ഇന്ത്യക്കെതിരെ തീരുവ ചുമത്തിയത് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ; ട്രംപ്, മറ്റ് പ്രധാന വാർത്തകൾ
താരിഫ് നയങ്ങൾ നിയമവിരുദ്ധമാണെന്ന് വിധിച്ച ഫെഡറൽ അപ്പീൽ കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് ഭരണകുടം. യുക്രെയ്നിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശ രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തിയത് എന്നാണ് ട്രംപിന്റെ വാദം. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നും അപ്പീലിൽ പറയുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് തങ്ങളുടെ നടപടിയെ ന്യായീകരിച്ച് കൊണ്ടുള്ള യുഎസ് ഭരണകുടത്തിന്റെ നീക്കം.
അതിനിടെ ഇന്ത്യയോടും ചൈനയോടും ഭീഷണി വേണ്ടെന്ന് യുഎസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യ. കോളനി ഭരണമൊക്കെ കഴിഞ്ഞുവെന്നും മറ്റ് രാജ്യങ്ങൾക്ക് മേൽ തിട്ടൂരമിറക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം













Click it and Unblock the Notifications