Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായും മോദിയുമായും എന്നും സൗഹൃദം; വീണ്ടും ട്രംപിന്റെ യുടേൺ..മറ്റ് പ്രധാനവാർത്തകൾ

ഇന്ത്യയേയും റഷ്യയേയും നമ്മുക്ക് നഷ്ടമായെന്ന് തോന്നുന്നുവെന്ന പ്രതികരണത്തിന് മണിക്കൂറുകൾക്ക് പിന്നാലെ യുടേൺ അടിച്ച് യുഎസ് പ്രസിഡന്‌റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായും മോദിയുമായും യുഎസിന് എപ്പോഴും സൗഹൃദം ഉണ്ടെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ യുഎസിന് പ്രശ്നം ഉള്ളതെന്നും ട്രംപ് പറഞ്ഞു. ' ഞങ്ങളുടെ അതൃപ്തി അറിയിക്കാനാണ് ഇന്ത്യയ്ക്ക് മുകളിൽ യുഎസ് 50 ശതമാനം എന്ന ഉയർന്ന നികുതു ചുമത്തിയതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും റഷ്യയും കൂടുതൽ അടുക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

അതിനിടെ യുഎസിന്റെ ഉയർന്ന തീരുവയുടെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന വാഗ്ദാനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവയിൽ കടുത്ത ആശങ്ക അറിയിച്ചെന്നും ആശ്വാസ പാക്കേജിന് അന്തിമ രീപം നൽകുകയാണെന്നും അവർ അറിയിച്ചു.

newproject89-

മറ്റ് പ്രധാനവാർത്തകൾ കൂടി അറിയാം

Sep 07, 2025, 12:43 am IST

വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസുള്ള സ്ത്രീയ്ക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാൾ മരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ രോഗബാധ ഉയരുന്നത്.
Sep 07, 2025, 12:26 am IST

തൃശൂർ മണലി പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷാണ് മരിച്ചത്. സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റു. മണലി പാലത്തിന് സമീപത്തെ കടവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
Sep 06, 2025, 11:28 pm IST

നാല് പോലീസുകാരെ സസ്പെൻഡ് ചെയ്‌ത് ക്രൂരമായ കസ്‌റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്. ഈ തീരുമാനത്തെ ചെറിയൊരു നടപടിയായി മാത്രമേ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വർഷം മുൻപ് സ്വീകരിക്കേണ്ടതായിരുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Sep 06, 2025, 10:46 pm IST

കാസർഗോഡ് കാഞ്ഞങ്ങാട് അനുമതിയില്ലാതെ നബിദിന റാലി നടത്തിയതിന് പോലീസ് കേസെടുത്തു. 200 പേർക്കെതിരെയാണ് കേസ്. മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന റാലികൾ നടത്തിയവർക്കെതിരെയാണ് കേസ് എടുത്തത്. കോട്ടച്ചേരിയിലെ സ്‌റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.
Sep 06, 2025, 10:02 pm IST

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്‌റ്റ് വാച്ചർക്ക് പരിക്കേറ്റു. കണ്ണങ്കുഴി പ്ലാന്റേഷന് സമീപത്താണ് സംഭവം നടന്നത്. ഫോറസ്‌റ്റ് വാച്ചറായ സുഭാഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റ് അദ്ദേഹത്തിന്റെ കാല് ഒടിഞ്ഞിട്ടുണ്ട്. ഫോറസ്‌റ്റ് വാച്ചർമാർ വാഹനങ്ങൾ നിയന്ത്രിക്കുന്നതിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Sep 06, 2025, 9:34 pm IST

ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം എൻഎസ്എസ് സ്വീകരിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്. എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ക്ഷണിക്കുകയായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചതെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. അതിനാൽ പ്രതിനിധിയെ അയക്കുംമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
Sep 06, 2025, 8:30 pm IST

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ റോപ്പ്‌വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം. പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേയുടെ കേബിൾ പൊട്ടിയാണ് അപകടം നടന്നത്. ഉച്ചതിരിഞ്ഞ് 3:30 ഓടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ, മറ്റ് രണ്ട് പേർ എന്നിവരുൾപ്പെടെ ആറ് പേരുണ്ടെന്ന് അധികൃതർ അറിയിച്ചു.
Sep 06, 2025, 8:01 pm IST

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനനെ കുപോലീസ് സ്‌റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പോലീസുകാർക്കും സസ്‌പെൻഷൻ. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ ഐപിഎസ് ഉത്തരവ് പുറപ്പെടുവിച്ചത്. കുന്നംകുളം എസ്ഐ നുഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവർക്ക് എതിരെയാണ് നടപടി.
Sep 06, 2025, 7:24 pm IST

പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി സംസാരിച്ചു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ പുതിയ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇരു നേതാക്കളും ഫോൺ സംഭാഷണം നടത്തിയത്. പ്രസിഡന്റ് മാക്രോണുമായി വളരെ നല്ല സംഭാഷണം നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്യുകയും പോസിറ്റീവായി വിലയിരുത്തുകയും ചെയ്‌തു; മോദി പറഞ്ഞു.
Sep 06, 2025, 6:48 pm IST

തലശ്ശേരി മടക്കാത്തുരുത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കയര്‍ ഉപയോഗിച്ചാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. കര്‍ണാടക സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് മടക്കാത്തുരുത്തില്‍ കുടുങ്ങിപ്പോയത്. ഇരുവരും തുരുത്തിലേക്ക് പോകുമ്പോള്‍ വെള്ളം കുറവായിരുന്നുവെങ്കിലും വേലിയേറ്റത്തെത്തുടര്‍ന്ന് പിന്നീട് വെള്ളമുയര്‍ന്നു. ഇതോടെയാണ് കരയ്ക്ക് വരാന്‍ പറ്റാതെ രണ്ടുപേരും അവിടെ കുടുങ്ങിപ്പോയത്.
Sep 06, 2025, 5:54 pm IST

ലോറി ഉടമ മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി കർണാടക പോലീസ്. ഉഡുപ്പി ടൗൺ പോലീസാണ് എഫ്ഐആർ ഇട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.
Sep 06, 2025, 5:28 pm IST

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തുനിന്നുള്ള വിടി ബൽറാമിന്റെ രാജിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വിഷയത്തിൽ രാജിയിൽ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചെറിയൊരു പാളിച്ച വന്നതായിരിക്കാം, എന്താണെന്നറിയില്ലെന്നും അത് പാർട്ടി നോക്കിക്കോളുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Sep 06, 2025, 5:03 pm IST

സർ‌ക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പസം​ഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം ബോർഡ്. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന പറഞ്ഞ വെള്ളാപ്പള്ളി ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ‌ വ്യക്തമായ നിലപാടുണ്ടെന്നും സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Sep 06, 2025, 4:26 pm IST

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്. പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള പ്രക്രിയകൾ നടക്കുകയാണെന്നും ഇതൊരു ചെറിയൊരു കാര്യമല്ലെന്നും ഉദയ് ബാനു ചിബ് പറഞ്ഞു.
Sep 06, 2025, 3:53 pm IST

കുന്നംകുളം കസ്റ്റഡി മർദനം: പോലീസുകാരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് സുജിത്ത്

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയിൽ പ്രതികരിച്ച് മർദ്ദനത്തിന് ഇരയായ സുജിത്. 5 പേരേയും സസ്പെന്റ് ചെയ്യുകയല്ല സേനയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് സുജിത്ത് ആവശ്യപ്പെട്ടു. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.
Sep 06, 2025, 2:49 pm IST

വിവാദ പോസ്റ്റ്; വിടി ബൽറാം സ്ഥാനം ഒഴിഞ്ഞേക്കും

കെപിസിസിയുടെ സോഷ്യല്‍ മീഡിയ വിങിന്‍റെ ചുമതലയിൽ നിന്ന് വിടി ബൽറാം രാജിവെച്ചേക്കും. കഴിഞ്ഞ ദിവസം ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പങ്കിട്ടൊരു പോസ്റ്റ് വലിയ വിവാദമായിരുന്നു. തുടർന്നാണ് സ്ഥാനമൊഴിയാനുള്ള നീക്കം. ജിഎസ്ടി പരിഷ്കാരങ്ങള്‍ക്ക് പിന്നാലെ 'ബീഡിയിലും ബിഹാറിലും ബി'യുണ്ടെന്നായിരുന്നു കേരള ഘടകത്തിന്റെ വിവാദ പോസ്റ്റ്.
Sep 06, 2025, 2:47 pm IST

പുലിക്കളി; സെപ്തംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്കിൽ പ്രാദേശിക അവധി

പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ എട്ടിന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പുലിക്കളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
Sep 06, 2025, 2:26 pm IST

കുന്നംകുളം കസ്റ്റഡി മാർദനം; 4 പേരേയും സസ്പന്റ് ചെയ്യാൻ ശുപാർശ

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് തൃശൂർ റേഞ്ച് ഡിഐജി. ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. സ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇവർക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടായേക്കും.
Sep 06, 2025, 1:46 pm IST

നോട്ട് നിരോധനകാലത്ത് 450 കോടി നൽകി പ‍ഞ്ചസാര ഫാക്ടറി വാങ്ങി; ശശികലയ്ക്കെതിരെ സിബിഐ കേസ്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല നോട്ട് നിരോധന സമയത്ത് കാഞ്ചീപുരത്തെ ഒരു പഞ്ചസാര ഫാക്ടറി 450 കോടി രൂപയ്ക്ക് വാങ്ങിയതായി സിബിഐ. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് 120 കോടി രൂപ തട്ടിയെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന പത്മാദേവി ഷുഗേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടർമാരുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ശശികലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. വി കെ ശശികലയുൾപ്പെടെ പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ഐക്യനീക്കങ്ങൾ എഐഡിഎംകെയിൽ നടക്കുന്നതിനിടെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.
Sep 06, 2025, 12:57 pm IST

അമേരിക്കയുമായുള്ള പങ്കാളിത്തം പ്രധാനമന്ത്രി വിലമതിക്കുന്നു; എസ് ജയശങ്കർ

അമേരിക്കയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ട്രംപിന്റെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ പരാമർശങ്ങളെക്കുറിച്ചാണ് ജയശങ്കറിന്റെ പ്രതികരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദിക്ക് എല്ലായ്പ്പോഴും നല്ല വ്യക്തിപരമായ ബന്ധമുണ്ടായിരുന്നെന്നും തുടർന്നും യുഎസുമായി മികച്ച ബന്ധം സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Sep 06, 2025, 12:45 pm IST

അബുദാബിയിലേക്ക് തിരിച്ച വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. രണ്ടുമണിക്കൂറിലേറെ നേരം സഞ്ചരിച്ച ശേഷമായിരുന്നു സംഭവം. വിമാനത്തില്‍ 180 ലേറെ യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി നല്‍കിയതായും 3.30 ഓടെ വിമാനം അബുദാബിയിലേക്ക് പുറപ്പെട്ടതായും ഇൻഡിഗോ അറിയിച്ചു.
Sep 06, 2025, 11:54 am IST

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ ഒരാൾ കൂടി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്.
Sep 06, 2025, 11:05 am IST

ട്രംപിന്റെ വാക്കുകൾ; അഭിനന്ദിച്ച് മോദി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് വിഷയത്തിലെ അസ്വാരസ്യങ്ങൾ നിലനിൽക്കെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുമായും മോദിയുമായും യുഎസിന് എപ്പോഴും സൗഹൃദം ഉണ്ടെന്ന ട്രംപ് പറഞ്ഞിരുന്നു. ഇതിനാണ് മോദി മറുപടി നൽകിയത്. അദ്ദേഹത്തിന്റെ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയും യുഎസും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉണ്ടെന്നും മോദി പറഞ്ഞു.
Sep 06, 2025, 9:39 am IST

യുഎൻ സമ്മേളനത്തിൽ മോദി പങ്കെടുക്കില്ല

ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ ഉന്നതതല പൊതുചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കും പങ്കെടുത്തേക്കുക. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനം സെപ്റ്റംബർ 9-ന് ആരംഭിക്കും. പൊതുചർച്ചകൾ സെപ്റ്റംബർ 23 മുതൽ 29 വരെയാണ് നടക്കുക. പതിവ് പോലെ ബ്രസീൽ ആദ്യ പ്രസംഗം നടത്തും, അതിനുശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം വട്ട ഭരണത്തിലെ ആദ്യ പ്രസംഗം നടത്തും.
Sep 06, 2025, 9:37 am IST

മുംബൈയിലെ ബോംബ് ഭീഷണി; പ്രതി പിടിയിൽ

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ സ്ഫോടനങ്ങൾ നടത്തുമെന്ന ഭീഷണി സന്ദേശം അയച്ചയാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. അശ്വിനി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 14 പാകിസ്ഥാൻ ഭീകരർ മുംബൈയിൽ പ്രവേശിച്ചതായും, 34 വാഹനങ്ങളിലായി 400 കിലോ ആർ.ഡി.എക്സ് സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു ഇയാൾ അയച്ച സന്ദേശം. തുടർന്ന് അനന്ത് ചതുർദശിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കിയിരുന്നു.
Sep 06, 2025, 8:19 am IST

ഇന്ത്യ രണ്ട് മാസത്തിനുള്ളിൽ യുഎസിനോട് ക്ഷമ പറയും

താരിഫ് വിഷയത്തിൽ ഇന്ത്യ ഒടുവിൽ യുഎസിന്റെ സമ്മർദ്ദത്തിന് വഴങ്ങുമെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. രണ്ട മാസത്തിനുള്ളിൽ ഇന്ത്യ യുഎസിനോട് ക്ഷമ പറയും.ഇന്ത്യ നിലപാട് മാറ്റാതിരുന്നാൽ, അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന് ലുട്നിക് മുന്നറിയിപ്പ് നൽകി.പ്രതികാര നടപടികൾ ചെറുകിട സമ്പദ്‌വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുകയേ ഉള്ളൂ എന്നും ലുട്നി ഭീഷണി മുഴക്കി.
Sep 06, 2025, 8:16 am IST

മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

പനത്തൊടിയിൽ 17 കാരിയായ മകൾക്കും സഹോദരന്റെ മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്.ആനപ്പാറയിലെ കെ സി മനോജ് എന്നയാളാണ് ആക്രമണം നടത്തിയത്. രണ്ട് പേരുടേയും നില ഗുരുതരമാണ്. ഒളിവിൽ കഴിയുന്ന മനോജിനായി പോലീസ് അന്വേഷണം ഊർജ്ജിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+