Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ വിസ്‌മയത്തിന് സാക്ഷിയാവാൻ ലോകം; ബ്ലഡ് മൂൺ തെളിഞ്ഞു, മറ്റ് പ്രധാനവാർത്തകൾ അറിയാം

ഇന്ത്യയും യുഎസും തമ്മിൽ മികച്ച ബന്ധമാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്ക് പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു പണിയുമായി ട്രംപ്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന 'ഔട്ട്‌സോഴ്‌സിങ്' നിർത്തലാക്കിയേക്കുമെന്നാണ് സൂചന. യുഎസ് ആസ്ഥാനമായുള്ള ക്ലയിൻ്റുമാരുമായുള്ള ക്ലയിൻ്റുമാരുമായുള്ള കരാറുകളെ കടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ ഐടി മേഖലയ്ക്ക് ഈ നിർദേശം വലിയ തിരിച്ചടിയായേക്കും. ഐടി മേഖലയിൽ വലിയ തൊഴിൽ നഷ്ടത്തിനും ഇത് വഴിവെച്ചേക്കും.

ചില വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവകളിൽ നിന്നുള്ള ഇളവുകൾ അനുവദിക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചിരിക്കുകയാണ് യുഎസ്. വ്യവസായ കയറ്റുമതിയിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെട്ട വ്യാപാര പങ്കാളികൾക്ക് തിങ്കളാഴ്ച മുതൽ ഈ ഇളവുകൾ ലഭ്യമാകും. നിക്കൽ, സ്വർണ്ണം, മരുന്ന് നിർമ്മാണത്തിനുള്ള രാസവസ്തുക്കൾ തുടങ്ങി നിരവധി പ്രധാന ഉത്പന്നങ്ങൾ ഈ തീരുമാനത്തിൻ്റെ പരിധിയിൽ വരുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടുത്ത സുഹൃത്താണെന്ന് ആവർത്തിക്കുമ്പോഴും ഉയർന്ന താരിഫിൽ നിന്നും പിന്നോട്ട് പോകാൻ ട്രംപ് ഭരണകുടം ഇതുവരേയും തയ്യാറായിട്ടില്ല. മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

newproject8-

Sep 08, 2025, 12:42 am IST

പൂർണ ചന്ദ്ര ഗ്രഹണം അവസാനിച്ചതോടെ ചന്ദ്രൻ ക്രമേണ ദൃശ്യമാകാൻ തുടങ്ങിയിരിക്കുന്നു. രാത്രി 11:01ന് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായും മൂടി, അത് ചുവപ്പായി മാറി. അങ്ങനെ അപൂർവമായ ഒരു 'രക്ത ചന്ദ്രൻ' മാനത്ത് തെളിഞ്ഞു. ഇനി 2.25 ഓടെ ഗ്രഹണം പൂർണമാവും.
Sep 07, 2025, 11:47 pm IST

ചന്ദ്രഗ്രഹണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, തിരുവനന്തപുരത്ത് നിന്നുള്ള ദൃശ്യം
Sep 07, 2025, 11:35 pm IST

ഇന്ത്യൻ സമയം 8:58ഓടെയാണ് ഇത് തുടങ്ങിയത്. കട്ടി കൂടിയ പ്രഛ്യായ അൽപ്പസമയത്തിനകം ചന്ദ്രന് മേൽ പതിച്ച് തുടങ്ങും. അത് മുതൽ ഗ്രഹണം ശരിക്കും തുടങ്ങിയതായി അനുഭവപ്പെടും. പൂർണ ചന്ദ്രഗ്രഹണം 11 മണിയോടെ തുടങ്ങി. 11:41 ഓടെ ഗ്രഹണം പൂർണ്ണതയിൽ എത്തുമെന്നാണ് കരുതുന്നത്. ഈ സമയത്ത് ചന്ദ്രബിംബം പൂർണമായും മറയ്ക്കപ്പെടും. ഇത് പുലർച്ചെ 2.25 വരെ നീളുമെന്നതാണ് പ്രത്യേകത.
Sep 07, 2025, 11:18 pm IST

ചന്ദ്രഗ്രഹണം പൂർണ്ണ ചന്ദ്രന്റെ ഘട്ടത്തിലേക്ക് അഥവാ 'രക്ത ചന്ദ്രൻ' ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
Sep 07, 2025, 10:58 pm IST

bloodmonn
കോഴിക്കോട് വടകരയിൽ നിന്നുള്ള ദൃശ്യം
Sep 07, 2025, 10:43 pm IST

രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങൾ
Sep 07, 2025, 10:26 pm IST

കൊൽക്കത്തയിൽ ചന്ദ്രഗ്രഹണം ഭാഗികമായി ആരംഭിച്ചപ്പോൾ
Sep 07, 2025, 10:21 pm IST

കെപിസിസിയുടെ ഔദ്യോഗിക എക്‌സ് പേജിലെ ബിഹാര്‍ ബിഡി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡിജിറ്റല്‍ മീഡിയയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വിഡി സതീശന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ഡിജിറ്റല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ലെന്നും അങ്ങനൊരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Sep 07, 2025, 9:54 pm IST

ചന്ദ്രഗ്രഹണം 2025 ലൈവ് | ചന്ദ്രഗ്രഹണം 2025 | ബ്ലഡ് മൂൺ 2025 ലൈവ് | വൺഇന്ത്യ ന്യൂസ്
Sep 07, 2025, 9:31 pm IST

ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം

ഏഷ്യാകപ്പ് ഹോക്കിയിൽ കിരീടവുമായി ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ നിഷ്പ്രഭമാക്കി മുന്നേറി. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് ബെര്‍ത്തും ഉറപ്പിച്ചിരിക്കുകയാണ്.
Sep 07, 2025, 9:16 pm IST

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കാനിരുന്ന തൃശൂരിലെ നാളത്തെ പരിപാടികൾ റദ്ദാക്കി. ഡൽഹിയിൽ അടിയന്തരമായി മീറ്റിങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേഷ് ഗോപി പരിപാടികൾ റദ്ദാക്കിയിരിക്കുന്നത്. ഇതിനാൽ പുലിക്കളി കാണാനും ഓണാഘോഷത്തിലും പങ്കെടുക്കാൻ സുരേഷ് ​ഗോപിക്ക് കഴിയില്ലെന്നാണ് വിവരം.
Sep 07, 2025, 8:46 pm IST

ബ്ലഡ് മൂണിന്റെ ഫോട്ടോ എടുക്കാൻ അനുയോജ്യമായ ക്യാമറ സജ്ജീകരണങ്ങൾ

മോഡ്: മാനുവൽ (M) ഐഎസ്ഒ: തെളിച്ചത്തെ ആശ്രയിച്ച് 100–800. ഷാർപ്നെസ്സിനായി കുറഞ്ഞ ഐഎസ്ഒ, ഇരുണ്ട ഗ്രഹണങ്ങൾക്ക് ഉയർന്നത്. അപ്പർച്ചർ: ചന്ദ്രനു കുറുകെ ഷാർപ്നെസ്സിനായി f/8–f/11. ഷട്ടർ സ്‌പീഡ്: ഭാഗിക ഗ്രഹണം / ശോഭയുള്ള ചന്ദ്രൻ: 1/125–1/250 സെക്കൻഡ് മൊത്തം ഗ്രഹണം / ബ്ലഡ് മൂൺ: 1–5 സെക്കൻഡ് (കൂടുതൽ എക്സ്പോഷർ ആവശ്യമായി വന്നേക്കാം)
Sep 07, 2025, 8:26 pm IST

മുംബൈയിലെ ദഹിസറിൽ 23 നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ അപകടം ഉണ്ടായത്.
Sep 07, 2025, 8:05 pm IST

വയനാട് പുൽപ്പള്ളി കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം രംഗത്ത്. കള്ളക്കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
Sep 07, 2025, 7:40 pm IST

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ തിരുവല്ല പോലീസ് കേസെടുത്തതോടെയാണ് നടപടി എടുത്തത്. യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
Sep 07, 2025, 7:15 pm IST

ശ്രീനാരായണ ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയി‍നെതിരെയാണെന്നും ഇന്നും അത് നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ദർശനത്തിന് പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തനത്തിൽ ഞാനുണ്ടാകുമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.
Sep 07, 2025, 6:49 pm IST

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ച് മാര്‍പാപ്പ. പതിനഞ്ചാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയല്‍ തലമുറയിൽപെട്ട വ്യക്തിയാണ്. ജെന്‍ വൈ എന്നറിയപ്പെടുന്ന തലമുറയിലെ ആദ്യ വിശുദ്ധനാണ് കാര്‍ലോ അക്കുത്തിസ്.
Sep 07, 2025, 6:26 pm IST

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായമായി കിട്ടുക. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചത് അനുവദിച്ചിട്ടുള്ളത്. ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം കിട്ടുന്നത്.
Sep 07, 2025, 5:42 pm IST

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ആർക്കും ബദൽ സംഗമം നടത്താമെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ആർക്കും ബദൽ സംഗമം നടത്താം. ജനാധിപത്യപരമായി പരിപാടികൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു പ്രശാന്ത് പ്രതികരിച്ചത്. ശബരിമലയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Sep 07, 2025, 5:15 pm IST

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തൻഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഉമ്മയ്‌ക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു 10 വയസുകാരി തൻഹ. 12 വയസുള്ള സഹോദരനും ഒപ്പമുണ്ടായിരുന്നു. 12 വയസുകാരനെ ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും തൻഹയെ കിട്ടിയിരുന്നില്ല.
Sep 07, 2025, 4:30 pm IST

ഇന്ത്യ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗം ബിജെപിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുത്തെന്ന വിമർശനവുമായി എംബി രാജേഷ്. കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നീക്കിയ വി ടി ബൽറാമിനെതിരെയാണ് മന്ത്രിയുടെ വിമർശനം. ആയുധം കിട്ടിയ സന്തോഷത്തിൽ അവർ അത് എടുത്തുപയോഗിക്കുന്നുവെന്ന് എംബി രാജേഷ് പരിഹസിച്ചു.
Sep 07, 2025, 4:07 pm IST

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Sep 07, 2025, 3:33 pm IST

കോട്ടയം മുണ്ടക്കയം പുഞ്ചവയലില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മകളുടെ ഭര്‍ത്താവാണ് ഇരുവരേയും വെട്ടിയത്. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന, മകള്‍ സൗമ്യ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്‍ത്താവ് പ്രദീപ് ആണ് ഇരുവരെയും വെട്ടിയത്. ഇന്ന് രാവിലെ 11:50-ഓടു കൂടിയായിരുന്നു സംഭവം.
Sep 07, 2025, 3:32 pm IST

പൊതു വിദ്യാലയങ്ങളില്‍ മിനിമം മാര്‍ക്ക് നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ ഓണപ്പരീക്ഷാഫലം സെപ്തംബര്‍ 9 ന് പ്രസിദ്ധീകരിക്കും. അഞ്ചു മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ ആണ് മിനിമം മാര്‍ക്ക് നടപ്പാക്കിയിരിക്കുന്നത്. 30 ശതമാനം മാര്‍ക്ക് നേടാത്ത കുട്ടികള്‍ക്ക് കൂടുതല്‍ പഠന പിന്തുണ നല്‍കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ഫലവിശകലനവും പഠന പിന്തുണ പരിപാടിയുടെ ആസൂത്രണവും നടത്തും. ഓണാവധിക്ക് ശേഷം നാളെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
Sep 07, 2025, 3:30 pm IST

കൊല്‍ക്കത്തയില്‍ വീണ്ടും കൂട്ടബലാത്സംഗം. പിറന്നാള്‍ ആഘോഷത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ഹരിദേവ്പൂരില്‍ നിന്നുള്ള 20 വയസുള്ള ഒരു സ്ത്രീ പരാതിപ്പെട്ടു. ചന്ദന്‍ മല്ലിക്, ദ്വിപ് ബിശ്വാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Sep 07, 2025, 2:40 pm IST

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

ആഗോള അയ്യപ്പസംഗമത്തിൽ ഒരുകാരണവശാലും താൻ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗമത്തെ കുറിച്ച് ദേവസ്വം പ്രസിഡന്റ് പറയണമായിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.
Sep 07, 2025, 1:41 pm IST

വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് നടത്തുന്നത് മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറും. സംഗമത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്നത് അസംബന്ധമാണ്. സ്ത്രീ പ്രവേശന വിഷയം ഇപ്പോൾ ഇല്ല. ദേവസ്വം മികച്ച രീതിയിലാണ് ശബരിമലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും വെള്ളാപ്പള്ളി
Sep 07, 2025, 12:30 pm IST

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം

യുക്രൈൻ ഭരണസിരാകേന്ദ്രം തകർത്ത് റഷ്യ .കീവിലെ പെച്ചേഴ്സ്കി പ്രദേശത്തെ കെട്ടിടമാണ് തകർത്തത്. ആക്രമണത്തിൽ നിരവധി ഉയർന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. അതേസമയം മറുപടിയെന്നോണം റഷ്യൻ ഊർജനിലയങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം യുക്രൈനും ശക്തമാക്കി.
Sep 07, 2025, 12:26 pm IST

ബിജെപി എംഎൽഎയുടെ വായിൽ ആസിഡ് ഒഴിക്കുമെന്ന് തൃണമൂൽ നേതാവ്

ബിജെപി എംഎൽഎയുടെ വായിൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്. മാൾഡാ ജില്ല പ്രസിഡന്റ് അബ്ദുർ റഹിം ബക്ഷിയുടേതാണ് ഭീഷണി. ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സംഭവം. പ്രസംഗത്തിൽ ബിജെപി എംഎൽഎ ശങ്കർ ഘോഷിനെതിരെ ബക്ഷി രൂക്ഷമായ വിമർശനം ഉയർത്തി.പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം. 'ബംഗാളിലെ 30 ലക്ഷം അതിഥി തൊഴിലാളികളെ റോഹിങ്ക്യകളെന്നും ബംഗ്ലാദേശികളെന്നും വിളിക്കുന്നത് ബംഗാളികളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുത്.ആവർത്തിച്ചാൽ അവരുടെ വായിൽ ആസിഡ് ഒഴിക്കും എന്നും ബക്ഷി പറഞ്ഞു. നിയമസഭയിൽ വവെച്ച് ശങ്കർ അതിഥി തൊഴിലാളികളെ റോഹിങ്ക്യകളെന്നും ബംഗ്ലാദേശികളെന്നും വിളിച്ചിരുന്നു.
Sep 07, 2025, 12:10 pm IST

വോട്ടർപട്ടിക പേര് ചേർക്കൽ; ഒക്ടോബർ വരെ സമയം ഇല്ല, പ്രചരിക്കുന്ന വ്യാജ വാർത്തയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

'തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം' എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും കമ്മീഷൻ അറിയിച്ചു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+