമുറിക്കലിനെതിരെ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം.
Sep 04, 2025, 11:50 am IST

ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു; ഇടിച്ചത് ശ്രീതുലിന്റെ വാഹനം

കണ്ണൂര്‍ പെരുന്തട്ടയില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്കിനെ ഇടിച്ച ടിപി ശ്രീതുൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിച്ച രണ്ട് പേരേയും അബോധാവസ്ഥയിൽ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് ശ്രീതളും പരിക്കേറ്റ് കിടന്നിരുന്നു. ഇവർ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ട് വെട്ടിച്ചപ്പോഴാണ് താൻ വീണതെന്നായിരുന്നു ശ്രീതുൽ ആദ്യം പറഞ്ഞത്. എന്നാൽ ഇയാളുടെ ബൈക്ക് ഇടിച്ചാണ് ഇരുവരും മരിച്ചതെന്ന് പോലീസ് കണ്ടെത്തി.
Sep 04, 2025, 11:19 am IST

എന്തുകൊണ്ട് എട്ട് വർഷമെടുത്തു; ചോദ്യങ്ങളുമായി ചിദംബരം

ജിഎസ്ടി നിരക്ക് പരിഹരിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി ൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ നടപടിയെടുത്ത സമയത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സർക്കാർ നടപടിയെടുക്കാൻ എട്ട് വർഷമെടുത്തതെന്നും ചിദംബരം ചോദിച്ചു.2017-ൽ ജിഎസ്ടി നിലവിൽ വന്നതുമുതൽ പ്രതിപക്ഷം ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Sep 04, 2025, 11:14 am IST

വർഗീയവാദികളെ വെളുപ്പിക്കുന്ന പിണറായിത്തൈലം; വിമർശിച്ച് പികെ അബ്ദുറബ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പികെ അബ്ദുറബ്. വർഗീയവാദികളെ വെളിപ്പിക്കുന്ന ആളാണ് പിണറായി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരേയും വെളുപ്പിക്കുന്ന 'പിണറായി തൈലം' എന്നാണ് അബ്ദുറബിന്‌റെ പരിഹാസം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ' മുഖത്തെ കറുത്ത പാടുകൾ, കണ്ണിനടിയിലെ കരുവാളിപ്പ് എന്നിവ ഇല്ലാതാക്കുന്ന, മുഖം വെളുപ്പിക്കാവുന്ന ഒരുപാട് മുഖലേപനങ്ങൾ ഇന്നാട്ടിലുണ്ട്. ഏത് ശരീരവും വെളുത്തിട്ടു പാറാൻ പറ്റുന്ന ഒരു പാട് തൈലങ്ങളും, ലേപനങ്ങളും ഇന്ന് മാർക്കറ്റിലുണ്ട്. പക്ഷെ, ദിവസവും വർഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാൻ..പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല.. അത് പിണറായിത്തൈലം മാത്രം...!
Sep 04, 2025, 10:22 am IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 5 പരാതികൾ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത് 5 എഫ്ഐആർ. .ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു,സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ പരാതികളിലാണ് കേസ്. എന്നാൽ ഈ പരാതികൾ ഇരകളല്ല നൽകിയിരിക്കുന്നത്. മൂന്നാം കക്ഷികളുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Sep 04, 2025, 9:33 am IST

പരാതി നൽകാതിരിക്കാൻ പണം വാഗ്ദാനം ചെയ്തു; സുജിത്ത്

കുന്നംകുളത്തെ പോലീസ് മർദനത്തിനെതിരെ പരാതി നൽകാതിരിക്കാൻ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് മർദനമേറ്റ സുജിത്ത് വി എസ്. അഞ്ചുപേരാണ് തന്നെ മർദ്ദിച്ചത്. മർദ്ദിച്ചതിൽ നാല് പോലീസുകാർക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ കേസിൽ നിന്ന് ഒഴിവായെന്നും ഇതിനെതിരെ നിയമപോരാട്ടം തടയുമെന്നും സുജിത്ത്.
Sep 04, 2025, 8:50 am IST

സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കും: മന്ത്രി ജിആർ അനിൽ

നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി രൂപയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽ നിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എം.എസ്.പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടതെന്നും മന്ത്രി
Sep 04, 2025, 7:56 am IST

കൊല്ലത്ത് വാഹനാപകടം; 4 മരണം

എസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവി വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയിലായിരുന്നു അപകടം. 4 പേരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+